2011, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

SAMSUNG GALAXY TAB 750's !!


Wait for the webcast of Samsung Galaxy Tab 750's .






If you couldnot watch the vedio, Please click here Recorded Version of Live Webcast . You are watching recorded version of Live Webcast :Launch Of SAMSUNG GALAXY TAB 750 LAUNCH Live Webcast as on 10th Aug 2011






Samsung launches the Galaxy Tab 750 on 10th August in India, and the launch will be telecast live!

Webcast Start on 10 Auguest 2011 - for 10 days. Enjoy the Thrilling Expereince with Samsung Galaxy Tab 750s!!

2011, ഓഗസ്റ്റ് 7, ഞായറാഴ്‌ച

അഭിപ്രായ ജാലകം വീണ്ടും



അഭിപ്രായത്തിനായി ജാലകം വീണ്ടും തുറക്കുന്നു . ചില സന്ദര്‍ഭത്തില്‍ അവസാനിപ്പിച്ച അഭിപ്രായ സ്വാതന്ത്രിയം വീണ്ടും തുറക്കുന്നു . ഞാന്‍ കുറച്ചു മിനകെട്ടു ഇരിക്കേണ്ടി വരും ; എന്നാലും സാരമില്ല . അഭിപ്രായ സ്വാതന്ത്രിയം ഹനിക്കെണ്ടാ എന്നുള്ള ചിന്തയിലാണ് തല്ക്കാലം ഞാന്‍ . ഇനി നിങ്ങള്ക്ക് അഭിപ്രായം എഴുതാം . എന്റെ അഭിപ്രായ ജാലകം അടച്ചു കൊണ്ടുള്ള പോസ്റ്റില്‍ പറഞ്ഞിട്ടുള സകലാമാന വേന്ദ്രങ്ങളും നിങ്ങള്ക്ക് ആവാം . - ഇളനീര്‍മഴ  

ആഴ്ചവട്ടം



 "ആഴ്ചവട്ടം" എന്നൊരു ആശയം കുറച്ചു കാലമായി മനസ്സില്‍ കൊണ്ട് നടക്കുന്നു . ഇപ്പോള്‍ വേറെ പണിയൊന്നും ഇല്ലാത്തതു കൊണ്ട് അങ്ങ് എഴുതി കളയാമെന്നു കരുതി . വേറെ ഒന്നും അല്ല .... ഒരു ആഴ്ചയില്‍ നാലാളറിയുന്ന പൊട്ടന്മാരും ചട്ടന്മാരും , തടയന്മാരും  തവിടന്മാരും ...പോട്ടെ ...ആരെങ്കിലും വല്ലതും എവിടെയെങ്കിലും കയറി  തട്ടി വിടുമല്ലോ . വിടുവായിത്ത്വവും പൊങ്ങച്ചവും, കാര്യങ്ങളും കവളത്തരവും , കാലകാര്യ പ്രസക്തിയുള്ളവയും അല്ലാത്തവയും അതില്‍ കാണും.  എന്തായാലും പറയുന്ന കുറച്ചു വാചകങ്ങള്‍ എടുത്തു അതില്‍ ഞാനായിയിട്ടു ഒരു തട്ടും മുട്ടും കൊടുത്തു അങ്ങ് എഴുതും . അതാണ്‌ സംഗതി ഞാന്‍ ഉദേദശിച്ചത്. ഒരു വാചകം കേള്‍ക്കുംബോല്  ‍ നമ്മുടെ മനസ്സില്‍  ; സാധാരണകാരന്റെ മനസ്സില്‍ ആദ്യം വരുന്നവ ..അത്    ‍ ഒരു    തര്‍ക്കുത്തരമായിരിക്കും ; അല്ലെങ്കില്‍ അയാളുടെ നേര്‍ക്കുള്ള വാളായിരിക്കും ; അല്ലെങ്കില്‍ പരിഹാസമായിരിക്കും; അല്ലെങ്കില് ദയനീയതെയായിരിക്കും ; എന്ത് കുന്തവുമായികൊള്ളട്ടെ (അത് മലയാളിയുടെ ശരാശരി സ്വാഭാവമാ , കുറ്റം പറഞ്ഞിട്ട് കാര്യമില്ല...ഞാനും ഒരു ടിപ്പിക്കല്‍ മലയാളിയാണേയ് )   അതെന്തായാലും എനിക്കു തോന്നുന്നത് ഞാന്‍ "അടിക്കുറപ്പായിട്ടു" എഴുതുന്നു ...അത്രേയുള്ള് . ചിലപ്പോള്‍ ചിരിപ്പിക്കാം ...ചിലപ്പോള്‍ ചിന്തിപ്പിക്കാം..ചിലപ്പോള്‍ ...അല്ല..മിക്കവാറും നിങ്ങള്‍  ചിന്തിക്കും..... ഇവനൊന്നും വേറെ പണിയില്ലേ ??....   അത് തന്നെയാണ് ഞാന്‍ പറഞ്ഞു വരുന്നത് ...  ‍
അപ്പോള് ‍ തുടങ്ങാം......ഇത് ഒരു സ്ഥിരം പംക്തി ആക്കിയാല്ലോ എന്നൊരു ആലോചനയുണ്ട്‌ ..... 

----------------------------------------------------------------------------------------------------------------------------
NB : മനോരമയുടെ വാച്ചകമേളയുമായി ഇതിനു സാമ്യം തോന്നുന്നുവെങ്കില്‍ തികച്ചും യാദൃച്ചികം മാത്രം എന്ന് പറയാന്‍ എനിക്കു മനസ്സില്ല..... വല്ലവനും പറയുന്ന വാചകം മനോരമയുടെ മാത്രം എങ്ങനാവും ......  അത് എനിക്കും കൂടി അവകാശപെട്ടതാണ് .....   ഒരു 50 : 50 യില്‍ പോയാല്‍ നമുക്ക് രണ്ടു  പേര്‍ക്കും കഞ്ഞി കുടിച്ചു ഇങ്ങനെ പോകാം ....  പോട ചെക്കാ ഓല പാമ്പ് കാണിച്ചു പേടിപ്പിക്കാതെ ..... 
----------------------------------------------------------------------------------------------------------------------------

കഴിഞ്ഞ ആഴ്ച്ച ......   ഒരു വെടി കെട്ടോടെ തുടങ്ങാം ...

-------------------------------------------------------------------------------------------------------------------------





 * സംസാരിക്കുമ്പോള്‍ അതില്‍ ഒരല്‍പം കോമഡി ചേര്‍ക്കാറുള്ള ആളാണ്‌ ഞാന്‍ . എന്റെ തമാശകളൊന്നും മലയാളിക്ക് രസിച്ചില്ല . എനിക്കറിയാവുന്നതെല്ലാം ഇംഗ്ലീഷ് കാരെന്റെ തമാശകളായിരുന്നു . അത് ഇവിടത്തുകാര്‍ക്ക് ഇഷ്ടപെടാത്തതായിരുന്നു കാരണം. - ശശി തരൂര്‍ .

ശശി അണ്ണോ... മലയാളിക്ക് മാത്രമല്ല ഒരു ഇന്ത്യക്കാരനും മനസിലായില്ലെന്നേ .... അല്ലെങ്കില്‍ ഈ പുകിലുകളൊക്കെയുണ്ടാവുമോ ?? കോമഡി അവസാനം ട്രാജഡി  ആയിപോയി അണ്ണാ  ... അവസാനം കാണിച്ച തമാശ എന്തിനു നമ്മുടെ മന്‍മോഹന്‍ഞ്ഞിക്ക് പോലും മനസിലായില്ല... അത് കൊണ്ടല്ലേ പറഞ്ഞു വിട്ടത് .... ഹോ...   പക്ഷെ എനിക്കു മനസിലാവും .. എനിക്കു ട്യൂഷന്‍ ഉണ്ട്... ഇംഗ്ലീഷ് കാരെന്റെ തമാശകളൊക്കെ ഞാന്‍ കുത്തിയിരുന്നു പഠിച്ചു .... ഇപ്പോള്‍ ഇന്ത്യയില്‍ ഇതിനു കെല്‍പ്പുള്ള രണ്ടേ രണ്ടു പേരെയുല്ല് ..ഒന്ന് ഞാന്‍  പിന്നെ സുനന്ദ പുഷ്കര്‍...   ഇനി നമുക്ക് തമാശിക്കം .....

വാല്‍ കഷ്ണം : ശശിയണ്ണന്‍ ഇപ്പോള്‍  ഡ്യൂഷനോക്കെ തുടങ്ങി എന്ന് കേള്‍ക്കുന്നു ...  മലയാള തമാശകള്‍ പഠിക്കാന്‍ .....  അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഒപ്പിക്കണം....   അല്ലെങ്കില്‍ ‍ പണി പാളും  .

 * എനിക്കു ഡല്‍ഹി രാഷ്ട്രിയം അറിയാം , കാശ്മീരിലെ രാഷ്ട്രിയം അറിയാം . പക്ഷെ കേരള രാഷ്ട്രീയത്തില്‍ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നു സത്ത്യത്തില്‍ എനിക്കു മനസ്സിലായിട്ടില്ല.  - സുനന്ദ പുഷ്കര്‍

20 20 കളിയ്ക്കാന്‍ പോയി  .... അവസാനം കളി തുടങ്ങുന്നതിനു മുമ്പ്  ഹിറ്റ്‌ വിക്കറ്റ്‌ ആയി ( എങ്ങനെ എന്നൊന്നും ചോദിക്കരുത്)  എന്ന് പറയും പോലെ . ഒന്ന് ആഞ്ഞു പിടിച്ചു നോക്ക് ... ചിലപ്പോള്‍ എന്തെങ്കിലും മനസ്സിലാവും .. വല്ലതും മനസ്സിലായാല്‍ ഒന്ന് പറയണേയ് .. നമുക്ക് അടുത്ത പ്രാവശ്യം ഒരു സീറ്റ്‌ തരപെടുത്തി എടുക്കാമെന്നെയ് .....  ഗ്ലാമര്‍ കണ്ടു അഞ്ചു വോട്ടു കിട്ടും ...ഉറപ്പു .....  നമ്മുടെ  ശശി അണ്ണന്‍ വരെ മൂക്കും കുത്തി വീണു .. പിന്ന ഇവിടത്തെ മല്ലുസ് ...   എന്തായാലും ഞാന്‍ തരും ഒരു വോട്ടു ...   രാഷ്ട്ര്യ മോഹം കളയണ്ടാ .... സംഭവിച്ചത് നല്ലതിന് സംഭവിച്ച്കൊണ്ടിരിക്കുന്നതും നല്ലതിന് ...ഇനി സംഭാവിക്കനുള്ളതോ ??