2010, സെപ്റ്റംബർ 27, തിങ്കളാഴ്‌ച

കോമണ്‍വെല്‍ത്ത് ഗെയിംസ് : ദല്‍ഹി ആഞ്ഞു കുതിക്കുന്നു ...

      അരങ്ങുണര്‍ന്നു ആളുണര്‍ന്നു .. ആട്ടക്കാര്‍ വരുന്നു ... ഇനി ആട്ടം തുടങ്ങാം .. 

           അവസാനം എല്ലാം ഭംഗിയായി നടക്കുന്നു.. സര്‍ക്കാര്‍ ഉണര്‍ന്നു , സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു ദല്‍ഹിയിലെ ജനങ്ങള്‍ ഉണര്‍ന്നു .....  ദല്‍ഹി പ്രതീക്ഷല്‍ക്കൊത്ത് പറന്നുയരുന്നു .. അതിനടയില്‍ ചില അപസ്വരങ്ങള്‍... എന്നാലും അതെല്ലാം നമുക്ക്  ത്യജിക്കാം ...  ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് 2010  ഇന്ത്യക്ക് അഭിമാനമാകുമെന്നു നമുക്ക് പ്രത്യാശിക്കാം. 

         പിന്മാറ്റ ഭീഷണി മുഴക്കിയ രാജ്യക്കാര്‍ എല്ലാം തന്നെ കച്ച മുറുക്കി ഇറങ്ങി കഴിഞ്ഞു . എല്ലാ    രാജ്യവും പങ്കെടുക്കുമെന്ന് 100 % ഉറപ്പിച്ചു കഴിഞ്ഞു . ഇനി താരങ്ങള്‍ . ചിലര്‍ പിന്മാറ്റ ഭീഷണികള്‍ ആവര്‍ത്തിക്കുമ്പോഴും അതില്‍ വല്യ താര നിരയില്ല. ഓസ്‌ട്രേലിയന്‍ താരങ്ങളുടെ ആദ്യ  സംഘം ഇന്നലെ ഡല്‍ഹിയിലെത്തി.  ഓസീസ് നെറ്റ്ബാള്‍, ജിംനാസ്റ്റിക്‌സ് ടീമുകള്‍ ഇന്നും എത്തി. ഇംഗ്ലീഷ് സംഘം രണ്ടു ദിവസം മുമ്പ് തന്നെ വന്നിരുന്നു. കാനഡ നാളെ എത്തും. ഇത് വരെ ആയിരത്തി അഞ്ഞൂറ് പേര്‍ ഗെയിംസ് വില്ലജില്‍ എത്തി . കെനിയയില്‍ നിന്നുള്ള സംഘമാണ് വന്നിട്ടുളതില്‍  വെയ്ച്ചു  വല്യ സംഘം, 112 പേര്‍ . നൈജീരിയ - 69 ; സ്കോട്ട്ലണ്ട് - 60 എന്നിവരും വന്നു കഴിഞ്ഞു.   


          ഗെയിംസ് സുരക്ഷ  ഒന്നന്തരമാണെന്ന് സകല രാജ്യക്കാരും സാക്ഷ്യപെടുത്തി . അതെ ദല്‍ഹി ഇപ്പോള്‍ പരിപൂര്‍ണമായും സുരക്ഷ സേനയുടെ കയ്യില്‍ ആണ്. എല്ലാ  വേദികളിലും  ക്ലോസ്ഡ് സര്‍ക്യുട്ടു ടിവികള്‍ സ്ഥാപിച്ചു കഴിഞ്ഞു . തങ്ങള്‍ക്കു ഒരു തരത്തിലുള്ള ആശങ്കയും ഇല്ലെന്നു കാനഡ ഇന്നലെ പറഞ്ഞു. ഇത് സംഘാടകരുടെ നെഞ്ഞിടുപ്പ് കുറച്ചൊന്നുമല്ല കുറച്ചത് .  ഫ്ലാറ്റുകള്‍ ലോക നിലവാരം ഉള്ളവയാണ്, ടോയ്ലറ്റുകള്‍ , ഫര്ണീച്ചറുകള്‍    എന്നിവ ഒരു തരത്തിലുള്ള പരാതികള്‍ക്കും ഇട നല്‍കുന്നതല്ല. ഇതിനിടയിലും ചില അപസ്വരങ്ങള്‍ ഉയരുന്നുണ്ട്. ഇന്ത്യന്‍ ഹെവി  ലിഫ്റ്റ്‌ ചാമ്പ്യന്റെ കട്ടില്‍ ഒടിഞ്ഞത് അതില്‍ ഒന്ന് മാത്രം . പക്ഷെ അതെല്ലാം ഇതിനിടയില്‍ നമുക്ക് മറക്കാവുന്നതെയുള്ളൂ . 

           പരസ്പ്പരം ഉള്ള പഴിചാരലുകള്‍ ഇപ്പോഴും തുടരുകയാണ് ... അതില്‍ ആരും പിന്നിലല്ല.. ഗെയിംസ് ഫെഡറേഷന്‍ സി.ഇ.ഒ. മൈക്ക് ഹൂപ്പറും ഫെന്നനും ദല്‍ഹി സര്‍ക്കാരും ആരും ... കാലത്ത് പറയുന്ന മൊഴി വയ്കിട്ടു മാറ്റി പറയുക..ഇതിനടയില്‍ ചില ചാനല്‍ സംഭാഷണത്തില്‍ ചില വിവാദ പ്രസ്താവനകള്‍ നടത്തുക..പിന്നെ അത് നിഷേധിക്കുക... സര്‍ക്കാര്‍ അവരുടെ പ്രസ്ത്താവനകള്‍ തിരുത്തുക ..  അതില്‍ നിന്ന് പിന്തിരിയുക ... പരസ്പ്പര വിരുദ്ധമായ പ്രസ്താവനകള്‍ ഒരേ വേദിയില്‍  ഗെയിംസ് സംഘാടകരും സി.ഇ.ഒ നടത്തുക.,  എന്നിവ ഗെയിംസ് നു മുമ്പുള്ള ചില കലാപരിപാടികള്‍ മാത്രം . ഇതില്‍ ആരും അത്ഭുതപെടണ്ട , ഇതിനു പ്രീ-ഗെയിംസ് എന്ന് പറയും. ചെളി വാരി എറിയാന്‍ അവിടമെല്ലാം വൃതിയാക്കികഴിഞ്ഞു.. ചെളി കിട്ടില്ലല്ലോ എറിയാന്‍ . ഹൂപ്പര്‍ക്കും ഫെന്നനും ഒരു കാര്യം നിര്‍ബാധം ആണ് ..ഞങ്ങള്‍ ഇവിടെത്തന്നെയുണ്ട് എന്ന് എപ്പോഴും ല്ലാപേരെയും  അറിയിക്കണം. അതിനു ഇങ്ങനയുള്ള ഗിമിക്കുകള്‍ അല്ലാതെ വേറെന്തു വഴി. 

      ഇന്നലെ പാമ്പും നായകനായി ; താരങ്ങള്‍ക്ക് താമസിക്കാനുള്ള മുറികളിലൊന്നില്‍ പാമ്പിനെ കണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ സ്ഥാനപതി ഹാരിസ് എംബുലോ പറഞ്ഞു. ഞാനാദ്യം തിരക്കിയത്  കേരളത്തില്‍ നിന്നുള്ള വല്ല പണിക്കാരും വില്ലയില്‍ കിടന്നുറന്ങ്ങ്കയായിരിക്കും എന്നാ.. പിന്നെയാ ഉറപ്പിച്ചത് ഒര്‍ജിനല്‍ പാമ്പാ എന്ന് . ഇനി
  ദക്ഷിണാഫ്രിക്കക്കാരുടെ വല്ല ബാഗിലും പതുങ്ങി ഗെയിംസ് കാണാന്‍ വന്നതായിരിക്കുമോ ??   ഒന്നും പറയാന്‍ പറ്റില്ല... 

        ഇന്നത്തെ പ്രധാന വാര്‍ത്ത ദല്‍ഹിയിലെ ഗതാഗതക്കുരുക്കായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിനായി ഡല്‍ഹിയിലെ നിരത്തുകളില്‍ ഗതാഗത നിയന്ത്രണം കര്‍ശനമാക്കിയതോടെ മിക്ക റോഡുകളും ഗതാഗതക്കുരുക്കിലായി. റോഡിന്റെ നടവിലുള്ള നിര കോമണ്‍വെല്‍ത്ത് ഗെയിംസ് വേദികളിലേക്കുള്ള വാഹനങ്ങള്‍ക്ക് മാത്രമായി മാറ്റിവെച്ചതാണ് ഗതാഗതക്കുരുക്കിന് ഇടയാക്കിയത്. 2000  രൂപ ഇല്ലാത്തതു കൊണ്ട് ആരും അതിലേക്കു  കയറാന്‍ മിടുക്ക് കാട്ടുന്നുമില്ല.. അപ്പോള്‍ ഫെന്നനു 24 മണിക്കൂറും നിയന്ത്രണം വേണമത്രേ ... ന്തൊരു അഹങ്കാരമാണ് .. ഒരു 12 മണിക്കൂര്‍ കൊടുത്തത് തന്നെ ഡല്‍ഹിയെ കഴുത്തില്‍ ഞെക്കി പിടിക്കുന്നത്‌ പോലെയാണ് പിന്നെയല്ലേ 24 മണിക്കൂര്‍.   


              ഇനി ആറ് ദിവസം മാത്രം .. സമയം അത്രയങ്ങില്ല. എന്നാലും എല്ലാം ഇത് വരെ ഭദ്രമാണ് . ഇന്ത്യയ്ക്ക് ലോകത്തിന്റെ നെറുകയില്‍ തൊടാന്‍ കിട്ടുന്ന ഒരവസരം . അത് പ്രയോജനപെടുത്തുക. ഒരു സംശയം മാത്രം .. ഈ വിവാദങ്ങള്‍ എല്ലാം വന്നില്ലയിരുന്നെങ്ങില്‍ ഒരു പക്ഷേ ഒന്നും ഇത്രത്തോളം വന്നെന്നു വരില്ല. എല്ലാം നേരത്തെ ശെരിയാക്കി വെച്ചിരുന്നെങ്ങിലും ...അപ്പോള്‍ പിന്നെ വിവാദം വരില്ലല്ലോ... വിവാദം ഇല്ലെങ്ങില്‍ നമ്മള്‍ ഉറങ്ങി പോകും ...അതാര്‍ക്ക അറിയാന്‍ പാടില്ലാത്തത് .. അപ്പോള്‍ ഒന്നും സംഭവിച്ചില്ല.. എല്ലാം അതിന്റെ വഴിക്ക്  തന്നെ  നടന്നു . ..




 (അവസാനിക്കുന്നില്ല .... ഞാനിവിടെയുണ്ട് പ്രഭോ... ) 

 

2 അഭിപ്രായങ്ങൾ:

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

aashamsakal.........

പിൻ‌ഗാമി പറഞ്ഞു...

ഇത് വായിച്ചപ്പോൾ പരീക്ഷയുടെ തലേദിവസം ഉറക്കിളച്ചിരുന്ന് പഠിച്ചിട്ട് പരീക്ഷയെഴുതാൻ പോയ കുട്ടിയുടെ കാര്യമാണ് ഓർമ്മ വരുന്നത്..പരീക്ഷ ഒട്ട് എഴുതാനും പറ്റിയില്ല, കുട്ടി പരീക്ഷാ ഹാളിൽ തല കറങ്ങി വീഴുകയും ചെയ്തു... അവസാന നിമിഷം ഇത്രയെങ്കിലും ഒപ്പിച്ചെടുക്കാൻ കാരണം വിവാദങ്ങൾ തന്നെയാണ് അല്ലെങ്കിൽ ഇതു പോലും കാണില്ലായിരുന്നു...സാരമില്ല ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാം...!