ഞാന്‍ 3rd sem എക്സാം കഴിഞ്ഞു വീട്ടില്‍ നില്ക്കുന്ന സമയം . ( എക്സാം കഴിഞ്ഞിട്ടു ഒരു മാസം ആയി ) . കൊറിയയില്‍ ലോക കപ്പു നടക്കുന്ന സമയം . സമയം ഒരു 7 മണിയായിക്കാണും കൊറിയ യുടെ മുന്നേറ്റം കണ്ടു കൊണ്ടിരിക്കുമ്പോള്‍ ഒരു ഫോണ്‍ .
ഇതേതു കോപ്പനാ ഈ സമയത്തു എന്നു മനസില്‍ പിരാകി കൊണ്ടു ചെന്നു ഫോണെടുത്തു.
മറ്റവനാ..കുടെ കിടക്കുന്നവന്‍ ... കിട്ടിയ പാടെ അവനെ കുറേ തെറി പറഞ്ഞു ...
പിന്നെ അവന്‍ വിളിച്ചത് കേട്ടു .. പിന്നെ അവന്‍ ഇതും കൂടി പറഞ്ഞു...
അത് കേട്ടപ്പോള്‍ കൊറിയ യും ഇറ്റലിയും എല്ലാം പോയി ...
എല്ലാം നിര്‍ത്തി ഒന്നു കൂടി കാര്യം തിരക്കി.
" ഡാ നീ നിര്‍ത്തി പോയോ എന്നു HOD തിരക്കിയത്രേ . അവന്ടടുത്തു മുഴുവന്‍ ഫീസും കൊണ്ടു കൊടുക്കാന്‍ പറയാന്‍ "
"ഹും .... ചെന്നില്ലെങ്ങിലും വേണ്ടില്ല.. ഫീസ് മാത്രം മതി ...പാണ്ടികള്‍ "
ഓഹോ അപ്പോള്‍ അതാണ് ഇവന്‍ ഈ ത്രിസന്ദ്യ സമയത്തു വിളിച്ചത് ....
അവന്ടടുത്തു തണുത്തിട്ടു...കാര്യം തിരക്കി ...
"കാര്യം സീരിയസ് ആണോടേയ്"
"നീ വാ ...വന്നു ഒന്നു മുഖം കാണിച്ചിട്ട് പോ"
" ശരി അങ്ങനെ തന്നെ.... "
എന്താ കാര്യം എന്നല്ലേ... 3rd semester എക്സാം കഴിഞ്ഞതിനു ശേഷം അവിടെക്കു തിരിഞ്ഞു നോക്കിയില്ലത്രേ ... വളരെ കൂടുതലോന്നുമായില്ലല്ലോ 25 ദിവസമല്ലേ ആയുള്ളൂ . അതിന് എന്താ ഇത്ര ചൊദിക്കാന്‍ . ... ഒളിച്ചോടിയതൊന്നുമല്ലല്ലോ ... ചെല്ലില്ലേ ..... ഹും ഒരു രസത്തിനു ഫുട്ബാള്‍ കാണാമെന്നു വെയ്ച്ചാല്‍ അതിനും ഈ പാണ്ടികള്‍ സമ്മതിക്കില്ല ... ഒരു സ്പോര്‍ട്സ് മാന്‍ സ്പിരിറ്റും ഇല്ലാത്ത പാണ്ടികള്‍ ..... മനസ്സില്‍ പിരാകി കൊണ്ടു അടുത്ത ദിവസം എന്താ പറയേണ്ടത് എന്നു വിചാരിച്ചു കിടന്നുറങ്ങി...
പിറ്റേന്നു തന്നെ ഫുട്ബാള്‍ മോഹം ഉപേക്ഷിച്ചു..... രാവിലെ എഴുന്നേറ്റു ... കുളിച്ചു ( ഇല്ലെങ്ങിലും കുഴപ്പം ഇല്ലായിരുന്നു...എന്നാലും കളിയിക്കവിള വരെ പോകണ്ടേ ...) ....
ഡ്രസ്സ് ചെയ്തു ..... ബസ്സ് കയറി ....
പക്ഷെ എന്തു പറയും .....
എന്തായാലും പോയി .....
വ്യാഴം ആണ് ദിവസം..
ചെന്നു .... "ലവന്മാരെ" കണ്ടു ചോദിച്ചു ..
" എപ്പടി... സംഭവത്തിന്റെ കിടപ്പുകള്‍ ....
" യേതായാലും ഒരു സെന്റി അടിക്കാമെന്ന് വിചാരിച്ചു ....സ്റ്റാഫ് റൂമിലേക്ക് ചെന്നു......
HOD ഇല്ല അവിടെ ..... HOD യുടെ വലന്‍ കൈയി പിടിച്ചു.... പാക്കരന്‍ .. ( പേര് ഭാസ്കരന്‍ എന്നാ.... )അങ്ങനേ വീട്ടില്‍ വല്ലൃ പ്രോബ്ലെംസ് ഒക്കെയാണെന്നു ധരിപ്പിച്ചു ......
അങ്ങെനെ അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ HOD വന്നു ....
കണ്ട ഉടനേ " അല്ല.... ഇതാരു ....നീ നിര്‍ത്തി പോയന്നാണല്ലോ ഞാന്‍ വിചാരിച്ചത്... എന്തു പറ്റി..ഇന്നു ഇറങ്ങാന്‍ ....."
ഞാന്‍ പറഞ്ഞു തുടങ്ങി ...
"സാര്‍ ...വീട്ടില്‍ ആ.. പ്രോബ്ലം ..ഈ പ്രോബ്ലം എന്നൊക്കെ....ഒരു വിധം വിശ്വസിപ്പിച്ചു.. "
എന്നിട്ട്.... പതുക്കെ...
"സാര്‍ എനിക്ക് ഒരു ആഴ്ചയും കൂടി ലീവ് വേണം "
" അപ്പിടിയാ"
"ആമ സാര്‍ "
" നീ ഒരു കാര്യം ചെയ്യു ..പോയി ഒരു വെള്ള പേപ്പറില്‍ ലീവ് എഴുതി തന്നിട്ട് പൊയ്ക്കോ "
മനസില്‍ ഒരായിരം ചിരി വന്നെങ്ങിലും ..... അടങ്ങി നിന്നു....
" ശരി സാര്‍... ഇപ്പം കൊണ്ടു വന്നു തരാം "
അങ്ങനേ വലിയ മല ഇറക്കി വെയ്ച്ച സന്തോഷത്തില്‍ പോയി ലീവ് എഴുതി കൊടുത്തിട്ട്... അവന്മാര്‍ക്കു ഒരു ഇളിയും കൊടുത്തിട്ട് ..ഞാന്‍ അടുത്ത ബസ്സ് കയറി .. വീട്ടില്ലേക്ക് അങ്ങനേ ബാക്കിയുള്ള കളികളും ഫൈനലും കണ്ടിട്ടേ ഞാന്‍ 4th സെമസ്റ്റര്‍ ജോയിന്‍ ചെയ്തുള്ളൂ .... ...
2007, ഡിസംബർ 11, ചൊവ്വാഴ്ച
ഫുട്ബാളും പിന്നെ വലിയ മലയും ...............
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്‍
7:41 PM
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
1 അഭിപ്രായം:
“മിടുക്കന്‍” എന്നു വിളിക്കാനാകില്ല. ക്ലാസ്സു മുടക്കി കളി കാണുന്നത് അത്ര മിടുക്കല്ലല്ലോ.
എന്നാലും എഴുത്തിന്റെ രീതി രസമായിട്ടുണ്ട്. അക്ഷരത്തെറ്റുകള്‍ കുറച്ചു കൂടി ശ്രദ്ധിയ്ക്കണേ...
ആശംസകള്‍
:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ