2011, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

ധാര്‍മിക പോലീസിലേക്ക് ആളെ ആവശ്യമുണ്ട്

ധാര്‍മിക പോലീസിലേക്ക് ആളെ ആവശ്യമുണ്ട് . യോഗിയത  താഴെ പറയുന്നു. 
1 . ഒരു മന്ത്രിയുടെതോ , എം പി യുടെതോ ഗണ്‍ മാനായിരിക്കണം. എം എല്‍ യുടെ ഗണ്‍മാനായിരിന്നാലും പരിഗണിക്കും . എം പി യുടെതോ ഗണ്‍ മനായിരുന്നാല്‍ മുന്ഗണന ലഭിക്കുന്നതായിരിക്കും . 

2 . എന്തെങ്കിലും അധാര്‍മികത കണ്ടാല്‍ പ്രതികരിക്കുന്ന ടൈപ്പായിരിക്കണം. തല്ലി കൊന്നാലെ    ധാര്‍മിക രോഷം അടക്കാവു   . 

3 . മുന്‍ മോഷണ കേസുകളില്‍ പ്രതിയായിരുന്നവരെയും പരിഗണിക്കുന്നതായിരുക്കും . അവര്‍ക്ക് ധാര്‍മികത കൂടും എന്നുള്ളത് കൊണ്ടാണിത്.   

4 . ഒരാളുടെ കയ്യില്‍ കാശ് കണ്ടാല്‍ അത് മോഷണ മുധല്‍ എന്ന് സ്ഥാപിക്കാന്‍ മിടുക്ക് വേണം . 

5 . ധാര്‍മികത കാണിച്ചു പ്രതിയാക്കിയാല്‍ അത് എന്റെ ഗണ്‍ മാനായിരിക്കുന്നത് കൊണ്ടാണ് എന്ന് പ്രഖ്യാപിക്കാന്‍ പുറകില്‍ ആള് വേണം . 

6 . ധാര്‍മികത പ്രഖ്യാപിക്കേണ്ടത്‌ തലയില്‍ ഇടിച്ചും കൂമ്പിനു ചവിട്ടിയും ആണ് . അവനെ ഒന്നും പറയാന്‍ പോലും അനുവദിക്കരുത് . എന്നിട്ട് മൂടും തൂത്തു ഞാനൊന്നും അറിഞ്ഞില്ലേ നാരായണ എന്നും പറഞ്ഞു പോകാന്‍ ഉള്ള ധാര്‍മികത വേണം . മുങ്ങാന്‍ ഉള്ള വൈഭവം പ്രത്യേകം പരിഗണിക്കുന്നതായിരിക്കണം.

7 . ആളുകള്‍ വളഞ്ഞാല്‍ ഞാന്‍ പോലീസാണ് എന്ന് പറഞ്ഞു ആളുകളെ പറപ്പിക്കണം . പോലിസിനെന്താ ഈ വീട്ടില്‍ കാര്യം എന്നുള്ള ചോദ്യങ്ങള്‍   ഒഴിവാക്കാന്‍ കഴിയണം . 

8 .  ധാര്‍മികത പ്രകടിപ്പിച്ചു അകത്തായാല്‍ മുഖം ഒരു തരത്തിലും പുറത്തു കാണിക്കാതെ പൊത്തി വെയ്ക്കാന്‍ പ്രത്യേക കഴിവ് പ്രകടിപ്പിക്കുന്നവരായിരിക്കണം . 

9 . ഒരാളെ കണ്ടാല്‍ അവന്‍ മോഷ്ടാവ് ആണെന്ന് പറയാന്‍ പറ്റണം ; അയാളുടെ കയ്യില്‍ ഉള്ള കാശ് മോഷണ കുറ്റം ആരോപിച്ചു തന്റെ കീശയില്‍ ഇടാന്‍ ഉള്ള മികവു. 

10 . അങ്ങനെ ഉള്ള മോഷ്ടാവിനെ തല്ലികൊല്ലാന്‍ (കൂമ്പിനിടി പ്രത്യേകം അഭ്യസിച്ചിരിക്കണം) ഉള്ള വൈഭവം . 

ഈ മേല്‍ പറഞ്ഞ യോഗിയത ഉള്ളവരെ കേരളത്തില്‍ അങ്ങോളം ഇങ്ങോളം ധാര്‍മിക പോലീസായി നിയമിക്കാന്‍   ഉത്തരവായിരിക്കുന്നു . പോലീസിനെ ഒരിക്കലും ഇവര്‍ അറ്റന്‍ഡ് ചെയ്യുന്ന കേസുകളില്‍ ഇടപെടീക്കുന്നതല്ല  . എല്ലാം കഴിഞ്ഞു എന്ന് ബോധ്യമായാലെ പോലീസു വരികയുള്ളു  ( അത് അല്ലെങ്കിലും അങ്ങനെ തന്നെ ) . ഇത് ധാര്‍മിക പോലീസിന്റെ മനോ ബലവും , ധൈര്യവും കൂട്ടും .  സദാചാര പോലീസിന്റെ  മാതൃകയിലാവും ധാര്‍മിക പോലീസിന്റെ പ്രവര്‍ത്തനം എന്ന് അറിയുന്നു . പ്രതികരണ ശേഷിയുള്ളവര്‍  ഉടന്‍ തന്നെ ധാര്‍മിക പോലീസിന്റെ ഓഫീസുമായി ബന്ധപെടെണ്ടാതാണ്   .
ഇതാ താഴെ കൊടുക്കുന്നു ....  ധാര്‍മിക പോലീസിന്റെ ആദ്യ കൃത്യം . അഭിനന്ദനം അര്‍ഹിക്കുന്ന പ്രകടനമാണ് കാഴ്ച്ചവേച്ചെതെന്നു അഖില കേരള ധാര്‍മിക പോലീസിന്റെ പുതിയ യൂണിയന്‍ പ്രതികരിച്ചു .



2011, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

ഇന്ത്യന്‍ റുപീ - ഒരു രഞ്ജിത്ത് ചിത്രം


രഞ്ജിത്തിന്റെ  "ഇന്ത്യന്‍  റുപീ " . ഇങ്ങനെയേ  "ഇന്ത്യന്‍  രുപിയെ " വിശേഷിപ്പിക്കാന്‍    കഴിയൂ . രഞ്ജിത്തിന്റെ  കയ്യൊപ്പ്  ചാലിച്ച  ചിത്രം  എന്നൊന്നും  പറയാന്‍  പറ്റില്ലെങ്കിലും മോശമായിട്ടില്ല . എന്നാലൊട്ടു       ശരാശരിയേക്കാള്‍  മുകളിലോട്ടു  പോയിട്ടുമില്ല   .രഞ്ജിത്ത്  മുമ്പ്  പറഞ്ഞത്  പോലെ  നായകനാവാന്‍  ഒരു  നടന്‍  വേണമായിരുന്നു  . അത്  പ്രിത്വിരാജായി . തിലകന്റെ  തിരിച്ചു  വരവ്  അറിയിച്ച  ചിത്രവും  കൂടിയായി  ഇന്ത്യന്‍  റുപീ .

പടത്തിനെ  കുറിച്ച്  പറഞ്ഞാല്‍  , ഒരു  മലയാളി  പറയുന്നത്  പോലെ  ; കണ്ടുകൊണ്ടിരിക്കാം  . അത്ര  തന്നെ . റിയല്‍   എസ്റ്റേറ്റ്‌  കഥ പറയുന്ന  ചിത്രം  പ്രേക്ഷകര്‍  ചിന്തിക്കുന്ന  ട്രാക്കിലല്ല  മുന്നോട്ട്  പോകുന്നത് . അത്  കൊണ്ട്  തന്നെ  പ്രിത്വിരാജ്  ഫാന്‍സ്‌നു  വല്യ  ആഘോഷമാക്കാന്‍ ഒന്നുമില്ല  അതില്‍ . തിലകന്‍  വീണ്ടും  ഞാന്‍  തന്നെ  അതുല്ല്യന്‍  എന്ന്  വിളിച്ചു  പറഞ്ഞു . തിലകന്റെ  വരവോടെ  ഒരു  വഴിത്തിരിവായി  ചിത്രം  മാറുമെങ്കിലും  പിന്നീടു  വിചാരിക്കുന്നതില്‍  നിന്നും  മാറിയാണ്  സിനിമ  സഞ്ചരിക്കുന്നത് . അതില്‍  രഞ്ജിത്ത്  വിജയിച്ചിട്ടുണ്ട്  . പ്രഞ്ചിയെട്ടന്‍   പോലെ  തന്നെ  വല്യ  ട്വിസ്റ്റുകള്‍  ഒന്നുമില്ല . ഒരു നല്ല കഥ പറഞ്ഞു സിനിമ ചെയ്തിരിക്കുന്നു . ഒറ്റ വാക്കില്‍ ഇങ്ങനെ പറയാം

രണ്ടു  ചെറുപ്പക്കാര്‍  ; ജയപ്രകാശ് - ജെ   പി  യും (പ്രിത്വി ) , സി എച്  ഉം ( ടിനി ടോം ) . റിയല്‍  എസ്റ്റിന്റെ  ബാല  പാഠങ്ങള്‍  പഠിച്ചു  സ്വന്തമായി    ഫീല്‍ഡില്‍  വല്യ  മീന്‍  പിടിക്കാന്‍  ഇറങ്ങി    തിരിച്ചവരാന്  . ചിലതെല്ലാം  ഒത്തു  വന്നതുമാണ്  . പക്ഷെ  സമയം  ശരിയല്ലാത്തത് കൊണ്ടും  ചില  ചില  പാരകള്‍   കൊണ്ടും  ഒന്നും  ശരിയാവുന്നില്ല . അങ്ങനെയുള്ള  നേരത്താണ്  തിലകന്റെ  അവതാരം ; അച്ചുത  മേനോന്‍   ; തന്റെ  വീടും  പുരയടവും  വില്‍ക്കാന്‍  വേണ്ടി . അതും  ചീറ്റി  പോകുന്നു . ജെ  പി   യുടെ  കുടുംബം  വല്യ     നിവര്ത്തിയൊന്നുമുള്ളതല്ല ; ജെ  പി   യെ  കൊണ്ട്  വല്യ  ഗുണവും  വീട്ടുകാര്‍ക്കില്ല . എന്നാലും  ഡോക്ടറായ    ഒരു  കാമുകി (റിമ  കല്ലിങ്ങല്‍ ) ( എന്ത്  കൊണ്ട്  ഡോക്ടര്‍  ഒരു  പത്താം  ക്ലാസ്സുകാരനെ  ഇപ്പോഴും  പ്രേമിക്കു  എന്നൊന്നും  ചോദിക്കരുത്  അതും കാല്‍ കാശിനു വകയില്ലാത്തവനെ   )  യുണ്ട് ജെ പി യ്ക്ക് .  അച്ചുത  മേനോന്‍  ഒരു  നിമിത്തമായി  ജെ  പി  യുടെ  അനിയത്തിയുടെ  കല്യാണം  ഉറപ്പിക്കുന്നു  ;അതും  സ്ത്രീധനമില്ലാതെ   . പിന്നീട്     അച്ചുത  മേനോന്‍ അവരുടെ  കൂടെ  കൂടുന്നു . അതില്‍  നിന്നും  ചില  നേട്ടങ്ങള്‍  വരുന്നു . എന്നാല്‍  പതിയെ  അച്ചുത  മേനോനെ  അവര്‍ക്ക്  കൂടുതല്‍  പരിചയമാവുന്നു. അങ്ങനെ  പോകവേ  ഒരു  വല്യ  ഡീലിനു   അവര്‍  കൂടെ  കൂടുന്നു . ജഗതിയുടെ  എന്‍ട്രി  ഇവിടെയാണ്‌  . ഡീല്‍  ജെ  പി   പിടിച്ചെടുക്കുന്നു . കൊടുത്തത്  പോകാതിരിക്കാന്‍  ജെ  പി  കള്ള നോട്ടുകള്‍    കൊണ്ട്  കളിക്കുന്നു . അവസാനം  അതില്‍  പിടി  വീഴുന്നു   ..അതില്‍  നിന്നും  സമര്‍ത്ഥമായി  ഊരുന്നു  . പെട്ടെന്ന്  കോടികള്‍   കൊയ്യാന്‍  ഇറങ്ങുന്നവര്‍ക്ക് ഒരു  പാഠമായി സിനിമയുടെ  യുക്തിയെ  വിശേഷിപ്പിക്കാം .  റിയല്‍  എസ്റ്റിന്റെ  തട്ടും  മട്ടുകളും  ഒരു  വിധം  വരച്ചു  കാണിച്ചിട്ടുണ്ട് .സ്ടണ്ട്  മാസ്ടറിനെ ഒഴിവാക്കി റിയല്‍ എസ്റ്റേറ്റ്‌ കഥ എങ്ങനെ പറയാം ; സിനിമയ്ക്ക് എങ്ങനെ ജീവന്‍ നല്‍കാം എന്നും രഞ്ജിത്ത്  കാണിച്ചു തന്നു .

രേവതിയും  , മാമുക്കോയയും  ,  ലാലു  അലസ്സും, കല്‍പ്പനയും  അവരവരുടെ  റോളുകള്‍  നന്നായി  ചെയ്തിട്ടുണ്ട് .  ജഗതി  വീണ്ടും  തന്റേതായ  മികവു  കൊണ്ട്  മികച്ചു  നിന്ന് . ആസിഫ് അലിയും ഫഹദ് ഫാസിലും അതിഥി വേഷങ്ങളില്‍ വരുന്നുണ്ട് .

തേജോ  ഭായിയുടെ  തേജോ  വധത്തിനു  ശേഷം  തനിക്കു   ഒരു  നല്ല  പടം  കിട്ടി  എന്നുള്ളതാണ്  പ്രിത്വിക്കുള്ള  നീട്ടം . രണ്ജിതിനു  പ്രാഞ്ചിയേട്ടന് ശേഷം  താന്‍  ചുംമതിരുന്നില്ല എന്ന്  തെളിയിക്കാനും . 

മൂന്നു പാട്ടുകളാണ് ചിത്രത്തില്‍ . ഈ പുഴയും , അന്തിമാനം , പോകയായി ....  
 
സംഗീതം ഷഹബാസ്   അമന്‍ . റിലീസ്‌ ആഗെസ്റ്റ് ഫിലിംസ് .  


എന്റെ  മാര്‍ക്ക് : 5.5  /10