2010, സെപ്റ്റംബർ 22, ബുധനാഴ്‌ച

ഞാന്‍ ഗെയിംസ് വില്ലേജില് നിന്നും നേരിട്ടു റിപ്പോര്‍ട്ട്‌ ചെയ്യുന്നു : ഇന്ന്പുറത്തു ചാടിയ ഭൂതങ്ങള്‍

ഞാന്‍ തന്നെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നേരിട്ടു ഇടപെടാന്‍ തീരുമാനിച്ചു . ഇനിയുള്ള എന്റെ റിപ്പോര്‍ട്ടിംഗ് നേരിട്ടു ആയിരിക്കും. പ്രധാനമന്ത്രിയുടെ ഓഫീസ്നേരിട്ടു എന്നോട് പ്രശ്നത്തില്‍ ഇടപെടാന്‍ ഇന്ന് രാവിലെ ഫാക്സ് അയച്ചു. അപ്പോള്‍ തന്നെ ഞാന്‍ ഡല്‍ഹിക്ക് തിരിക്കുകയും ചെയ്തു. പുള്ളിക്കാരന്‍ നേരിട്ടു പറഞ്ഞതല്ലേ ങ്ങനയാ ഇടപെടാതിരിക്കുന്നത്‌.
ഇന്നത്തെ ഗെയിംസ് വില്ലേജ് നിന്നും  ഇന്ന് പുറത്തു വന്ന ഭൂതങ്ങള്‍   :  •  ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന്റെ മേല്ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നു വേണു . ഒരാള്‍ക്ക്‌ പരിക്ക് .  
             (ഇത് എന്റെ ബ്ലോഗാണ് ഏറ്റവും  ആദ്യം റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. )
  • ഇംഗ്ലണ്ടിന്റെ മൂന്ന് പ്രമുഖ അത്‌ലറ്റുകള്‍ ഗെയിംസില്‍ നിന്ന് പിന്‍മാറി. ഫിലിപ്‌സ് ഇഡോവു, ക്രിസ്റ്റിനെ ഒഹുരുഗു, ലിസ ഡോബ്രിസ്‌കി എന്നിവരാണ് സുരക്ഷാ കാരണങ്ങളുടെ പേരില്‍ പിന്‍മാറിയത്. മെഡലിനേക്കാള്‍ വലുതാണ് തന്റെ ആരോഗ്യമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ലിസ ട്വിറ്ററിലൂടെ പിന്‍മാറ്റം അറിയിച്ചത്.
            ഫിലിപ്‌സ് ഇഡോവു നിലവിലെ ലോക ട്രിപ്പില്‍ ജമ്പ് ചാമ്പ്യനാണ്.  
  • ന്യൂസിലന്‍ഡ് പിന്മാറിയേക്കും  .പ്രധാനമന്ത്രി ജോണ്‍ കീ: ഗെയിംസ് നന്നായി നടക്കണമെന്ന് തന്നെയാണ് ആഗ്രഹം. എന്നാല്‍ ന്യൂസിലന്‍ഡിന്റെ കാഴ്ചപ്പാടില്‍ നന്നായി നടക്കുക എന്നത് ഗെയിംസിനെത്തുന്ന ന്യൂസിലന്‍ഡുകാര്‍ക്ക് പൂര്‍ണ്ണ സുരക്ഷയും സൗകര്യങ്ങളും ലഭിക്കുക എന്നതാണ്. 
    • ഞാന്‍ ഇടപെടാനോ അണ്ണാ..  മൊട കണ്ടാല്‍ ഇട പെടും ...
                  (അവസാനിക്കുന്നില്ല ....  ഞാന്‍ ഇവിടതന്നെയുണ്ട്‌ പ്രഭോ ...... )

അഭിപ്രായങ്ങളൊന്നുമില്ല: