2010, സെപ്റ്റംബർ 29, ബുധനാഴ്‌ച
സ്വര്‍ണ്ണമാണ് നമ്മുടെ ചകിരി...
കാര്യങ്ങള്‍ ഇത്രത്തിലാവുമെന്നു ഞാനറിഞ്ഞിരുന്നെങ്ങില്‍ എന്റെ പറന്പില്‍ ഞാന്‍ വല്യ ഒരു ചകിരി സംഭരണി ഉണ്ടാക്കിയേനെ. അതില്‍ ചകിരി സംഭാരിച്ചേനെ .. ഹോ എല്ലാം പോയി. ഞാന്‍ പണ്ടേ ചകിരി കച്ചവടം തുടങ്ങാത്തത്തില്‍ ഞാന്‍ ഇപ്പോള്‍ ദുഖിക്കുന്നു .. ഇപ്പോള്‍ ഈ സോഫ്റ്റ്‌വെയര്‍ ഒക്കെ വിട്ടു ചകിരി കച്ചവടം തുടങ്ങിയാലോ എന്നലോചിക്കുവാ.. ഇപ്പോള്‍ തുടങ്ങിയാല്‍ എനിക്കു ചകിരി മാഫിയ യുടെ തലവനാവാം.. ആരെങ്ങിലും അത് അങ്ങ് ഉറപ്പിക്കുന്നതിനു മുമ്പ് ഞാന്‍ ഇറങ്ങി കഴിഞ്ഞു. ഇനി രക്ഷയില്ല മക്കളേ. ഈ വിലയൊന്നും ഇപ്പോള്‍ നാട്ടിന്പുറത്ത് വല്ല്യ വാര്ത്തയായിട്ടില്ല .. അതുകൊണ്ട് ഇപ്പോള്‍ ചെന്ന് തൊണ്ട് വാങ്ങാം .. എന്നിട്ട് പൂഴ്ത്തി വെയ്ക്കാം അപ്പോള്‍ പിന്നെയും കൂടും. അപ്പോള്‍ നമ്മള്‍ ഇറങ്ങും.. ഒരു വില നിച്ചയിക്കും ..അതിനേ തൊണ്ട് വാങ്ങു.. പിന്നെ ഒരു തിരുവനതപുരം മാര്‍ച്ച്.. താങ്ങ് വില കേന്ദ്രം നിച്ചയിക്കണം.. അങ്ങനെ ചകിരി രാജാവായി ആയി ഞാന്‍ മാറും .. നോക്കിക്കോ ... ഇന്ന് ഇത് വായ്ച്ചു ചിരിക്കുന്നവര്‍ക്കൊക്കെ അന്ന് ഞാന്‍ മറുപടി ഇതില്‍ തന്നെ എഴുതും. ഭാവിയിലെ ഒരു കുത്തക മുതലാളിയോട് ആണ് ഇരുന്നു ചിരിക്കുന്നത് .. അന്ന് രാഷ്ട്രിയക്കാര്‍ എന്റെ മുമ്പില്‍ വന്നു ഒച്ച്ചാനിച്ചു നിക്കും . ഞാന്‍ ഭരണ എന്ത്രം ഇരുന്നു തിരിക്കും... ഓഓ ...ഞാന്‍ എവിട്യാ ... ഞാന്‍ കാട് കയറി പോയി...
എവിടാ പറഞ്ഞു നിര്‍ത്തിയത്.. ചകിരി.. മുപ്പതു കിലോ ചകിരിക്ക് എഴ്ന്നൂറു രൂപ ആയി എന്ന്. ഞാന്‍ ആദ്യം ഒന്ന് കണ്ണ് ചിമ്മി നോക്കി ...ഈ പറഞ്ഞത് സത്യമാണോ എന്ന് .ആതേ... സംഗതി ഉള്ളത് തന്നെ. അപ്പോള്‍ തന്നെ ഞാന്‍ ഒരു തീരുമാനെമെടുത്ത്. ഇനി പൊന്നും ഷെയറും ഒന്നും എടുക്കുന്നില്ല.. ഇനി ചകിരി തന്നെ ശരണം...ചകിരി സിന്ദാബാദ്.... തമിഴ് നാട്ടില്‍ ഇന്ന് ആയിരം തേങ്ങയുടെ തൊണ്ടിനു ആയിരത്തി ഇരുന്നൂറു രൂപയുണ്ട്. പക്ഷേ ഇപ്പോഴും ഇവിടെ മുന്നൂറു - നാനൂറു രൂപയെ ഉള്ളു. തമിഴ്നാട്ടില്‍ ഉദ്പ്പാദനം കുറഞ്ഞതാണ് അത്രേ ചകിരി വില ഇത്രയും ഉയരാന്‍ കാരണം. ഇപ്പോള്‍ കയര്‍ സംഘങ്ങള്‍ പൊള്ളാച്ചി ചകിരിയാനത്രേ വാങ്ങുന്നത്. അതന് ഞാന്‍ ഒരു സമരത്ത്നു ഒരുങ്ങുകയാണ് .. ഇവിടെ തെങ്ങും തേങ്ങയും തോണ്ടും ചകിരിയും ഉള്ളപ്പോള്‍...കണ്ട പാണ്ടിയുടെ ചകിരി ഇറക്കുമതി ചെയ്യേണ്ട വല്ല കാര്യമുണ്ടോ?? ഞാന്‍ നിങ്ങള്ക്ക് ചകിരി തരാം... അതും തമിഴ് സംഘങ്ങള്‍ തരുന്നതിനെക്കളും ഉയര്‍ന്ന നിരക്കില്‍.. ഉയര്‍ന്ന നിരക്കല്ലേ ഇപ്പോഴത്തെ ഒരു രീതി ... അല്ലെങ്ങില്‍ നിങ്ങള്‍ എന്ത് വിചാരിക്കും.. നിങ്ങള്‍ ചിന്തിക്കും എന്താ ഉയര്‍ന്ന നിരക്കെന്ന്,.. അത് പിന്നെ ഞാനെല്ലേ ഇവിടത്തെ ചകിരി മാഫിയ..അപ്പോള്‍ ഞാന്‍ പറയുന്നതാണ് വില.. അല്ലെങ്ങില്‍ നിങ്ങള്‍ കാഹകിരി കച്ചവടം മതിയാക്കിക്കോ... കയര്‍ സംഘങ്ങള്‍ പിരിച്ചു വിടും... പട്ടിയാവാണോ?? അല്ലെങ്ങില്‍ ഞാന്‍ തരുന്ന ചകിരി വാങ്ങണം. തമിഴ്നാട്ട്ടില്‍ നിന്നും ഇറക്കുമതി ചെയ്യാമെന്നുള്ള വ്യാമോഹം ഒന്നും നടക്കില്ല. ഞാനും എന്റെ ആള്‍ക്കാരും (ഓര്‍മിക്കുക...ഞാന്‍ അന്ന് മാഫിയ കിംഗ് ആയിരിക്കും) ലോര്ര്യ്കള്‍ തടയും,.. ചകിരി പിടിച്ചെടുക്കും. യെന്ത്താ വെനെനമെന്നു നിങ്ങള്‍ തന്നെ തീരുമാനെമെടുക്ക്. സത്യത്തില്‍ ഞാന്‍ അമിത ലാഭം ഒന്നും എടുക്കുന്നില്ല... അങ്ങ് തിരുവനന്തപുരം മുതല്‍ കൈപ്പിടി കൊടുക്കണം ... പിന്നെ സമരങ്ങള്‍ ചെയ്യണം .. ആളെ ഒപ്പിക്കണം .. ആതും അല്ല കാര്യം ഇവിടത്തെ ചകിരിക്ക് നല്ല കട്ടിയാ....മലയാളിയുടെ ഒരു ഗുണം..തൊലിക്കട്ടി ..ചകിരിക്കും കിട്ടിയിട്ടുണ്ടാന്നെ.. ഇപ്പോല്‍ മുതല്‍ നിങ്ങള്‍ എന്നെ ചകിരി രാജവെന്നെ വിളിക്കാവു .. അല്ലെങ്ങില്‍...
ഇപ്പോള്‍ ഞാന്‍ ഒരു പരീക്ഷണം നടത്തി കൊണ്ടിരിക്കുവാന് . ചകിരി സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കാമോ എന്ന് നോക്കട്ടെ .. വന്ന വഴി മറക്കാതിരിക്കനാ.. പിന്നീടു അത് ആരും കൊണ്ട് പോകണ്ട... അല്ലെങ്ങില്‍ നാളെ ആരെങ്ങിലും കയറി ഉണ്ടാക്കും പിന്നെ അവര്‍ ചകിരി സോഫ്റ്റ്‌വെയര്‍ രാജാക്കന്മാരാവും ..എന്തിനാ നമ്മുടെ കുഴി നമ്മള്‍ തന്നെ തോണ്ടുന്നത് ?? നിങ്ങള്‍ക്കും ആരംഭിക്കാം ബിസിനസ് ... പുറം രാജ്യത്ത് ഉള്ളവര്‍ എന്നെ നേരിട്ടു ബന്ധപെടുക.. അല്ലാത്തവര്‍ ഇവിടെ ഒരു നെറ്റ്‌വര്‍ക്ക് ഉണ്ട് (ചകിരി മാഫിയ) അവരുമായി ബന്ധപെടുക..
തൊണ്ട് സിന്ദാബാദ് ... കയര്‍ സിന്ദാബാദ്.. ചകിരി സിന്ദാബാദ്.
2010, സെപ്റ്റംബർ 27, തിങ്കളാഴ്‌ച
കോമണ്‍വെല്‍ത്ത് ഗെയിംസ് : ദല്‍ഹി ആഞ്ഞു കുതിക്കുന്നു ...
അരങ്ങുണര്‍ന്നു ആളുണര്‍ന്നു .. ആട്ടക്കാര്‍ വരുന്നു ... ഇനി ആട്ടം തുടങ്ങാം ..
പിന്മാറ്റ ഭീഷണി മുഴക്കിയ രാജ്യക്കാര്‍ എല്ലാം തന്നെ കച്ച മുറുക്കി ഇറങ്ങി കഴിഞ്ഞു . എല്ലാ രാജ്യവും പങ്കെടുക്കുമെന്ന് 100 % ഉറപ്പിച്ചു കഴിഞ്ഞു . ഇനി താരങ്ങള്‍ . ചിലര്‍ പിന്മാറ്റ ഭീഷണികള്‍ ആവര്‍ത്തിക്കുമ്പോഴും അതില്‍ വല്യ താര നിരയില്ല. ഓസ്‌ട്രേലിയന്‍ താരങ്ങളുടെ ആദ്യ സംഘം ഇന്നലെ ഡല്‍ഹിയിലെത്തി. ഓസീസ് നെറ്റ്ബാള്‍, ജിംനാസ്റ്റിക്‌സ് ടീമുകള്‍ ഇന്നും എത്തി. ഇംഗ്ലീഷ് സംഘം രണ്ടു ദിവസം മുമ്പ് തന്നെ വന്നിരുന്നു. കാനഡ നാളെ എത്തും. ഇത് വരെ ആയിരത്തി അഞ്ഞൂറ് പേര്‍ ഗെയിംസ് വില്ലജില്‍ എത്തി . കെനിയയില്‍ നിന്നുള്ള സംഘമാണ് വന്നിട്ടുളതില്‍ വെയ്ച്ചു വല്യ സംഘം, 112 പേര്‍ . നൈജീരിയ - 69 ; സ്കോട്ട്ലണ്ട് - 60 എന്നിവരും വന്നു കഴിഞ്ഞു.
ഗെയിംസ് സുരക്ഷ ഒന്നന്തരമാണെന്ന് സകല രാജ്യക്കാരും സാക്ഷ്യപെടുത്തി . അതെ ദല്‍ഹി ഇപ്പോള്‍ പരിപൂര്‍ണമായും സുരക്ഷ സേനയുടെ കയ്യില്‍ ആണ്. എല്ലാ വേദികളിലും ക്ലോസ്ഡ് സര്‍ക്യുട്ടു ടിവികള്‍ സ്ഥാപിച്ചു കഴിഞ്ഞു . തങ്ങള്‍ക്കു ഒരു തരത്തിലുള്ള ആശങ്കയും ഇല്ലെന്നു കാനഡ ഇന്നലെ പറഞ്ഞു. ഇത് സംഘാടകരുടെ നെഞ്ഞിടുപ്പ് കുറച്ചൊന്നുമല്ല കുറച്ചത് . ഫ്ലാറ്റുകള്‍ ലോക നിലവാരം ഉള്ളവയാണ്, ടോയ്ലറ്റുകള്‍ , ഫര്ണീച്ചറുകള്‍ എന്നിവ ഒരു തരത്തിലുള്ള പരാതികള്‍ക്കും ഇട നല്‍കുന്നതല്ല. ഇതിനിടയിലും ചില അപസ്വരങ്ങള്‍ ഉയരുന്നുണ്ട്. ഇന്ത്യന്‍ ഹെവി ലിഫ്റ്റ് ചാമ്പ്യന്റെ കട്ടില്‍ ഒടിഞ്ഞത് അതില്‍ ഒന്ന് മാത്രം . പക്ഷെ അതെല്ലാം ഇതിനിടയില്‍ നമുക്ക് മറക്കാവുന്നതെയുള്ളൂ .
പരസ്പ്പരം ഉള്ള പഴിചാരലുകള്‍ ഇപ്പോഴും തുടരുകയാണ് ... അതില്‍ ആരും പിന്നിലല്ല.. ഗെയിംസ് ഫെഡറേഷന്‍ സി.ഇ.ഒ. മൈക്ക് ഹൂപ്പറും ഫെന്നനും ദല്‍ഹി സര്‍ക്കാരും ആരും ... കാലത്ത് പറയുന്ന മൊഴി വയ്കിട്ടു മാറ്റി പറയുക..ഇതിനടയില്‍ ചില ചാനല്‍ സംഭാഷണത്തില്‍ ചില വിവാദ പ്രസ്താവനകള്‍ നടത്തുക..പിന്നെ അത് നിഷേധിക്കുക... സര്‍ക്കാര്‍ അവരുടെ പ്രസ്ത്താവനകള്‍ തിരുത്തുക .. അതില്‍ നിന്ന് പിന്തിരിയുക ... പരസ്പ്പര വിരുദ്ധമായ പ്രസ്താവനകള്‍ ഒരേ വേദിയില്‍ ഗെയിംസ് സംഘാടകരും സി.ഇ.ഒ നടത്തുക., എന്നിവ ഗെയിംസ് നു മുമ്പുള്ള ചില കലാപരിപാടികള്‍ മാത്രം . ഇതില്‍ ആരും അത്ഭുതപെടണ്ട , ഇതിനു പ്രീ-ഗെയിംസ് എന്ന് പറയും. ചെളി വാരി എറിയാന്‍ അവിടമെല്ലാം വൃതിയാക്കികഴിഞ്ഞു.. ചെളി കിട്ടില്ലല്ലോ എറിയാന്‍ . ഹൂപ്പര്‍ക്കും ഫെന്നനും ഒരു കാര്യം നിര്‍ബാധം ആണ് ..ഞങ്ങള്‍ ഇവിടെത്തന്നെയുണ്ട് എന്ന് എപ്പോഴും എല്ലാപേരെയും അറിയിക്കണം. അതിനു ഇങ്ങനയുള്ള ഗിമിക്കുകള്‍ അല്ലാതെ വേറെന്തു വഴി.
ഇന്നലെ പാമ്പും നായകനായി ; താരങ്ങള്‍ക്ക് താമസിക്കാനുള്ള മുറികളിലൊന്നില്‍ പാമ്പിനെ കണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ സ്ഥാനപതി ഹാരിസ് എംബുലോ പറഞ്ഞു. ഞാനാദ്യം തിരക്കിയത് കേരളത്തില്‍ നിന്നുള്ള വല്ല പണിക്കാരും വില്ലയില്‍ കിടന്നുറന്ങ്ങ്കയായിരിക്കും എന്നാ.. പിന്നെയാ ഉറപ്പിച്ചത് ഒര്‍ജിനല്‍ പാമ്പാ എന്ന് . ഇനി
ദക്ഷിണാഫ്രിക്കക്കാരുടെ വല്ല ബാഗിലും പതുങ്ങി ഗെയിംസ് കാണാന്‍ വന്നതായിരിക്കുമോ ?? ഒന്നും പറയാന്‍ പറ്റില്ല...
ഇന്നത്തെ പ്രധാന വാര്‍ത്ത ദല്‍ഹിയിലെ ഗതാഗതക്കുരുക്കായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിനായി ഡല്‍ഹിയിലെ നിരത്തുകളില്‍ ഗതാഗത നിയന്ത്രണം കര്‍ശനമാക്കിയതോടെ മിക്ക റോഡുകളും ഗതാഗതക്കുരുക്കിലായി. റോഡിന്റെ നടവിലുള്ള നിര കോമണ്‍വെല്‍ത്ത് ഗെയിംസ് വേദികളിലേക്കുള്ള വാഹനങ്ങള്‍ക്ക് മാത്രമായി മാറ്റിവെച്ചതാണ് ഗതാഗതക്കുരുക്കിന് ഇടയാക്കിയത്. 2000 രൂപ ഇല്ലാത്തതു കൊണ്ട് ആരും അതിലേക്കു കയറാന്‍ മിടുക്ക് കാട്ടുന്നുമില്ല.. അപ്പോള്‍ ഫെന്നനു 24 മണിക്കൂറും നിയന്ത്രണം വേണമത്രേ ... എന്തൊരു അഹങ്കാരമാണ് .. ഒരു 12 മണിക്കൂര്‍ കൊടുത്തത് തന്നെ ഡല്‍ഹിയെ കഴുത്തില്‍ ഞെക്കി പിടിക്കുന്നത് പോലെയാണ് പിന്നെയല്ലേ 24 മണിക്കൂര്‍.
ഇനി ആറ് ദിവസം മാത്രം .. സമയം അത്രയങ്ങില്ല. എന്നാലും എല്ലാം ഇത് വരെ ഭദ്രമാണ് . ഇന്ത്യയ്ക്ക് ലോകത്തിന്റെ നെറുകയില്‍ തൊടാന്‍ കിട്ടുന്ന ഒരവസരം . അത് പ്രയോജനപെടുത്തുക. ഒരു സംശയം മാത്രം .. ഈ വിവാദങ്ങള്‍ എല്ലാം വന്നില്ലയിരുന്നെങ്ങില്‍ ഒരു പക്ഷേ ഒന്നും ഇത്രത്തോളം വന്നെന്നു വരില്ല. എല്ലാം നേരത്തെ ശെരിയാക്കി വെച്ചിരുന്നെങ്ങിലും ...അപ്പോള്‍ പിന്നെ വിവാദം വരില്ലല്ലോ... വിവാദം ഇല്ലെങ്ങില്‍ നമ്മള്‍ ഉറങ്ങി പോകും ...അതാര്‍ക്ക അറിയാന്‍ പാടില്ലാത്തത് .. അപ്പോള്‍ ഒന്നും സംഭവിച്ചില്ല.. എല്ലാം അതിന്റെ വഴിക്ക് തന്നെ നടന്നു . ..
(അവസാനിക്കുന്നില്ല .... ഞാനിവിടെയുണ്ട് പ്രഭോ... )
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്
4:46 PM
2
അഭിപ്രായ(ങ്ങള്)
ലേബലുകള്‍: 2010, common, common wealth games, delhi, delhi traffic, fennan, games, goverment, hoopper, india, road, traffic, wealth
2010, സെപ്റ്റംബർ 26, ഞായറാഴ്‌ച
ഓ എന്‍ വി .... മലയാളത്തിന്റെ സുകൃതം
കഴിഞ്ഞ ആറു പതിറ്റാണ്ടായി മലയാള കവിതയുടെ ഗതിവിഗതികളില്‍ നിര്‍ണ്ണായക സ്വാധീനമാണ് ഒ.എന്‍.വി. അതിനുള്ള ഉപഹാരം ജ്ഞാനപീഠം കൊണ്ടുള്ള കടം വീട്ടലായി. ഇത് മലയാളത്തിനുള്ള അന്ഗീകാരമാണ് എന്നായിരുന്നു ഓ എന്‍ വി യുടെ ആദ്യ പ്രതികരണം. ആതേ....മലയാള ഭാഷയെ മറന്നവര്‍ക്ക് മറന്നു തുടങ്ങിയവര്‍ക്ക് .. തുടങ്ങുന്നവര്‍ക്ക് .. സ്വന്തം മക്കള്‍ക്ക് മലയാളത്തിന്റെ സ്വരാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കാന്‍ മറക്കുവര്‍ക്കുള്ള ഒളിയമ്പുകള്‍ ആ വാക്കുകളില്‍ കേള്‍ക്കാമായിരുന്നു . മലയാളത്തിന്റെ അതിന്റേതായ തന്മായ ഭാവം ഉണ്ടെന്നു തന്റെ കവിതകളിലൂടെ വിളിച്ചോതിയ കവിയായിരുന്നു ഓ എന്‍ വി. അത് തന്നെ ആയിരുന്നു അദ്ധേഹത്തെ ജന പ്രിയ കവിയാക്കിയതും. " ഭൂമിക്കൊരു ചരമഗീതം " എന്നാ കവിതയ്ക്കാന് ഇത്തവണ പുരസ്ക്കാരം ഓ എന്‍ വി യെ തേടിയെത്തിയത് . കാലാവസ്ഥ വെത്യാനങ്ങള്‍ കൊണ്ടുള്ള മാറ്റത്തിന് ലോക മനസ്സുകളില്‍ നിന്നുള്ള മുറവിളിയും നടക്കുന്ന ഈ അവസരത്തില്‍ ; അതിനു മുമ്പ് വാക്കുകള്‍ കൊണ്ടുള്ള കൂരമ്പുകള്‍ മനുഷ്യ മനസിലേക്ക് തറച്ചു കയറ്റാന്‍ കവിക്ക് കഴിഞ്ഞിട്ടുണ്ടെന്നു സമിതി അംഗങ്ങള്‍ എടുത്തു പറയുന്നുണ്ട്.

ജന്മനാതന്നെ കവിയായതുകൊണ്ടാവണം ഒ.എന്‍.വി.യുടെ ഗാനങ്ങളില്‍ കാവ്യാത്മകത എന്നും അടിയൊഴുക്കായിത്തീര്‍ന്നിട്ടുണ്ട്.. ഗാനരചനയില്‍ ചില സവിശേഷതകള്‍ എന്നും ഒ.എന്‍.വി. കാത്തുസൂക്ഷിക്കുന്നുണ്ട്. പ്രധാനമായും കവിതയുടെ അച്ചില്‍ ഗാനത്തെ വാര്‍ത്തെടുക്കുന്നതിലാണ് അദ്ദേഹത്തിന് താത്പര്യം. അനുഭവങ്ങളുടെ ലവണവും കവിതയുടെ ലാവണ്യവും ഒത്തിണങ്ങിയതാണ് ഒ.എന്‍.വി. ഗാനങ്ങള്‍ എന്നു പറയാം. കവിത എന്നും അനര്‍ഗളമായി ഒ.എന്‍.വി.യുടെ മനസ്സിലുണ്ട് . ഏറ്റവും കൂടുതല്‍ തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരവും 'വൈശാലി' യിലെ ഗാനങ്ങളുടെ പേരില്‍ ദേശീയ പുരസ്‌കാരവും നേടിയ ഈ കവിയെത്തേടിയെത്തി . " ഉജ്ജനിയിനിയുടെയും " " സ്വയം വരതിന്റെയും " കവി ഹൃദയം മലയാളത്തിന്റെ തനതായ കാവ്യസ്മരനയെ വീന്ടെടുക്കുകയായിരുന്നു .
1971ല്‍ 'അഗ്‌നിശലഭങ്ങള്‍' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം. നാലു വര്‍ഷങ്ങള്‍ക്കു ശേഷം 'അക്ഷര'ത്തിലൂടെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. 'ഉപ്പ്' എന്ന കൃതിക്ക് 1981ല്‍ സോവിയറ്റ്‌ലാന്‍ഡ് നെഹ്രു പുരസ്‌കാരവും 1982ല്‍ വയലാര്‍ പുരസ്‌കാരവും ലഭിച്ചു. 1998ല്‍ ഒ.എന്‍.വി., പത്മശ്രീ ഒ.എന്‍.വി.കുറുപ്പായി മാറി. 2008ല്‍ സംസ്ഥാന സര്‍ക്കാര്‍ എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കി പ്രിയകവിയെ ആദരിച്ചു. 2005-ല്‍ പത്മപ്രഭാ പുരസ്‌കാരം, 2009-ല്‍ രാമാശ്രമം ട്രസ്റ്റ് പുരസ്‌കാരം എന്നിവയ്ക്കും അര്‍ഹനായി.
മലയാത്തിനു ഇതി അഞ്ചാം തവണയാണ് ജ്ഞാനപീഠം തേടിവരുന്നത്. പ്രഥമ ജ്ഞാനപീഠം ഗി ശങ്കരകുറുപ്പിനു ലഭിച്ചതിനു ശേഷം ആദ്യമായാണ് ജ്ഞാനപീഠം മലയാള കവിതയെ തേടി സാഹിത്ത്യലോകാത്തെ പരമോന്നത ബഹുമതി തേടി വരുന്നത് . ജി . ശങ്കരകുറുപ്പു, എസ് കെ പൊറ്റക്കാട് , തകഴി , എം ടി വാസുദേവന്പിള്ള എന്നിവര്‍ക്കാണ് മുമ്പ് ലഭിച്ചിട്ടുള്ളത്.ഓ എന്‍ വി യെ സമ്പന്ധിച്ചടുത്തോളം ജ്ഞാനപീഠം വളരെ വയ്കി എത്തിയ ഒരു പുരസ്കാരം മാത്രമാണ്. ജ്ഞാനപീഠം എന്ന സാഹിത്യലോകത്തെ പരമോന്നത പുരസ്ക്കാരം മലയാളത്തിന്റെ അക്ഷര ലോകത്തില്ലേക്ക് കൊണ്ട് വന്ന ഓ എന്‍ വി യ്ക്ക് മലയാള ഭാഷയുടെയും ബ്ലോഗ് ലോകത്തിന്റെയും പിന്നെ ഓ എന്‍ വി യെ സ്നേഹിക്കുന്ന..ഓ എന്‍ വി യുടെ കവിതയെ ഗാനങ്ങളെ സ്നേഹിക്കുന്ന എല്ലപേര്‍ക്കും വേണ്ടി (എന്റെയും) അഭിനന്ദനങ്ങള്‍....നമോവാകം ..
ഏതാനും കവിതകള്‍ :


മറ്റു ചില കവിതകള്‍ കൂടി :
പെങ്ങള്‍
അമ്മ വിളിക്കുന്നു
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്
11:57 AM
0
അഭിപ്രായ(ങ്ങള്)
2010, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച
ഒരു മത്സരം ... ചുമ്മാത ഒരു പൈലറ്റ് കളി
ലുഫ്തന്സയും ഇലനീര്‍മഴയും കൂടി അവതരിപ്പിക്കുന്നു ... "വെര്‍ച്ചുഅല്‍ പൈലറ്റ്" (Virtual Piolet). ചുമ്മാതെ വിമാനം പറത്തി കളിക്കന്നേയു. വേറെ ജോലിയൊന്നും ഇല്ലാതെ ഇരിക്കുവല്ലേ?? ഹൂ ... ലുഫ്താന്‍സ .. ലുഫ്താന്‍സ എന്ന് പറഞ്ഞാലെന്താ ... ഒരു വിമാന കമ്പനി .. ഇലനീര്‍മഴയോ ?? ആരും അറിയാത്ത ഒരു ഏഴാംകൂലി എഴുതുന്ന ഒരു ബ്ലോഗ്.. ഭയങ്കരം തന്നയല്ലേ .... ഞാന്‍ ചുമ്മാതങ്ങു പറഞ്ഞതാണ് ... ഉടനെ ലുഫ്താന്‍സ ഗൈമുമായിട്ട് വന്നു . ബ്ലോഗ് വായ്ച്ചു ക്ഷീണിച്ചു ഇരുക്കുവല്ലേയ് നമുക്ക് കുറച്ചു കുറച്ചു "Funny Things" (രസിക്കാനുള്ള വക) കൊടുക്കാമെന്നു പറഞ്ഞു. ഓക്കേ ..എന്നാല്‍ ആയിക്കോ എന്ന് ഞാനും പറഞ്ഞു ...
ഏതായാലും എന്തായാലും നിങ്ങള്‍ ഒന്ന് വിമാനം പറത്തി നോക്ക് ... എങ്ങനെയുന്ടെന്നു അറിയാമല്ലോ??
ഇതില്‍ "ബീറ്റ് മൈ സ്കോര്‍" ക്ലിക്ക് ചെയ്യുക...
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്
3:31 PM
0
അഭിപ്രായ(ങ്ങള്)
'യുവര്‍ മൊമന്റ് ഈസ് വെയ്റ്റിങ്' - കേരളത്തിന്റെ വേറിട്ട പരസ്യം
'യുവര്‍ മൊമന്റ് ഈസ് വെയ്റ്റിങ്' - കേരള ടൂറിസത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ട അനന്ദ സാധ്യതകള്‍ ഉള്‍കൊള്ളിച്ചു കൊണ്ടുള്ള പരസ്യം ലണ്ടനില്‍ നടത്തിയ പ്രശസ്തമായ ഫാഷന്‍ ഷോയുടെ ഇടയില്‍ തെയ്യം,കഥകളി എന്നീ കലാരൂപത്തോടെയാണ് പ്രദര്‍ശിപ്പിച്ചത് .
വ്യത്യസ്തമായ ഈ മൂന്നു മിനിട്ട് ചിത്രം ചിലപ്പോള്‍ മലയാളിക്ക് ഇഷ്ട്ടപെട്ടുവെന്നു വരില്ല. എന്നാല്‍ അടുത്ത പത്തു വര്‍ഷത്തെ മുന്നില്‍ കണ്ടു കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. നമ്മുടെയും വിദേശിയുടെയുംമനസ്സില്‍ കേരളമെന്നാല്‍ ഹൌസ് ബോട്ടും പിന്നെ കഥകളിയും മാത്രമാണ് . അതില്‍ നിന്നും വേറിട്ട ഒരു അനുഭവമാണ് ഇത് നല്‍കുന്നത്. കണ്ണൂരിന്റെ തനതായ സൌന്ദര്യം മുഴുവനും ആവാഹിച്ചു ; കാടിന്റെയും കാട്ടാറിന്റെയും കഥ പറയുന്ന ചിത്രം എന്താണ് ലക്‌ഷ്യം എന്ന് വ്യക്തമ്മാക്കുന്നു. പഴയ തറവാടും കഥകളിയിലൂടെയല്ലാതെ കഥ കളി പദം കാണിച്ചും , ആയുര്‍വേദം എന്ന വരദാനവും പിന്നെ തേക്കടിയും കേരളത്തിന്റെ കായലുകളും .... എല്ലാം ഉള്‍കൊള്ളിച്ചു നമ്മള്‍ നിങ്ങളെ ക്ഷണിക്കുന്നു .. നിങ്ങളുടെ സമയം വരുന്നു .... നിങ്ങളുടെ സമയം വന്നു .. നമ്മള്‍ കാത്തിരിക്കുന്നു നിങ്ങള്ക്ക് വേണ്ടി ... വരൂ വന്നാസ്വതിക്കൂ എന്ന് വിളിച്ചോതുന്ന ചിത്രം വിദേശിയുടെ മനം കവരുംമെന്നുരപ്പു. പ്രകൃതിയോടു ഇണങ്ങി ഉള്ള ജീവിതം ,അതും ഒരു തീമാണ് .
കേരള ടൂറിസം വകുപ്പിന് വേണ്ടി പ്രകാശ് വര്‍മയാണ് സ്റ്റാര്‍ക്ക് കമ്യൂണിക്കേഷന്സിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രകാശ് വര്‍മ വോഡാഫോണ്‍ സൂസു പരസ്യങ്ങളിലൂടെ ശ്രദ്ധേയനായതാന്. തേക്കടി, മൂന്നാര്‍, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലായി 11 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
ഫുട്‌ബോള്‍ താരങ്ങളായ ദിദിയര്‍ ദ്രോഗ്ബ, ഗാരി ലിനേക്കര്‍, ചലച്ചിത്ര താരങ്ങളായ ബില്‍ നയി, ദേവ് പട്ടേല്‍, സേഡി ഫ്രോസ്റ്റ്, ബ്രിട്ടീഷ് പാര്‍ലമെന്റംഗം സ്വരാജ് പോള്‍ തുടങ്ങിയവര്‍ പ്രദര്‍ശനച്ചടങ്ങില്‍ പങ്കെടുത്തു. നടന്‍ മോഹന്‍ലാല്‍, ടൂറിസം സെക്രട്ടറി ഡോ.വേണു, ടൂറിസം ഡയറക്ടര്‍ ശിവശങ്കര്‍ തുടങ്ങിയവര്‍ ആതിഥേയത്വമരുളി. ചിത്രം യൂറോപ്പിലും അമേരിക്കയിലുമുള്ള തിയേറ്ററുകളിലും ചാനലുകളിലും പ്രദര്‍ശിപ്പിക്കും.
അങ്ങനെ കേരളം അതിര്‍ത്തികള്‍ വിട്ടു പറക്കുകയാണ് . നമ്മള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നത് യൂറോപ്യന്‍ അമേരിക്കന്‍ സഞ്ചാരിളെകയാണ് .
മൂന്നു മിനിട്ട് പരസ്യം നിങ്ങള്ക്ക് ഇവിടെ കാണാം:
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്
11:22 AM
0
അഭിപ്രായ(ങ്ങള്)
2010, സെപ്റ്റംബർ 23, വ്യാഴാഴ്‌ച
ഇന്ന് ഭൂതങ്ങള്‍ പുറത്തു ചാടിയില്ല ..... മാലാഖ അവതരിക്കുകയും ചെയ്തിരിക്കുന്നു
അതേ, അവസാനം ഒരു സുഖ വചനം. ഓസ്‌ട്രേലിയ കോമണ്‍വെല്‍ത്ത് ഗെയിംസ് അസോസിയേഷന്‍ മേധാവി പെറി ക്രോസ് വൈറ്റ്ആണ് മാലാഖയുടെ വേഷം അണിഞ്ഞു നിന്നത്. ഗെയിംസിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷ സമഗ്രവും മികച്ചതുമാണന്നാണ്പുള്ളിക്കാരന്‍ 400 അംഗ ഓസ്‌ട്രേലിയന്‍ ടീമിന് എഴുതിയ കത്തിലാണ് സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലന്ന കാര്യം വ്യക്തമാക്കിയത്.
ശുചിത്വത്തെക്കുറിച്ച് ഇപ്പോള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലന്നും ,പുതിയതായി നിര്‍മ്മിച്ച കെട്ടിടങ്ങളുടെ അവസാന മിനുക്ക്പണികള്‍ പ്രതീക്ഷിച്ചതു പോലെ പൂര്‍ത്തിയായിട്ടില്ല. മുറികള്‍ വൃത്തിയാക്കാനുണ്ട്. പ്രതീക്ഷിക്കാതെ പെയ്ത മഴയില്‍ പലയിടത്തും വെള്ളം കയറിയിരിക്കുന്നു ; എന്നാലും എല്ലാം സമയത്ത് തയ്യാറായി വരുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു . കായികതാരങ്ങളെത്തുമ്പോഴേക്കും നമുക്ക് സ്വീകര്യമായ നിലയില്‍ എല്ലാം തയ്യാറായിരിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. അദ്ദേഹത്തിന്റെ കത്തിനെ ഉദ്ധരിച്ച് സിഡ്‌നി മോണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
(അവസാനിക്കുന്നില്ല .... ഞാന്‍ ഇവിടതന്നെയുണ്ട് പ്രഭോ ...... )
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്
6:14 PM
2
അഭിപ്രായ(ങ്ങള്)
ലേബലുകള്‍: 2010, common, common wealth games, delhi, delhi traffic, fennan, games, goverment, hoopper, india, road, traffic, wealth
ചാനലും റിയാലിറ്റി ഷോയും റിയല്‍ എസ്റ്റേറ്റ് ഉം പിന്നെ തങ്കമ്മ ആന്‍ഡ് ഫാമിലിയും ... ഇത് ഒരു റിയാലിറ്റി പറ്റിപ്പ്
ബെര്‍ലി യുടെ ബ്ലോഗു (ബെര്‍ളിത്തരങ്ങള്‍) വായിക്കാത്തവര്‍ക്കായി... ഞാന്‍ ഈ വാര്‍ത്ത കടമെടുക്കുകയാണ് ... ഒരു കോപ്പിയടി വാര്‍ത്ത .. എന്തായാലും നിങ്ങള്‍ അറിഞ്ഞിരിക്കണം എന്നുള്ളതാണ് പ്രധാനം..
ബെര്‍ലി ക്ഷമിച്ചാല്‍ നല്ലത് ... അല്ലെങ്കിലും നല്ലത് ... എനിക്കു ഒരു ചുക്കും ഇല്ല.. ഒരു റിയാലിറ്റി ഷോയും പിന്നെ അതി ഗംഭീര പറ്റിപപിന്റെയും കഥ ആയതു കൊണ്ട് ... ഒരു പാവപ്പെട്ട കുടുംബത്തിന്റെ കദന കഥ ആയതു കൊണ്ടും ഇത് ഇവിടെ കൊടുക്കുന്നു... നീതി കിട്ടാന്‍ വേണ്ടി ... അത് നമ്മള്‍ ഓരോത്തരും അറിഞ്ഞിരിക്കാന്‍ വേണ്ടി... റിയാലിറ്റി ഷോ യുടെ പേരില്‍ നടക്കുന്ന കൂത്താട്ടം എത്ര മാത്രം എന്നാ അറിവിലേക്ക്. ......
ഇത് വേണമെങ്ങില്‍ ഒരു തിരകഥ ആക്കാവുന്നതാണ് ..തിരക്കഥാ ബുജികള്‍ ശ്രദ്ധിക്കുമല്ലോ?? .. അല്ലെങ്ങില്‍ നോവല്‍... നോവല്‍ ബുജികളും ശ്രദ്ധിക്കുമല്ലോ?? എന്തിനും സ്കോപ്പ് ഉണ്ട്..
ഞാന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല.. താഴെ തങ്കമ്മ ആന്‍ഡ് ഫാമിലി യുടെ പത്ര പ്രസ്താവന ഉണ്ട്..വായ്ച്ചു നോക്കുക.. പത്ര പ്രസ്താവന ആയതു കൊണ്ട് പത്രങ്ങളായ പത്രങ്ങള്‍ എല്ലാം ഇത് പ്രസ്ധീകരിച്ചു എന്ന് കരുതരുത്.. അതിനു ന്യൂസ് വാല്യൂ ഇല്ലല്ലോ?? ഉള്ള വരുമാനം കൂടി പോകും.. ഇല്ലാത്ത പോല്ലാപ്പിനു ഒരു പത്രവും മുന്നിട്ടു ഇറങ്ങിയില്ല...അതാണ് ഒരുമ..കൂട്ടായ്മ.. പെയിഡ് ന്യൂസ് ഒന്നും അല്ലല്ലോ ...അല്ലെങ്ങില്‍ തങ്കമ്മ പരസ്യം കൊടുക്കണം. അത് കിട്ടത്തില്ല. ... പിന്നെ അവര്‍ക്കെന്തു ചേതം.. അല്ല പിന്നേ.
ഫൈനല്‍ റൌണ്ടിലെ പെര്‍ഫോര്‍മന്‍സ്
ഇത് സമ്മാന ദാന ചടങ്ങ് ....
ഇതെല്ലം എന്തിനു വേണ്ടിയായിരുന്നു ..... നാണവും നട്ടെല്ലും ഇല്ലേ ?? Dr. എന്ന് പറയുന്ന മാന്യ ദേഹം നട്ടെല്ല് നിവര്‍ത്തി അവിടെ നിയ്ക്കുന്നുണ്ട് .. മനുഷ്യന് അത്യാഗ്രഹം വന്നാല്‍ എന്താ ചെയ്യുകാ..അത് ദൈവത്തിന്റെ പേരില്‍ ...ശാന്തിയുടെ പേരില്‍
ഇതാ പത്ര കുറുപ്പ് ..... (ഒരു പത്രവും കൊടുത്തില്ല ..... മലയാള പത്ര ധര്‍മ്മം .... )
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്
11:00 AM
0
അഭിപ്രായ(ങ്ങള്)
2010, സെപ്റ്റംബർ 22, ബുധനാഴ്‌ച
ഞാന്‍ ഗെയിംസ് വില്ലേജില് നിന്നും നേരിട്ടു റിപ്പോര്‍ട്ട് ചെയ്യുന്നു : ഇന്ന്പുറത്തു ചാടിയ ഭൂതങ്ങള്‍
ഞാന്‍ തന്നെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നേരിട്ടു ഇടപെടാന്‍ തീരുമാനിച്ചു . ഇനിയുള്ള എന്റെ റിപ്പോര്‍ട്ടിംഗ് നേരിട്ടു ആയിരിക്കും. പ്രധാനമന്ത്രിയുടെ ഓഫീസ്നേരിട്ടു എന്നോട് പ്രശ്നത്തില്‍ ഇടപെടാന്‍ ഇന്ന് രാവിലെ ഫാക്സ് അയച്ചു. അപ്പോള്‍ തന്നെ ഞാന്‍ ഡല്‍ഹിക്ക് തിരിക്കുകയും ചെയ്തു. പുള്ളിക്കാരന്‍ നേരിട്ടു പറഞ്ഞതല്ലേ എങ്ങനയാ ഇടപെടാതിരിക്കുന്നത്.
ഇന്നത്തെ ഗെയിംസ് വില്ലേജ് നിന്നും ഇന്ന് പുറത്തു വന്ന ഭൂതങ്ങള്‍ :
- ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന്റെ മേല്ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നു വേണു . ഒരാള്‍ക്ക് പരിക്ക് .
- ഇംഗ്ലണ്ടിന്റെ മൂന്ന് പ്രമുഖ അത്‌ലറ്റുകള്‍ ഗെയിംസില്‍ നിന്ന് പിന്‍മാറി. ഫിലിപ്‌സ് ഇഡോവു, ക്രിസ്റ്റിനെ ഒഹുരുഗു, ലിസ ഡോബ്രിസ്‌കി എന്നിവരാണ് സുരക്ഷാ കാരണങ്ങളുടെ പേരില്‍ പിന്‍മാറിയത്. മെഡലിനേക്കാള്‍ വലുതാണ് തന്റെ ആരോഗ്യമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ലിസ ട്വിറ്ററിലൂടെ പിന്‍മാറ്റം അറിയിച്ചത്.
- ന്യൂസിലന്‍ഡ് പിന്മാറിയേക്കും .പ്രധാനമന്ത്രി ജോണ്‍ കീ: ഗെയിംസ് നന്നായി നടക്കണമെന്ന് തന്നെയാണ് ആഗ്രഹം. എന്നാല്‍ ന്യൂസിലന്‍ഡിന്റെ കാഴ്ചപ്പാടില്‍ നന്നായി നടക്കുക എന്നത് ഗെയിംസിനെത്തുന്ന ന്യൂസിലന്‍ഡുകാര്‍ക്ക് പൂര്‍ണ്ണ സുരക്ഷയും സൗകര്യങ്ങളും ലഭിക്കുക എന്നതാണ്.
- ഞാന്‍ ഇടപെടാനോ അണ്ണാ.. മൊട കണ്ടാല്‍ ഇട പെടും ...
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്
1:09 PM
0
അഭിപ്രായ(ങ്ങള്)
ലേബലുകള്‍: 2010, common, common wealth games, delhi, delhi traffic, fennan, games, goverment, hoopper, india, road, traffic, wealth
ഏഴു വര്ഷം അട വെയ്ച്ചു വിരിയിച്ച കുട്ടിഭൂതങ്ങള്‍ ... ഇത് ഒരു ഇന്ത്യന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് കഥ .
ഇന്നലത്തെ ഭൂതം സ്റ്റേഡിയത്തെ ബന്ധിപ്പിക്കുന്ന മേല്പാലത്തിന്റെ രൂപത്തില്‍ , അത് താനന്ന തന്ന.. തായ് എന്നും പറഞ്ഞു ദാ കിടക്കുന്നു . അത് പോരാഞ്ഞിട്ട് കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ തലവന്‍ മൈക്കല്‍ ഫെന്നല്‍ , ഗെയിംസ് വില്ലേജു താമസയോഗ്യമല്ലെന്നും വൃത്തിഹീനവും അത് തന്നെ ഞെട്ടിച്ചതായി എന്നും പറഞ്ഞു . ഹോ... ഇന്നലെ വരെ ഇന്ത്യയെ പുകഴ്ത്തിയിരുന്ന ഫെന്നല്‍ ഇന്നലെ കാലു വാരി... ആരെങ്ങിലും വിചാരിച്ചോ ഇങ്ങനെ കാലു വാരുമെന്നു . ഇവിടെയാരുന്നെങ്ങില്‍ പിണറായി പറഞ്ഞേനെ ഗെയിംസ് സിഡികേറ്റ് ആണ് ഇതിനു പുറകില്‍ എന്ന് ... അത് അവിടെ നടക്കില്ലല്ലോ .. ഗെയിംസ് ഗ്രാമം വൃത്തികെട്ടതാണെന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മൈക്ക് ഹൂപ്പറും വിമര്‍ശിച്ചു.ന്യൂസീലന്‍ഡ്, കാനഡ, സ്‌കോട്ട്‌ലന്‍ഡ്, അയര്‍ലന്‍ഡ് എന്നിവരാണ് പ്രശ്നം ഉണ്ടാക്കിയത് . നമ്മുടെ വൃത്തി അവര്‍ക്കറിയില്ലല്ലോ ... നമുക്ക് ഇത് തന്നെ ഫൈവ് സ്റ്റാര്‍ ഫ്ലാറ്റ്സ് ആണ് . അങ്ങനെ തന്നെയാണ് ഗെയിംസ് സംഘാടക സമിതിയും പറഞ്ഞത് . ഇത് വളരെ നിസ്സാരം.. പൊടി മാത്രമല്ലേയുള്ളൂ.. പിന്നെ പട്ടികള്‍ , അതൊക്കെ നമുക്കെ ശെരിയാക്കാം.. ഇനി എന്ന് ?? രണ്ടു ദിവസം കൊണ്ട് എല്ലാം "ഓക്കേ" എന്നാ പറഞ്ഞിരിക്കുന്നത് . ഏതായാലും പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ഇപ്പോള്‍ കാര്യങ്ങള്‍ നടത്തിക്കുന്നത്.
അവിടെ മഴയെന്നും അതിനാലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വയ്കുന്നതെന്നും ആരെല്ലാമോ പറഞ്ഞു. അതീയ് ; ഏഴു വര്ഷം എന്തോ എടുക്കുവായിരുന്നു .. എത്ര വെട്ടിയ്ക്കാം എന്ന് റിസര്‍ച്ച് നടത്തുവായിരുന്നോ?? ....അത് തന്നെയാ നടന്നത് എന്ന് വെക്തമാക്കുന്നതായിരുന്നു കഴിഞ്ഞ മാസങ്ങളില്‍ പുറത്തു വന്ന അഴിമതി കഥകള്‍. ഏതായാലും ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് കാര്യങ്ങള്‍ ഒക്കെ നോക്കി നടത്തുന്നത് . പറഞ്ഞു പഴകിയ അഴിമതി കഥകള്‍ വീണ്ടും വീണ്ടും പറയുന്നില്ല.. ഏതായാലും ഗെയിംസ് കഴിയട്ടെ ; എന്നിട്ടാവാം തല കൊയ്യല്‍. നടക്കും എന്ന് തീര്ച്ച ഒന്നും ഇല്ല... എന്നാലും ആഗ്രഹിച്ചു കൂടേ..ഓരോ ശരാശരി ഇന്ത്യക്കാരനേയും പോലെ.
ഗെയിംസ് തീം സോങ്ങ് പോലും,വിവാദത്തില്‍ നിന്നും അകന്നു നിന്നില്ല. വിവാദത്തിനു മേലെ പരുന്തും പറക്കില്ല മക്കളെ . അഞ്ചു കോടി പിന്നെ ഏതാനും ലക്ഷവും ; പിന്നെയൊരു ആര് മാസവും. എന്താ എന്നല്ലേ ?? .... തീം സോങ്ങ് ഉണ്ടാക്കാന്‍ എടുത്ത അഭ്യാസമാണ് പറയുന്നത് . എനിക്കു കേട്ടപ്പോള്‍ വലയം പ്രശ്നം ഒന്നും തോന്നിയില്ല. പക്ഷേ പ്രശ്നം ഉണ്ടെന്നു വല്ല്യ പുള്ളികള്‍ കണ്ടു പിടിച്ചു. "വാക്ക വാക്ക " യുടെ ഹാങ്ങ് ഓവറില്‍ നിന്നും ആരും ഇത് വരെ ഇറങ്ങിയില്ല .പഞ്ച് പോരാ, അതാണ് പ്രശ്നം. അവസാനം പ്രശ്താവന എത്തി . പാട്ടില്‍ മാറ്റം വരുത്തും . റഹ്മാനും സമ്മതിച്ചുവത്രേ . കണ്ടിരുന്നു കാണാം.
സുരക്ഷാ പ്രശ്നമാണ് മുഖ്യമായും നേരിടുന്ന മറ്റൊരു സംഗതി. കഴിഞ ദിവസത്തെ വെടി വെയ്പ്പ് കുറച്ചൊന്നും അല്ല ആശങ്ക പരത്തുന്നത്. അടുത്ത് കണ്ട കാറില്‍ നാടന്‍ സ്ഫോടക വസ്തുക്കള്‍ ഉണ്ടെന്നും ശ്രുതി പറന്നു. അത് പോലീസ് നിഷേധിച്ചു . പല രാജ്യങ്ങളും പിന്മാറാന്‍ ആലോചിക്കുന്നു, താരങ്ങള്‍ പിന്മാറ്റം പ്രഖ്യാപിക്കുന്നു, അങ്ങനേ പലതും, ഇനിയും ഉണ്ട് പത്തു ദിവസം. എന്തും സംഭവിക്കാം. ; പല രാജ്യയങ്ങളും pinmaariyekkam , താരങ്ങള്‍ വന്നില്ലെന്ന് വരാം.. എന്തായാലും ഗെയിംസ് നടക്കും ..നടന്നെ പറ്റു . .. അതിനിടയില്‍ ഒരായിരം പ്രശ്നങ്ങള്‍. .... എന്തായാലും ഇനിയൊരു കായിക മാമാങ്കം ഇന്ത്യക്ക് എന്ന് പറയുമ്പോള്‍ മറ്റുള്ള രാജ്യക്കാര്‍ ഒന്ന് ആലോചിക്കും .... നമ്മള്‍ ചൈന ഒന്നും അല്ലല്ലോ ... അത്ര ഭംഗിയായി ഗെയിംസ് നടത്താന്‍...അല്ലെങ്ങില്‍ തന്നെ ഇത് ഒളിമ്പിക്സ് ഉം അല്ലല്ലോ ... അല്ലേ.... നമുക്ക് ആശ്വസിക്കാം..... എങ്ങനെയെങ്ങിലും ഇതൊന്നു കഴിഞു കിട്ടിയാല്‍ മതിയായിരുന്നു.... ഡല്‍ഹി സര്‍ക്കാരിനെ പോലെ.... കേന്ദ്ര സര്‍ക്കാരിനെ പോലെ ..ഞാനും നമുക്കും പ്രാര്‍ദ്ധിക്കം ..അല്ലാതെ പിന്നെന്തു ചെയ്യാന്‍ കഴിയും...
ഇനി ഗെയിംസ് നടക്കുമ്പോള്‍ അറിയാം എവിടെയൊക്കെ എന്തൊക്കെ പ്രശ്നം ഉണ്ടെന്നു . ആരെല്ലമാണോ കഴുത്തിന് കത്തി വെയ്ക്കാന്‍ പോകുന്നത്?? എന്തായാലും ഉള്ള മാനവും കൂടി പോയി കിട്ടും ഗെയിംസ് കഴിയുമ്പോള്‍. മാനമല്ലേ പോയുള്ളൂ ... അത് എനിക്കു പണ്ടേ ഇല്ല എന്ന് പറയുന്നവരോടെ എന്ത് പറയാന്‍...
ഇനി പത്തു ദിവസം ..... ഇനി എന്തെല്ലാം കേള്‍ക്കേണ്ടി വരുമോ എന്തോ ... കാതോര്‍ക്കാം ... ചരിത്രം തിരുത്തി കുറിക്കാന്‍ ഇന്ത്യ കച്ച മുറുക്കി ഇറങ്ങുന്നു...പത്തു ദിവസം..കാത്തിരിക്കുക... എന്തൊക്കെ ആണ് ഇനിയും ആവനാഴിയില്‍ കാത്തു വെയ്ച്ച്ചിക്കുന്നതെന്ന് അറിയാന്‍.....
(അവസാനിക്കുന്നില്ല.... ഞാന്‍ ഇവിടെ തന്നെയുണ്ട് പ്രഭോ ...)
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്
12:13 PM
0
അഭിപ്രായ(ങ്ങള്)
ലേബലുകള്‍: 2010, common, common wealth games, delhi, delhi traffic, fennan, games, goverment, hoopper, india, road, traffic, wealth
2010, സെപ്റ്റംബർ 20, തിങ്കളാഴ്‌ച
മഹേഷ് ഭൂപതിയ്ക്കു ലാറ ദത്ത പങ്കാളി
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്
4:18 PM
2
അഭിപ്രായ(ങ്ങള്)
ഫെയ്സ് ബുക്കും ... പിന്നെ അല്‍പ്പം ചെടി നനയ്ക്കലും
ഫെയ്സ് ബുക്ക് എന്തിനൊക്കെ ഉപായോഗിക്കാo ... കൂട്ടുകാരുമായി സല്ലപിക്കാന്‍..പുതിയ കൂട്ടുകാരെ തേടാന്‍... അങ്ങനേ ആങ്ങനെ ..പലതിനും ..അല്ലേ ?? എന്നാല്‍ ഫൈസ്ബൂക്കിലൂടെ ചെടിയെ വളര്‍ത്തുന്ന പരിപാടി കേട്ടിട്ടുണ്ടോ ?? അതിശയിക്കണ്ടാ... സംഗതി സത്യമാണ് . ഓസ്ട്രാലിയയിലെ ബ്രിസ്ബന്‍ ആണ് സ്ഥലം.. അവിടത്തെ ക്യൂന്സ്ലാന്‍ഡ് യൂനിവെര്സിറ്റിയില് ബാഷ് കിം ഇസൈ എന്നാ 22 - കാരന്‍ ഒപ്പിച്ച പണിയാണ് ഈ ചെടി നനയ്ക്കല്‍ പദ്ധതി. യേതായാലും അത് ലോക ശ്രദ്ധ പിടിച്ചു പറ്റി.
ഇനി സംഭവം പറയാം ; ഫെയ്സ് ബുക്കിലെ ആള്‍ക്കാര്‍ക്ക് ചെടി വളര്‍ത്താന്‍ ഇഷ്ട്ടം ഉണ്ടോ എന്നറിയാന്‍ മാത്രമാണ് പുള്ളിക്കാരന്‍ ഇത് തുടങ്ങിയത്. പക്ഷേ ദിവസങള്ക്കുള്ളില്‍ 5000 - പേര്‍ ഫാന്‍ മെമ്പര്‍ ആയി . പക്ഷേ സംഭവം കൈ വിട്ടു പോയി . കൊച്ചിനെ കുളിപ്പിച്ച് കുളിപ്പിച്ച് ഇല്ലാതാക്കിയത് പോലെ ഇവിടേയും സംഭവിച്ചു... സ്നേഹം കൂടി കൂടി... ഓവറ് ആയി... അമൃതും അമിതമായാല്‍ വിഷമല്ലേ... വെള്ളം കൂടി പോയി..അങ്ങനെ ആദ്യം നട്ട മീറ്റ് ഈട്ടെര്‍"(Meat Eater) എന്ന ചെടി കരിഞ്ഞു പോയി. അങ്ങനേ രണ്ടു പ്രാവശ്യം സംഭവിച്ചു.. പക്ഷേ ഇത്തവണ നല്ല ഇനം ചെടിയാന്നത്രേ വെച്ച് പിടിപ്പിച്ചിരിക്കുന്നത്.. വെള്ളം അല്‍പ്പം കൂടിയാലും പ്രശ്നം ഇല്ലത്രെ ..
ഇനി യെങ്ങനയാ സംഭവം നടക്കുന്നതെന്ന് നോക്കാം ; ഒരു ഫെയ്സ് ബുക്ക് മെമ്പര്‍ ഫാന്‍ ആവുംബൂഴും കുറച്ചു വെള്ളം ചെടിക്ക് പമ്പ് ചെയ്യും; സൌണ്ട് എഫ്ഫെക്ട്സ് വഴിയാണത്രേ ക്രമീകരന്നങ്ങള്‍ . ഇനി ഓരോ മെസ്സെജിനും വെള്ളം പമ്പ് ചെയ്യും ..കൂടുതല്‍ പേരും "ഹായ്" എന്ന് പറഞ്ഞു അങ്ങ് പോകും .. അവര്‍ക്കാര്‍ക്കും പിന്നീടു തുടരാന്‍ ആഗ്രഹം ഇല്ലത്രെ . എന്നാല്‍ മറ്റു ചിലര്‍ രണ്ടും മൂന്നും തവണ ചെടിയോട് സംവേതിക്കാര്ണ്ടാത്രെ .. ചാറ്റിങ് ഒണ്‍-വേ ആണെന്ന് വിചാരിക്കണ്ടാ.. മറുപടിയും കിട്ടും.. പിന്നെ ചെടിക്ക് എന്തൂം സംഭവിച്ചു എന്നറിയാന്‍ ദിവസെനെയുള്ള വീടിയോയും ലഭ്യമാണ് . യേതായാലും ഇസൈ മൂന്നമത്തെ തവണ ചെടി നട്ടിരിക്കുകയാണ്. ഇത് വരെ 7000 - പേര്‍ ഫാന്‍ ആയി. ഇപ്പോള്‍ " മീറ്റ് ഈട്ടെര്‍"(Meat Eater) അല്ല നട്ടിരിക്കുന്നത്. പുതിയ ഇനം ചെടി ; വെള്ളം ആവശ്യത്തിനു മാത്രം വേണ്ട ഒരിനം ചെടിയത്രെ ; കുറച്ചു കൂടിയാലും പ്രശ്നം ഇല്ലത്രെ . വെള്ളം ആവശ്യത്തിനു മാത്രമേ ഇപ്പോള്‍ പമ്പ് ചെയ്യൂ ... അത് കൊണ്ട് ഇത് നശിക്കില്ലെന്നും ഇസൈ പറയുന്നു.
ഇനി നിങ്ങള്‍ക്കും ചെടി നനയ്ക്കാന്‍ ഒരാഗ്രഹം തോന്നുന്നുവോ ?? യെങ്ങില്‍ ഈ ലിങ്ക് അങ്ങ് ക്ലിക്ക് ചെയ്‌താല്‍ മതി... ഫെയ്സ് ബുക്ക് അക്കൗണ്ട് ഉണ്ടായിരിക്കണം , അത് നിര്‍ബന്ധം... http://www.facebook.com/meeteater?v=app_349285803981
ചുമ്മാ ഒരു രസം ; നമുക്ക് വല്യ ചേതം ഇല്ലാത്ത കാര്യമല്ലേ.... പിന്നെ കൈ നനയാതെ വെള്ളവും ഒഴിക്കാം.
അല്ല..എനിക്കു ഒരു സംശയം ... ഇങ്ങനേ പോയാല്‍.... ഫെയ്സ് ബുക്കാവുമോ ..എല്ലാം .... ആ ..... നമുക്ക് കാത്തിരുന്നു കാണാം...
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്
2:00 PM
0
അഭിപ്രായ(ങ്ങള്)
പണ്ടത്തെ കാര്യം ..ഇപ്പോള്‍ ഒരു കുളിര്‍മ..
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്
12:52 PM
0
അഭിപ്രായ(ങ്ങള്)
2010, സെപ്റ്റംബർ 16, വ്യാഴാഴ്‌ച
മമ്മൂട്ടിയും അമിതാഭും ... പിന്നെ കുട്ടിസ്രാങ്കും ...കുറേ വിവാദവും
മമ്മുട്ടി അവസാന റൗണ്ട് വരെ അമിതാബ്ചനെ കൂടെ പിടിച്ചു ..അവസാനം പിടി വിട്ടു ബച്ചന്‍ സകല അടവുകളും പുറത്തെടുത്തു ...അങ്ങനേ 2010 ഇലെ മികച്ച നടന്‍ ബച്ചന്‍ ആയി . ഇനി എന്ത് .....
രണ്ടു മൂന്നു ദിവസം കാത്തു നിന്നതിനു ശേഷമാണിത് ബ്ലോഗ് ചെയ്യുന്നത്... മഹാമാരുടെ വായാടിത്തം കിട്ടണ്ടേ ??
ചില പ്രതികരണങ്ങള് നോക്കാം :
ഷാജി കരുണ്‍: മമൂട്ടിയുടെ ആത്മാര്തഥതയ്ക്ക്‍് അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു എന്ന്. എന്നാല്‍ കിട്ടാത്തതീല്‍്വിഷമം ഉണ്ടെന്നും വെച്ചങ്ങു കാച്ചി. പക്ഷേ ആര്ത്മാതഥതയ്ക്ക് അവാര്‍ഡ് ഇല്ലല്ലോ ഷാജി .
രഞ്ജിത് : പായില്‍ ബച്ചന്റെ മുഖ ഭാവനയൊന്നും പുറത്തു വന്നില്ല. ലാട്റ്റ്സ് റബ്ബര്‍ കൊണ്ട് പൊതിഞ്ഞു വെച്ചിരിക്കുകയായിരുന്നു പോലും . ശരീര ചേഷ്ടകള് മാത്രമേയുണ്ടായിന്നുള്ളു പോലും . പുള്ളിക്കാരന് ഒന്നും പിടികിട്ടിയില്ല..അതാ സത്യം .
ഇവരൊക്കെ ഇങ്ങനേ പറഞ്ഞാല്‍ നമ്മുടെ റോഷന്‍ ആന്ട്രൂസ് വിടുമോ ??
പുള്ളിക്കാരനും വെച്ച് കാച്ചി .... ഒന്നുമില്ലെങ്ങിലും അന്നൊക്കെ ഇതൊക്കെ വായില്‍ നോക്കിനടക്കുന്ന കാലമാല്ലയിരുന്നോ ?? അന്നേ ഓര്‍ത്തു വെച്ചതായിരുന്നു...എനിക്കും ഒരു കാലം വരും അന്ന് വെച്ച് കാച്ചാം .. അങ്ങനേ
"അന്ന് കമല്‍ ഹസ്സന് ഇന്ത്യനില്‍ അവാര്‍ഡ് കൊടുത്തപ്പോള്‍ ഇവിടെയാരും വിമര്‍ശിച്ചു കേട്ടില്ല... വായ് പോലും തുറന്നില്ല.. അന്ന് അതെങ്ങനേ എന്ന് മനസ്സിലാക്കാന് പോലും ഇവിടെയുള്ളവറ്ക്കയില്ല..പിന്നയല്ലേ വായ്തുറക്കാന്‍... ഇപ്പോള്‍ എന്തിനാ ബച്ചന്റെ നെഞ്ചില്‍ കുതിര കയറാന്‍ ചെല്ലുന്നത്... " അങ്ങനേ ബചചനേ പ്രകീര്‍ത്തിച്ചു കൊണ്ടും ഇവിടത്തെ ബുജികള്‍ക്കു ഒരു അടിയും ..... പിടയും കൊടുത്തും റോഷന്‍ പിടിമുറുക്കി .
എന്താ ഇത് ... എന്തൂം പറയാമെന്നോ??
ഇനി ഏറ്റവും പുതിയ പഞ്ച് ടൈലോഗ്; ശ്വേതാ മേനോന്‍ : അവാര്‍ഡ് കിട്ടനമെങ്ങില്‍ ആരുടെയോക്കെയെങ്ങിലും "പുറം ചൊറിഞ്ഞു കൊടുക്കണം" .
എനിക്കു ഇത്രയേ പറയാന്‍ ഉള്ളു; ഏതായാലും "പുറം ചൊറിഞ്ഞ് ചൊറിഞ്ഞ് " ഒരു സംസ്ഥാന അവാര്‍ഡ് അടിച്ചു എടുത്തു....കള്ളി !!
ഞാന്‍ ഇതിലൊന്നും ഒരു അഭിപ്രായവും പറയുന്നില്ല.... പറയേണ്ടതെല്ലാം അവര്‍ പറഞ്ഞു .... എന്നാലും വിധിയെ അംഗീരിക്കുന്നതാ ബുദ്ധി.. എന്നാലും മമ്മൂട്ടി ഞാനും അവാര്‍ഡ് വിചാരിച്ചിരുന്നു...
മമ്മൂട്ടി മോശം ആക്കിയില്ല... ഒന്നും രണ്ടും ..... മലയാളത്തിന്റെ അവാര്‍ഡ് മമൂട്ടിക്ക് തന്നെ.. മമ്മൂട്ടിയേ പുറത്തു ആരറിയും ഇപ്പോള്‍ ബച്ചന്‍ .. ആഹാ കേള്‍ക്കാന്‍ തന്നെ ഒരു ഇമ്പം ... കോമണ്‍ വെല്ത്ത് ഒക്കെ വരികയല്ലേ... ഒരു ഇമേജ് വേണ്ടെ...കുറ്റം പറയാന്‍ പറ്റുകയില്ല... അതൊന്നും ഇവിടത്തെ ബുജികള്‍ക്കു മനസിലാവില്ല...അല്ല നിങ്ങള്ക്ക് ഒന്നും അറിയില്ല..കുട്ടികളാണ് നിങ്ങള്‍ വെറും കുട്ടികള്‍.
ഇനി രംഗം രണ്ടു : ഇവിടത്തെ മേലാളന്മാര്ക്ക് കുട്ടിസ്രാങ്ക് പിടിച്ചില്ല അത്രേ... അതൊരു പടമേ അല്ലെന്നു വരെ അവര്‍ പറഞ്ഞു ...എന്താ ചെയ്യുകാ.... അവര്‍ക്ക് മാത്രമല്ലേ സിനിമ എന്ന് വെയ്ച്ചാല്‍ എന്താ എന്ന് അറിയുകയുള്ളു.... പക്ഷേ കേന്ദ്രത്തില്‍ ചെന്നപോള്‍് അവിടെ കുട്ടി സ്രാങ്ക് ഇമ്മിണി വല്യ സ്രാങ്ക് തന്നെയായി ... ഇപ്പോള്‍ കേരളത്തിലെ അവാര്‍ഡു ക്മ്മിറ്റിക്കാര് തലയില്‍ ഒരു ഡബിള്‍ മുണ്ട് ഇട്ടിട്ടാ വെളിയില്‍ പോലും ഇറങ്ങുന്നതെന്നാ കേട്ടത്... കഴിഞ്ഞ ദിവസം കലാഭവനില്‍ (ബുജികള്‍ വല്ലപോഴും തിരുവനന്തപുരത്തെ ഫിലിം വികസന ഓഫീസില്‍ വന്നു പോകും ... വേറെ ജ്ജോലി വേണ്ടേ... ഞാന്‍ ഇവിടെ തന്നെയുണ്ട് എന്ന് ചെന്ന് പറയുന്നതിനായിരിക്കും...അടുത്ത തവണയും എനിക്കു തന്നെ "തോന്നിവാസം പറയാനും കാണിക്കാനും അവസരം" തരണം എന്ന് മേലാളന്മാരെ കണ്ടു ബോധ്യപെടുത്താന് വരുന്ന്തുമായിരിക്കും .. ഏതായാലും കഴിഞ ദിവസം താടി വെയ്ച്ച പ്രമുഖനായ മലയാള സിനിമ ഉള്ളം കയ്യില്‍ കൊണ്ട് നടക്കുന്ന ..സംസ്ഥാന അവാര്‍ഡു നിര്‍ണയ കമ്മിറ്റിയുടെ ആത്മാവ് ്‌ഏതോ വല്യ പുള്ളികാരനോട് സിനിമ ചര്‍ച്ച നടത്തികൊണ്ടിരിക്കുവായിരുന്നു.. പെട്ടന്ന് ചില ചെറുപ്പക്കാര് അവിടേക്ക് വന്നു അതില്‍ ഒരു വിരുതന്‍ "ഡാ നോക്കടാ മലയാള സിനിമ കണ്ടു പിടിച്ച മിടുക്കന്‍ .... പുള്ളിക്കാരന്‍ അവാര്‍ഡു കൊടുത്താല്‍ പിന്നെ അത് വഴി സിനിമയേ പോകില്ല... " എന്നോ മറ്റോ പറയുന്നത് കേട്ടു... പിന്നെ ഒരു കൂട്ട ചിരിയും . അവര് നാലഞ്ചു പേര്‍ ഉണ്ടായുരുന്നു.... താടി വെയ്ച്ച ബുജി പെട്ടന്ന് തന്നെ കാറില്‍ കയറി സ്ഥലം വിട്ടന്നാ കേട്ടു കേള്‍വി... വേറൊന്നും കേള്‍ക്കേണ്ടി വന്നില്ല.. :) ...
അല്ല...എനിക്കു മനസില്ലവാത്തത് കൊണ്ട് ചോദിക്കുവാ.... ഇവിടെ പേരിനു പൂലുമ് ഒരു അവാര്‍ഡ് കിട്ടാത്ത സിനിമ കേന്ദ്രത്തില്‍ ചെന്ന് അവാര്‍ഡ് കൂട്ടത്തോടെ ഇങ്ങു കൊണ്ട് വരിക എന്ന് വെയ്ച്ചാല്‍.... ഒരു ഇത്...യേത്....അത് തന്നേ...
ഇനി നമ്മുടെ പൂക്കുട്ടി യുടെ കാര്യം.... യേതോ ആദിവാസി...ഹംഗേരിയന് മിക്സ് ആണെന്ന ഇവിടത്തെ ബുജികള്‍ പൂക്കുട്ടിയുടെ സംഗീത്തെ വിലയിരുത്തിയത്...അതിനു മലയാത്തിന്റെ തനിമയില്ല അത്രേ... അതേയ്...ഒരു കാര്യം ചോദിച്ചോട്ടെ... എന്താ ഈ മലയാള തനിമ .. എന്താ ഈ ഹംഗേരിയന് സംഗീതം ?? ഇതില്‍ എത്ര പിയര്‍ അമ്പും വില്ലും നേരിട്ടു കണ്ടിട്ടുണ്ട്... പിന്നെയല്ലേ അതിലെ സൌണ്ട് എഫഫെക്ട്സ് അറിയാന്‍... അറിയാത്ത കാര്യം ആവുംപോലെ എന്തും പറയാം അല്ലേ ..എന്നെ കൊണ്ട് ഇത്രയൊക്കെയെ പറ്റുകയുള്ളു ... അല്ലെങ്ങില് നെഞ്ച് വിരിച്ച് നാലാലോടു പറയാം..അവനും അവന്റെ ഒരു സംഗീതവും...അവനു ഒസ്കാറൊക്കെ കിട്ടുമായിരിക്കും...പക്ഷേ നമ്മലടുത്താ അവന്റെ കളി... നമ്മള്‍ അവനെ അടിച്ചു പെട്ടിയിലാക്കി...ഒരു കമന്റും അങ്ങ് പാസാക്കി...." യേത്... ഇതില്‍ വല്യ മിടിക്കൊന്നും വേണ്ടാ... ഇതൊക്കെ സ്വന്തമായിട്ടാ അനുഭവിക്കന്ന പറ്റിയില്ല എന്നാല്‍ മറ്റുള്ളവര്‍ക്കും വേണ്ടാ .. അല്ലെങ്ങില്‍ സ്വന്തം കഴിവില്ലായ്മ മുക്കി .. ആരാന്റെ കഴിവില്‍ അസൂയ പൂണ്ടു പൂഴിയില്‍ തല പൂഴ്ത്തുന്നത് പോലെയാണ് . എന്തായാലും മലയാളിക്കു അറിയാം പൂക്കുട്ടി ആരാണെന്നും അയാളുടെ സൌണ്ട് മിക്സിംഗു യെന്തെനെന്നും....
അങ്ങനേ 2010 ഇലേ സംഭവ ബഹുലമായ സംസ്ഥാന ദേശിയ ഫിലിം അവാര്‍ഡു ചടങ്ങ് കഴിഞ്ഞു... അതിനു പിന്നാലേ ചൂല് കൊണ്ടുള്ള ഓട്ട പ്രദിക്ഷ്ണവും... ഇപ്പോള്‍ അഭിപ്രായം പറയാത്ത ബുജികളേ..നിങ്ങള്‍ കാത്തിരുന്നോ...അടുത്ത തവണയും വരും ...നിങ്ങള്ക്ക് ആരാന്റെ ചിലവില്‍ വിട് വായിത്തവും അതിനു മീഡിയ കവേരേജു ഫ്രീ... അങ്ങനേയെങ്ങിലും നാലാളറിയട്ടെ എന്നെ.... അല്ലെങ്ങിലാ കഴിവില്ല...പിന്നെ വല്ലഭാവന് പുല്ലും ആയുധം...
ബച്ചന് എന്റെ ആശംസകള്‍..പിന്നെ മമ്മൂട്ടിക്കും.. പിന്നെ പൂകുട്ടി ആന്‍ഡ് കുട്ടിസ്രാങ്ക് ടീമിനും എന്റെ അഭിനന്ദനങ്ങള്‍...
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്
3:45 PM
1 അഭിപ്രായ(ങ്ങള്)
ലേബലുകള്‍: കുട്ടിസ്രാങ്ക്, നാഷണല്‍ ഫിലിം അവാര്‍ഡ്, ബച്ചന്, മമ്മൂട്ടി, സിനിമ
2010, സെപ്റ്റംബർ 9, വ്യാഴാഴ്‌ച
വേണു നാഗവള്ളി അരങ്ങൊഴിഞ്ഞു
പാട്ടുപാടി എത്തിയ വേണു പിന്നെ നായകന്‍ ആയി , തിരക്കഥ രചിതാവ് , സംവി്ധായകന് , നിര്മ്മാതാവായി ... ഇപ്പോള്‍ ഒരു മലയാള സിനിമയുടെ ഓര്‍മയും...
ആകാശവാണിയിലെ ജീവനക്കാരനായിട്ടയിരുന്നു ഔദ്യേഗിക ജീവിതം ആരംഭിച്ചത്. 1976- ഇല്‍് "ചൊറ്റാനിക്കര അമ്മ" എന്ന സിനിമയില്‍ പാടി അരങേറ്റം കുറിച്ചു. 1978 - ഇല്‍ "ഉള്‍കടല്‍"ലെ നായകനായി ശ്രദ്ധിക്കപെട്ടു . രണ്ടാമത്തെ ചിത്രമായ "ശാലിനി എന്റെ കൂട്ടുകാരി" ഹിറ്റ് ആയി മാറിയതോടെ വേണു സിനിമയില്‍ ഉറച്ചു. നഷ്ട്ട പ്രണയത്തിന്റെ മുറിപ്പാടുകളെ മലയാളിയുടെ മനസ്സിലേക്ക് ആവാഹിക്കുവാന്‍ വേണുവിനു കഴുഞ്ഞു. അതിന്റെ പരി്വേഷത്തില് നിന്നും പുറത്തു കടക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞില്ല. 1980 - 1998 വരെ ആയിരുന്നു വേണു നടന്‍ എന്ന നിലയില്‍ തിളങിയത്.
ലാല്‍ സലാം ,കിഴക്കുണരും പക്ഷി, ഏയ് ഓട്ടോ , സര്‍വകലാശാല , കളിപ്പാട്ടം എന്നിവ വേണുവിന്റെ കൈയ്യൊപ്പ് നിറഞ്ഞ സിനിമകളായിരുന്നു .. രക്തസാക്ഷികള്‍ സിന്ദാബാദ് , അഗ്നിദേവന്‍, ആയിരപ്പറ , ഭാര്യ സ്വന്തം സുഹുര്‍ത്തു എന്നിവയാണ് വേണുവിന്റെ മറ്റു സിനിമകള്‍. ഇനിയും എത്ര ബാക്കി വെച്ചിട്ട് അദ്ദേഹം യാത്രയായി.... ?? ആ ഓര്‍മയുടെ മുമ്പില്‍ ഒരു വിതുംബലോടെ മലയാള സിനിമ....
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്
1:56 PM
1 അഭിപ്രായ(ങ്ങള്)
ലേബലുകള്‍: മലയാള സിനിമ, വേണു നാഗവള്ളി