2011, ഫെബ്രുവരി 8, ചൊവ്വാഴ്ച

ടെറിഫിക് ട്രാഫിക്‌ : ഇതാണ് സിനിമ ......

                           സമയം ഇല്ലെങ്കിലും ഒരു മാസം കഴിഞ്ഞു അവസാനം ട്രാഫിക്‌ കണ്ടു . ഇല്ലാത്ത സമയം ഉണ്ടാക്കി പടം കണ്ടത് കൊണ്ട് വെറുതെയായില്ല . അതാണ്‌ ഇല്ലാത്ത സമയം ഉണ്ടാക്കി ഇതില്‍ എഴുതുന്നതും .  വളരെ നാള്‍ കഴിഞ്ഞു ഞാന്‍ ഒരു പടം  "ഹൗസ് ഫുള്‍ " ആയി ഇരുന്നു  കണ്ടു . നിറഞ്ഞ തിയേറ്റര്‍ എന്നത് ഇപ്പോള്‍ കേരളത്തില്‍ സങ്കല്പം മാത്രമാണല്ലോ . ഇറങ്ങി ഒരു മാസം കഴിഞ്ഞിട്ടും നിറഞ്ഞ ആളുകള്‍ ഇങ്ങനെ ഇടിച്ചു കയറണമെങ്കില്‍   പടത്തില്‍ എന്തെങ്ങിലും ഉണ്ടായിക്കണം .  ഉണ്ട് .. തീര്‍ച്ചയായും ഉണ്ട് എന്ന് കണ്ടു ഇറങ്ങിയപ്പോള്‍ മസ്സിലായി . വളരെ കാലത്തിനു ശേഷം ഒരു നല്ല മലയാള സിനിമ കണ്ട അനുഭവമായിരുന്നു അത് . 


                          വല്യ ഗിമിക്കുകള്‍ ഒന്നും ഇല്ലാത്ത ഒരു സാദ പടം . നായക നായിക സങ്കല്‍പ്പമോ മരം ചുറ്റി പ്രേമമോ ഇല്ല. യാതാര്ത്യതിലേക്ക്   അടുത്ത് നില്‍ക്കുന്ന സാദ മനുഷ്യര്‍ കേള്‍ക്കാന്‍ കാണാന്‍ ആഗ്രഹിക്കുന്ന വിധത്തില്‍ കഥ പറഞ്ഞു പോകുന്നു . ചെന്നയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവം മലയാള സിനിമയിലേക്ക് പറിച്ചു നടണമെങ്കില്‍ അതില്‍ വിശ്വസനീയതയുടെ അതിര്‍ വരമ്പുകള്‍ വരയ്ക്കണം ; രണ്ടു മണിക്കൂറിനുള്ളില്‍ തീര്‍ക്കുകയും വേണം. കഥാപാത്രങ്ങള്‍ എല്ലാപേരും അവരവരുടെ റോളുകള്‍ നന്നായി കൈകാര്യം ചെയ്തു . ഇതൊരു പരീക്ഷണമായിരുന്നു എന്നായിരുന്നു പടം ഇറങ്ങുന്നതിനു മുമ്പ് തന്നെ കേട്ടിരുന്നത് .  പുതിയ പരീക്ഷണം എന്തായാലും ജനം എന്ത്‌ ആഗ്രഹിച്ചോ അത് കൊടുക്കുന്നതായി .


                       കഥ ഇനിയും ഞാന്‍ പറഞ്ഞു ബോര്‍ അടിപ്പിക്കുന്നില്ല . നിങ്ങള്‍ പലതിലും വായിച്ചു കാണും ... അല്ലെങ്ങില്‍ നിങ്ങളില്‍ 90 % പേര്‍ ഇതിനോടകം   തന്നെ ഇത് കണ്ടു കാണും . എന്നാലും ചുരിക്കി പറയാം നാല് ധ്രുവങ്ങളില്‍ നില്‍ക്കുന്ന നാല് പേര്‍ ഒരു ട്രാഫിക് ഇല്‍ പെടുന്നു . പിന്നീടു അവരെ മനപൂര്‍വമാല്ലാതെ കൂട്ടിമുട്ടിക്കുന്നു ...  അവര്‍  കണ്ടു മുട്ടുന്നു , അറിയുന്നു , കഥയുടെ ഭാഗമാവുന്നു  . പിന്നീടു നടക്കുന്ന സംഭവമാണ് സിനിമ . ഒരു വശത്ത് ദുഖമാന്നെങ്കില്‍ ഒരു വശത്ത് പ്രതീഷ . റൊമാന്‍സും, യുവതവും, ദുഖവും , സന്തോഷവും , പ്രതീക്ഷയും എന്നാല്‍ കഥാ തന്തു ചോര്‍ന്നു   പോകാതെ അവസാനം വരെ കൊണ്ട്  എത്തിക്കുന്നിടത്താണ് രാജേഷ്‌ പിള്ളയെന്ന  സംവിധായകന്‍ വിജയിച്ചത് .  ശ്രീനിവാസന്‍ , വിനീത് ശ്രീനിവാസന്‍ , കുഞ്ചാക്കോ ബോബന്‍ , റഹ്മാന്‍ , അനൂപ്‌ മേനോന്‍ , സന്ധ്യ , റോമ , രമ്യ എന്നിവരുടെ കാസ്റ്റിംഗ് ഒട്ടും മോശമാക്കിയില്ല .   സിനിമ ആകെ  രണ്ടു മണിക്കൂര്‍ . എന്നാല്‍ എവിടെയും   ബോര്‍ അടിപ്പിക്കുന്നില്ല . ഇന്റര്‍വെല്‍ സമയത്ത് ജനങ്ങള്‍ കയ്യടിയോടു കൂടി സീറ്റില്‍ നിന്നു എഴുന്നെല്‍ക്കുന്നു . ചിലര്‍ രസ ചരട് പൊട്ടിക്കാതെ അവിടെ തന്നെയിരിക്കുന്നു . അതില്‍  അണിയറ പ്രവര്‍ത്തകര്‍  വിജയിച്ചു , അത് തന്നെയാണ് ട്രാഫിക്‌ ന്റെ വിജയവും . എത്ര സിനിമ അടുത്ത കാലത്ത് മലയാളത്തില്‍ ഇറങ്ങി ഇത്തരത്തില്‍ . നമ്മള്‍  ഒന്ന് ഇന്റര്‍വെല്‍ വന്നു കിട്ടാന്‍ കാത്തിരിക്കും  ; കിട്ടിയാല്‍ സ്നാക്ക്സ് ബാറിലേക്ക്   ഓടും അടുത്ത ഒരു മണിക്കൂര്‍ ഇരുന്നു സഹിക്കാന്‍ പറ്റിയ ഐറ്റംസ് വാങ്ങും . പിന്നീടു വഴിപാടു പോലെ ബാക്കിയും കൂടി  കാണും . ഇതാണ് ഇപ്പോള്‍ മലയാള പ്രേക്ഷകന്റെ ട്രെന്‍ഡ് . ഇതില്‍ നിന്നും ഒരു വ്യത്യസ്ത അനുഭവമാണ് ട്രാഫിക്‌ തരുന്നത് .


         രാജേഷ്‌ പിള്ളയെന്ന സംവിധായകന്‍ , ബോബി ആന്‍ഡ്‌ സഞ്ജയ്‌ എന്നിവരുടെ കയ്യില്‍ ട്രാഫിക്‌ ഭദ്രമായിരുന്നു . മലയാള സിനിമയ്ക്ക് ഒരുപാട് പ്രതീക്ഷയും .  ഇതാണ് മലയാളികള്‍ കാണാന്‍ ആഗ്രഹിക്കുന്നത് . കഥ പറയുന്ന രീതിയും വ്യതസ്തത തരുന്ന ഷോട്ടുകളും ; മലയാള സിനിമയ്ക്ക് നവ്യമായ അനുഭവമായിരുന്നു . ഒരു സിനിമയായി എന്ന  കണക്കില്‍  ട്രാഫിക്‌ വല്യ സംഭവം ഒന്നുമല്ല ; എന്നാല്‍ അതിലെ വ്യതസ്തത ; അത് തന്നെയാണ് അതിന്റെ വിജയവും . ഇതേ പേരില്‍ തന്നെ തമിഴില്‍ ട്രാഫിക്‌ നിര്‍മിക്കുന്നുണ്ട് .
2011 - ഇല്‍  നല്ലൊരു കാല്‍ വെയ്പ്പ് ആയിരിക്കുന്നു ട്രാഫിക്‌. ഒരു പാട് പ്രതീക്ഷകളും പേറി ഇനിയും പതിനൊന്നു മാസങ്ങള്‍ .  നല്ല സിനിമയെ  സ്നേഹിക്കൊന്നൊരു  മലയാളിയെ നിരാശയിലാഴ്താതിരിക്കാന്‍ ഇത് പോല്ലുള്ള സിനിമകള്‍ ഇനിയും ... ഇനിയും ..ഇനിയും ............

4 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

traffic keralam keezhadakkunnu ....

അജ്ഞാതന്‍ പറഞ്ഞു...

bloginodu yoojikkunnu.... .traffic oru padam.... pakotheyaarnna prakadangal...athu preeshakanileekkum pakarnnu...pakothayoode irunnu padam kandu kayyadikkenda samayathu kayyadichu.... chirikkenda samayathu chirichu...karayeenda samayathu karanju..... aakaamshayoode irikkenda samayathu aakaamshayoode irunnu..... athaanu traffic yenna padathinte vijaya thilakam..

muneer പറഞ്ഞു...

traffic terrific .... valarakaalathinusheesham terrific aaya oru cinima..

ശ്രീ പറഞ്ഞു...

ചിത്രം കണ്ടിരുന്നു, വളരെ ഇഷ്ടപ്പെട്ടു