2010, സെപ്റ്റംബർ 29, ബുധനാഴ്‌ച

സ്വര്‍ണ്ണമാണ് നമ്മുടെ ചകിരി...

                      ചകിരി കൊണ്ടും ജീവിക്കാം ....  തുടങ്ങിക്കോ പെറുക്കാന്‍  ...  ഞാന്‍ കഴിഞ്ഞ ആഴ്ച വരെ ഷെയര്‍ മാര്‍ക്കറ്റു ആണ് ഏറ്റവും ലാഭം പിന്നെ പൊന്നും... അത് രണ്ടുമല്ല എന്ന് മനസ്സിലാക്കാന്‍ ഇന്നലെ വരെ കാത്തിരിക്കേണ്ടി  വന്നു.  ഇപ്പോള്‍ എനിക്കു മനസിലായി.. തെങ്ങ് ചതിക്കില്ല  എന്ന്. ഞാന്‍ കഴിഞ്ഞ മാസം റബ്ബര്‍ നടാന്‍ തെങ്ങ് എല്ലാം വെട്ടിയത് എന്ത്‌ മണ്ടത്തരമായി പോയി. മണ്ടനായ ഞാന്‍.  ഞാനറിഞ്ഞോ  ഇങ്ങനൊക്കെയാവുമെന്നു . തേങ്ങക്കോ വിലയില്ല..അങ്ങനെയെങ്ങില്‍ വല്ല റബ്ബറും വെയ്ച്ചു  നാല് കാശ് അടിച്ചു എടുക്കാമെന്ന് വെയ്ച്ചപ്പോള്‍ അതും ഇരുട്ടടിയായി... ചകിരി...ചകിരി കുട്ടനാണു ഇപ്പോള്‍ നായകന്‍.    ചകിരിക്കെല്ലാം ഇപ്പൊ എന്നാ വിലയാ... ഹോ ..        

                   കാര്യങ്ങള്‍ ഇത്രത്തിലാവുമെന്നു ഞാനറിഞ്ഞിരുന്നെങ്ങില്‍ എന്റെ പറന്പില്‍ ഞാന്‍ വല്യ ഒരു ചകിരി സംഭരണി ഉണ്ടാക്കിയേനെ. അതില്‍ ചകിരി  സംഭാരിച്ചേനെ  .. ഹോ എല്ലാം പോയി.   ഞാന്‍ പണ്ടേ ചകിരി കച്ചവടം തുടങ്ങാത്തത്തില്‍  ഞാന്‍ ഇപ്പോള്‍  ദുഖിക്കുന്നു    .. ഇപ്പോള്‍ ഈ സോഫ്റ്റ്‌വെയര്‍ ഒക്കെ വിട്ടു ചകിരി കച്ചവടം തുടങ്ങിയാലോ എന്നലോചിക്കുവാ.. ഇപ്പോള്‍ തുടങ്ങിയാല്‍ എനിക്കു ചകിരി മാഫിയ യുടെ തലവനാവാം.. ആരെങ്ങിലും അത് അങ്ങ് ഉറപ്പിക്കുന്നതിനു മുമ്പ് ഞാന്‍ ഇറങ്ങി കഴിഞ്ഞു. ഇനി രക്ഷയില്ല മക്കളേ. ഈ വിലയൊന്നും ഇപ്പോള്‍ നാട്ടിന്പുറത്ത്    വല്ല്യ വാര്ത്തയായിട്ടില്ല     .. അതുകൊണ്ട് ഇപ്പോള്‍ ചെന്ന് തൊണ്ട് വാങ്ങാം  .. എന്നിട്ട് പൂഴ്ത്തി വെയ്ക്കാം അപ്പോള്‍ പിന്നെയും കൂടും. അപ്പോള്‍ നമ്മള്‍ ഇറങ്ങും.. ഒരു വില നിച്ചയിക്കും    ..അതിനേ തൊണ്ട് വാങ്ങു..  പിന്നെ ഒരു തിരുവനതപുരം മാര്‍ച്ച്.. താങ്ങ് വില കേന്ദ്രം നിച്ചയിക്കണം.. അങ്ങനെ ചകിരി  രാജാവായി ആയി ഞാന്‍ മാറും .. നോക്കിക്കോ ... ഇന്ന് ഇത് വായ്ച്ചു ചിരിക്കുന്നവര്‍ക്കൊക്കെ അന്ന് ഞാന്‍ മറുപടി  ഇതില്‍ തന്നെ എഴുതും. ഭാവിയിലെ ഒരു കുത്തക മുതലാളിയോട് ആണ് ഇരുന്നു ചിരിക്കുന്നത് .. അന്ന് രാഷ്ട്രിയക്കാര്‍ എന്റെ മുമ്പില്‍ വന്നു ഒച്ച്ചാനിച്ചു  നിക്കും . ഞാന്‍ ഭരണ എന്ത്രം ഇരുന്നു തിരിക്കും... ഓഓ ...ഞാന്‍ എവിട്യാ  ... ഞാന്‍ കാട് കയറി പോയി...

                എവിടാ  പറഞ്ഞു നിര്‍ത്തിയത്.. ചകിരി.. മുപ്പതു കിലോ ചകിരിക്ക് എഴ്ന്നൂറു  രൂപ ആയി  എന്ന്. ഞാന്‍ ആദ്യം ഒന്ന് കണ്ണ് ചിമ്മി നോക്കി  ...ഈ പറഞ്ഞത് സത്യമാണോ  എന്ന് .ആതേ... സംഗതി ഉള്ളത് തന്നെ. അപ്പോള്‍ തന്നെ ഞാന്‍ ഒരു തീരുമാനെമെടുത്ത്. ഇനി പൊന്നും ഷെയറും  ഒന്നും എടുക്കുന്നില്ല.. ഇനി ചകിരി തന്നെ ശരണം...ചകിരി സിന്ദാബാദ്....  തമിഴ് നാട്ടില്‍ ഇന്ന് ആയിരം തേങ്ങയുടെ തൊണ്ടിനു ആയിരത്തി ഇരുന്നൂറു രൂപയുണ്ട്.    പക്ഷേ ഇപ്പോഴും ഇവിടെ മുന്നൂറു  - നാനൂറു രൂപയെ ഉള്ളു. തമിഴ്നാട്ടില്‍ ഉദ്പ്പാദനം കുറഞ്ഞതാണ് അത്രേ  ചകിരി വില ഇത്രയും ഉയരാന്‍ കാരണം.  ഇപ്പോള്‍ കയര്‍ സംഘങ്ങള്‍ പൊള്ളാച്ചി  ചകിരിയാനത്രേ  വാങ്ങുന്നത്. അതന് ഞാന്‍ ഒരു സമരത്ത്നു ഒരുങ്ങുകയാണ്  .. ഇവിടെ തെങ്ങും തേങ്ങയും തോണ്ടും ചകിരിയും ഉള്ളപ്പോള്‍...കണ്ട പാണ്ടിയുടെ ചകിരി ഇറക്കുമതി ചെയ്യേണ്ട വല്ല കാര്യമുണ്ടോ?? ഞാന്‍ നിങ്ങള്ക്ക് ചകിരി തരാം... അതും തമിഴ് സംഘങ്ങള്‍ തരുന്നതിനെക്കളും ഉയര്‍ന്ന നിരക്കില്‍.. ഉയര്‍ന്ന നിരക്കല്ലേ ഇപ്പോഴത്തെ ഒരു രീതി ... അല്ലെങ്ങില്‍ നിങ്ങള്‍ എന്ത് വിചാരിക്കും.. നിങ്ങള്‍ ചിന്തിക്കും എന്താ ഉയര്‍ന്ന നിരക്കെന്ന്,.. അത് പിന്നെ ഞാനെല്ലേ ഇവിടത്തെ ചകിരി മാഫിയ..അപ്പോള്‍ ഞാന്‍ പറയുന്നതാണ് വില.. അല്ലെങ്ങില്‍ നിങ്ങള്‍ കാഹകിരി കച്ചവടം മതിയാക്കിക്കോ...  കയര്‍ സംഘങ്ങള്‍ പിരിച്ചു വിടും... പട്ടിയാവാണോ?? അല്ലെങ്ങില്‍ ഞാന്‍ തരുന്ന ചകിരി വാങ്ങണം. തമിഴ്നാട്ട്ടില്‍ നിന്നും ഇറക്കുമതി ചെയ്യാമെന്നുള്ള വ്യാമോഹം ഒന്നും നടക്കില്ല. ഞാനും എന്റെ ആള്‍ക്കാരും (ഓര്‍മിക്കുക...ഞാന്‍ അന്ന് മാഫിയ കിംഗ്‌ ആയിരിക്കും) ലോര്ര്യ്കള്‍ തടയും,.. ചകിരി പിടിച്ചെടുക്കും. യെന്ത്താ വെനെനമെന്നു നിങ്ങള്‍ തന്നെ തീരുമാനെമെടുക്ക്. സത്യത്തില്‍ ഞാന്‍ അമിത ലാഭം ഒന്നും എടുക്കുന്നില്ല... അങ്ങ് തിരുവനന്തപുരം  മുതല്‍ കൈപ്പിടി കൊടുക്കണം ... പിന്നെ സമരങ്ങള്‍ ചെയ്യണം .. ആളെ ഒപ്പിക്കണം .. ആതും അല്ല കാര്യം ഇവിടത്തെ ചകിരിക്ക്  നല്ല കട്ടിയാ....മലയാളിയുടെ  ഒരു ഗുണം..തൊലിക്കട്ടി ..ചകിരിക്കും കിട്ടിയിട്ടുണ്ടാന്നെ..  ഇപ്പോല്‍  മുതല്‍ നിങ്ങള്‍ എന്നെ ചകിരി രാജവെന്നെ വിളിക്കാവു ..  അല്ലെങ്ങില്‍...

                     ഇപ്പോള്‍ ഞാന്‍ ഒരു പരീക്ഷണം  നടത്തി കൊണ്ടിരിക്കുവാന്   . ചകിരി സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കാമോ എന്ന് നോക്കട്ടെ  .. വന്ന വഴി മറക്കാതിരിക്കനാ.. പിന്നീടു അത് ആരും കൊണ്ട് പോകണ്ട... അല്ലെങ്ങില്‍ നാളെ ആരെങ്ങിലും കയറി ഉണ്ടാക്കും പിന്നെ അവര്‍ ചകിരി സോഫ്റ്റ്‌വെയര്‍ രാജാക്കന്മാരാവും ..എന്തിനാ നമ്മുടെ കുഴി നമ്മള്‍ തന്നെ തോണ്ടുന്നത്  ??  നിങ്ങള്‍ക്കും ആരംഭിക്കാം ബിസിനസ്‌ ...  പുറം രാജ്യത്ത് ഉള്ളവര്‍ എന്നെ നേരിട്ടു ബന്ധപെടുക.. അല്ലാത്തവര്‍ ഇവിടെ ഒരു നെറ്റ്‌വര്‍ക്ക് ഉണ്ട് (ചകിരി മാഫിയ) അവരുമായി ബന്ധപെടുക..

           തൊണ്ട് സിന്ദാബാദ് ...  കയര്‍ സിന്ദാബാദ്..  ചകിരി സിന്ദാബാദ്.

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

ENTHAADO.....
.....MUNDEKHALSHEKHARAA...!!!
...THAAN NANNAVATHEY....!!!

VAZHI MAREDA...
...MUNDEKHAL 'CHAKIRI SHEKHARAAA'..!!