2007, ജൂലൈ 9, തിങ്കളാഴ്‌ച

വീണ്ടും സര്‍ഗപ്രക്രിയ... എന്തരാവുമോ എന്തോ


ഞാന്‍ ഒരു തിരോന്തൊരത്തുകാരന്‍. പഠനം അങ്ങനെ അതിന്റെ വഴിക്കു പോയി അവസാനം കമ്പ്യൂട്ടറിന്റെ മായിക ലോകത്തു കണ്ണു ചിമ്മി വന്നു നിന്നു. അദ്ഭുത ലോകം കാണുന്ന ബാലനെ പോലെ.


ഈ ബ്ലോഗ്‌ ന്റെ കണ്ടുപിടിത്തം ഏതായാലും അനുഗ്രഹമായി. എന്താണെന്നു അല്ലേയ്‌. പറയാം. പണ്ടു എന്നാല്‍ വളരെ പണ്ടൊന്നുമല്ല. കോളേജ്‌ ജീവിതത്തില്‍. പ്രീഡിഗ്രീ സമയം.. ഞാന്‍ നമ്മുടെ നാട്ടിലെ വായനശാലയിലുള്ള മുഴുവന്‍ പുസ്തകവും വായിച്ചു തീര്‍ന്നു നിക്കുന്ന കാലം.ഞാനും അക്കാലതു എഴുത്തുകാരനാവാന്‍ വേണ്ടി എഴുതി..കുറേ എഴുതി..1-2എണ്ണം മനോരമ സന്‍ഡെയ്‌ സപ്പ്ലിമെന്റിലേക്കു അയച്ചു കൊടുതു. അതു പോലെ മാത്രുഭുമിയിലും. പക്ഷേ, മനോരമ അതു മടക്കി അയച്ചു തന്നു സന്മനസ്സു കാട്ടി.പിന്നീടാണു മനസിലായതു അവിടത്തെ ചവട്ടുകുട്ടയില്‍ പോലും സ്ഥാനം ഇല്ല എന്റെ കഥക്കെന്നു,കൂടെ ഒരു കുറുപ്പും. "കഥ നന്നായിട്ടുണ്ടു പക്ഷെ ഇപ്പോല്‍ പബ്ലിഷ്‌ ചെയ്യാന്‍ നിര്‍വാഹം ഇല്ല എന്നു" മനസ്സു നിറഞ്ഞു.കഥ നന്നായി എന്നു പറഞ്ഞല്ലോ.പിന്നെ മനസിലായി വേറൊന്നും പറയാന്‍ ഇല്ലാത്തതുകൊണ്ടു അങ്ങനെ പറഞ്ഞതാണു എന്നു.മാത്രുഭുമി അതു ചവറ്റു കുട്ടയില്‍ ഇട്ടിട്ടു കത്തിച്ചു കളഞ്ഞു കാണും.കപ്പലണ്ടി എങ്ങാനും പൊതിഞ്ഞു അതു ആരെങ്ങിലും വായിച്ചു പോയാലോ. ആയ്യയ്യോ അവന്റെ കാര്യം പോക്കു തന്നെ, ഇവനൊന്നും വീറെ ജോലിയില്ലേയെന്നു വിചാരിച്ചു കാണും...ഏതായാലും മറുപടി തന്നു വിഷമിപ്പിച്ചില്ല.പകരം പ്രതീക്ഷ തന്നു എന്നെങ്ങിലും പ്രസ്ധീകരിക്കും. എവിടന്നു... പിന്നെ അതു മറവിയിലേക്കു ആഴ്‌ന്നു. തിരസ്ക്കരണം ആണു അതെന്നു അറിഞ്ഞു തന്നെ പിന്നേയും എഴുതി..കവിതയും കഥകളും നോവലുകളും എഴുതി തുടങ്ങി.ചിലതു തുടങ്ങിയിടത്തു തന്നെ നിന്നു മറ്റു ചിലതു പകുതി വഴിയായി.ഏതായലും ഒന്നും ദൈവം സഹായിച്ചു മുഴുവനാക്കിയില്ല.പിന്നേയും പിന്നേയും എഴുതുവാനുള്ള മോഹം എന്റെ ഉള്ളില്‍ ഉറങ്ങി കിടന്നെന്നു വേണം കരുതാന്‍.. പക്ഷേ ഡിഗ്രീ ആയപ്പോഴേക്കും എഴുത്തില്‍..വായനയില്‍ ഉള്ള ആ പഴയ കംബ്ബം ഒക്കെ അങ്ങു പോയി.പിന്നെ കൂട്ടുകാരുമൊത്തു കറങ്ങി നടപ്പായിരുന്നു ജോലി.. സംഭവ ബഹുലമായ പ്രിഡിഗ്രീയും പിന്നെ 1.5ഇയര്‍ ന്റെ ഡിഗ്രീ പഠനവും.അതു കഴിഞ്ഞു കമ്പ്യൂട്ടറിന്റെ മായിക ലോകത്തില്‍ അകപെട്ടതും എല്ലാം എല്ലാം ഒരു കൊച്ചു സ്വപ്നം പോലെ ഇപ്പൊള്‍ തോന്നുന്നു. അതു പിന്നെ ഞാന്‍ പറയാം. ഏതായാലും പിന്നെ എഴുതുവാനുള്ള സാഹസം കാണിച്ചില്ല ഇന്നു വരെ...ഇന്നു ഞാന്‍ വീണ്ടും എഴുതുംബോള്‍. അതില്‍ ഒരു വെയ്ത്യാസം മാത്രം.എന്തന്നല്ലെ? അന്നു പേന കൊണ്ടു സര്‍ഗപ്രക്രിയ നടത്തുന്നു, ഇന്നു അതു കീബോര്‍ഡിലേക്കു മാറിയിരിക്കുന്നു..


പിന്നെ ഇതു കുറച്ചു എതാര്‍ഥ ജീവിതവുമായി അടുത്തു നിക്കുന്നു എന്നൊന്നും ഞാന്‍ പറഞ്ഞു സാഹിത്യകാരനാവുന്നില്ല. പക്ഷേ ഇതുവരെയുള്ള ജീവിതത്തില്‍ കണ്ടതും കേട്ടതും ആണു ഞാന്‍ ഇവിടെ കുറിക്കുന്നതു.അപ്പൊള്‍ ഒരു ലൈഫ്‌ ടച്ചിംഗ്‌ കാണുമായിരിക്കും.അങ്ങനെ കഥകള്‍ മാറി..നടന്ന സംഭവങ്ങളിലേക്കു... ഒരു ശരാശരി മലയാളിക്കു പറയാന്‍ ഒരുപാടു കഥകള്‍ അവന്റെ ജീവിതത്തില്‍ തന്നെയുണ്ടു. കൊച്ചു കൊച്ചു തമാശകള്‍, നുറുങ്ങുകള്‍, കൂട്ടുകാരോടൊത്തു ചിലവഴിച്ച നിമിഷങ്ങള്‍, സംഭവിച്ച നല്ല വിഷേശങ്ങള്‍ , പിന്നെയും പിന്നെയും കുറച്ചു ഓര്‍മകള്‍... അങ്ങനേ പ്രിയപെട്ടവരേ ഞാന്‍ വീണ്ടും ഒരു എഴുത്തുകാരന്റെ മേലങ്കിയണിയുകയാണു.നിങ്ങളുടെ അനുഗ്രഹത്തോടെ ബ്ലോഗിനെ നമിച്ചുകൊണ്ടു ഞാന്‍ തുടങ്ങട്ടേ. ബ്ലോഗായ നമ....

7 അഭിപ്രായങ്ങൾ:

ആപ്പിള്‍കുട്ടന്‍ പറഞ്ഞു...

ആശംസകള്‍.

സാല്‍ജോҐsaljo പറഞ്ഞു...

എഴുതൂ..
വായിക്കാം.

Alappuzhakaran പറഞ്ഞു...

ഹ ഹ ഹ ഹ ഹ ഹ ഹ.. അങനെ ലവനും എഴുതാന്‍ തുടങുന്നു.. :) എനിക്കു വയ്യ..

വല്യമ്മായി പറഞ്ഞു...

സ്വാഗതം.

Rashid Padikkal പറഞ്ഞു...

ന്റെമ്മോ.....ങളും ന്റെപ്പൊലെ എഴുതാന്‍ തുടങീലേ...പാട്ടുകാരെന്നപോലെ ഇപ്പോള്‍ എഴുത്തുകരെകൊണ്ട് കലെടുത്തു വെക്കാന്‍ വെയ്യ.
എഴുതിക്കോളൂ........ഞാനുണ്ട്. ആശംസകള്‍.

arun പറഞ്ഞു...

febine ethu enthu ezhuthu .. ezhuthunnel ellam ezhuthanam.. LKG to predgree vare ullathil kallathram ezhuthan pattilla..

regards
Partner In Crime

ഇളനീര്‍മഴ പറഞ്ഞു...

തീര്‍ച്ചയായും എഴുതും ... ഓര്‍മയില്‍ നിന്നും ചികഞെടുത്തു വരണ്ടേ കൂട്ടുകാരാ .....
കാത്തീരുന്നോളു...............