കഴിഞ്ഞ ആറു പതിറ്റാണ്ടായി മലയാള കവിതയുടെ ഗതിവിഗതികളില്‍ നിര്‍ണ്ണായക സ്വാധീനമാണ് ഒ.എന്‍.വി. അതിനുള്ള ഉപഹാരം ജ്ഞാനപീഠം കൊണ്ടുള്ള കടം വീട്ടലായി. ഇത് മലയാളത്തിനുള്ള അന്ഗീകാരമാണ് എന്നായിരുന്നു ഓ എന്‍ വി യുടെ ആദ്യ പ്രതികരണം. ആതേ....മലയാള ഭാഷയെ മറന്നവര്‍ക്ക് മറന്നു തുടങ്ങിയവര്‍ക്ക് .. തുടങ്ങുന്നവര്‍ക്ക് .. സ്വന്തം മക്കള്‍ക്ക് മലയാളത്തിന്റെ സ്വരാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കാന്‍ മറക്കുവര്‍ക്കുള്ള ഒളിയമ്പുകള്‍ ആ വാക്കുകളില്‍ കേള്‍ക്കാമായിരുന്നു . മലയാളത്തിന്റെ അതിന്റേതായ തന്മായ ഭാവം ഉണ്ടെന്നു തന്റെ കവിതകളിലൂടെ വിളിച്ചോതിയ കവിയായിരുന്നു ഓ എന്‍ വി. അത് തന്നെ ആയിരുന്നു അദ്ധേഹത്തെ ജന പ്രിയ കവിയാക്കിയതും. " ഭൂമിക്കൊരു ചരമഗീതം " എന്നാ കവിതയ്ക്കാന് ഇത്തവണ പുരസ്ക്കാരം ഓ എന്‍ വി യെ തേടിയെത്തിയത് . കാലാവസ്ഥ വെത്യാനങ്ങള്‍ കൊണ്ടുള്ള മാറ്റത്തിന് ലോക മനസ്സുകളില്‍ നിന്നുള്ള മുറവിളിയും നടക്കുന്ന ഈ അവസരത്തില്‍ ; അതിനു മുമ്പ് വാക്കുകള്‍ കൊണ്ടുള്ള കൂരമ്പുകള്‍ മനുഷ്യ മനസിലേക്ക് തറച്ചു കയറ്റാന്‍ കവിക്ക് കഴിഞ്ഞിട്ടുണ്ടെന്നു സമിതി അംഗങ്ങള്‍ എടുത്തു പറയുന്നുണ്ട്.

ജന്മനാതന്നെ കവിയായതുകൊണ്ടാവണം ഒ.എന്‍.വി.യുടെ ഗാനങ്ങളില്‍ കാവ്യാത്മകത എന്നും അടിയൊഴുക്കായിത്തീര്‍ന്നിട്ടുണ്ട്.. ഗാനരചനയില്‍ ചില സവിശേഷതകള്‍ എന്നും ഒ.എന്‍.വി. കാത്തുസൂക്ഷിക്കുന്നുണ്ട്. പ്രധാനമായും കവിതയുടെ അച്ചില്‍ ഗാനത്തെ വാര്‍ത്തെടുക്കുന്നതിലാണ് അദ്ദേഹത്തിന് താത്പര്യം. അനുഭവങ്ങളുടെ ലവണവും കവിതയുടെ ലാവണ്യവും ഒത്തിണങ്ങിയതാണ് ഒ.എന്‍.വി. ഗാനങ്ങള്‍ എന്നു പറയാം. കവിത എന്നും അനര്‍ഗളമായി ഒ.എന്‍.വി.യുടെ മനസ്സിലുണ്ട് . ഏറ്റവും കൂടുതല്‍ തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരവും 'വൈശാലി' യിലെ ഗാനങ്ങളുടെ പേരില്‍ ദേശീയ പുരസ്‌കാരവും നേടിയ ഈ കവിയെത്തേടിയെത്തി . " ഉജ്ജനിയിനിയുടെയും " " സ്വയം വരതിന്റെയും " കവി ഹൃദയം മലയാളത്തിന്റെ തനതായ കാവ്യസ്മരനയെ വീന്ടെടുക്കുകയായിരുന്നു .
1971ല്‍ 'അഗ്‌നിശലഭങ്ങള്‍' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം. നാലു വര്‍ഷങ്ങള്‍ക്കു ശേഷം 'അക്ഷര'ത്തിലൂടെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. 'ഉപ്പ്' എന്ന കൃതിക്ക് 1981ല്‍ സോവിയറ്റ്‌ലാന്‍ഡ് നെഹ്രു പുരസ്‌കാരവും 1982ല്‍ വയലാര്‍ പുരസ്‌കാരവും ലഭിച്ചു. 1998ല്‍ ഒ.എന്‍.വി., പത്മശ്രീ ഒ.എന്‍.വി.കുറുപ്പായി മാറി. 2008ല്‍ സംസ്ഥാന സര്‍ക്കാര്‍ എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കി പ്രിയകവിയെ ആദരിച്ചു. 2005-ല്‍ പത്മപ്രഭാ പുരസ്‌കാരം, 2009-ല്‍ രാമാശ്രമം ട്രസ്റ്റ് പുരസ്‌കാരം എന്നിവയ്ക്കും അര്‍ഹനായി.
മലയാത്തിനു ഇതി അഞ്ചാം തവണയാണ് ജ്ഞാനപീഠം തേടിവരുന്നത്. പ്രഥമ ജ്ഞാനപീഠം ഗി ശങ്കരകുറുപ്പിനു ലഭിച്ചതിനു ശേഷം ആദ്യമായാണ് ജ്ഞാനപീഠം മലയാള കവിതയെ തേടി സാഹിത്ത്യലോകാത്തെ പരമോന്നത ബഹുമതി തേടി വരുന്നത് . ജി . ശങ്കരകുറുപ്പു, എസ് കെ പൊറ്റക്കാട് , തകഴി , എം ടി വാസുദേവന്പിള്ള എന്നിവര്‍ക്കാണ് മുമ്പ് ലഭിച്ചിട്ടുള്ളത്.ഓ എന്‍ വി യെ സമ്പന്ധിച്ചടുത്തോളം ജ്ഞാനപീഠം വളരെ വയ്കി എത്തിയ ഒരു പുരസ്കാരം മാത്രമാണ്. ജ്ഞാനപീഠം എന്ന സാഹിത്യലോകത്തെ പരമോന്നത പുരസ്ക്കാരം മലയാളത്തിന്റെ അക്ഷര ലോകത്തില്ലേക്ക് കൊണ്ട് വന്ന ഓ എന്‍ വി യ്ക്ക് മലയാള ഭാഷയുടെയും ബ്ലോഗ് ലോകത്തിന്റെയും പിന്നെ ഓ എന്‍ വി യെ സ്നേഹിക്കുന്ന..ഓ എന്‍ വി യുടെ കവിതയെ ഗാനങ്ങളെ സ്നേഹിക്കുന്ന എല്ലപേര്‍ക്കും വേണ്ടി (എന്റെയും) അഭിനന്ദനങ്ങള്‍....നമോവാകം ..
ഏതാനും കവിതകള്‍ :


മറ്റു ചില കവിതകള്‍ കൂടി :
പെങ്ങള്‍
അമ്മ വിളിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ