2011, ഫെബ്രുവരി 8, ചൊവ്വാഴ്ച

ടെറിഫിക് ട്രാഫിക്‌ : ഇതാണ് സിനിമ ......

                           സമയം ഇല്ലെങ്കിലും ഒരു മാസം കഴിഞ്ഞു അവസാനം ട്രാഫിക്‌ കണ്ടു . ഇല്ലാത്ത സമയം ഉണ്ടാക്കി പടം കണ്ടത് കൊണ്ട് വെറുതെയായില്ല . അതാണ്‌ ഇല്ലാത്ത സമയം ഉണ്ടാക്കി ഇതില്‍ എഴുതുന്നതും .  വളരെ നാള്‍ കഴിഞ്ഞു ഞാന്‍ ഒരു പടം  "ഹൗസ് ഫുള്‍ " ആയി ഇരുന്നു  കണ്ടു . നിറഞ്ഞ തിയേറ്റര്‍ എന്നത് ഇപ്പോള്‍ കേരളത്തില്‍ സങ്കല്പം മാത്രമാണല്ലോ . ഇറങ്ങി ഒരു മാസം കഴിഞ്ഞിട്ടും നിറഞ്ഞ ആളുകള്‍ ഇങ്ങനെ ഇടിച്ചു കയറണമെങ്കില്‍   പടത്തില്‍ എന്തെങ്ങിലും ഉണ്ടായിക്കണം .  ഉണ്ട് .. തീര്‍ച്ചയായും ഉണ്ട് എന്ന് കണ്ടു ഇറങ്ങിയപ്പോള്‍ മസ്സിലായി . വളരെ കാലത്തിനു ശേഷം ഒരു നല്ല മലയാള സിനിമ കണ്ട അനുഭവമായിരുന്നു അത് . 


                          വല്യ ഗിമിക്കുകള്‍ ഒന്നും ഇല്ലാത്ത ഒരു സാദ പടം . നായക നായിക സങ്കല്‍പ്പമോ മരം ചുറ്റി പ്രേമമോ ഇല്ല. യാതാര്ത്യതിലേക്ക്   അടുത്ത് നില്‍ക്കുന്ന സാദ മനുഷ്യര്‍ കേള്‍ക്കാന്‍ കാണാന്‍ ആഗ്രഹിക്കുന്ന വിധത്തില്‍ കഥ പറഞ്ഞു പോകുന്നു . ചെന്നയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവം മലയാള സിനിമയിലേക്ക് പറിച്ചു നടണമെങ്കില്‍ അതില്‍ വിശ്വസനീയതയുടെ അതിര്‍ വരമ്പുകള്‍ വരയ്ക്കണം ; രണ്ടു മണിക്കൂറിനുള്ളില്‍ തീര്‍ക്കുകയും വേണം. കഥാപാത്രങ്ങള്‍ എല്ലാപേരും അവരവരുടെ റോളുകള്‍ നന്നായി കൈകാര്യം ചെയ്തു . ഇതൊരു പരീക്ഷണമായിരുന്നു എന്നായിരുന്നു പടം ഇറങ്ങുന്നതിനു മുമ്പ് തന്നെ കേട്ടിരുന്നത് .  പുതിയ പരീക്ഷണം എന്തായാലും ജനം എന്ത്‌ ആഗ്രഹിച്ചോ അത് കൊടുക്കുന്നതായി .


                       കഥ ഇനിയും ഞാന്‍ പറഞ്ഞു ബോര്‍ അടിപ്പിക്കുന്നില്ല . നിങ്ങള്‍ പലതിലും വായിച്ചു കാണും ... അല്ലെങ്ങില്‍ നിങ്ങളില്‍ 90 % പേര്‍ ഇതിനോടകം   തന്നെ ഇത് കണ്ടു കാണും . എന്നാലും ചുരിക്കി പറയാം നാല് ധ്രുവങ്ങളില്‍ നില്‍ക്കുന്ന നാല് പേര്‍ ഒരു ട്രാഫിക് ഇല്‍ പെടുന്നു . പിന്നീടു അവരെ മനപൂര്‍വമാല്ലാതെ കൂട്ടിമുട്ടിക്കുന്നു ...  അവര്‍  കണ്ടു മുട്ടുന്നു , അറിയുന്നു , കഥയുടെ ഭാഗമാവുന്നു  . പിന്നീടു നടക്കുന്ന സംഭവമാണ് സിനിമ . ഒരു വശത്ത് ദുഖമാന്നെങ്കില്‍ ഒരു വശത്ത് പ്രതീഷ . റൊമാന്‍സും, യുവതവും, ദുഖവും , സന്തോഷവും , പ്രതീക്ഷയും എന്നാല്‍ കഥാ തന്തു ചോര്‍ന്നു   പോകാതെ അവസാനം വരെ കൊണ്ട്  എത്തിക്കുന്നിടത്താണ് രാജേഷ്‌ പിള്ളയെന്ന  സംവിധായകന്‍ വിജയിച്ചത് .  ശ്രീനിവാസന്‍ , വിനീത് ശ്രീനിവാസന്‍ , കുഞ്ചാക്കോ ബോബന്‍ , റഹ്മാന്‍ , അനൂപ്‌ മേനോന്‍ , സന്ധ്യ , റോമ , രമ്യ എന്നിവരുടെ കാസ്റ്റിംഗ് ഒട്ടും മോശമാക്കിയില്ല .   സിനിമ ആകെ  രണ്ടു മണിക്കൂര്‍ . എന്നാല്‍ എവിടെയും   ബോര്‍ അടിപ്പിക്കുന്നില്ല . ഇന്റര്‍വെല്‍ സമയത്ത് ജനങ്ങള്‍ കയ്യടിയോടു കൂടി സീറ്റില്‍ നിന്നു എഴുന്നെല്‍ക്കുന്നു . ചിലര്‍ രസ ചരട് പൊട്ടിക്കാതെ അവിടെ തന്നെയിരിക്കുന്നു . അതില്‍  അണിയറ പ്രവര്‍ത്തകര്‍  വിജയിച്ചു , അത് തന്നെയാണ് ട്രാഫിക്‌ ന്റെ വിജയവും . എത്ര സിനിമ അടുത്ത കാലത്ത് മലയാളത്തില്‍ ഇറങ്ങി ഇത്തരത്തില്‍ . നമ്മള്‍  ഒന്ന് ഇന്റര്‍വെല്‍ വന്നു കിട്ടാന്‍ കാത്തിരിക്കും  ; കിട്ടിയാല്‍ സ്നാക്ക്സ് ബാറിലേക്ക്   ഓടും അടുത്ത ഒരു മണിക്കൂര്‍ ഇരുന്നു സഹിക്കാന്‍ പറ്റിയ ഐറ്റംസ് വാങ്ങും . പിന്നീടു വഴിപാടു പോലെ ബാക്കിയും കൂടി  കാണും . ഇതാണ് ഇപ്പോള്‍ മലയാള പ്രേക്ഷകന്റെ ട്രെന്‍ഡ് . ഇതില്‍ നിന്നും ഒരു വ്യത്യസ്ത അനുഭവമാണ് ട്രാഫിക്‌ തരുന്നത് .


         രാജേഷ്‌ പിള്ളയെന്ന സംവിധായകന്‍ , ബോബി ആന്‍ഡ്‌ സഞ്ജയ്‌ എന്നിവരുടെ കയ്യില്‍ ട്രാഫിക്‌ ഭദ്രമായിരുന്നു . മലയാള സിനിമയ്ക്ക് ഒരുപാട് പ്രതീക്ഷയും .  ഇതാണ് മലയാളികള്‍ കാണാന്‍ ആഗ്രഹിക്കുന്നത് . കഥ പറയുന്ന രീതിയും വ്യതസ്തത തരുന്ന ഷോട്ടുകളും ; മലയാള സിനിമയ്ക്ക് നവ്യമായ അനുഭവമായിരുന്നു . ഒരു സിനിമയായി എന്ന  കണക്കില്‍  ട്രാഫിക്‌ വല്യ സംഭവം ഒന്നുമല്ല ; എന്നാല്‍ അതിലെ വ്യതസ്തത ; അത് തന്നെയാണ് അതിന്റെ വിജയവും . ഇതേ പേരില്‍ തന്നെ തമിഴില്‍ ട്രാഫിക്‌ നിര്‍മിക്കുന്നുണ്ട് .
2011 - ഇല്‍  നല്ലൊരു കാല്‍ വെയ്പ്പ് ആയിരിക്കുന്നു ട്രാഫിക്‌. ഒരു പാട് പ്രതീക്ഷകളും പേറി ഇനിയും പതിനൊന്നു മാസങ്ങള്‍ .  നല്ല സിനിമയെ  സ്നേഹിക്കൊന്നൊരു  മലയാളിയെ നിരാശയിലാഴ്താതിരിക്കാന്‍ ഇത് പോല്ലുള്ള സിനിമകള്‍ ഇനിയും ... ഇനിയും ..ഇനിയും ............

2011, ഫെബ്രുവരി 4, വെള്ളിയാഴ്‌ച

ഒന്നിനും സമയം തികയുന്നില്ല ...

ഒരു ബ്ലോഗ്‌ എഴുതാമെന്ന് വെയ്ച്ചാല്‍ സമയം സമയം തരണ്ടേ . തരില്ല . ഒന്നിനും സമയം തരില്ല .     സമയം ഒന്നിനും തികയുന്നില്ല...  ഇത്രയും ഞാന്‍ ഇത് വരെ സമയത്തിനെ കൊണ്ട് പൊറുതി മുട്ടിയിട്ടില്ല...  

  പല ബ്ലോഗുകളും എഴുതി പകുതി വെയ്ക്കും ...  മുഴുവനാക്കാന്‍ സമ്മതിക്കില്ല . ആരാ  ?? ഈ സമയമേ??  ഇനി ഞാന്‍ വല്ല ട്രെയിനിലും ഇരുന്നു എഴുതിയാലോ എന്നാലോചിക്കുവാ . അവിടെ ലാപ്പും കൊണ്ട് കയറിയാല്‍ ചില ജാഡ കോപ്പന്‍ എന്ന് ചില  കോമരങ്ങള്‍ വിചാരിക്കുമെന്നുള്ള പേടി കൊണ്ടാ ഇത് വരെ ചെയ്യാതിരുന്നത് ... ഇനി അറ്റ കയ്ക്കു അത് തന്നെ ഞാന്‍ ചെയ്യും .  ഹോ ആരെയൊക്കെ പേടിച്ചാല്‍ ഒരു ദിവസം തള്ളി നീക്കാം. ഞാന്‍ ഇത്രയും "പാക്ക്ട്" ആയ അയ സമയങ്ങള്‍ കുറവാണ് .  സമയം കിട്ടാതെ ബ്ലോഗ്‌ എഴുതാന്‍ ആവാതെ വല്ല ബ്ലോഗ്ഗറും ആത്മഹത്യ ചെയ്തിട്ടുണ്ടോ ?? ഒന്ന് പരതി നോക്കണം  . എന്തിനും ഒരു പുതുമ വേണമല്ലോ ?? ഇതാവുമ്പോള്‍ ഒരു സ്റ്റൈല്‍ ഒക്കെയുണ്ട് .

   ഒന്ന് നേരെ ചൊവ്വേ കിടന്നുറങ്ങിയിട്ടു തന്നെ രാവേറെയായി. ഒരു സിനിമ കണ്ടിട്ട് മാസം ഒന്നാവുന്നു . ശാപ്പാട് മുറയ്ക്ക് നടക്കുന്നുണ്ട് . അത്രയും ആശ്വാസം . മറ്റുള്ള അത്യാവശ്യ സര്‍വീസുകളും മുറയ്ക്ക് നടക്കുന്നുണ്ട് . അത് തന്നെ വല്യ കാര്യം എന്നുള്ള മട്ടാണ് എനിക്കു . എന്നാലും ബ്ലോഗ്‌ എഴുത്ത് , പിന്നെ എന്റെ നെറ്റിലുള്ള ചില ചില ബന്ധങ്ങള്‍ , ബാന്ധവങ്ങള്‍ , കയിക്രിയകള്‍ എന്നിവയും തല്ക്കാലം നടക്കുന്നില്ല . എല്ലാത്തിനും പഴി സമയത്തിന് തന്നെ .  

    ചാറ്റിങ്ങില്‍ ഇപ്പോള്‍ "Buzy .. Dont Disturb ....plz...." ...  ആരും എന്നെ ഉപദ്രവിക്കല്ലേ ..ഞാന്‍ വളരെ തിരക്കിലാണ് എന്ന് ബോര്‍ഡും വെയ്ച്ചു സര്‍വ സമയവും ഞാന്‍ ഇരിപ്പാണ് .. എന്നാലും  ചില ഇരപ്പന്മാര്‍ ചാടി വരും ....  അളിയാ എന്നും വിളിച്ചു ...   എന്നാല്‍ ചൂദിക്കും എന്തിനാ ഗൂഗിള്‍ മച്ചാന്റെ അടുത്ത് കയറുന്നത് എന്ന് . അത് പിന്നെ അതില്ലാതെ എനിക്കു ജീവിതമില്ല  ....  ഞാനും ഒബാമയും പോലും അത് വഴിയല്ലേ ബന്ധപെടുന്നത് ....  (സോറി നിങ്ങള്‍ ഉദ്ദേശിച്ച  ബന്ധമല്ല .. ) ...   

    നിങ്ങളൊക്കെ വിചാരിക്കുന്നുണ്ടാവും ഇവന്‍ ഇത്ര വല്യ പുള്ളി ആയോ എന്ന് ... ഇല്ലടെയ് ...... അതുക്കെ വെറുതെ ജാഡ..... അന്നും ഇന്നും ഒള്ള സമയം തെന്നെ ഇപ്പോളും .. പക്ഷെ ഞാന്‍ അത് നേരെ ചൊവ്വേ ഉപയൂഗിക്കാന്‍ തുടങ്ങി എന്ന് മാത്രം .. എന്നുവെച്ചാല്‍ സായ്പ്പിനെ ചെറുതായി സേവിക്കല്‍   കൂടി എന്നര്‍ത്ഥം    . പണ്ടത്തെ പോലെ പറ്റിച്ചു മാസാ മാസം എണ്ണി  വാങ്ങുന്നില്ല   എന്നര്‍ത്ഥം .  ഒരു ഇത്തിരി ആര്മാര്തതയൊക്കെ വേണ്ടേ സ്വന്തം മനസാക്ഷിയെ മുന്‍നിര്‍ത്തിയെങ്കിലും   .  സായ്പ്പന്മാര്‍ പറ്റിക്ക പെടെണ്ടവര്‍   തന്നെ  ..തര്‍ക്കമില്ല....  അത്യാവശ്യത്തിനു പറ്റിക്കുന്നുണ്ട് .. അത് മതി ....   ഇനിയും പറ്റിച്ചാല്‍ ദൈവം പോലും പൊറുക്കൂല....   അല്ലെങ്കിലും നമ്മുക്ക് ഒക്കെ ഒരു വിചാരം ഉണ്ട് , IT എന്ന് വെയ്ച്ചാല്‍ കമ്പ്യൂട്ടര്‍ , സോഫ്റ്റ്‌വെയര്‍ എന്നിവ സായ്പ്പന്മാരെ പറ്റിക്കാനുള്ള താന് എന്ന് . അത് തന്നെയാണ് ഇന്ന് നമ്മള്‍ ഇന്ത്യക്കാര്‍ ചെയ്യുന്നതും ....   അതൊക്കെ പോട്ടേ.... അതൊന്നും അല്ലാലോ   വിഷയം....  സമയം ....അതാണ്‌ താരം ....

 അങ്ങനെ പലതു പലതിനും വേണ്ടി ഉപേക്ഷിച്ച്ചിരിക്കയാണിപ്പോള്‍ . അതാണ്‌ ത്യാഗം ....  സമയത്തിന്റെ ത്യാഗം ....  ഇപ്പോള്‍ ചിലപ്പോള്‍ ഞാന്‍ നക്ഷത്രങ്ങള്‍   തലയ്ക്കു ചുറ്റും കിടന്നു കറങ്ങുന്നത് കാണാറുണ്ട് ...   സ്വര്‍ഗം കാണാറുണ്ട്‌ .....  ആതേ സ്വര്‍ഗം .. സ്വര്‍ഗം ...അത് തന്നെ ......  ഈ പാടു അറിയില്ലേ... എന്നെ പോലെ ഏതോ നക്ഷത്രമെണ്ണി എണ്ണി എഴുതിയതാ ..... 

 "സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗ യാത്ര ചെയ്യുന്നു .....    "