2010, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച

'യുവര്‍ മൊമന്റ് ഈസ് വെയ്റ്റിങ്' - കേരളത്തിന്റെ വേറിട്ട പരസ്യം

           'യുവര്‍ മൊമന്റ് ഈസ് വെയ്റ്റിങ്' - കേരള ടൂറിസത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ട അനന്ദ സാധ്യതകള്‍ ഉള്‍കൊള്ളിച്ചു കൊണ്ടുള്ള പരസ്യം ലണ്ടനില്‍ നടത്തിയ പ്രശസ്തമായ ഫാഷന്‍ ഷോയുടെ ഇടയില്‍ തെയ്യം,കഥകളി എന്നീ    കലാരൂപത്തോടെയാണ്    പ്രദര്‍ശിപ്പിച്ചത് .

               വ്യത്യസ്തമായ ഈ മൂന്നു മിനിട്ട് ചിത്രം ചിലപ്പോള്‍ മലയാളിക്ക് ഇഷ്ട്ടപെട്ടുവെന്നു വരില്ല. എന്നാല്‍ അടുത്ത പത്തു വര്‍ഷത്തെ മുന്നില്‍ കണ്ടു കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. നമ്മുടെയും വിദേശിയുടെയുംമനസ്സില്‍ കേരളമെന്നാല്‍ ഹൌസ് ബോട്ടും പിന്നെ കഥകളിയും മാത്രമാണ് . അതില്‍ നിന്നും വേറിട്ട ഒരു  അനുഭവമാണ് ഇത് നല്‍കുന്നത്. കണ്ണൂരിന്റെ തനതായ സൌന്ദര്യം മുഴുവനും ആവാഹിച്ചു ; കാടിന്റെയും കാട്ടാറിന്റെയും കഥ പറയുന്ന ചിത്രം എന്താണ് ലക്‌ഷ്യം എന്ന് വ്യക്തമ്മാക്കുന്നു.   പഴയ തറവാടും കഥകളിയിലൂടെയല്ലാതെ കഥ കളി പദം കാണിച്ചും , ആയുര്‍വേദം  എന്ന വരദാനവും പിന്നെ തേക്കടിയും കേരളത്തിന്റെ കായലുകളും ....  എല്ലാം ഉള്‍കൊള്ളിച്ചു നമ്മള്‍ നിങ്ങളെ ക്ഷണിക്കുന്നു .. നിങ്ങളുടെ സമയം വരുന്നു .... നിങ്ങളുടെ സമയം വന്നു .. നമ്മള്‍ കാത്തിരിക്കുന്നു നിങ്ങള്ക്ക് വേണ്ടി ... വരൂ വന്നാസ്വതിക്കൂ എന്ന് വിളിച്ചോതുന്ന ചിത്രം വിദേശിയുടെ മനം കവരുംമെന്നുരപ്പു. പ്രകൃതിയോടു ഇണങ്ങി ഉള്ള ജീവിതം ,അതും ഒരു തീമാണ് .                   

                കേരള ടൂറിസം വകുപ്പിന് വേണ്ടി പ്രകാശ്‌ വര്‍മയാണ് സ്റ്റാര്‍ക്ക് കമ്യൂണിക്കേഷന്സിന്റെ ബാനറില്‍  ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രകാശ് വര്‍മ  വോഡാഫോണ്‍ സൂസു പരസ്യങ്ങളിലൂടെ ശ്രദ്ധേയനായതാന്.  തേക്കടി, മൂന്നാര്‍, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലായി 11 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

          ഫുട്‌ബോള്‍ താരങ്ങളായ ദിദിയര്‍ ദ്രോഗ്ബ, ഗാരി ലിനേക്കര്‍, ചലച്ചിത്ര താരങ്ങളായ ബില്‍ നയി, ദേവ് പട്ടേല്‍, സേഡി ഫ്രോസ്റ്റ്, ബ്രിട്ടീഷ് പാര്‍ലമെന്റംഗം സ്വരാജ് പോള്‍ തുടങ്ങിയവര്‍ പ്രദര്‍ശനച്ചടങ്ങില്‍ പങ്കെടുത്തു. നടന്‍ മോഹന്‍ലാല്‍, ടൂറിസം സെക്രട്ടറി ഡോ.വേണു, ടൂറിസം ഡയറക്ടര്‍ ശിവശങ്കര്‍ തുടങ്ങിയവര്‍ ആതിഥേയത്വമരുളി. ചിത്രം യൂറോപ്പിലും അമേരിക്കയിലുമുള്ള തിയേറ്ററുകളിലും ചാനലുകളിലും പ്രദര്‍ശിപ്പിക്കും.

            അങ്ങനെ കേരളം അതിര്‍ത്തികള്‍ വിട്ടു പറക്കുകയാണ് . നമ്മള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നത്  യൂറോപ്യന്‍  അമേരിക്കന്‍ സഞ്ചാരിളെകയാണ് .    


മൂന്നു  മിനിട്ട് പരസ്യം നിങ്ങള്ക്ക് ഇവിടെ കാണാം: