മമ്മുട്ടി അവസാന റൗണ്ട് വരെ അമിതാബ്ചനെ കൂടെ പിടിച്ചു ..അവസാനം പിടി വിട്ടു ബച്ചന്‍ സകല അടവുകളും പുറത്തെടുത്തു ...അങ്ങനേ 2010 ഇലെ മികച്ച നടന്‍ ബച്ചന്‍ ആയി . ഇനി എന്ത് .....
രണ്ടു മൂന്നു ദിവസം കാത്തു നിന്നതിനു ശേഷമാണിത് ബ്ലോഗ് ചെയ്യുന്നത്... മഹാമാരുടെ വായാടിത്തം കിട്ടണ്ടേ ??
ചില പ്രതികരണങ്ങള് നോക്കാം :
ഷാജി കരുണ്‍: മമൂട്ടിയുടെ ആത്മാര്തഥതയ്ക്ക്‍് അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു എന്ന്. എന്നാല്‍ കിട്ടാത്തതീല്‍്വിഷമം ഉണ്ടെന്നും വെച്ചങ്ങു കാച്ചി. പക്ഷേ ആര്ത്മാതഥതയ്ക്ക് അവാര്‍ഡ് ഇല്ലല്ലോ ഷാജി .
രഞ്ജിത് : പായില്‍ ബച്ചന്റെ മുഖ ഭാവനയൊന്നും പുറത്തു വന്നില്ല. ലാട്റ്റ്സ് റബ്ബര്‍ കൊണ്ട് പൊതിഞ്ഞു വെച്ചിരിക്കുകയായിരുന്നു പോലും . ശരീര ചേഷ്ടകള് മാത്രമേയുണ്ടായിന്നുള്ളു പോലും . പുള്ളിക്കാരന് ഒന്നും പിടികിട്ടിയില്ല..അതാ സത്യം .
ഇവരൊക്കെ ഇങ്ങനേ പറഞ്ഞാല്‍ നമ്മുടെ റോഷന്‍ ആന്ട്രൂസ് വിടുമോ ??
പുള്ളിക്കാരനും വെച്ച് കാച്ചി .... ഒന്നുമില്ലെങ്ങിലും അന്നൊക്കെ ഇതൊക്കെ വായില്‍ നോക്കിനടക്കുന്ന കാലമാല്ലയിരുന്നോ ?? അന്നേ ഓര്‍ത്തു വെച്ചതായിരുന്നു...എനിക്കും ഒരു കാലം വരും അന്ന് വെച്ച് കാച്ചാം .. അങ്ങനേ
"അന്ന് കമല്‍ ഹസ്സന് ഇന്ത്യനില്‍ അവാര്‍ഡ് കൊടുത്തപ്പോള്‍ ഇവിടെയാരും വിമര്‍ശിച്ചു കേട്ടില്ല... വായ് പോലും തുറന്നില്ല.. അന്ന് അതെങ്ങനേ എന്ന് മനസ്സിലാക്കാന് പോലും ഇവിടെയുള്ളവറ്ക്കയില്ല..പിന്നയല്ലേ വായ്തുറക്കാന്‍... ഇപ്പോള്‍ എന്തിനാ ബച്ചന്റെ നെഞ്ചില്‍ കുതിര കയറാന്‍ ചെല്ലുന്നത്... " അങ്ങനേ ബചചനേ പ്രകീര്‍ത്തിച്ചു കൊണ്ടും ഇവിടത്തെ ബുജികള്‍ക്കു ഒരു അടിയും ..... പിടയും കൊടുത്തും റോഷന്‍ പിടിമുറുക്കി .
എന്താ ഇത് ... എന്തൂം പറയാമെന്നോ??
ഇനി ഏറ്റവും പുതിയ പഞ്ച് ടൈലോഗ്; ശ്വേതാ മേനോന്‍ : അവാര്‍ഡ് കിട്ടനമെങ്ങില്‍ ആരുടെയോക്കെയെങ്ങിലും "പുറം ചൊറിഞ്ഞു കൊടുക്കണം" .
എനിക്കു ഇത്രയേ പറയാന്‍ ഉള്ളു; ഏതായാലും "പുറം ചൊറിഞ്ഞ് ചൊറിഞ്ഞ് " ഒരു സംസ്ഥാന അവാര്‍ഡ് അടിച്ചു എടുത്തു....കള്ളി !!
ഞാന്‍ ഇതിലൊന്നും ഒരു അഭിപ്രായവും പറയുന്നില്ല.... പറയേണ്ടതെല്ലാം അവര്‍ പറഞ്ഞു .... എന്നാലും വിധിയെ അംഗീരിക്കുന്നതാ ബുദ്ധി.. എന്നാലും മമ്മൂട്ടി ഞാനും അവാര്‍ഡ് വിചാരിച്ചിരുന്നു...
മമ്മൂട്ടി മോശം ആക്കിയില്ല... ഒന്നും രണ്ടും ..... മലയാളത്തിന്റെ അവാര്‍ഡ് മമൂട്ടിക്ക് തന്നെ.. മമ്മൂട്ടിയേ പുറത്തു ആരറിയും ഇപ്പോള്‍ ബച്ചന്‍ .. ആഹാ കേള്‍ക്കാന്‍ തന്നെ ഒരു ഇമ്പം ... കോമണ്‍ വെല്ത്ത് ഒക്കെ വരികയല്ലേ... ഒരു ഇമേജ് വേണ്ടെ...കുറ്റം പറയാന്‍ പറ്റുകയില്ല... അതൊന്നും ഇവിടത്തെ ബുജികള്‍ക്കു മനസിലാവില്ല...അല്ല നിങ്ങള്ക്ക് ഒന്നും അറിയില്ല..കുട്ടികളാണ് നിങ്ങള്‍ വെറും കുട്ടികള്‍.
ഇനി രംഗം രണ്ടു : ഇവിടത്തെ മേലാളന്മാര്ക്ക് കുട്ടിസ്രാങ്ക് പിടിച്ചില്ല അത്രേ... അതൊരു പടമേ അല്ലെന്നു വരെ അവര്‍ പറഞ്ഞു ...എന്താ ചെയ്യുകാ.... അവര്‍ക്ക് മാത്രമല്ലേ സിനിമ എന്ന് വെയ്ച്ചാല്‍ എന്താ എന്ന് അറിയുകയുള്ളു.... പക്ഷേ കേന്ദ്രത്തില്‍ ചെന്നപോള്‍് അവിടെ കുട്ടി സ്രാങ്ക് ഇമ്മിണി വല്യ സ്രാങ്ക് തന്നെയായി ... ഇപ്പോള്‍ കേരളത്തിലെ അവാര്‍ഡു ക്മ്മിറ്റിക്കാര് തലയില്‍ ഒരു ഡബിള്‍ മുണ്ട് ഇട്ടിട്ടാ വെളിയില്‍ പോലും ഇറങ്ങുന്നതെന്നാ കേട്ടത്... കഴിഞ്ഞ ദിവസം കലാഭവനില്‍ (ബുജികള്‍ വല്ലപോഴും തിരുവനന്തപുരത്തെ ഫിലിം വികസന ഓഫീസില്‍ വന്നു പോകും ... വേറെ ജ്ജോലി വേണ്ടേ... ഞാന്‍ ഇവിടെ തന്നെയുണ്ട് എന്ന് ചെന്ന് പറയുന്നതിനായിരിക്കും...അടുത്ത തവണയും എനിക്കു തന്നെ "തോന്നിവാസം പറയാനും കാണിക്കാനും അവസരം" തരണം എന്ന് മേലാളന്മാരെ കണ്ടു ബോധ്യപെടുത്താന് വരുന്ന്തുമായിരിക്കും .. ഏതായാലും കഴിഞ ദിവസം താടി വെയ്ച്ച പ്രമുഖനായ മലയാള സിനിമ ഉള്ളം കയ്യില്‍ കൊണ്ട് നടക്കുന്ന ..സംസ്ഥാന അവാര്‍ഡു നിര്‍ണയ കമ്മിറ്റിയുടെ ആത്മാവ് ്‌ഏതോ വല്യ പുള്ളികാരനോട് സിനിമ ചര്‍ച്ച നടത്തികൊണ്ടിരിക്കുവായിരുന്നു.. പെട്ടന്ന് ചില ചെറുപ്പക്കാര് അവിടേക്ക് വന്നു അതില്‍ ഒരു വിരുതന്‍ "ഡാ നോക്കടാ മലയാള സിനിമ കണ്ടു പിടിച്ച മിടുക്കന്‍ .... പുള്ളിക്കാരന്‍ അവാര്‍ഡു കൊടുത്താല്‍ പിന്നെ അത് വഴി സിനിമയേ പോകില്ല... " എന്നോ മറ്റോ പറയുന്നത് കേട്ടു... പിന്നെ ഒരു കൂട്ട ചിരിയും . അവര് നാലഞ്ചു പേര്‍ ഉണ്ടായുരുന്നു.... താടി വെയ്ച്ച ബുജി പെട്ടന്ന് തന്നെ കാറില്‍ കയറി സ്ഥലം വിട്ടന്നാ കേട്ടു കേള്‍വി... വേറൊന്നും കേള്‍ക്കേണ്ടി വന്നില്ല.. :) ...
അല്ല...എനിക്കു മനസില്ലവാത്തത് കൊണ്ട് ചോദിക്കുവാ.... ഇവിടെ പേരിനു പൂലുമ് ഒരു അവാര്‍ഡ് കിട്ടാത്ത സിനിമ കേന്ദ്രത്തില്‍ ചെന്ന് അവാര്‍ഡ് കൂട്ടത്തോടെ ഇങ്ങു കൊണ്ട് വരിക എന്ന് വെയ്ച്ചാല്‍.... ഒരു ഇത്...യേത്....അത് തന്നേ...
ഇനി നമ്മുടെ പൂക്കുട്ടി യുടെ കാര്യം.... യേതോ ആദിവാസി...ഹംഗേരിയന് മിക്സ് ആണെന്ന ഇവിടത്തെ ബുജികള്‍ പൂക്കുട്ടിയുടെ സംഗീത്തെ വിലയിരുത്തിയത്...അതിനു മലയാത്തിന്റെ തനിമയില്ല അത്രേ... അതേയ്...ഒരു കാര്യം ചോദിച്ചോട്ടെ... എന്താ ഈ മലയാള തനിമ .. എന്താ ഈ ഹംഗേരിയന് സംഗീതം ?? ഇതില്‍ എത്ര പിയര്‍ അമ്പും വില്ലും നേരിട്ടു കണ്ടിട്ടുണ്ട്... പിന്നെയല്ലേ അതിലെ സൌണ്ട് എഫഫെക്ട്സ് അറിയാന്‍... അറിയാത്ത കാര്യം ആവുംപോലെ എന്തും പറയാം അല്ലേ ..എന്നെ കൊണ്ട് ഇത്രയൊക്കെയെ പറ്റുകയുള്ളു ... അല്ലെങ്ങില് നെഞ്ച് വിരിച്ച് നാലാലോടു പറയാം..അവനും അവന്റെ ഒരു സംഗീതവും...അവനു ഒസ്കാറൊക്കെ കിട്ടുമായിരിക്കും...പക്ഷേ നമ്മലടുത്താ അവന്റെ കളി... നമ്മള്‍ അവനെ അടിച്ചു പെട്ടിയിലാക്കി...ഒരു കമന്റും അങ്ങ് പാസാക്കി...." യേത്... ഇതില്‍ വല്യ മിടിക്കൊന്നും വേണ്ടാ... ഇതൊക്കെ സ്വന്തമായിട്ടാ അനുഭവിക്കന്ന പറ്റിയില്ല എന്നാല്‍ മറ്റുള്ളവര്‍ക്കും വേണ്ടാ .. അല്ലെങ്ങില്‍ സ്വന്തം കഴിവില്ലായ്മ മുക്കി .. ആരാന്റെ കഴിവില്‍ അസൂയ പൂണ്ടു പൂഴിയില്‍ തല പൂഴ്ത്തുന്നത് പോലെയാണ് . എന്തായാലും മലയാളിക്കു അറിയാം പൂക്കുട്ടി ആരാണെന്നും അയാളുടെ സൌണ്ട് മിക്സിംഗു യെന്തെനെന്നും....
അങ്ങനേ 2010 ഇലേ സംഭവ ബഹുലമായ സംസ്ഥാന ദേശിയ ഫിലിം അവാര്‍ഡു ചടങ്ങ് കഴിഞ്ഞു... അതിനു പിന്നാലേ ചൂല് കൊണ്ടുള്ള ഓട്ട പ്രദിക്ഷ്ണവും... ഇപ്പോള്‍ അഭിപ്രായം പറയാത്ത ബുജികളേ..നിങ്ങള്‍ കാത്തിരുന്നോ...അടുത്ത തവണയും വരും ...നിങ്ങള്ക്ക് ആരാന്റെ ചിലവില്‍ വിട് വായിത്തവും അതിനു മീഡിയ കവേരേജു ഫ്രീ... അങ്ങനേയെങ്ങിലും നാലാളറിയട്ടെ എന്നെ.... അല്ലെങ്ങിലാ കഴിവില്ല...പിന്നെ വല്ലഭാവന് പുല്ലും ആയുധം...
ബച്ചന് എന്റെ ആശംസകള്‍..പിന്നെ മമ്മൂട്ടിക്കും.. പിന്നെ പൂകുട്ടി ആന്‍ഡ് കുട്ടിസ്രാങ്ക് ടീമിനും എന്റെ അഭിനന്ദനങ്ങള്‍...
2010, സെപ്റ്റംബർ 16, വ്യാഴാഴ്‌ച
മമ്മൂട്ടിയും അമിതാഭും ... പിന്നെ കുട്ടിസ്രാങ്കും ...കുറേ വിവാദവും
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്‍
3:45 PM
ലേബലുകള്‍: കുട്ടിസ്രാങ്ക്, നാഷണല്‍ ഫിലിം അവാര്‍ഡ്, ബച്ചന്, മമ്മൂട്ടി, സിനിമ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
1 അഭിപ്രായം:
yenthinum yeethinum vivaadam...ithokke oru neerchayalley
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ