2010, സെപ്റ്റംബർ 20, തിങ്കളാഴ്‌ച

മഹേഷ് ഭൂപതിയ്ക്കു ലാറ ദത്ത പങ്കാളി

                         മഹേഷ് ഭൂപതിയ്ക്കു ലാറ  ദത്ത പങ്കാളി . ഞാന്‍ കാലത്തെ കേട്ട വാര്ത്തകളിലോന്നാണ്  . പെട്ടന്ന് ഞാന്‍ ഓര്‍ത്തത് ലാറ  ദത്ത ടെന്നീസ് കളിയ്ക്കാന്‍ തുടങ്ങിയോ??അതോ മഹേഷ്‌ ഭുപതി സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നോ  ?? അതോ ലാറ ദത്ത എന്ന് പേരുള്ള  പുതിയ ടെന്നീസ് കളിക്കാരി  ഉദയം ചെയ്തോ  ?? ഇങ്ങനേ ഒരായിരം ചോദ്യങ്ങള്‍   മനസ്സില്‍ നുരഞ്ഞു പൊങ്ങവെയാണ്   ഞാന്‍ നെറ്റില്‍ ഒരു സെര്‍ച്ച്‌ നടത്തിയത് .. അപ്പോള്‍ സംഗതി സത്യമാണ് . ഭുപതിയും ലാറയും കെട്ടിപിടിച്ചു നിക്കുന്നു . ഇനി എന്താ സംഗതി എന്ന് നോക്കണം  ..

                    അപ്പോള്‍ അതാണ്‌ സംഗതി. മഹേഷും ലാറയും വാഹിതരാവാന്‍ പോകുന്നു. അതിനു ലവന്‍ കഴിഞ്ഞ മാസമല്ലേടേയ്  ഒന്ന് ഒഴിഞ്ഞത്?? ഇത്ര പെട്ടന്ന് വേറൊന്നു കൊത്തിയോ ?? കൊത്തുകമാത്രമല്ല അവര്‍ വിവാഹം കഴിക്കാനും പോകുന്നത്രേ ...  ഹൂ .. അസൂയ മനസ്സില്‍ കയറിയങ്ങു തമ്പടിച്ചു ..  കഴിഞ്ഞ ആഴ്ച അമേരിക്കയില്‍ വെയ്ച്ചു വിവാഹ നിച്ശയം  കഴിഞ്ഞന്നെ .ഭുപതി  തന്നെ ഇത് ട്വിട്ടരിലൂടെ  വിളിച്ചു പറയുക ആയിരുന്നത്രേ.എന്റെ മിടുക്ക് കണ്ടോ എന്ന് എല്ലാപേരെയും   അറിയിച്ചതായിരിക്കണം  പുള്ളിക്കാരന്‍.

               ശ്വേത ജയ്ഷങ്കരുമായുള്ള വിവാഹ ബന്ധം കഴിഞ്ഞ ജുണ്‍ലാണ്  ഭുപതി വീര്പെടുത്തിയത്.ലാറയുടെ കോര്‍ട്ടില്‍  അന്നേ പുള്ളിക്കാരന്‍ "ACE" വിട്ടിരുന്നത്രേ. അത് ശ്വേത കണ്ടു പിടിച്ചു ഡബിള്‍ ഫാല്ട്ടു  അടിച്ചു കൊടുത്തു. അങ്ങനേ സെറ്റ് പോയിന്റും   വാങ്ങി പുള്ളിക്കരി പടിയിറങ്ങി.   അവസാനം കളത്തിനു പുറത്തു നിയ്ക്കുബോളാണ്  ലാറ വിവാഹത്തിന് സമ്മതം മൂളിയതത്രേ.  നടന്‍ ദിനോ മോറീയയുമായുള്ള ബന്ധം ലാറയും അവസാനിപ്പിച്ചു .

              ഇനി അടുത്ത മാസം ഇന്ത്യയില്‍ വെയ്ച്ചു ഇരുവരും വിവാഹിതരാവുമെന്ന് അവര്‍ പറയുന്നു. ഇതൊക്കെ നടക്കുമോ എന്തോ?? ഇതിനു നടുക്ക് ആരും വന്നില്ലെങ്കില്‍ ചിലപ്പോള്‍ നടക്കുമായിരിക്കും. അല്ലെങ്കിലും ഭുപതിക്ക് ഒരു "മാച്ച്" തോറ്റു എന്നുള്ള ഫീലിങ്ങ്സും ലാറയ്ക്ക് നായികയായി അഭിനയ്ച്ച ഒരു പടം പൊട്ടി എന്നുള്ള ദുഖവും ..അത്രേയുള്ളൂ  ... ലാറയ്ക്ക് ഇനിയും പടങ്ങളും ഭൂപതിയ്ക്കു ഇനിയും മാച്ചുകള്‍ ഉണ്ടല്ലോ.... ഇനി മാച്ച് ജയച്ചാലോ   ??  അതിന്റെ ഒരു ത്രില്‍ എത്ര നാള്‍ നിക്കും ?? ആ എനിക്കറിയാം മേലാ...  ലാസ്റ്റ് വിന്നിംഗ് പെര്‍ഫോര്‍മന്‍സ് ആര് വര്ഷം നീണ്ടു ഭൂപതിയ്ക്ക് ..  ലാറയ്ക്ക് അങ്ങനേ എടുത്തു പറയാന്‍ പറ്റിയ പടങ്ങള്‍  ഒന്നും വിജയ്ച്ചില്ല... കണ്ടിരുന്നു കാണാം..

2 അഭിപ്രായങ്ങൾ:

jose പറഞ്ഞു...

mixed doubles el pair maarunnathu poleyano vivaham kazhikal....

sabeena പറഞ്ഞു...

one year randu peerum orumichu pooyaal thanne success pair yennu parayaam....great .... in bollywood marriage is not a great composition...just a fun...