2010, സെപ്റ്റംബർ 9, വ്യാഴാഴ്‌ച

വേണു നാഗവള്ളി അരങ്ങൊഴിഞ്ഞു


വേണു നാഗവള്ളി ; മലയാള സിനിമയില്‍ സുവര്‍ണ ലിഖിതത്തില്‍ എഴുതി ചേര്‍്ക്കാവുന്ന ഒരു അതുല്ലിയ പ്രതിഭയായിരുന്നു. ദീര്ക്ക ദൂരെ യാത്രയിലെ ഒരു വഴിയാത്രികന്‍ പോലെ അദേഹം വഴിക്ക് വെച്ചിറങ്ങി ; മലയാള സിനിമയുടെ കാല്‍പനിക നായകന് എന്റെ വിട.


പാട്ടുപാടി എത്തിയ വേണു പിന്നെ നായകന്‍ ആയി , തിരക്കഥ രചിതാവ് , സംവി്ധായകന് , നിര്മ്മാതാവായി ... ഇപ്പോള്‍ ഒരു മലയാള സിനിമയുടെ ഓര്‍മയും...

ആകാശവാണിയിലെ ജീവനക്കാരനായിട്ടയിരുന്നു ഔദ്യേഗിക ജീവിതം ആരംഭിച്ചത്. 1976- ഇല്‍് "ചൊറ്റാനിക്കര അമ്മ" എന്ന സിനിമയില്‍ പാടി അരങേറ്റം കുറിച്ചു. 1978 - ഇല്‍ "ഉള്‍കടല്‍"ലെ നായകനായി ശ്രദ്ധിക്കപെട്ടു . രണ്ടാമത്തെ ചിത്രമായ "ശാലിനി എന്റെ കൂട്ടുകാരി" ഹിറ്റ്‌ ആയി മാറിയതോടെ വേണു സിനിമയില്‍ ഉറച്ചു. നഷ്ട്ട പ്രണയത്തിന്റെ മുറിപ്പാടുകളെ മലയാളിയുടെ മനസ്സിലേക്ക് ആവാഹിക്കുവാന്‍ വേണുവിനു കഴുഞ്ഞു. അതിന്റെ പരി്വേഷത്തില് നിന്നും പുറത്തു കടക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞില്ല. 1980 - 1998 വരെ ആയിരുന്നു വേണു നടന്‍ എന്ന നിലയില്‍ തിളങിയത്.
ഗായത്രി ദേവി എന്റെ ആമ്മ , ഗുരുജി , ദൈവത്തെ ഓര്‍ത്തു എന്നിവ സ്വന്തം കയ്യില്‍ വിരിഞ്ഞ തിരക്കഥകളാണ്‍ു . 1986 ല് സുഖമോ ദേവിയുമായി വേണു മലയാളത്തിന്റെ ഹൃദയം കവര്‍ന്നു . അത് ആ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ്‌ ആയി . പിന്നീടു 12 ഓളം ചിത്രങ്ങള്‍ . അതില്‍ പലതും സൂപ്പര്‍ ഹിറ്റുകളായി.


ലാല്‍ സലാം ,കിഴക്കുണരും പക്ഷി, ഏയ് ഓട്ടോ , സര്‍വകലാശാല , കളിപ്പാട്ടം എന്നിവ വേണുവിന്റെ കൈയ്യൊപ്പ് നിറഞ്ഞ സിനിമകളായിരുന്നു .. രക്തസാക്ഷികള്‍ സിന്ദാബാദ് , അഗ്നിദേവന്‍, ആയിരപ്പറ , ഭാര്യ സ്വന്തം സുഹുര്‍ത്തു എന്നിവയാണ് വേണുവിന്റെ മറ്റു സിനിമകള്‍. ഇനിയും എത്ര ബാക്കി വെച്ചിട്ട് അദ്ദേഹം യാത്രയായി.... ?? ആ ഓര്‍മയുടെ മുമ്പില്‍ ഒരു വിതുംബലോടെ മലയാള സിനിമ....

1 അഭിപ്രായം:

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു...

വേണു നാഗവള്ളിയുടെ പ്രതിഭയെ
നമ്മുടെ കേമന്മാരായ സംവിധായകര്‍
തമസ്ക്കരിക്കുയായിരുന്നു. രാഘവനും
ഇതിനിരയായതാണല്ലോ.