2010, സെപ്റ്റംബർ 23, വ്യാഴാഴ്‌ച

ഇന്ന് ഭൂതങ്ങള്‍ പുറത്തു ചാടിയില്ല ..... മാലാഖ അവതരിക്കുകയും ചെയ്തിരിക്കുന്നു

           അതേ,  അവസാനം ഒരു സുഖ വചനം. ഓസ്‌ട്രേലിയ കോമണ്‍വെല്‍ത്ത് ഗെയിംസ് അസോസിയേഷന്‍ മേധാവി പെറി ക്രോസ് വൈറ്റ്ആണ് മാലാഖയുടെ വേഷം അണിഞ്ഞു നിന്നത്. ഗെയിംസിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷ സമഗ്രവും മികച്ചതുമാണന്നാണ്പുള്ളിക്കാരന്‍ 400 അംഗ ഓസ്‌ട്രേലിയന്‍ ടീമിന് എഴുതിയ കത്തിലാണ് സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലന്ന കാര്യം വ്യക്തമാക്കിയത്. 

          ശുചിത്വത്തെക്കുറിച്ച് ഇപ്പോള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലന്നും ,പുതിയതായി നിര്‍മ്മിച്ച കെട്ടിടങ്ങളുടെ അവസാന മിനുക്ക്പണികള്‍ പ്രതീക്ഷിച്ചതു പോലെ പൂര്‍ത്തിയായിട്ടില്ല. മുറികള്‍ വൃത്തിയാക്കാനുണ്ട്. പ്രതീക്ഷിക്കാതെ പെയ്ത മഴയില്‍ പലയിടത്തും വെള്ളം കയറിയിരിക്കുന്നു ;  എന്നാലും എല്ലാം സമയത്ത് തയ്യാറായി വരുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു .  കായികതാരങ്ങളെത്തുമ്പോഴേക്കും നമുക്ക് സ്വീകര്യമായ നിലയില്‍ എല്ലാം  തയ്യാറായിരിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. അദ്ദേഹത്തിന്റെ കത്തിനെ ഉദ്ധരിച്ച് സിഡ്‌നി മോണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. 

  (അവസാനിക്കുന്നില്ല ....  ഞാന്‍ ഇവിടതന്നെയുണ്ട്‌ പ്രഭോ ...... )

2 അഭിപ്രായങ്ങൾ:

ഫസല്‍ ബിനാലി.. പറഞ്ഞു...

നടക്കട്ടെ മമാങ്കം,
മെഡല്‍ മുഴുവന്‍ ഇന്ത്യക്കാര്‍ തൂത്തുവാരും നോക്കിക്കോ...
ആരും മത്സരിക്കാന്‍ വരാതിരുന്നെങ്കില്‍

ഇളനീര്‍മഴ പറഞ്ഞു...

അതാണ്‌ ലക്‌ഷ്യം എന്ന് തോന്നുന്നു ... നമുക്കും പറയാമല്ലോ നമുക്കും കിട്ടി മെഡലുകള്‍...