2011, നവംബർ 9, ബുധനാഴ്‌ച

മറുവാക്കില്ലാ കളരിയില്‍ കേരള കോടതി !!

                     കേരള കോടതി ചരിത്രത്തില്‍ ഇടം നേടിയിക്കയാണ് . സ്വയമേ കേസ്സെടുത്തു അതില്‍ വിധി പ്രസ്താവിച്ചു ശിക്ഷയും നടപ്പാക്കി . പരാതിക്കാരനും , വാദിയും, വിധി പ്രസ്ഥാവനക്കാരും ഒരാളാണ് എന്നുള്ളതാണ് വിരോധാഭാസം .  ഒരു വിളിയുടെ പേരില്‍ ...ഒരു പ്രയോഗത്തിന്റെ പേരില്‍ പരമാവധി ശിക്ഷ നല്‍കി കൊണ്ട് കോടതി ജയരാജന് ആറുമാസം തടവിനു വിട്ടു. അതും ഒന്ന് അപ്പീലിന് പോകാന്‍ പോലും ഉള്ള സാവകാശം കൊടുക്കാതെ . എന്താ ചെയ്ത തെറ്റ് ... ഒരു കോടതി വിധിയെ വിമര്‍ശിച്ചു എന്നല്ലാതെ കൊലപാതകം ഒന്നും നടത്തിയില്ല .   അങ്ങനെ ജയരാജന്‍ താരമായെങ്കിലും ചില ചോദ്യങ്ങള്‍   അവശേഷിക്കുന്നു  . കോടതിയുടെ ഉത്തരവിന് മറുവാക്കില്ലേ ?? അതിനെ ആര്‍ക്കും വിമര്‍ശിക്കാന്‍ അവകാശമില്ലേ ?? ഇത് ഒരു ജനാപത്യ രാജ്യം തന്നെയല്ലേ?? കോടതി പറഞ്ഞാല്‍ പിന്നെ വായും മൂടി ഇരിക്കണമെന്നാണോ ?    ജയരാജന്‍ ചെയ്തതിനെ ഞായികരിക്കയല്ല  മറിച്ച്  പരമാവധി ശിക്ഷ അതും ഒരു അവസരം പോലും കൊടുക്കാതെ അപ്പോള്‍ തന്നെ അറസ്റ്റ് പിന്നെ ജയില്‍ . ഇത് കേട്ടാല്‍ തോന്നും ജയരാജന്‍ വിധി പ്രസ്താവിച്ച ജഡ്ജിയെ ചേംബറില്‍ കയറി കൊല്ലാന്‍ നോക്കി എന്ന് . വെറും ശുംഭന്‍ പ്രയോഗം ; പൊതു നിരത്തില്‍ വഴി തടഞ്ഞു പൊതു യോഗങ്ങള്‍ അനുവദിക്കില്ല എന്നുള്ള വിധി . വിധി വന്ന ആവേശത്തില്‍  നാലും കൂടിയ മൂലയ്ക്കൊക്കെ വിധി പറഞ്ഞവന്‍ ശുംഭന്‍ എന്ന് അലക്കി .  കൊടുത്താല്‍ അങ്ങാടിയിലും  കിട്ടും എന്നുള്ള   പഴമൊഴിയൊന്നും ഇവിടെ പ്രായോഗികമല്ല .    
   
                          എന്നാല്‍ കോടതിയില്‍ നിന്നും അന്ദസ്സിനു നിരക്കാത്തൊരു പ്രയോഗം വന്നു . ജയരാജനെ "പുഴു " എന്നാക്ഷേപിച്ചു . അതില്‍ ആര് കേസ്സെടുക്കും . അപ്പോള്‍ കോടതിക്ക് മുമ്പില്‍ എല്ലാരും പുഴുക്കളാണ് . അതിനു കുഴപ്പം ഇല്ല. കോടതിക്ക് എന്തും ആവാം എന്നുള്ള സ്ഥിതി മാറണം .

  
                             ഒരു കാര്യം ജയരാജന് ചെയ്യാമായിരുന്നു . എന്തായാലും വിളിച്ചു പറഞ്ഞു അതില്‍ അങ്ങ് ഉറച്ചു നില്‍ക്കാമായിരുന്നു  . പിന്നെ അതില്‍ തൂങ്ങി മലയാള ശബ്ദ താരാവലി തേടി പോയി പ്രകാശിക്കുന്നവന്‍  യെന്നിങ്ങനയുള്ള പദങ്ങളാണ് ഞാന്‍ ഉദ്ദേശിച്ചത് എന്ന് പറഞ്ഞത് അതിനെ പ്രതിരോതിക്കാന്‍ ആവുന്നത് ശ്രമിച്ചു ...അത് വേണ്ടായിരുന്നു എന്ന് ഇപ്പോള്‍   ചിന്തിക്കുന്നുണ്ടാവും  . അന്ന് അറിയുന്നില്ലല്ലോ ഇത്തരം ഒരു പാര. കോടതി ഇതില്‍ അല്‍പ്പം എടുത്തു ചാട്ടം കാണിച്ചില്ലേ എന്ന് ചോദിച്ചാല്‍ കടുത്ത നിയമ അനുകൂലനും .. സംഹിതനും ഒന്ന് ചിന്തിക്കും . അരല്‍പ്പം കടന്നു പോയോ ?? പോയി എന്നുള്ളതാണ് എന്റെ എളിയ അഭിപ്രായം . ഇനി ഈ ബ്ലോഗിന്റെ പേരില്‍ വരുമോ എന്തോ ഒരു അറെസ്റ്റ്‌ വാറന്റ് . 

                          പാതയോരത്ത് പൊതു വഴി തടഞ്ഞു പൊതു യോഗങ്ങള്‍ പാടില്ല എന്നും വിധിയുണ്ട് . വീണ്ടും വീണ്ടും അത് ആവര്‍ത്തിച്ചു പറയുകയും ചെയ്യുന്നു . ദിവസവും  2-3 അത്തരം കേസുകള്‍ എടുക്കുന്നു . ഒന്നും കോടതിയില്‍ എത്തുന്നില്ലേ ??   അങ്ങനാനെങ്കില്‍ ഇനി വരും നാളുകളില്‍ കോടതിയെ അധിക്ഷേപിച്ചതിന് ജയില്‍കല്‍ നിറഞ്ഞു കവിയും . ഇതിനൊക്കെ കൊടുക്കാന്‍ ( ഭക്ഷണം കൊടുക്കാന്‍ ) സര്‍ക്കാരിന്റെ കയ്യില്‍ കാശ് ഉണ്ടാവുമോ ആവോ ??  കേരളത്തിലുള്ള ഒരു കോടി കമ്മ്യൂണിസ്റ്റ്‌ കാരെയും  പിടിച്ചു അകത്ത്ടുമോ ??.
                  
                              അപ്പോള്‍ കോടതിയെ ശുംഭന്‍ എന്ന് വിളിച്ചാല്‍ കോടതിക്ക് നോവും ...  ഇവിടെ റോഡ്‌ ഇല്ലെങ്കിലും ....  വണ്ടി കയറി കയറ്റി കൊന്നാലും .....  നിയമം എന്ത് തെറ്റിചാലും ... ഭൂമി കയ്യേറിയാലും...      ഗുണ്ടകള്‍ വിളയാടിയാലും .....വികസനം മുരടിച്ചാലും...  വില വര്‍ധനവും ഒന്നും ഒരു പ്രശ്നവും ഇല്ല ....  അതിനു ഒരു വിമര്‍ശനം മാത്രം .... അതിനു വേറെ ചിലോവോന്നും വേണ്ടല്ലോ .. അല്ലെങ്കിലും അതിനു ആരെ ശിക്ഷിക്കാന്‍ ...അല്ലെ ??     അല്ലെങ്കിലും സാധാരണക്കാരന്റെ ജീവിതത്തിനു പുല്ലു വില .....   ഇവിടെ എന്തും ആവാം പക്ഷെ ശുംഭന്‍ എന്ന് മാത്രം വിളി അരുത് ....   അങ്ങനായാല്‍ സ്വയമേ കേസെടുക്കും ... സ്വയമേ വിധി പറയും ..സ്വയമേ ശിക്ഷ നടപ്പാക്കും ...അതും എത്രയും പെട്ടെന്ന് ... അതാണ്‌ കോടതികള്‍ ..... 
സദാം ഇറാക്കില്‍ ചെയ്തതും ഇതില്‍ നിന്നും വിഭിന്നമല്ല ... ഗദാഭി ലിബിയയില്‍ ചെയ്തതും ഇതില്‍ നിന്നും ഒട്ടും വിഭിന്നമല്ല ....  സ്വന്തക്കാര്‍ക്ക് ഈ ഭരണകര്‍ത്താക്കള്‍ വളരെ നല്ലവരായിരുന്നു ...   എതിര്‍ക്കുന്നവര്‍ക്ക് കാലനും ....   കാലം പോയ പോക്കെ ....!!
  
  ശംഭോ .. ശിവ ശംഭോ  .... (ശുംഭന്‍ അല്ല കേട്ടോ ?? )  2011, നവംബർ 4, വെള്ളിയാഴ്‌ച

വീണ്ടും ചില പെട്രോള്‍ ചിന്തകള്‍ .... (1.86 /- യുടെ അത്യുഗ്രന്‍ പ്രകടനം )

 അമ്പതു  ദിവസത്തെ  ഇടവേളയ്ക്കു   ശേഷം  വീണ്ടും  ചിന്തകളും പ്രതികരണങ്ങളും പ്രതിഷേധങ്ങളും    പെട്രോളിയത്തിലായി ... അഥവാ    1.86 രൂപയുടെ  അത്യൂഗ്രന്‍ പ്രകടനങ്ങള്‍  സംസ്ഥാനം  ഒന്നാകെ  ആഘോഷിക്കുകയാണ്   ...  ചാനലുകള്‍ക്ക്  വീണ്ടും  ഒരു ദിവസത്തെ  ചാകര ....  തല്‍ക്കാലത്തേക്ക്   ഗണേശന്‍ - ജോര്‍ജുമാരെയും    വിട്ടു ...  ഗണേശന്‍ - ജോര്‍ജു മാര്‍ വല്യ  ഹോമങ്ങള്‍ നടത്തിക്കാണും .. നേതാക്കന്മാര്‍ക്ക്  സ്വന്തം അബദ്ധം വിളമ്പാനും വിജ്ഞാനം കുഴയ്ക്കാനും   വീണ്ടും ഒരു വേദി . വീണ്ടും  പറഞ്ഞത്  തന്നെ പറയാന്‍ ( ഒരു ഹോം വര്‍ക്ക് )  ചെയ്യാന്‍ ഒരിടം  ... ഒന്നുമില്ലെങ്കിലും ചാനലുകാര്‍ക്ക് മുഖമെങ്കിലും  അഥവാ  ചോദ്യങ്ങള്‍ യെങ്കിലും   മാറ്റി ചോദിക്കാമായിരുന്നു  .... ( ഇനിയും  ഇത് എത്ര തവണ  കേള്‍ക്കേണ്ടി  വരുമോ ആവോ  .... ) ...

ഇന്നലെ  രാത്രിയില്‍  ട്രെയിന്‍  തടയല്‍  മഹാമാഹമായിരുന്നു  .... മാരാര്‍  ചെയ്ത കുറ്റത്തിന്    കുറ്റം  ചെണ്ടയ്ക്ക്  എന്ന്  പറഞ്ഞത്  പോലെയാണിത്   .. സമര  മുറ  മാറ്റി ചിന്തിക്കേണ്ട  സമയമായി  ...  വിപ്ലവ പാര്‍ട്ടികള്‍ ഒന്ന് മാറി ചിന്തിക്കു .... നന്നാവൂ .. 

ഒരാഴ്ച  പെട്രോള്‍  പംബ് കള്‍  തുറക്കാന്‍ അനുവദിക്കരുത്  .... അതിനു  ഇ   പറഞ്ഞ  വീരശൂര  പരാക്രമികള്‍ക്ക്  ധൈര്യം ഉണ്ടോ  ?? അത്  നടക്കില്ല ....  സ്വന്തക്കാരും  ബന്ധക്കാരും  ഒക്കെയുണ്ട് പെട്രോള്‍ ഉടമകളായി    .... പിന്നെ നമുക്ക്  എന്തെങ്കിലും കിട്ടുന്നതും ഇല്ലാതാവും  ....  ഇത്തരം ചിന്തകള്‍ അങ്ങനത്തെ അബദ്ധ വെടികളില്‍ നിന്നും പിന്തിരിപ്പിക്കുന്നു . അത്  കൊണ്ട്  നേരിട്ടു  ജനങ്ങളെ    ബുദ്ധിമുട്ടിക്കുക ...അത്ര തന്നെ ... അതിനാവുമ്പോള്‍    സംഘടകള്‍ ഇല്ല...ചോദിക്കാനും പറയാനും ആരുമില്ല.. ...ഒരു ദിവസ്സം കിട്ടിയാല്‍  മലയാളി ആഘോഷിച്ചു കൊള്ളുമെന്നു ആര്ക്ക അറിയാത്തത് . ഇല്ലെങ്കില്‍ പാര്‍ട്ടികളെ  മലയാളികള്‍  പിരാവി കൊല്ലും    ... പിരാക്ക് വെറുതെ എന്തിനാ.. എല്ലാം വോട്ടല്ലേ ... അതാണ്‌  അജണ്ട ... അല്ലെങ്ങില്‍  ഇതൊക്കെ  ചെയ്തിട്ടും  എന്തേ  പിന്നെ  മിണ്ടാതിരിക്കുന്നത് .... ഒരു ദിവസത്തെ പണിമുടക്ക്‌ അല്ലെങ്കില്‍ ഹര്‍ത്താല്‍ ..കഴിഞ്ഞു ജനങ്ങളോടുള്ള  മമത ... പിന്നെ മിണ്ടാട്ടം ഇല്ല  ഇനി അടുത്ത വര്‍ധനയ്ക്ക് ... അതാണ്‌ നയം ..    അല്ലെങ്കിലും ഒരു രണ്ടു നാള്‍ എടുക്കും അതിനോട്   ഒന്ന് യോജിച്ചു വരുവാന്‍ .. അത് കൊണ്ട് പ്രതിഷേധവും     സങ്കടവും കൊണ്ട് രണ്ടു നാള്‍ വണ്ടി വീട്ടില്‍ വിശ്രമിക്കും .. പിന്നെ വീണ്ടും തള്ളി കൊണ്ടിറക്കും.. ഈ എന്റെ കാര്യവും ഇതൊക്കെ തന്നെ ...
.... ഉത്തരം പല ചോദ്യങ്ങള്‍ക്കും ഇല്ല.... ഉപ ചോദ്യങ്ങള്‍ മാത്രം   ഇനി  നാളെ  വാഹന  പണിമുടക്കും ....കഴിഞ്ഞ  തവണയൊക്കെ  പണി  മുടക്കിയപ്പോള്‍  നാലിരട്ടിയാണ്  പെട്രോളിന് ‍  വില  കുറച്ചത്  അത് പോലെ  ഇത്തവണയും അത്  സംഭവിക്കും  ചിലപ്പോള്‍  ചുമ്മാതെയും തരും  ... അത്  കൊണ്ട്  ആരും  നാളെ വാഹനം  ഇറക്കരുത്  ... അങ്ങനെ സര്‍ക്കാര്‍ ഒരു പാഠം പഠിക്കട്ടെ .... പെട്രോളിയം   കമ്പനികള്‍ പൂട്ടി പോകട്ടെ ... നമ്മുടെയടുത്താ   അവന്മാരുടെ    കളി .... 

ഒരു  7  ദിവസ്സം  എല്ല  പെട്രോള്‍  പമ്പുകളും   അടച്ചിടുവിക്കാന്‍  ഇവന്മാര്‍ക്ക് ചങ്കുറ്റം ഉണ്ടോ ??       ....  ഒരു ദിവസത്തെ നഷ്ടം കോടികള്‍ വരും ..നഷ്ടം കമ്പനികള്‍ക്ക് . എല്ലാ  പെട്രോള്‍ പമ്പുകളും കമ്പനിയുടേതാണ് ...  സ്ഥലം ഉടമകള്‍ വെറും നടത്തിപ്പുകാര്‍ മാത്രം . അപ്പോള്‍ ഒരാഴ്ച  നഷ്ടം കമ്പനിക്കു ..   അതാണ്‌ വേണ്ടത് ...  അല്ലെങ്കിലും വേണ്ടത് പണ്ടേ ചെയ്യില്ലലോ ..  ട്രെയിന്‍  തടഞ്ഞത്  കൊണ്ട്  എന്ത്  കാര്യം .. ഹര്‍ത്താല്‍ നടത്തിയിട്ട് എന്ത് കാര്യം ...  അവിടേയും നരകം  അനുഭവിക്കുന്നവര്‍  പാവം ഹതഭാഗ്യര്‍   ......  ജനങ്ങള്‍  വീണ്ടും കഴുതകള്‍  ....   വീണ്ടും  വീണ്ടും  അത്  തന്നെ  തെളിയിച്ചു  കൊണ്ടിരിക്കുന്നു രഹസ്യമായും  പരസ്യമായും  ... വാഹന  പണിമുടക്കിന്   കേരളം  ,ബംഗാള്‍   എന്നിവിടങ്ങളില്‍  ഒഴിച്ച്  മറ്റെല്ലായിടത്തും  പുല്ലു  വിലയാണ് ..... ഇന്ന്  ബിവരേജിന്റെ  മുമ്പില്‍   ഒരു  അര  കിലോമീറ്റര്‍  ക്യൂ  കൂടും  .... നാളത്തേക്ക്   ആഘോഷിക്കാന്‍    .... മടിയന്മാരും  കഴുതകളുമായ  മലയാളിക്ക്  അവര്‍ക്ക്  അര്‍ഹിക്കുന്ന ഭരണകുടം   ...അതിനു  ആരേയും  പഴി  പറഞ്ഞിട്ട്  കാര്യമില്ല ...  കളര്‍ കുപ്പിക്ക്‌  വില  കൂടിയാല്‍  മാത്രം  യഥാര്‍ത്ഥ ദുഃഖം  അനുഭവിക്കുന്ന  മലയാളിയുടെ പൊയിമുഖം  മറ്റെല്ലാത്തിലും  ദുഖം  അഭിനയിക്കുകയാണ്  ...


ഒരു  വശത്തെ  കണ്ണ്  മാത്രം  തുറന്നു  വെയ്ചിരിക്കുകയാണ്  ... മറ്റേ വശത്തെ അടച്ചു പിടിച്ചിരിക്കും  കടംകഥ ഒന്നുമല്ല ... അതാണ്‌ ഇന്ത്യന്‍ പെട്രോളി കമ്പനികള്‍ ‍..  കൂടിയാല്‍  കൂട്ടും ... കൂട്ടല്‍ മാത്രമേ അറിയത്തുല്ല്  കുറഞ്ഞാല്‍  മിണ്ടാട്ടമില്ല  ....  ഇനി  കുറയ്ക്കാനും   പോകുന്നില്ല ... പണ്ടാരം.... ഒരു വശത്തോട്ടു മാത്രം ചായ് വുണ്ട്. മുകളിലോട്ടു  മാത്രം പോകുന്ന  ഒരു സൂചിക യേത് എന്ന് വല്ലതിലും  ചോദിച്ചാല്‍ ‍  പറയാം ഇന്ത്യ യിലെ പെട്രോള്‍ വില സൂചിക...   ക്ഷമ  കെടുമ്പോള്‍  ജനങ്ങള്‍  കയറി  നിര്ത്തം ചവിട്ടതിരുന്നാല്‍ ‍  മതി  ... അത്രയ്ക്കായി ..

പാലം  കുലിങ്ങിയാലും    കേളന്‍    കുളിങ്ങില്ല    എന്ന്  പറഞ്ഞത്  പോലെ  ഇത്  കൊണ്ടെന്നും കേന്ദ്ര  സര്‍ക്കാര്‍  കുളിങ്ങില്ല ... അത്  കമ്പനികള്‍ക്ക്  തീറെഴുതി  കൊടുത്തിരിക്കുയാണ് വില വര്‍ധന... എന്നും  അവര്‍ക്ക്  നഷ്ട്ടത്തിന്റെ  കണക്കുകളെ  പറയാനുള്ളൂ  ...  പരസ്യം  ഉണ്ടെങ്കില്‍ മാത്രമേ  ആളുകള്‍  പെട്രോള്‍  അടിക്കു  ... അതിനുള്ള   ഞായം  വെറും  1% ശതമാനം എന്നായിരുന്നു  ... ആയ  ഒരു  ശതമാനം  കോടികള്‍     വരും  ... രൂപയുടെ  മൂല്യം  49  ആയപ്പോള്‍  5 രൂപ  കൂട്ടി    .... ഇപ്പോഴും  വല്യ  മാറ്റം  ഇല്ല  49.13 പൈസ .. പക്ഷേ പെട്രോള്‍  കമ്പനികള്‍  നഷ്ടം കൊണ്ട്  വീര്‍പ്പു  മുട്ടുന്നു  ...  എന്ത്  ചെയ്യാന്‍  അവരുടെ കഷ്ടപാട്    അവര്‍ക്കല്ലേ  അറിയത്തുള്ളൂ      ... നമ്മുടെ  അയല്‍  നാടുകളില്‍ ഉപയോഗിക്കുന്ന   പെട്രോളല്ല  നമ്മള്‍  ഉപയോഗിക്കുന്നത്    .... അവര്‍ക്ക്  45 - 50 രൂപയ്ക്കു  പെട്രോള്‍  കിട്ടും . നമ്മുടെ നാട്ടില്‍ വികസനം പെട്രോളിലുടെയാണ്   നടക്കുന്നത് . അത് നമ്മുടെ ജനങ്ങള്‍ മനസ്സില്ലാക്കി വരുന്നതെയുള്ളു . കുറച്ചു സമയം എടുക്കും . അത് നമ്മുടെ കേന്ദ്ര മന്ത്രിമാര്‍ക്കും പിന്നെ എന്നാ മുതലാളിമാര്‍ക്കും അറിയാം അതാണ്‌ കുറച്ചു കുറച്ചു കൂട്ടുന്നത്‌ . നമ്മുടെ  പെട്രോളിന്  പോന്നു  വിലയാണ്  ..ഇതൊക്കെ ആരോട്   പറയാന്‍ . പെട്രോളിനും സ്വര്‍ണത്തിനും മാത്രമാണ് നമ്മുടെ നാട്ടില്‍ വികസനം . ...   അപ്പോള്‍  അത് വഴിയും  ചിന്തകള്‍  പൂവാം  .. ഈ  വര്‍ധനവൊക്കെ        റിലയന്‍സിനു  വേണ്ടിയാണെന്ന്  പച്ചക്ക് അങ്ങ്  പറയാം ...   2012 ഇല  ജാംനഗര്‍  പ്ലാന്റില്‍  ഉദ്പ്പാദനം    തുടങ്ങുമ്പോള്‍    പെട്രോളിന്  100/-. ഇതാണ്  രഹസ്യ  നയം  ..അതിനു  വേണ്ടിയാണ്  അങ്ങനെ  കൂട്ടുന്നത്‌  .... 41 രൂപയില്‍ തുടങ്ങിയതാണ്‌    ഈ  പദ്ധതി  .... എത്ര  കോടികള്‍   ഒഴുക്കിയിട്ടുണ്ടാവും    നമ്മുടെ  പൊതുമേകലാ  എണ്ണ  കമ്പനി  മേധാവികളുടെ    പോക്കറ്റിലേക്കു      .. അവര്‍  പണിയെടുക്കിന്നില്ല എന്ന്  പറഞ്ഞു    കൂടാ ..  കിട്ടുന്ന  പണത്തിനു  കൃതിയമായി  പണിയെടുക്കുന്നുണ്ട്.... അമ്പതു  നാളുകള്‍  കൊണ്ട്  മാസ്റ്റര്‍  പ്ലാന്‍  തയ്യാറാക്കി  ... ബുദ്ധിമുട്ടി   കടിച്ചാല്‍ പൊട്ടാത്ത കള്ളങ്ങള്‍ ഉളിപ്പില്ലാതെ  പറഞ്ഞു   ഭലിപ്പിക്കാന്‍    പറ്റണം  ... അങ്ങനെയാണെങ്കില്‍    വിജയിച്ചു  ..ഇവിടെയും  വിജയം കണ്ടു   ... അങ്ങനെ  മുതലാളി    പണം  കൊടുക്കുന്നു  അവര്‍  പണിയെടുക്കുന്നു .. ആരാണ് മുതലാളി എന്ന് ചോദിക്കരുത് എന്തായാലും നക്ക പിച്ച കൊടുക്കുന്നവര്‍ അല്ല.. കോടികള്‍ ബാങ്ക്  അക്കൗണ്ട്‌ ഇല ഇടുന്നവര്‍ . അല്ലെങ്കില്‍ സ്വിസ് ബാങ്ക് ലേക്ക് കുന്നു കൂട്ടുന്നവര്‍.  അതാണ്‌  മുതലാളി    സ്നേഹം  ...മുതലാളിത്തം അവസാനിച്ചിട്ടില്ല ....  ഇനി  ഒരു  25/-  കൂട്ടി  കിട്ടിയാല്‍  വിജയിച്ചു  ....  ജനവും ഹാപ്പി  പൊതു  മേഖലക്കാരും  ഹാപ്പി  റിലയന്‍സഉം   ഹാപ്പി ... അതാണ്‌  സോഷ്യലിസം   ... അപ്പോള്‍ സോഷ്യലിസത്തിനു   സര്‍വ  മംഗളങ്ങളും  നേര്‍ന്നു  കൊണ്ട്  നാളത്തെ  വാഹന  പണിമുടക്കിന് സലാം  പറഞ്ഞു  കൊണ്ട്  തല്‍ക്കാലം  ചിന്തകള്‍ക്ക്  വിട ...

2011, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

ധാര്‍മിക പോലീസിലേക്ക് ആളെ ആവശ്യമുണ്ട്

ധാര്‍മിക പോലീസിലേക്ക് ആളെ ആവശ്യമുണ്ട് . യോഗിയത  താഴെ പറയുന്നു. 
1 . ഒരു മന്ത്രിയുടെതോ , എം പി യുടെതോ ഗണ്‍ മാനായിരിക്കണം. എം എല്‍ യുടെ ഗണ്‍മാനായിരിന്നാലും പരിഗണിക്കും . എം പി യുടെതോ ഗണ്‍ മനായിരുന്നാല്‍ മുന്ഗണന ലഭിക്കുന്നതായിരിക്കും . 

2 . എന്തെങ്കിലും അധാര്‍മികത കണ്ടാല്‍ പ്രതികരിക്കുന്ന ടൈപ്പായിരിക്കണം. തല്ലി കൊന്നാലെ    ധാര്‍മിക രോഷം അടക്കാവു   . 

3 . മുന്‍ മോഷണ കേസുകളില്‍ പ്രതിയായിരുന്നവരെയും പരിഗണിക്കുന്നതായിരുക്കും . അവര്‍ക്ക് ധാര്‍മികത കൂടും എന്നുള്ളത് കൊണ്ടാണിത്.   

4 . ഒരാളുടെ കയ്യില്‍ കാശ് കണ്ടാല്‍ അത് മോഷണ മുധല്‍ എന്ന് സ്ഥാപിക്കാന്‍ മിടുക്ക് വേണം . 

5 . ധാര്‍മികത കാണിച്ചു പ്രതിയാക്കിയാല്‍ അത് എന്റെ ഗണ്‍ മാനായിരിക്കുന്നത് കൊണ്ടാണ് എന്ന് പ്രഖ്യാപിക്കാന്‍ പുറകില്‍ ആള് വേണം . 

6 . ധാര്‍മികത പ്രഖ്യാപിക്കേണ്ടത്‌ തലയില്‍ ഇടിച്ചും കൂമ്പിനു ചവിട്ടിയും ആണ് . അവനെ ഒന്നും പറയാന്‍ പോലും അനുവദിക്കരുത് . എന്നിട്ട് മൂടും തൂത്തു ഞാനൊന്നും അറിഞ്ഞില്ലേ നാരായണ എന്നും പറഞ്ഞു പോകാന്‍ ഉള്ള ധാര്‍മികത വേണം . മുങ്ങാന്‍ ഉള്ള വൈഭവം പ്രത്യേകം പരിഗണിക്കുന്നതായിരിക്കണം.

7 . ആളുകള്‍ വളഞ്ഞാല്‍ ഞാന്‍ പോലീസാണ് എന്ന് പറഞ്ഞു ആളുകളെ പറപ്പിക്കണം . പോലിസിനെന്താ ഈ വീട്ടില്‍ കാര്യം എന്നുള്ള ചോദ്യങ്ങള്‍   ഒഴിവാക്കാന്‍ കഴിയണം . 

8 .  ധാര്‍മികത പ്രകടിപ്പിച്ചു അകത്തായാല്‍ മുഖം ഒരു തരത്തിലും പുറത്തു കാണിക്കാതെ പൊത്തി വെയ്ക്കാന്‍ പ്രത്യേക കഴിവ് പ്രകടിപ്പിക്കുന്നവരായിരിക്കണം . 

9 . ഒരാളെ കണ്ടാല്‍ അവന്‍ മോഷ്ടാവ് ആണെന്ന് പറയാന്‍ പറ്റണം ; അയാളുടെ കയ്യില്‍ ഉള്ള കാശ് മോഷണ കുറ്റം ആരോപിച്ചു തന്റെ കീശയില്‍ ഇടാന്‍ ഉള്ള മികവു. 

10 . അങ്ങനെ ഉള്ള മോഷ്ടാവിനെ തല്ലികൊല്ലാന്‍ (കൂമ്പിനിടി പ്രത്യേകം അഭ്യസിച്ചിരിക്കണം) ഉള്ള വൈഭവം . 

ഈ മേല്‍ പറഞ്ഞ യോഗിയത ഉള്ളവരെ കേരളത്തില്‍ അങ്ങോളം ഇങ്ങോളം ധാര്‍മിക പോലീസായി നിയമിക്കാന്‍   ഉത്തരവായിരിക്കുന്നു . പോലീസിനെ ഒരിക്കലും ഇവര്‍ അറ്റന്‍ഡ് ചെയ്യുന്ന കേസുകളില്‍ ഇടപെടീക്കുന്നതല്ല  . എല്ലാം കഴിഞ്ഞു എന്ന് ബോധ്യമായാലെ പോലീസു വരികയുള്ളു  ( അത് അല്ലെങ്കിലും അങ്ങനെ തന്നെ ) . ഇത് ധാര്‍മിക പോലീസിന്റെ മനോ ബലവും , ധൈര്യവും കൂട്ടും .  സദാചാര പോലീസിന്റെ  മാതൃകയിലാവും ധാര്‍മിക പോലീസിന്റെ പ്രവര്‍ത്തനം എന്ന് അറിയുന്നു . പ്രതികരണ ശേഷിയുള്ളവര്‍  ഉടന്‍ തന്നെ ധാര്‍മിക പോലീസിന്റെ ഓഫീസുമായി ബന്ധപെടെണ്ടാതാണ്   .
ഇതാ താഴെ കൊടുക്കുന്നു ....  ധാര്‍മിക പോലീസിന്റെ ആദ്യ കൃത്യം . അഭിനന്ദനം അര്‍ഹിക്കുന്ന പ്രകടനമാണ് കാഴ്ച്ചവേച്ചെതെന്നു അഖില കേരള ധാര്‍മിക പോലീസിന്റെ പുതിയ യൂണിയന്‍ പ്രതികരിച്ചു .2011, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

ഇന്ത്യന്‍ റുപീ - ഒരു രഞ്ജിത്ത് ചിത്രം


രഞ്ജിത്തിന്റെ  "ഇന്ത്യന്‍  റുപീ " . ഇങ്ങനെയേ  "ഇന്ത്യന്‍  രുപിയെ " വിശേഷിപ്പിക്കാന്‍    കഴിയൂ . രഞ്ജിത്തിന്റെ  കയ്യൊപ്പ്  ചാലിച്ച  ചിത്രം  എന്നൊന്നും  പറയാന്‍  പറ്റില്ലെങ്കിലും മോശമായിട്ടില്ല . എന്നാലൊട്ടു       ശരാശരിയേക്കാള്‍  മുകളിലോട്ടു  പോയിട്ടുമില്ല   .രഞ്ജിത്ത്  മുമ്പ്  പറഞ്ഞത്  പോലെ  നായകനാവാന്‍  ഒരു  നടന്‍  വേണമായിരുന്നു  . അത്  പ്രിത്വിരാജായി . തിലകന്റെ  തിരിച്ചു  വരവ്  അറിയിച്ച  ചിത്രവും  കൂടിയായി  ഇന്ത്യന്‍  റുപീ .

പടത്തിനെ  കുറിച്ച്  പറഞ്ഞാല്‍  , ഒരു  മലയാളി  പറയുന്നത്  പോലെ  ; കണ്ടുകൊണ്ടിരിക്കാം  . അത്ര  തന്നെ . റിയല്‍   എസ്റ്റേറ്റ്‌  കഥ പറയുന്ന  ചിത്രം  പ്രേക്ഷകര്‍  ചിന്തിക്കുന്ന  ട്രാക്കിലല്ല  മുന്നോട്ട്  പോകുന്നത് . അത്  കൊണ്ട്  തന്നെ  പ്രിത്വിരാജ്  ഫാന്‍സ്‌നു  വല്യ  ആഘോഷമാക്കാന്‍ ഒന്നുമില്ല  അതില്‍ . തിലകന്‍  വീണ്ടും  ഞാന്‍  തന്നെ  അതുല്ല്യന്‍  എന്ന്  വിളിച്ചു  പറഞ്ഞു . തിലകന്റെ  വരവോടെ  ഒരു  വഴിത്തിരിവായി  ചിത്രം  മാറുമെങ്കിലും  പിന്നീടു  വിചാരിക്കുന്നതില്‍  നിന്നും  മാറിയാണ്  സിനിമ  സഞ്ചരിക്കുന്നത് . അതില്‍  രഞ്ജിത്ത്  വിജയിച്ചിട്ടുണ്ട്  . പ്രഞ്ചിയെട്ടന്‍   പോലെ  തന്നെ  വല്യ  ട്വിസ്റ്റുകള്‍  ഒന്നുമില്ല . ഒരു നല്ല കഥ പറഞ്ഞു സിനിമ ചെയ്തിരിക്കുന്നു . ഒറ്റ വാക്കില്‍ ഇങ്ങനെ പറയാം

രണ്ടു  ചെറുപ്പക്കാര്‍  ; ജയപ്രകാശ് - ജെ   പി  യും (പ്രിത്വി ) , സി എച്  ഉം ( ടിനി ടോം ) . റിയല്‍  എസ്റ്റിന്റെ  ബാല  പാഠങ്ങള്‍  പഠിച്ചു  സ്വന്തമായി    ഫീല്‍ഡില്‍  വല്യ  മീന്‍  പിടിക്കാന്‍  ഇറങ്ങി    തിരിച്ചവരാന്  . ചിലതെല്ലാം  ഒത്തു  വന്നതുമാണ്  . പക്ഷെ  സമയം  ശരിയല്ലാത്തത് കൊണ്ടും  ചില  ചില  പാരകള്‍   കൊണ്ടും  ഒന്നും  ശരിയാവുന്നില്ല . അങ്ങനെയുള്ള  നേരത്താണ്  തിലകന്റെ  അവതാരം ; അച്ചുത  മേനോന്‍   ; തന്റെ  വീടും  പുരയടവും  വില്‍ക്കാന്‍  വേണ്ടി . അതും  ചീറ്റി  പോകുന്നു . ജെ  പി   യുടെ  കുടുംബം  വല്യ     നിവര്ത്തിയൊന്നുമുള്ളതല്ല ; ജെ  പി   യെ  കൊണ്ട്  വല്യ  ഗുണവും  വീട്ടുകാര്‍ക്കില്ല . എന്നാലും  ഡോക്ടറായ    ഒരു  കാമുകി (റിമ  കല്ലിങ്ങല്‍ ) ( എന്ത്  കൊണ്ട്  ഡോക്ടര്‍  ഒരു  പത്താം  ക്ലാസ്സുകാരനെ  ഇപ്പോഴും  പ്രേമിക്കു  എന്നൊന്നും  ചോദിക്കരുത്  അതും കാല്‍ കാശിനു വകയില്ലാത്തവനെ   )  യുണ്ട് ജെ പി യ്ക്ക് .  അച്ചുത  മേനോന്‍  ഒരു  നിമിത്തമായി  ജെ  പി  യുടെ  അനിയത്തിയുടെ  കല്യാണം  ഉറപ്പിക്കുന്നു  ;അതും  സ്ത്രീധനമില്ലാതെ   . പിന്നീട്     അച്ചുത  മേനോന്‍ അവരുടെ  കൂടെ  കൂടുന്നു . അതില്‍  നിന്നും  ചില  നേട്ടങ്ങള്‍  വരുന്നു . എന്നാല്‍  പതിയെ  അച്ചുത  മേനോനെ  അവര്‍ക്ക്  കൂടുതല്‍  പരിചയമാവുന്നു. അങ്ങനെ  പോകവേ  ഒരു  വല്യ  ഡീലിനു   അവര്‍  കൂടെ  കൂടുന്നു . ജഗതിയുടെ  എന്‍ട്രി  ഇവിടെയാണ്‌  . ഡീല്‍  ജെ  പി   പിടിച്ചെടുക്കുന്നു . കൊടുത്തത്  പോകാതിരിക്കാന്‍  ജെ  പി  കള്ള നോട്ടുകള്‍    കൊണ്ട്  കളിക്കുന്നു . അവസാനം  അതില്‍  പിടി  വീഴുന്നു   ..അതില്‍  നിന്നും  സമര്‍ത്ഥമായി  ഊരുന്നു  . പെട്ടെന്ന്  കോടികള്‍   കൊയ്യാന്‍  ഇറങ്ങുന്നവര്‍ക്ക് ഒരു  പാഠമായി സിനിമയുടെ  യുക്തിയെ  വിശേഷിപ്പിക്കാം .  റിയല്‍  എസ്റ്റിന്റെ  തട്ടും  മട്ടുകളും  ഒരു  വിധം  വരച്ചു  കാണിച്ചിട്ടുണ്ട് .സ്ടണ്ട്  മാസ്ടറിനെ ഒഴിവാക്കി റിയല്‍ എസ്റ്റേറ്റ്‌ കഥ എങ്ങനെ പറയാം ; സിനിമയ്ക്ക് എങ്ങനെ ജീവന്‍ നല്‍കാം എന്നും രഞ്ജിത്ത്  കാണിച്ചു തന്നു .

രേവതിയും  , മാമുക്കോയയും  ,  ലാലു  അലസ്സും, കല്‍പ്പനയും  അവരവരുടെ  റോളുകള്‍  നന്നായി  ചെയ്തിട്ടുണ്ട് .  ജഗതി  വീണ്ടും  തന്റേതായ  മികവു  കൊണ്ട്  മികച്ചു  നിന്ന് . ആസിഫ് അലിയും ഫഹദ് ഫാസിലും അതിഥി വേഷങ്ങളില്‍ വരുന്നുണ്ട് .

തേജോ  ഭായിയുടെ  തേജോ  വധത്തിനു  ശേഷം  തനിക്കു   ഒരു  നല്ല  പടം  കിട്ടി  എന്നുള്ളതാണ്  പ്രിത്വിക്കുള്ള  നീട്ടം . രണ്ജിതിനു  പ്രാഞ്ചിയേട്ടന് ശേഷം  താന്‍  ചുംമതിരുന്നില്ല എന്ന്  തെളിയിക്കാനും . 

മൂന്നു പാട്ടുകളാണ് ചിത്രത്തില്‍ . ഈ പുഴയും , അന്തിമാനം , പോകയായി ....  
 
സംഗീതം ഷഹബാസ്   അമന്‍ . റിലീസ്‌ ആഗെസ്റ്റ് ഫിലിംസ് .  


എന്റെ  മാര്‍ക്ക് : 5.5  /10  

2011, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

SALTN' PEPPER (സാള്‍ട്ട്ന്‍'‌ പെപ്പര്‍) : ഒരു നല്ല ദോശ കഴിച്ച സുഖം   (ഇറങ്ങി ഒരു മാസ്സത്തിനു ശേഷം റിവ്യൂ എഴുതുന്നത് തന്നെ നല്ല സിനിമ കാണണം എന്നുള്ളവരെ ഉദ്ദേഷിച്ചാണ്. വൈകി  എഴുതുന്നതാണല്ലോ എഴുതാതിരിക്കുന്നതിലും ഭേദം .)

  SALTN' PEPPER (സാള്‍ട്ട്ന്‍'‌ പെപ്പര്‍) ഒരു ദോശ ഉണ്ടാക്കിയ കഥ കണ്ടു കഴിയുംബോള്‍  ഒരു നല്ല ദോശ യും ഗാര്‍ലിക് ചമ്മന്തിയും കഴിച്ച സുഖം. മലയാള സിനിമയുടെ പരീക്ഷയില്‍ ഒന്നും കൂടി പാസ്സായിരിക്കുന്നു . ആശിക് അബു "ഡാഡി കൂള്‍ " ഇന് ശേഷം ചെയ്ത പരീക്ഷണം വെറുതെയായില്ല.   ശ്യാം പുഷ്കര്‍ , ദിലീഷ് നായര്‍ എന്നീ പുതുമുഖങ്ങളാണ് തിരകഥ ; ഫാഷന്ന്റെ  ലോകത്ത് നിന്നും , 2D - അനിമാറേന്‍ ലോകത്ത് നിന്നും മലയാള സിനിമയ്ക്ക് ലഭിച്ച രണ്ടു കൊതിയൂറും വിഭവങ്ങള്‍.   സിനിമയ്ക്ക് വല്യ കഥയോ , സംഭവ വികാസങ്ങലോ ട്വിസ്റ്റോ ഒന്നുമില്ലാത്ത വെറുതെ റൊമാന്റിക്‌ കോമഡി ആയ ഒരു ഫിലിം . അങ്ങനെ ഇതിനെ വിശേഷിപ്പിക്കാം . അടുത്ത കാലത്ത് ഇറങ്ങിയതില്‍  വളരെ രസിച്ചു  കാണാന്‍ പറ്റിയ ഒരു  സിനിമ  , ഒറ്റ വാക്കില്‍ അങ്ങനെ   പറയാം . ഒരു സിനിമ കാണണം എന്ന് തോന്നിയാല്‍  രണ്ടര മണിക്കൂര്‍ വെറുതെ ആസ്വദിക്കുക എന്നുള്ളവര്‍ക്ക് പറ്റിയ പടമാണ് സാള്‍ട്ട്ന്‍'‌ പെപ്പര്‍. ഭക്ഷണം ആസ്വദിക്കുന്നവര്‍ക്ക് ഒരു മുതല്കൂട്ടും ഭക്ഷണം അത്ര പഥ്യം അല്ലാത്തവര്‍ക്ക് അതിനുള്ള പ്രേരണയുമാണ് ഈ സിനിമ . മലയാള സിനിമയ്ക്ക് ഇത് വരെ പരിചയമില്ലാത്ത ഒരു ത്രെഡ് ...അതില് പിടിച്ചു കയറി ഒരു വിജയിപ്പിക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് അണിയറ പ്രവര്‍ത്തകരുടെ വിജയം . ഭക്ഷണം പ്രമേയമാക്കി   മലയാള സിനിമയ്ക്ക്   അധികം സിനിമ അധികം ഇല്ല എന്ന് പറയാം . ഒള്ളത് തന്നെ ഒന്ന് തൊട്ടു തലോടി പോയതെയുള്ളു . ‍

       കാസ്റ്റിംഗ് വളരെ ശ്രദ്ധിച്ചു ചെയ്തിട്ടുള്ളതാണ്‌ ... അഥവാ അത് നന്നായി ഇണങ്ങിയിട്ടുണ്ട് . ലാല്‍  എന്നാ നടന്റെ വൈവിധ്യമാര്‍ന്ന ഒരു കഥാപാത്രം . ആസിഫ് അലിയും മൈധിലിയും ശ്വേതയും എല്ലാരും അവരവരുടെ ഭാവങ്ങള്‍ നന്നായി പകര്‍ന്നാടി . കളിദാസനെന്ന ആര്‍ക്കിയോളിജിസ്റ്റിനെ യാണ് ലാല്‍ ഭാവപകര്‍ച്ച നല്‍കിയിട്ടുള്ളത് ; പുള്ളിക്കാരന്‍ അപാര ഭക്ഷണ പ്രിയനുമാണ് .കല്യാണം ഹീ..ഹീ ...ഇല്ലേയില്ല . ശ്വേത (മായ)ഒരു ഡബ്ബിംഗ് ആട്ടിസ്റ്റ് ആണ് .പുള്ളിക്കാരി പുര നിറഞ്ഞു ആരെയെങ്ങിലും താലികെട്ടാന്‍ വെമ്പി നില്‍ക്കുകയാണ് പക്ഷെ ആരുടെ മുന്നിലും സ്വന്തം വെക്തിത്വം അടിയറ വെയ്ക്കാന്‍ തയ്യാറല്ല . ശ്വേതയ്ക്ക് ഇണങ്ങുന്ന ഒരു ശക്തമായ കഥാപാത്രം . ആസിഫ് അലി ജോലി തേടി വരുന്ന ലാലിന്റെ   ബന്ധുവും; ആളൊരു ഒലിപ്പിപ്പുകാരനുമാണ്.   താമസം      ലാലിന്‍റെ കൂടെയും മൈഥിലി ശ്വേതയുടെയും കൂടെയും . ഒരു ഫോണിലൂടെ ആകസ്മികമായി ഉണ്ടാവുന്ന ഒരു വിളി ... മായ ദോശയുടെ ഓര്‍ഡര്‍ കൊടുക്കുന്നത് നമ്പര്‍ തെറ്റി കാളിദാസനോടാണ്   ...  അതിലൂടെ പിന്നീടു ഭക്ഷണത്തിന്റെ രുചി പുതിയ കൂട്ടുകളിലേക്ക് കടക്കുന്നു .  അതിലൂടെ ഉടെലെടുക്കുന്ന അറിയാതെയുള്ള ഒരിഷ്ട്ടം ..... അതാണ്‌ സിനിമയുടെ ഇതിവൃത്തം . വിജയ രാഘവന്‍ മോശമല്ലാത്ത ഒരു കഥാപാത്രത്തിനെ കൈകാര്യം ചെയ്തിട്ടുണ്ട് ചിത്രത്തില്‍. ബാബു രാജിന്റെ വളരെ വ്യത്യസ്തമായ  ഒരു   കഥാപാത്രത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്‌ . ബാബുവിന്റെ വില്ലന്‍ ഇമേജ് മാറ്റാന്‍ പോന്ന ഒരു കഥാപാത്രം.
  
 അഞ്ചു പാട്ടുകണ് ചിത്രത്തില്‍ . "കാണുമ്പോള്‍ ..." , "ചെമ്പാവ്..."   , "പ്രേമിക്കുമ്പോള്..."‍ , "ആനകള്ളന്..."‍ , "കാണ‍മുള്ളല്‍...".
 ബിജിബാലിന്റെ  സംഗീതം  അതിന്റെ  ആവേശത്തില്‍  തന്നെ  കേരളം   ഏറ്റുവാങ്ങി . ശ്രേയ  ഗോശാല്‍  രണ്ടു  പാട്ടുകള്‍  പാടിയിട്ടുണ്ട് .

   മലയാള റോക്ക് ബാന്‍ഡ് ആയ "അവയല്‍" ന്റെ  ... ആനകള്ളന്‍ എന്നുള്ള റോക്ക് കേള്‍ക്കാന്‍ വേണ്ടി മാത്രം പടം കാണാന്‍ പോകുന്നവരുണ്ട് .. പക്ഷെ അതിനു അവസാനം വരെ കാത്തിരിക്കണമെന്നു മാത്രം... പാട്ടിനു സിനിമയുമായി വല്യ ബന്ധമൊന്നുമില്ല...  അതും ഇത് വരെ കാണാത്ത പരീക്ഷണം ... മലയാളിക്ക് അത് ഏതായാലും അവയല്‍ പോലെ രുചിച്ചു .

  ലുകാസം സിനിമ യാണ്  പടത്തിന്റെ നിര്‍മ്മാണം , ലാല്‍ റിലീസ്‌ആണ് വിതരണക്കാര്‍ . ബിജിപാല്‍ സംഗീതം .
  
 സിനിമ ഹിന്ദിയിലേക്ക് റിമേക്ക് ചെയ്യാന്‍ കരാറായി കഴിഞ്ഞു. പ്രിയദര്‍ശനാണ് സംവിധായകന്‍ .

  ഞാന്‍  പത്തില്‍  ഏഴു  മാര്‍ക്ക്   കൊടുക്കുന്നു  .

2011, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

SAMSUNG GALAXY TAB 750's !!


Wait for the webcast of Samsung Galaxy Tab 750's .


If you couldnot watch the vedio, Please click here Recorded Version of Live Webcast . You are watching recorded version of Live Webcast :Launch Of SAMSUNG GALAXY TAB 750 LAUNCH Live Webcast as on 10th Aug 2011


Samsung launches the Galaxy Tab 750 on 10th August in India, and the launch will be telecast live!

Webcast Start on 10 Auguest 2011 - for 10 days. Enjoy the Thrilling Expereince with Samsung Galaxy Tab 750s!!

2011, ഓഗസ്റ്റ് 7, ഞായറാഴ്‌ച

അഭിപ്രായ ജാലകം വീണ്ടുംഅഭിപ്രായത്തിനായി ജാലകം വീണ്ടും തുറക്കുന്നു . ചില സന്ദര്‍ഭത്തില്‍ അവസാനിപ്പിച്ച അഭിപ്രായ സ്വാതന്ത്രിയം വീണ്ടും തുറക്കുന്നു . ഞാന്‍ കുറച്ചു മിനകെട്ടു ഇരിക്കേണ്ടി വരും ; എന്നാലും സാരമില്ല . അഭിപ്രായ സ്വാതന്ത്രിയം ഹനിക്കെണ്ടാ എന്നുള്ള ചിന്തയിലാണ് തല്ക്കാലം ഞാന്‍ . ഇനി നിങ്ങള്ക്ക് അഭിപ്രായം എഴുതാം . എന്റെ അഭിപ്രായ ജാലകം അടച്ചു കൊണ്ടുള്ള പോസ്റ്റില്‍ പറഞ്ഞിട്ടുള സകലാമാന വേന്ദ്രങ്ങളും നിങ്ങള്ക്ക് ആവാം . - ഇളനീര്‍മഴ  

ആഴ്ചവട്ടം "ആഴ്ചവട്ടം" എന്നൊരു ആശയം കുറച്ചു കാലമായി മനസ്സില്‍ കൊണ്ട് നടക്കുന്നു . ഇപ്പോള്‍ വേറെ പണിയൊന്നും ഇല്ലാത്തതു കൊണ്ട് അങ്ങ് എഴുതി കളയാമെന്നു കരുതി . വേറെ ഒന്നും അല്ല .... ഒരു ആഴ്ചയില്‍ നാലാളറിയുന്ന പൊട്ടന്മാരും ചട്ടന്മാരും , തടയന്മാരും  തവിടന്മാരും ...പോട്ടെ ...ആരെങ്കിലും വല്ലതും എവിടെയെങ്കിലും കയറി  തട്ടി വിടുമല്ലോ . വിടുവായിത്ത്വവും പൊങ്ങച്ചവും, കാര്യങ്ങളും കവളത്തരവും , കാലകാര്യ പ്രസക്തിയുള്ളവയും അല്ലാത്തവയും അതില്‍ കാണും.  എന്തായാലും പറയുന്ന കുറച്ചു വാചകങ്ങള്‍ എടുത്തു അതില്‍ ഞാനായിയിട്ടു ഒരു തട്ടും മുട്ടും കൊടുത്തു അങ്ങ് എഴുതും . അതാണ്‌ സംഗതി ഞാന്‍ ഉദേദശിച്ചത്. ഒരു വാചകം കേള്‍ക്കുംബോല്  ‍ നമ്മുടെ മനസ്സില്‍  ; സാധാരണകാരന്റെ മനസ്സില്‍ ആദ്യം വരുന്നവ ..അത്    ‍ ഒരു    തര്‍ക്കുത്തരമായിരിക്കും ; അല്ലെങ്കില്‍ അയാളുടെ നേര്‍ക്കുള്ള വാളായിരിക്കും ; അല്ലെങ്കില്‍ പരിഹാസമായിരിക്കും; അല്ലെങ്കില് ദയനീയതെയായിരിക്കും ; എന്ത് കുന്തവുമായികൊള്ളട്ടെ (അത് മലയാളിയുടെ ശരാശരി സ്വാഭാവമാ , കുറ്റം പറഞ്ഞിട്ട് കാര്യമില്ല...ഞാനും ഒരു ടിപ്പിക്കല്‍ മലയാളിയാണേയ് )   അതെന്തായാലും എനിക്കു തോന്നുന്നത് ഞാന്‍ "അടിക്കുറപ്പായിട്ടു" എഴുതുന്നു ...അത്രേയുള്ള് . ചിലപ്പോള്‍ ചിരിപ്പിക്കാം ...ചിലപ്പോള്‍ ചിന്തിപ്പിക്കാം..ചിലപ്പോള്‍ ...അല്ല..മിക്കവാറും നിങ്ങള്‍  ചിന്തിക്കും..... ഇവനൊന്നും വേറെ പണിയില്ലേ ??....   അത് തന്നെയാണ് ഞാന്‍ പറഞ്ഞു വരുന്നത് ...  ‍
അപ്പോള് ‍ തുടങ്ങാം......ഇത് ഒരു സ്ഥിരം പംക്തി ആക്കിയാല്ലോ എന്നൊരു ആലോചനയുണ്ട്‌ ..... 

----------------------------------------------------------------------------------------------------------------------------
NB : മനോരമയുടെ വാച്ചകമേളയുമായി ഇതിനു സാമ്യം തോന്നുന്നുവെങ്കില്‍ തികച്ചും യാദൃച്ചികം മാത്രം എന്ന് പറയാന്‍ എനിക്കു മനസ്സില്ല..... വല്ലവനും പറയുന്ന വാചകം മനോരമയുടെ മാത്രം എങ്ങനാവും ......  അത് എനിക്കും കൂടി അവകാശപെട്ടതാണ് .....   ഒരു 50 : 50 യില്‍ പോയാല്‍ നമുക്ക് രണ്ടു  പേര്‍ക്കും കഞ്ഞി കുടിച്ചു ഇങ്ങനെ പോകാം ....  പോട ചെക്കാ ഓല പാമ്പ് കാണിച്ചു പേടിപ്പിക്കാതെ ..... 
----------------------------------------------------------------------------------------------------------------------------

കഴിഞ്ഞ ആഴ്ച്ച ......   ഒരു വെടി കെട്ടോടെ തുടങ്ങാം ...

-------------------------------------------------------------------------------------------------------------------------

 * സംസാരിക്കുമ്പോള്‍ അതില്‍ ഒരല്‍പം കോമഡി ചേര്‍ക്കാറുള്ള ആളാണ്‌ ഞാന്‍ . എന്റെ തമാശകളൊന്നും മലയാളിക്ക് രസിച്ചില്ല . എനിക്കറിയാവുന്നതെല്ലാം ഇംഗ്ലീഷ് കാരെന്റെ തമാശകളായിരുന്നു . അത് ഇവിടത്തുകാര്‍ക്ക് ഇഷ്ടപെടാത്തതായിരുന്നു കാരണം. - ശശി തരൂര്‍ .

ശശി അണ്ണോ... മലയാളിക്ക് മാത്രമല്ല ഒരു ഇന്ത്യക്കാരനും മനസിലായില്ലെന്നേ .... അല്ലെങ്കില്‍ ഈ പുകിലുകളൊക്കെയുണ്ടാവുമോ ?? കോമഡി അവസാനം ട്രാജഡി  ആയിപോയി അണ്ണാ  ... അവസാനം കാണിച്ച തമാശ എന്തിനു നമ്മുടെ മന്‍മോഹന്‍ഞ്ഞിക്ക് പോലും മനസിലായില്ല... അത് കൊണ്ടല്ലേ പറഞ്ഞു വിട്ടത് .... ഹോ...   പക്ഷെ എനിക്കു മനസിലാവും .. എനിക്കു ട്യൂഷന്‍ ഉണ്ട്... ഇംഗ്ലീഷ് കാരെന്റെ തമാശകളൊക്കെ ഞാന്‍ കുത്തിയിരുന്നു പഠിച്ചു .... ഇപ്പോള്‍ ഇന്ത്യയില്‍ ഇതിനു കെല്‍പ്പുള്ള രണ്ടേ രണ്ടു പേരെയുല്ല് ..ഒന്ന് ഞാന്‍  പിന്നെ സുനന്ദ പുഷ്കര്‍...   ഇനി നമുക്ക് തമാശിക്കം .....

വാല്‍ കഷ്ണം : ശശിയണ്ണന്‍ ഇപ്പോള്‍  ഡ്യൂഷനോക്കെ തുടങ്ങി എന്ന് കേള്‍ക്കുന്നു ...  മലയാള തമാശകള്‍ പഠിക്കാന്‍ .....  അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഒപ്പിക്കണം....   അല്ലെങ്കില്‍ ‍ പണി പാളും  .

 * എനിക്കു ഡല്‍ഹി രാഷ്ട്രിയം അറിയാം , കാശ്മീരിലെ രാഷ്ട്രിയം അറിയാം . പക്ഷെ കേരള രാഷ്ട്രീയത്തില്‍ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നു സത്ത്യത്തില്‍ എനിക്കു മനസ്സിലായിട്ടില്ല.  - സുനന്ദ പുഷ്കര്‍

20 20 കളിയ്ക്കാന്‍ പോയി  .... അവസാനം കളി തുടങ്ങുന്നതിനു മുമ്പ്  ഹിറ്റ്‌ വിക്കറ്റ്‌ ആയി ( എങ്ങനെ എന്നൊന്നും ചോദിക്കരുത്)  എന്ന് പറയും പോലെ . ഒന്ന് ആഞ്ഞു പിടിച്ചു നോക്ക് ... ചിലപ്പോള്‍ എന്തെങ്കിലും മനസ്സിലാവും .. വല്ലതും മനസ്സിലായാല്‍ ഒന്ന് പറയണേയ് .. നമുക്ക് അടുത്ത പ്രാവശ്യം ഒരു സീറ്റ്‌ തരപെടുത്തി എടുക്കാമെന്നെയ് .....  ഗ്ലാമര്‍ കണ്ടു അഞ്ചു വോട്ടു കിട്ടും ...ഉറപ്പു .....  നമ്മുടെ  ശശി അണ്ണന്‍ വരെ മൂക്കും കുത്തി വീണു .. പിന്ന ഇവിടത്തെ മല്ലുസ് ...   എന്തായാലും ഞാന്‍ തരും ഒരു വോട്ടു ...   രാഷ്ട്ര്യ മോഹം കളയണ്ടാ .... സംഭവിച്ചത് നല്ലതിന് സംഭവിച്ച്കൊണ്ടിരിക്കുന്നതും നല്ലതിന് ...ഇനി സംഭാവിക്കനുള്ളതോ ?? 

2011, ജൂൺ 23, വ്യാഴാഴ്‌ച

അനിവാര്യമായ മാറ്റം ... വേണമോ ?? വേണ്ടയോ ??

മാറ്റത്തിന് വേണ്ടിയുള്ള  ഒരു  മാറ്റം ...  അത് ആരും ആഗ്രഹിക്കുന്നില്ല . ...  എന്നാല്‍ മാറ്റം അനിവാര്യമാവുമ്പോള്‍ എന്തായാലും അതിലേക്കു പറിച്ചു നടുന്നു .... ഇഷ്ട്ടപെട്ടാലും  ഇല്ലെങ്കിലും ... വളരെ കുറച്ചു പേര്‍ക്ക്  മാത്രമേ ഇഷ്ടവും  ആഗ്രഹവും ചേര്‍ന്ന സ്വപ്ന തുല്യമായ മാറ്റം സാധ്യമാവുകയുള്ളു .... 
 ലോകം മുഴുവന്‍ മാറ്റത്തിനായുള്ള    ഊര്‍ജ്ജം  സംഭരിക്കുകയാണ് ... അത് ചിലയിടങ്ങളില്‍ പ്രകടമായി തുടങ്ങിയിരിക്കുന്നു ... മാറ്റങ്ങള്‍ ലോകം മുഴുവന്‍  മറ്റൊലി കൊള്ളുകയാണ്  .... ഇവിടെയും മാറ്റം വേണമെന്ന ആഗ്രഹം പല കോണില്‍ നിന്നും തല പൊക്കുന്നു .. പക്ഷെ ഒന്നും അത്ര വിശ്വാസ യോഗ്യമല്ല എന്നുള്ളതാണ് സത്യം ...  ഇതില്‍ ഏതാണ് സത്യം ഏതാണ് മിത്യ എന്ന  തിരിച്ചറിവിന്റെ വാതില്‍ക്കല്‍ ജനം അന്താളിപ്പോടെ നില്‍ക്കുന്നു ...  ഇതാണ് ഒരു ചിത്രം ...  മറു വശം വളരെ സ്ഥിതി മോശമാണ് ....  വളരെ വളരെ എന്ന് പറയേണ്ടി വരും ....  സായുധ സമരം പലയിടങ്ങളിലും അക്രമത്തിന്റെ പാതയില്‍ .... പിന്നീടു അടിച്ചമര്‍ത്തല്‍ ....  രക്ഷകന്റെ വേഷത്തില്‍ പുതിയ അവതാരങ്ങള്‍ ....  അവസാനം ആ ദുരന്തവും ഏറ്റു വാങ്ങാന്‍  വിധിക്കപെട്ട ഒരു ജനത ..... 

         ഒരു മാറ്റം ഞാനും മാറ്റം ആഗ്രഹിക്കുന്നു .. ആരാ ആഗ്രഹിക്കാത്തത് .... മടുക്കില്ലേ ?? പിന്നെ അവഗണനയും കൂടിയാവുമ്പോള്‍  ...  പക്ഷെ എങ്ങനെ മാറ്റം വേണം എന്നുള്ള എന്നതിനെ ഒരു ഏകദേശ  രൂപം ഉണ്ടാക്കുകയാണ് ആദ്യം വേണ്ടത് ..അതാണ്‌ പലപോഴും ഇല്ലാതെ പോകുന്നത് .. മാറ്റം വേണം .. എന്തിനെ മാറ്റണം .. എങ്ങനെ മാറണം .. മാറിയാല്‍ പുതിയത് എങ്ങനെ എന്നുള്ളതിനെ  കുറിച്ച്   ഉള്ള അവഞ്ഞാ ബോധം . എന്നാല്‍ പല കോണില്‍ നിന്നും  മാറ്റത്തിനായുള്ള   ശങ്കൊലികള്‍ മുഴങ്ങുന്നത് ഞാന്‍  കേള്‍ക്കാതിരിക്കാന്‍ കഴിയുകയില്ല ..

പക്ഷെ  ....

 ഒരു പക്ഷേയില്‍ തട്ടി അത് നില്‍ക്കുന്നു . മാറ്റത്തില്‍  അല്‍പ്പം എന്റെ ആഗ്രഹുമായി ചേര്ന്നതാകണം  .....  അല്ലെതെന്തു മാറ്റം ....  മാറ്റത്തിന് വേണ്ടിയുള്ള  ഒരു  മാറ്റം...അതിനു എനിക്കു താല്‍പ്പര്യമില്ല......  ഒരു തടവറയില്‍  നിന്നും മറ്റൊന്നിലേക്കു ആരെങ്കിലും പോകാന്‍ ആഗ്രഹിക്കുമോ ?? ജീവിച്ചാല്‍ ഒരു ദിവസമെങ്കിലും സിംഹമായി ജീവിക്കണം എന്നുള്ള തത്വത്തില്‍ വിശ്വസിക്കുന്ന പക്ഷക്കാരനാണ് ഞാന്‍ ... ആവശ്യം കഴിയുമ്പോള്‍ കറിവേപ്പില പോലെ വലിച്ചെറിയുന്ന പലതരം നാടും ആള്‍ക്കാരും ആണ് നമ്മുടെയിടയില്‍ ...  നമുക്കെന്തു ചെയ്യാന്‍ പറ്റും .....   ഇറാക്കില്‍ സദ്ദമിനെ     പടിയിറക്കി പിണ്ഡം വെച്ച പോലെ ....  സദ്ദാം  പോയപ്പോള്‍ സദ്ദമിനെക്കള്‍ വല്യ ഭീകരന്‍ വന്നു ... പിന്നീട് ഇത് വരെ സ്വയിരം കിട്ടിയില്ല .....  
   മാറ്റത്തിനു വേണ്ടിയുള്ള മുറവിളികല്‍ക്കൊപ്പം നമ്മള്‍ മറന്നു പോകുന്ന ഇത്തരം കാര്യങ്ങള്‍ പിന്നീടു നമുക്ക് ഓര്‍ക്കാന്‍ കൂടി  വയ്യാത്ത രീതിയിലേക്ക് പോകുന്നത് നമ്മള്‍ കണ്ടിട്ടുണ്ട് ....   

അതില്‍ താല്‍പ്പര്യം ഇല്ല... ഇതിലും താല്‍പ്പര്യം ഇല്ല ......  ഇത് ഒരു " യു " ടേണ്‍ ആണ് ....  നേരാന്‍ വണ്ണം വളച്ചില്ലെങ്കില്‍  കൊക്കയില്‍ കിടക്കും ....  ഒന്നുമില്ലെങ്ങിലും ഇപ്പോള്‍  കട്ടിലെന്കിലുമുണ്ട്   കിടക്കാന്‍ ...  സപ്രമഞ്ച കട്ടില്‍ അന്വേഷിച്ചു പോയി തറയില്‍ കിടന്നു ഉറങ്ങാന്‍ എനിക്കു തല്‍ക്കാലം വയ്യ .......   
ആര്‍ക്കും ഒന്നും മനസിലായില്ല .......  അതാണ്‌ ......  അതാണ്‌ ...ല്ലാകാര്യങ്ങളും മനസിലാക്കികൂട  ....   കൊച്ചു കുട്ടികള്‍  മനസിലാക്കികൂടാത്ത കാര്യങ്ങള്‍  മനസില്ലക്കാന്‍  പാടില്ല ....    പാടില്ല അത്ര തന്നെ ..... ഇതെന്താ ഇത്ര ചോദിയ്ക്കാന്‍   

.  

2011, മേയ് 27, വെള്ളിയാഴ്‌ച

കമന്റ്റുകള്‍ ഇനി എനിക്കു മാത്രം ......കമന്റ്റുകള്‍ ഇനി കുറച്ചു കാലത്തേക്ക്  എനിക്കു മാത്രം ......  കമന്റുകള്‍ ഈ ബ്ലോഗില്‍ നിന്നും ഞാന്‍ തല്ക്കാലം വിലക്കുന്നു ... എന്ന് പറഞ്ഞാല്‍ കമന്റ്റുകള്‍ എഴുതരുത് എന്നല്ല. കുറച്ചു കാലത്തേക്ക് ഒരു മുന്‍കരുതല്‍ ...  എനിക്കു  കമന്റുകളെ നിയന്ത്രിക്കാന്‍ സമയം ഇല്ല എന്നുള്ളത് കൊണ്ട് ..... പല തള്ളക്കു വിളികളും .. എന്നെ കുറിച്ചുള്ള തെറികളും എല്ലാരും അങ്ങനെ ഓസിനു വായിച്ചു രസിച്ചു മരിക്കേണ്ട എന്നുള്ള എളിയ ആഗ്രഹം കൊണ്ടും .. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്‌ പലരും തള്ളക്കു  വിളി തുടങ്ങുകയും പല നല്ലവന്മാരും തെറിയന്മാരകുകയും ചെയ്യാതിരിക്കാനുള്ള ഒരു ചെറിയ പോടികയ്യ്‌ ... ഇതു  ആ ജീവന കാലത്തേക്കുള്ള വിലക്കൊന്നുമല്ല ... അതിനു ഞാന്‍ "അമ്മ" ഒന്നും അല്ലല്ലോ ?? എന്തായാലും കുറച്ചു കാലത്തേക്ക് എനിക്കു കമന്റുകള്‍ "ഫില്‍റ്റര്‍" ചെയ്യാന്‍ സമയം ഇല്ലാത്തതു കൊണ്ട് ഞാന്‍ അത് തല്ക്കാലം കൊടുക്കാന്‍ മേനകെടുന്നില്ല ...   പ്രിയപ്പെട്ട തെറികളും തള്ളക്കു  വിളികളും ... കൂടെ നല്ല കമന്റുകളും ഇനി കുറച്ചു കാലത്തേക്ക് ഞാന്‍ മാത്രം വായിച്ചാല്‍ മതി . 

NB: പ്രിയ വായനക്കാരെ .. നിങ്ങള്‍ ചെയ്യേണ്ടത് : തെറികളും പിന്നെ തള്ളക്കു വിളികളും നിങ്ങള്‍ പോസ്റ്റ്‌ ചെയ്തു കൊണ്ടേ ഇരിക്കുക .. അത് ഞാന്‍ വായിച്ചു നിര്‍വൃതി അടയുക തെന്നെ ചെയ്യും .... നിങ്ങളില്ലെങ്ങില്‍ നിങ്ങളുടെ തെറിയില്ലെങ്കില്‍ , തള്ളക്കു വിളികളില്ലെങ്കില്‍ ..     പിന്നെ എന്തൊരു ബ്ലോഗ്‌ .....    

അപ്പോള്‍  ലാല്‍ സലാം ...

2011, മേയ് 10, ചൊവ്വാഴ്ച

കോഴിക്ക് മുല വരുമോ ??

                13 ഇങ്ങു അടുത്തെത്തി. എന്റെ ഡെല്‍ ഇല്‍ നിന്നും കൊടുത്തു വിട്ട അങ്കത്തട്ട്  ഇങ്ങു എത്തിയതുമില്ല . ഞാന്‍ ആകെ അങ്കലാപ്പിലാണ് . 13 വിടരുന്ന പുതു വസന്തം പ്രതീക്ഷിച്ചു ഞാന്‍ ഇത്രയും കാലം എന്റെ ബ്ലോഗുകള്‍ എല്ലാം ഒളിപ്പിക്കുകയായിരുന്നു ( രഹസ്യം ആരോടും പറയല്ലേ ... ) ; ലാദനെ കൊന്നിട്ട് പോലും ഒരു അഭിനന്ദന സന്ദേശം എന്നില്‍ നിന്നും ഉണ്ടായിട്ടില്ല  എന്നതില്‍ പലരും പ്രതികരിച്ചു കണ്ടു . ഒബാമ പരിഭവത്തിലാണ്.  ഇല്ല ഞാന്‍ അനങ്ങില്ല . മനോരമയുടെ മെട്രോ പേജ് പോലെ ഞാന്‍ എന്റെ ബ്ലോഗുകളും ഒഴിച്ചിടുകയാണ് . മനോരമമെട്രോയില്‍ കഴിഞ്ഞ ഒരു മാസ കാലമായിട്ടു തിരുവനന്തപുരം സിറ്റിയില്‍ ഒരു സംഭവ വികാസവും ഉണ്ടായിട്ടില്ല  ..  കൊച്ചിയിലും ഏറെകുറെ  ഭദ്രം ... IPL ക്രിക്കറ്റ്‌ ഒഴിച്ച് .ഭാഗ്യം IPL മുഴുവനും മെട്രോ നിറച്ചു . പിന്നെ ഇപ്പോള്‍ ഒരു പുതിയ ദത്തു പുത്രനും ... PP ?? ...   ഒരുത്തനെ ഒരു വഴിക്കാക്കി ... 
 ആരും മെട്രോക്ക് ഒരു എഴുത്ത് പോലും അയച്ചിട്ടില്ല . വളരെ വിചിത്രം തന്നെ .... എല്ലാം ഭദ്രം ...ശുഭം ....  അതാണ്‌ മെട്രോ മനോരമ !!!  ....  കഴിഞ്ഞ 3 -4 മാസമായി നടത്തിയ അധ്വാനത്തിന് ഒരു വിശ്രമം വേണ്ടെ??  ഭവാന്‍ വിചാരിക്കുന്നത്  മുണ്ടില്ലാതെ  നിന്നാല്‍ ഇരുട്ടില്‍ ആരും അറിയത്തില്ല എന്നാണോ ... അതോ നിലാവെത്ത്  അലിഞ്ഞു ചേരുമെന്നോ  ......  ??  ഞാന്‍ നഗ്നന്‍ എന്ന് വീണ്ടും .... ..................

   ഞാന്‍ 13 നേയും പ്രതീക്ഷിച്ചു ......  ആയുധവും മൂര്‍ച്ച കൂട്ടി , അങ്കതട്ടും പ്രതീക്ഷിച്ചു ഇരിക്കുന്നു ... കോഴിക്ക്  മുല വരുമോ .... ഇന്ന് മുതല്‍ 4 ദിവസം പോസ്റ്റ്‌ മാര്‍ട്ടം പല ചാനലകളില്‍ ലൈവ് . സ്വന്തമായി ഉണ്ടാക്കിയ മുലയും മുല കച്ചയും കൂട്ടിയും ഇണക്കിയും ചേരുമോ  .. ഏത് കോഴിക്ക് കൊടുത്താല്‍ കൂടുതല്‍ ചേരും എന്നലോചിച്ചു തല പുകയ്ക്കുന്ന  4 രാവുകള്‍ ...  പോസ്റ്റ്‌ മാര്‍ട്ടം കഴിഞ്ഞു 13 നു കോഴിക്ക് മുല വന്നോ അതോ വാലും പൊക്കി കൊക്കി കൊക്കി നടക്കുമോ എന്നറിയാം .....     ഒന്ന് ക്ഷമിക്കെന്നേ ...ശവി .......  ക്ഷമ വേണം ക്ഷമ മനുഷ്നായ്ല ........  അപ്പോള്‍ 13 നു ........................  ജയ്‌ ഞാന്‍.... ജയ്‌ ഇളനീര്‍മഴ ....


 

2011, മേയ് 5, വ്യാഴാഴ്‌ച

ചതി ... പിന്നെ കുറെ ചതികളും

കുറച്ചു കാലം എടുത്തു ഇതില്‍ ഒരു വാക്ക് എഴുതാന്‍ .....  ചതി ...ചതി ..... പിന്നെ കുറേ ചതികളുടെ കഥ ....  


ചതിയുടെ കഥ ഞാന്‍ പറയാം... ഇപ്പോഴല്ല ... അതിനു സമയമായില്ല...  

എന്നാലും ഈ ചന്തുവിനെ തോല്‍പ്പിക്കാന്‍ പറ്റില്ല മക്കളെ ... കുറച്ചു കാലം അകറ്റി നിര്‍ത്തിയെങ്കിലും.. ... 
ഞാന്‍ വരും ....  ഞാന്‍ പ്രതികരിക്കും .....  ഞാന്‍ ഇനിയും ഗര്‍ജിക്കും ......  
പുതിയ ആയുധത്തിനായി ഞാന്‍ ഓര്‍ഡര്‍ നല്‍കി കഴിഞ്ഞു ...  അത് അങ്ങ് "ഡെല്‍" ഇല്‍ നിന്നും പുപെട്ടിട്ടുണ്ട് ....  ഒരു ആറേഴു ദിവസം പിടിക്കും ....
അവസാനം അവനഴിയിലുള്ള സകല അമ്പുകളും, അടവുകളും തേച്ചു മിനുക്കിയെടുക്കണം ......  
അവസാനത്തെ ഊഴമായി ..... ഒന്നുകില്‍ ഞാന്‍ ... അല്ലെങ്കിലും ഞാന്‍ .. പിന്നെയും പിന്നെയും ഞാന്‍ ...ഇല്ല ഞാന്‍ അവസാനിക്കുന്നില്ല ..........   

 

2011, ഫെബ്രുവരി 8, ചൊവ്വാഴ്ച

ടെറിഫിക് ട്രാഫിക്‌ : ഇതാണ് സിനിമ ......

                           സമയം ഇല്ലെങ്കിലും ഒരു മാസം കഴിഞ്ഞു അവസാനം ട്രാഫിക്‌ കണ്ടു . ഇല്ലാത്ത സമയം ഉണ്ടാക്കി പടം കണ്ടത് കൊണ്ട് വെറുതെയായില്ല . അതാണ്‌ ഇല്ലാത്ത സമയം ഉണ്ടാക്കി ഇതില്‍ എഴുതുന്നതും .  വളരെ നാള്‍ കഴിഞ്ഞു ഞാന്‍ ഒരു പടം  "ഹൗസ് ഫുള്‍ " ആയി ഇരുന്നു  കണ്ടു . നിറഞ്ഞ തിയേറ്റര്‍ എന്നത് ഇപ്പോള്‍ കേരളത്തില്‍ സങ്കല്പം മാത്രമാണല്ലോ . ഇറങ്ങി ഒരു മാസം കഴിഞ്ഞിട്ടും നിറഞ്ഞ ആളുകള്‍ ഇങ്ങനെ ഇടിച്ചു കയറണമെങ്കില്‍   പടത്തില്‍ എന്തെങ്ങിലും ഉണ്ടായിക്കണം .  ഉണ്ട് .. തീര്‍ച്ചയായും ഉണ്ട് എന്ന് കണ്ടു ഇറങ്ങിയപ്പോള്‍ മസ്സിലായി . വളരെ കാലത്തിനു ശേഷം ഒരു നല്ല മലയാള സിനിമ കണ്ട അനുഭവമായിരുന്നു അത് . 


                          വല്യ ഗിമിക്കുകള്‍ ഒന്നും ഇല്ലാത്ത ഒരു സാദ പടം . നായക നായിക സങ്കല്‍പ്പമോ മരം ചുറ്റി പ്രേമമോ ഇല്ല. യാതാര്ത്യതിലേക്ക്   അടുത്ത് നില്‍ക്കുന്ന സാദ മനുഷ്യര്‍ കേള്‍ക്കാന്‍ കാണാന്‍ ആഗ്രഹിക്കുന്ന വിധത്തില്‍ കഥ പറഞ്ഞു പോകുന്നു . ചെന്നയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവം മലയാള സിനിമയിലേക്ക് പറിച്ചു നടണമെങ്കില്‍ അതില്‍ വിശ്വസനീയതയുടെ അതിര്‍ വരമ്പുകള്‍ വരയ്ക്കണം ; രണ്ടു മണിക്കൂറിനുള്ളില്‍ തീര്‍ക്കുകയും വേണം. കഥാപാത്രങ്ങള്‍ എല്ലാപേരും അവരവരുടെ റോളുകള്‍ നന്നായി കൈകാര്യം ചെയ്തു . ഇതൊരു പരീക്ഷണമായിരുന്നു എന്നായിരുന്നു പടം ഇറങ്ങുന്നതിനു മുമ്പ് തന്നെ കേട്ടിരുന്നത് .  പുതിയ പരീക്ഷണം എന്തായാലും ജനം എന്ത്‌ ആഗ്രഹിച്ചോ അത് കൊടുക്കുന്നതായി .


                       കഥ ഇനിയും ഞാന്‍ പറഞ്ഞു ബോര്‍ അടിപ്പിക്കുന്നില്ല . നിങ്ങള്‍ പലതിലും വായിച്ചു കാണും ... അല്ലെങ്ങില്‍ നിങ്ങളില്‍ 90 % പേര്‍ ഇതിനോടകം   തന്നെ ഇത് കണ്ടു കാണും . എന്നാലും ചുരിക്കി പറയാം നാല് ധ്രുവങ്ങളില്‍ നില്‍ക്കുന്ന നാല് പേര്‍ ഒരു ട്രാഫിക് ഇല്‍ പെടുന്നു . പിന്നീടു അവരെ മനപൂര്‍വമാല്ലാതെ കൂട്ടിമുട്ടിക്കുന്നു ...  അവര്‍  കണ്ടു മുട്ടുന്നു , അറിയുന്നു , കഥയുടെ ഭാഗമാവുന്നു  . പിന്നീടു നടക്കുന്ന സംഭവമാണ് സിനിമ . ഒരു വശത്ത് ദുഖമാന്നെങ്കില്‍ ഒരു വശത്ത് പ്രതീഷ . റൊമാന്‍സും, യുവതവും, ദുഖവും , സന്തോഷവും , പ്രതീക്ഷയും എന്നാല്‍ കഥാ തന്തു ചോര്‍ന്നു   പോകാതെ അവസാനം വരെ കൊണ്ട്  എത്തിക്കുന്നിടത്താണ് രാജേഷ്‌ പിള്ളയെന്ന  സംവിധായകന്‍ വിജയിച്ചത് .  ശ്രീനിവാസന്‍ , വിനീത് ശ്രീനിവാസന്‍ , കുഞ്ചാക്കോ ബോബന്‍ , റഹ്മാന്‍ , അനൂപ്‌ മേനോന്‍ , സന്ധ്യ , റോമ , രമ്യ എന്നിവരുടെ കാസ്റ്റിംഗ് ഒട്ടും മോശമാക്കിയില്ല .   സിനിമ ആകെ  രണ്ടു മണിക്കൂര്‍ . എന്നാല്‍ എവിടെയും   ബോര്‍ അടിപ്പിക്കുന്നില്ല . ഇന്റര്‍വെല്‍ സമയത്ത് ജനങ്ങള്‍ കയ്യടിയോടു കൂടി സീറ്റില്‍ നിന്നു എഴുന്നെല്‍ക്കുന്നു . ചിലര്‍ രസ ചരട് പൊട്ടിക്കാതെ അവിടെ തന്നെയിരിക്കുന്നു . അതില്‍  അണിയറ പ്രവര്‍ത്തകര്‍  വിജയിച്ചു , അത് തന്നെയാണ് ട്രാഫിക്‌ ന്റെ വിജയവും . എത്ര സിനിമ അടുത്ത കാലത്ത് മലയാളത്തില്‍ ഇറങ്ങി ഇത്തരത്തില്‍ . നമ്മള്‍  ഒന്ന് ഇന്റര്‍വെല്‍ വന്നു കിട്ടാന്‍ കാത്തിരിക്കും  ; കിട്ടിയാല്‍ സ്നാക്ക്സ് ബാറിലേക്ക്   ഓടും അടുത്ത ഒരു മണിക്കൂര്‍ ഇരുന്നു സഹിക്കാന്‍ പറ്റിയ ഐറ്റംസ് വാങ്ങും . പിന്നീടു വഴിപാടു പോലെ ബാക്കിയും കൂടി  കാണും . ഇതാണ് ഇപ്പോള്‍ മലയാള പ്രേക്ഷകന്റെ ട്രെന്‍ഡ് . ഇതില്‍ നിന്നും ഒരു വ്യത്യസ്ത അനുഭവമാണ് ട്രാഫിക്‌ തരുന്നത് .


         രാജേഷ്‌ പിള്ളയെന്ന സംവിധായകന്‍ , ബോബി ആന്‍ഡ്‌ സഞ്ജയ്‌ എന്നിവരുടെ കയ്യില്‍ ട്രാഫിക്‌ ഭദ്രമായിരുന്നു . മലയാള സിനിമയ്ക്ക് ഒരുപാട് പ്രതീക്ഷയും .  ഇതാണ് മലയാളികള്‍ കാണാന്‍ ആഗ്രഹിക്കുന്നത് . കഥ പറയുന്ന രീതിയും വ്യതസ്തത തരുന്ന ഷോട്ടുകളും ; മലയാള സിനിമയ്ക്ക് നവ്യമായ അനുഭവമായിരുന്നു . ഒരു സിനിമയായി എന്ന  കണക്കില്‍  ട്രാഫിക്‌ വല്യ സംഭവം ഒന്നുമല്ല ; എന്നാല്‍ അതിലെ വ്യതസ്തത ; അത് തന്നെയാണ് അതിന്റെ വിജയവും . ഇതേ പേരില്‍ തന്നെ തമിഴില്‍ ട്രാഫിക്‌ നിര്‍മിക്കുന്നുണ്ട് .
2011 - ഇല്‍  നല്ലൊരു കാല്‍ വെയ്പ്പ് ആയിരിക്കുന്നു ട്രാഫിക്‌. ഒരു പാട് പ്രതീക്ഷകളും പേറി ഇനിയും പതിനൊന്നു മാസങ്ങള്‍ .  നല്ല സിനിമയെ  സ്നേഹിക്കൊന്നൊരു  മലയാളിയെ നിരാശയിലാഴ്താതിരിക്കാന്‍ ഇത് പോല്ലുള്ള സിനിമകള്‍ ഇനിയും ... ഇനിയും ..ഇനിയും ............

2011, ഫെബ്രുവരി 4, വെള്ളിയാഴ്‌ച

ഒന്നിനും സമയം തികയുന്നില്ല ...

ഒരു ബ്ലോഗ്‌ എഴുതാമെന്ന് വെയ്ച്ചാല്‍ സമയം സമയം തരണ്ടേ . തരില്ല . ഒന്നിനും സമയം തരില്ല .     സമയം ഒന്നിനും തികയുന്നില്ല...  ഇത്രയും ഞാന്‍ ഇത് വരെ സമയത്തിനെ കൊണ്ട് പൊറുതി മുട്ടിയിട്ടില്ല...  

  പല ബ്ലോഗുകളും എഴുതി പകുതി വെയ്ക്കും ...  മുഴുവനാക്കാന്‍ സമ്മതിക്കില്ല . ആരാ  ?? ഈ സമയമേ??  ഇനി ഞാന്‍ വല്ല ട്രെയിനിലും ഇരുന്നു എഴുതിയാലോ എന്നാലോചിക്കുവാ . അവിടെ ലാപ്പും കൊണ്ട് കയറിയാല്‍ ചില ജാഡ കോപ്പന്‍ എന്ന് ചില  കോമരങ്ങള്‍ വിചാരിക്കുമെന്നുള്ള പേടി കൊണ്ടാ ഇത് വരെ ചെയ്യാതിരുന്നത് ... ഇനി അറ്റ കയ്ക്കു അത് തന്നെ ഞാന്‍ ചെയ്യും .  ഹോ ആരെയൊക്കെ പേടിച്ചാല്‍ ഒരു ദിവസം തള്ളി നീക്കാം. ഞാന്‍ ഇത്രയും "പാക്ക്ട്" ആയ അയ സമയങ്ങള്‍ കുറവാണ് .  സമയം കിട്ടാതെ ബ്ലോഗ്‌ എഴുതാന്‍ ആവാതെ വല്ല ബ്ലോഗ്ഗറും ആത്മഹത്യ ചെയ്തിട്ടുണ്ടോ ?? ഒന്ന് പരതി നോക്കണം  . എന്തിനും ഒരു പുതുമ വേണമല്ലോ ?? ഇതാവുമ്പോള്‍ ഒരു സ്റ്റൈല്‍ ഒക്കെയുണ്ട് .

   ഒന്ന് നേരെ ചൊവ്വേ കിടന്നുറങ്ങിയിട്ടു തന്നെ രാവേറെയായി. ഒരു സിനിമ കണ്ടിട്ട് മാസം ഒന്നാവുന്നു . ശാപ്പാട് മുറയ്ക്ക് നടക്കുന്നുണ്ട് . അത്രയും ആശ്വാസം . മറ്റുള്ള അത്യാവശ്യ സര്‍വീസുകളും മുറയ്ക്ക് നടക്കുന്നുണ്ട് . അത് തന്നെ വല്യ കാര്യം എന്നുള്ള മട്ടാണ് എനിക്കു . എന്നാലും ബ്ലോഗ്‌ എഴുത്ത് , പിന്നെ എന്റെ നെറ്റിലുള്ള ചില ചില ബന്ധങ്ങള്‍ , ബാന്ധവങ്ങള്‍ , കയിക്രിയകള്‍ എന്നിവയും തല്ക്കാലം നടക്കുന്നില്ല . എല്ലാത്തിനും പഴി സമയത്തിന് തന്നെ .  

    ചാറ്റിങ്ങില്‍ ഇപ്പോള്‍ "Buzy .. Dont Disturb ....plz...." ...  ആരും എന്നെ ഉപദ്രവിക്കല്ലേ ..ഞാന്‍ വളരെ തിരക്കിലാണ് എന്ന് ബോര്‍ഡും വെയ്ച്ചു സര്‍വ സമയവും ഞാന്‍ ഇരിപ്പാണ് .. എന്നാലും  ചില ഇരപ്പന്മാര്‍ ചാടി വരും ....  അളിയാ എന്നും വിളിച്ചു ...   എന്നാല്‍ ചൂദിക്കും എന്തിനാ ഗൂഗിള്‍ മച്ചാന്റെ അടുത്ത് കയറുന്നത് എന്ന് . അത് പിന്നെ അതില്ലാതെ എനിക്കു ജീവിതമില്ല  ....  ഞാനും ഒബാമയും പോലും അത് വഴിയല്ലേ ബന്ധപെടുന്നത് ....  (സോറി നിങ്ങള്‍ ഉദ്ദേശിച്ച  ബന്ധമല്ല .. ) ...   

    നിങ്ങളൊക്കെ വിചാരിക്കുന്നുണ്ടാവും ഇവന്‍ ഇത്ര വല്യ പുള്ളി ആയോ എന്ന് ... ഇല്ലടെയ് ...... അതുക്കെ വെറുതെ ജാഡ..... അന്നും ഇന്നും ഒള്ള സമയം തെന്നെ ഇപ്പോളും .. പക്ഷെ ഞാന്‍ അത് നേരെ ചൊവ്വേ ഉപയൂഗിക്കാന്‍ തുടങ്ങി എന്ന് മാത്രം .. എന്നുവെച്ചാല്‍ സായ്പ്പിനെ ചെറുതായി സേവിക്കല്‍   കൂടി എന്നര്‍ത്ഥം    . പണ്ടത്തെ പോലെ പറ്റിച്ചു മാസാ മാസം എണ്ണി  വാങ്ങുന്നില്ല   എന്നര്‍ത്ഥം .  ഒരു ഇത്തിരി ആര്മാര്തതയൊക്കെ വേണ്ടേ സ്വന്തം മനസാക്ഷിയെ മുന്‍നിര്‍ത്തിയെങ്കിലും   .  സായ്പ്പന്മാര്‍ പറ്റിക്ക പെടെണ്ടവര്‍   തന്നെ  ..തര്‍ക്കമില്ല....  അത്യാവശ്യത്തിനു പറ്റിക്കുന്നുണ്ട് .. അത് മതി ....   ഇനിയും പറ്റിച്ചാല്‍ ദൈവം പോലും പൊറുക്കൂല....   അല്ലെങ്കിലും നമ്മുക്ക് ഒക്കെ ഒരു വിചാരം ഉണ്ട് , IT എന്ന് വെയ്ച്ചാല്‍ കമ്പ്യൂട്ടര്‍ , സോഫ്റ്റ്‌വെയര്‍ എന്നിവ സായ്പ്പന്മാരെ പറ്റിക്കാനുള്ള താന് എന്ന് . അത് തന്നെയാണ് ഇന്ന് നമ്മള്‍ ഇന്ത്യക്കാര്‍ ചെയ്യുന്നതും ....   അതൊക്കെ പോട്ടേ.... അതൊന്നും അല്ലാലോ   വിഷയം....  സമയം ....അതാണ്‌ താരം ....

 അങ്ങനെ പലതു പലതിനും വേണ്ടി ഉപേക്ഷിച്ച്ചിരിക്കയാണിപ്പോള്‍ . അതാണ്‌ ത്യാഗം ....  സമയത്തിന്റെ ത്യാഗം ....  ഇപ്പോള്‍ ചിലപ്പോള്‍ ഞാന്‍ നക്ഷത്രങ്ങള്‍   തലയ്ക്കു ചുറ്റും കിടന്നു കറങ്ങുന്നത് കാണാറുണ്ട് ...   സ്വര്‍ഗം കാണാറുണ്ട്‌ .....  ആതേ സ്വര്‍ഗം .. സ്വര്‍ഗം ...അത് തന്നെ ......  ഈ പാടു അറിയില്ലേ... എന്നെ പോലെ ഏതോ നക്ഷത്രമെണ്ണി എണ്ണി എഴുതിയതാ ..... 

 "സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗ യാത്ര ചെയ്യുന്നു .....    "

2011, ജനുവരി 17, തിങ്കളാഴ്‌ച

2010 - മലയാള സിനിമയ്ക്ക് ഹരം പകര്‍ന്ന വര്ഷം

                   മലയാള സിനിമയെ സംബന്ധിച്ചോളം 2010  പുതു വസന്തമായിരുന്നു . എണ്ണത്തിന്റെ    കാര്യത്തിലും വിജയത്തിന്റെ കാര്യത്തിലും മലയാള സിനിമ കഴിഞ്ഞ ഏതാനും വര്‍ഷത്തെക്കാള്‍ മികവു കാട്ടി .


                  മലയാള  സിനിമ 2010 -ഇല്‍  ചില  പരീക്ഷണങ്ങള്‍ക്കും  വേദിയായി  ,  കോക്ക്ടൈല്‍    പോലുള്ള  പരീക്ഷണങ്ങള്‍  വിജയം  കാണുകയും  ചെയ്തു  .വരും വര്‍ഷങ്ങളിലും അതിന്റെ മാറ്റൊലികള്‍ കാണാം .


                   താരങ്ങളെ  2010 കൈവിട്ടില്ല . മമ്മുട്ടി തിളങ്ങിയപ്പോള്‍ ദിലീപും ഒട്ടും മോശമാക്കിയില്ല  . മോഹന്‍ലാലിനു ശിക്കാര്‍ ഗുണം ചെയ്തു .പോക്കിരി രാജായും പ്രാഞ്ചിയേട്ടനുമായി മമ്മുട്ടി മുന്നേറിയപ്പോള്‍ , പോക്കിരി രാജാ കഴിഞ്ഞ വര്‍ഷത്തെ മികച്ച കളക്ഷന്‍ ലഭിച്ച ചിത്രവുമായി മലയാളത്തില്‍ ഒന്നാമതായി . കാര്യസ്ഥനും , ബോഡി ഗാര്‍ഡും , പാപ്പി അപ്പച്ചയും ദിലീപിന് നേട്ടത്തിന്റെ വര്‍ഷമാക്കി . പൃഥിരാജ് നു ഈ വര്ഷം പറയാന്‍ പോക്കിരി രാജാ മാത്രം .


                 വലിയ  പരിക്കുകളില്ലാതെ പോയവരില്‍  ഇവരുമുണ്ട്‌ ; മുകേഷ് , സിദ്ദിക്ക് , ജഗദീഷ് , അശോകന്‍ എന്നിവര്‍ ഗോസ്റ്റ് ഹൗസുമായി തിളങ്ങി , കുഞ്ചാക്കോ ബോബനെ  എല്സമ്മ പിടിച്ചു നിര്‍ത്തി  ,    ജയറാം , ജയ സുര്യ , ഇന്ദ്രജിത്ത് എന്നിവര്‍ക്ക് ഹാപ്പി ഹസ്ബണ്ട്സ്  പിടിവള്ളിയായി . മുകേഷിന് ക്രെഡിറ്റില്‍ മമ്മി ആന്‍ഡ്‌ മി യും ഉണ്ട് .


               കഥ തുടരുന്നു ,  മമ്മി  ആന്‍ഡ്‌ മി , മലര്‍വാടി ആര്‍ട്സ് ക്ലബ്‌ , അപുര്‍വരാഗം  എന്നിവയും മികച്ച കളക്ഷന്‍  നേടിയ പട്ടികയില്‍ ഇടം പിടിച്ചു .


              എന്നാല്‍ പ്രതീക്ഷ  കാക്കാത്ത ഒരു പിടി ചിത്രങ്ങള്‍ 2010 -ഇല്‍ ഇടം പിടിച്ചു . അതില്‍ പ്രമുഖമായത്‌ ; ദ്രോണ (മമ്മുട്ടി - ഷാജി കൈലാസ് ടീമിന്റെ ഈ ചിത്രം ഒരു പാട് പ്രതീക്ഷയും പേറിയാണ്  2010 -ഇല്‍ വന്നത് , എന്നാല്‍ ജനം അമ്പേ തിരസ്കരിച്ചു . ആഗതന്‍ (ദിലീപ്) , നായകന്‍ (ഇന്ദ്രജിത്ത് ), താന്തോന്നി (പൃഥിരാജ്), അലക്സാണ്ടര്‍ ദി ഗ്രേറ്റ് (മോഹന്‍ ലാല്‍ ), ഒരു നാള്‍ വരും (മോഹന്‍ ലാല്‍ - ശ്രീനിവാസന്‍ - മണിയന്‍ പിള്ള രാജു ) , അന്‍വര്‍ (പൃഥിരാജ്) , പ്രമാണി (മംമ്മുട്ടി) എന്നീ ചിത്രങ്ങള്‍ക്ക് സിനിമ പ്രേമികളുടെയും ആരാധകരുടെയും തൃപ്തി പിടിച്ചു പറ്റാന്‍ കഴിഞ്ഞില്ല .  എന്നാല്‍ മികച്ച പടമായിരുന്നിട്ടു കൂടി ; ജനം തിരസ്കരിച്ച സിനിമയാണ്  ജനകന്‍ .             പുതിയ സംവിധായകര്‍ കഴിവ് തെളിയിക്കുകയും എന്നാല്‍ പഴയ സംവിധായകര്‍ക്ക് തിളങ്ങാന്‍ പറ്റാതെ വരുകയും ചെയ്ത വര്ഷം കൂടിയായിരുന്നു 2010 . സജി സുരേന്ദ്രന്‍ , മമ്മാസ് , വൈശാഖ് , അരുണ്‍ കുമാര്‍, വിനീത് ശ്രീനിവാസന്‍, പദ്മകുമാര്‍ , മാര്‍ട്ടിന്‍ പ്രകറ്റ് എന്നിവര്‍ മികച്ചു നിന്ന് . ലാല്‍, സിബി മലയില്‍ , രഞ്ജിത്ത് , ലാല്‍ ജോസ് , സത്യന്‍ അന്തിക്കാട്‌  എന്നിവരും തിളങ്ങി . എന്നാല്‍ അമ്പേ പരാജയപെട്ട ചിലര്‍ ; ഉണ്ണികൃഷ്ണന്‍ , ഷാജി കൈലാസ്, കമല്‍ , വിനു , അമല്‍ നീരദ്  എന്നിവര്‍ .


               പുതുമുഖ  നടന്മാരില്‍ വിനീത് ശ്രീനിവാസന്‍ പ്രതീക്ഷ  കാത്തു ; എന്നാല്‍ ആന്‍ അഗസ്റിന്‍ എന്നാ നായികായ്നു 2010 ന്റെ കണ്ടു പിടിത്തം .


                മലയാള സിനിമയ്ക്ക് ഒരുപാട് വേര്പാടിന്റെയും കഥ പറയാനുണ്ട് 2010 . എടുത്തു പറയേണ്ടവര്‍ കൊച്ചിന്‍  ഹനീഫ , ഗിരിഷ്  പുത്തെന്‍ചേരി  , കമലം , വിശ്വംഭരന്‍ , MG രാധാകൃഷ്ണന്‍ , വേണു  നാഗവള്ളി  , സ്വര്‍ണലത   , ശാന്ത  ദേവി  എന്നിവര്‍.


             ഇനി ഒരു അനാവരണം ;  92 സിനിമ ഇറങ്ങിയതില്‍ കഷ്ട്ടിച്ചു പതിനാലു ചിത്രങ്ങള്‍ മുടക്ക്മുതല്‍ തിരിച്ചു നേടി എന്ന് പറയുന്നത് അത്ര ആശാവഹമല്ല.എന്നാലും മുന്‍ വര്‍ഷത്തെക്കാള്‍ ഭേദം എന്ന് വീണമെങ്കില്‍ പറയാം  . പുതിയ പരീക്ഷണങ്ങള്‍ നടക്കുന്നു , വിജയിക്കുന്നു . കോക്ക് ടൈല്‍ പോലുള്ള ചിത്രങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചതിനു പിന്നില്‍ ഈ പരീക്ഷങ്ങള്‍ ജനം ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കുന്നു .

          ബെസ്റ്റ് ആക്ടര്‍ , മേരിക്കൊരു കുഞ്ഞാട് , കാണ്ഡഹാര്‍ നെ കുറിച്ച് ഒന്നും പറയാറായിട്ടില്ല .  എന്നാലും ബെസ്റ്റ് ആക്ടര്‍ , മേരിക്കൊരു കുഞ്ഞാട്  എന്നിവയ്ക്ക് മികച്ച തുടക്കമാണ് ലഭിക്കുന്നത് . വരും വര്‍ഷങ്ങളിലും മലയാള സിനിമ നേട്ടങ്ങള്‍ കൊയ്യുമെന്നു പ്രതീക്ഷിക്കാം . തീര്‍ച്ചയായും പുതിയ പരീക്ഷണങ്ങള്‍ക്കും വരും വര്‍ഷങ്ങള്‍  വേദിയാവും . വ്യത്യസ്തത  എന്നും മലയാളി രണ്ടും കയ്യും ഉയര്‍ത്തി സ്വീകരിച്ചിട്ടെയുള്ളൂ  .