2012, ജൂൺ 5, ചൊവ്വാഴ്ച

മഴയുടെ സംഗീതം

ആകാശം നിറയെ കറുത്ത കാര്‍മേഘങ്ങള്‍ ..
മഴയുടെ സംഗീതം ഇങ്ങടുത്തു ...
തന് തനെ തണുത്ത മന്ദമാരുതന്‍ ...
കുളിര്‍മയായി മഴയുടെ കാഹളം മുഴക്കുന്നു ..
....

വേനല്‍ ചൂടിറെ നെഞ്ചില്‍ കുളിര്‍മയുടെ മഴ ..
കുരുന്നുകളെ രസിപ്പിക്കും മഴ ..
കുരുന്നുകളെ നനയിപ്പിക്കും മഴ ..
കര്‍ഷകന്റെ നെഞ്ചണഞ്ഞു ചാടിയാടി മഴ ...
നഗരത്തിന്റെ ചങ്കിടിച്ചും നെഞ്ചിടിച്ചും മഴ ..
ചറപറ ചറപറ ചറപറ മഴയിങ്ങെത്തിപ്പോയി......
  ....

രണ്ടു നീര്‍ത്തുള്ളികള്‍ രണ്ടു കുടം കണക്കെ ഭൂമിയുടെ നെഞ്ചില്‍ വീണു
തീച്ചൂളയില്‍ വെന്തുരുകുന്ന നെഞ്ചില്‍ എന്തൊരാശ്വാസം ...ഹാ
മഴ നീര്‍ത്തുള്ളികള്‍ താളം പിടിച്ചു തച്ചുടച്ചു കൊണ്ട് പെയ്താര്‍ക്കുന്നു
താളം തുള്ളി തിത്തതയി ... തിത്തായി ..തിത്തായി ... തിത്തതയി
...

മഴയുടെ സംഗീതം എങ്ങും സാന്ദ്രം സംഗീത മയം
മനസിന്റെ നോവിനെയണച്ചു പെയ്തണഞ്ഞു  നീര്‍ത്തുള്ളികള്‍ ..
കൊടിയ   പാപങ്ങള്‍ നിന്റെ കയ്യികുംബിളില്‍ അലിഞ്ഞില്ലതാകുന്നു..
രക്തം കൊണ്ടുള്ള പ്രത്യേശാസ്ത്രത്തെ നീ ഒഴുക്കികളയുന്നു  ...
ഏത് പ്രത്യേശാസ്ത്രത്തിന്റെ രക്തവും നീ മായ്ച്ചു കളയുന്നു ...
പാപങ്ങള്‍ .. മുന്‍ജന്മ  പാപങ്ങള്‍ നീ കഴുകികളയുന്നു ..
എന്നാലൊഴിക്കിന്റെ ശക്തി നിനക്ക് സ്വന്തം ....
..

രണ്ടു നീര്‍ത്തുള്ളികള്‍ പതിച്ചപ്പോള്‍ എന്തൊരാശ്വാസം ..
അതി നിര്‍വജനീയം അതിസ്വശനീയം അതിബിര്ദ്‍ഹൃദയം..
മഴനീര്തുള്ളിയുടെ മര്‍മരം ... ഈറനണിയുന്ന പ്രകൃതി ...
മഴനീര്തുള്ളികള്‍ പച്ചിലയില്‍ തീര്‍ത്ത മര്‍മര സംഗീതം ...
താളം തുള്ളി... കൊഞ്ചി കുഴഞ്ഞു ഇളം തെന്നല്‍ ...
സ്വര ലാളനം സ്വര മാധുര്യം സ്വര ചൈതന്യം ... പിന്നെ സ്വര ഗംഗയും
ഇതാണാ സംഗീതം ...ഒന്നിനാലും ഒരിക്കലും പിരിക്കനാവത്തതിന്‍ സംഗീതം
...
ചറപറ ചറപറ ചറപറ ചറപറ ചറപറ