2011, നവംബർ 9, ബുധനാഴ്‌ച
മറുവാക്കില്ലാ കളരിയില്‍ കേരള കോടതി !!
2011, നവംബർ 4, വെള്ളിയാഴ്‌ച
വീണ്ടും ചില പെട്രോള്‍ ചിന്തകള്‍ .... (1.86 /- യുടെ അത്യുഗ്രന്‍ പ്രകടനം )
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്‍
7:38 PM
0
അഭിപ്രായ(ങ്ങള്)
ലേബലുകള്‍: harthal, india, petrol, price, price hike
2011, ഒക്‌ടോബർ 13, വ്യാഴാഴ്‌ച
ധാര്‍മിക പോലീസിലേക്ക് ആളെ ആവശ്യമുണ്ട്
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്‍
10:42 AM
0
അഭിപ്രായ(ങ്ങള്)
ലേബലുകള്‍: article, kerala news, kerala police, police
2011, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച
ഇന്ത്യന്‍ റുപീ - ഒരു രഞ്ജിത്ത് ചിത്രം
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്‍
1:38 PM
0
അഭിപ്രായ(ങ്ങള്)
ലേബലുകള്‍: cinema, indian rupee, malayalam cinema, prithviraj, ranjith, review, rupee
2011, സെപ്റ്റംബർ 5, തിങ്കളാഴ്‌ച
SALTN' PEPPER (സാള്‍ട്ട്ന്‍' പെപ്പര്‍) : ഒരു നല്ല ദോശ കഴിച്ച സുഖം
(ഇറങ്ങി ഒരു മാസ്സത്തിനു ശേഷം റിവ്യൂ എഴുതുന്നത് തന്നെ നല്ല സിനിമ കാണണം എന്നുള്ളവരെ ഉദ്ദേഷിച്ചാണ്. വൈകി എഴുതുന്നതാണല്ലോ എഴുതാതിരിക്കുന്നതിലും ഭേദം .)
സിനിമയ്ക്ക് വല്യ കഥയോ , സംഭവ വികാസങ്ങലോ ട്വിസ്റ്റോ ഒന്നുമില്ലാത്ത വെറുതെ റൊമാന്റിക് കോമഡി ആയ ഒരു ഫിലിം . അങ്ങനെ ഇതിനെ വിശേഷിപ്പിക്കാം . അടുത്ത കാലത്ത് ഇറങ്ങിയതില്‍ വളരെ രസിച്ചു കാണാന്‍ പറ്റിയ ഒരു സിനിമ , ഒറ്റ വാക്കില്‍ അങ്ങനെ പറയാം . ഒരു സിനിമ കാണണം എന്ന് തോന്നിയാല്‍ രണ്ടര മണിക്കൂര്‍ വെറുതെ ആസ്വദിക്കുക എന്നുള്ളവര്‍ക്ക് പറ്റിയ പടമാണ് സാള്‍ട്ട്ന്‍' പെപ്പര്‍. ഭക്ഷണം ആസ്വദിക്കുന്നവര്‍ക്ക് ഒരു മുതല്കൂട്ടും ഭക്ഷണം അത്ര പഥ്യം അല്ലാത്തവര്‍ക്ക് അതിനുള്ള പ്രേരണയുമാണ് ഈ സിനിമ . മലയാള സിനിമയ്ക്ക് ഇത് വരെ പരിചയമില്ലാത്ത ഒരു ത്രെഡ് ...അതില് പിടിച്ചു കയറി ഒരു വിജയിപ്പിക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് അണിയറ പ്രവര്‍ത്തകരുടെ വിജയം . ഭക്ഷണം പ്രമേയമാക്കി മലയാള സിനിമയ്ക്ക് അധികം സിനിമ അധികം ഇല്ല എന്ന് പറയാം . ഒള്ളത് തന്നെ ഒന്ന് തൊട്ടു തലോടി പോയതെയുള്ളു .

ബിജിബാലിന്റെ സംഗീതം അതിന്റെ ആവേശത്തില്‍ തന്നെ കേരളം ഏറ്റുവാങ്ങി . ശ്രേയ ഗോശാല്‍ രണ്ടു പാട്ടുകള്‍ പാടിയിട്ടുണ്ട് .
സിനിമ ഹിന്ദിയിലേക്ക് റിമേക്ക് ചെയ്യാന്‍ കരാറായി കഴിഞ്ഞു. പ്രിയദര്‍ശനാണ് സംവിധായകന്‍ .
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്‍
2:26 AM
1 അഭിപ്രായ(ങ്ങള്)
2011, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച
SAMSUNG GALAXY TAB 750's !!
If you couldnot watch the vedio, Please click here Recorded Version of Live Webcast . You are watching recorded version of Live Webcast :Launch Of SAMSUNG GALAXY TAB 750 LAUNCH Live Webcast as on 10th Aug 2011
Samsung launches the Galaxy Tab 750 on 10th August in India, and the launch will be telecast live!
Webcast Start on 10 Auguest 2011 - for 10 days. Enjoy the Thrilling Expereince with Samsung Galaxy Tab 750s!!
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്‍
2:13 AM
0
അഭിപ്രായ(ങ്ങള്)
2011, ഓഗസ്റ്റ് 7, ഞായറാഴ്‌ച
അഭിപ്രായ ജാലകം വീണ്ടും
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്‍
8:57 PM
0
അഭിപ്രായ(ങ്ങള്)
ലേബലുകള്‍: abhipraayangal, ilaneermazha, opinions
ആഴ്ചവട്ടം
----------------------------------------------------------------------------------------------------------------------------
കഴിഞ്ഞ ആഴ്ച്ച ...... ഒരു വെടി കെട്ടോടെ തുടങ്ങാം ...

* സംസാരിക്കുമ്പോള്‍ അതില്‍ ഒരല്‍പം കോമഡി ചേര്‍ക്കാറുള്ള ആളാണ് ഞാന്‍ . എന്റെ തമാശകളൊന്നും മലയാളിക്ക് രസിച്ചില്ല . എനിക്കറിയാവുന്നതെല്ലാം ഇംഗ്ലീഷ് കാരെന്റെ തമാശകളായിരുന്നു . അത് ഇവിടത്തുകാര്‍ക്ക് ഇഷ്ടപെടാത്തതായിരുന്നു കാരണം. - ശശി തരൂര്‍ .
വാല്‍ കഷ്ണം : ശശിയണ്ണന്‍ ഇപ്പോള്‍ ഡ്യൂഷനോക്കെ തുടങ്ങി എന്ന് കേള്‍ക്കുന്നു ... മലയാള തമാശകള്‍ പഠിക്കാന്‍ ..... അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഒപ്പിക്കണം.... അല്ലെങ്കില്‍ പണി പാളും .
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്‍
7:22 AM
0
അഭിപ്രായ(ങ്ങള്)
ലേബലുകള്‍: aazhchavettam, manorama, shashi tharoor, sunenda pushkar, vedivettom
2011, ജൂൺ 23, വ്യാഴാഴ്‌ച
അനിവാര്യമായ മാറ്റം ... വേണമോ ?? വേണ്ടയോ ??
പക്ഷെ ....
ഒരു പക്ഷേയില്‍ തട്ടി അത് നില്‍ക്കുന്നു . മാറ്റത്തില്‍ അല്‍പ്പം എന്റെ ആഗ്രഹുമായി ചേര്ന്നതാകണം ..... അല്ലെതെന്തു മാറ്റം .... മാറ്റത്തിന് വേണ്ടിയുള്ള ഒരു മാറ്റം...അതിനു എനിക്കു താല്‍പ്പര്യമില്ല...... ഒരു തടവറയില്‍ നിന്നും മറ്റൊന്നിലേക്കു ആരെങ്കിലും പോകാന്‍ ആഗ്രഹിക്കുമോ ?? ജീവിച്ചാല്‍ ഒരു ദിവസമെങ്കിലും സിംഹമായി ജീവിക്കണം എന്നുള്ള തത്വത്തില്‍ വിശ്വസിക്കുന്ന പക്ഷക്കാരനാണ് ഞാന്‍ ... ആവശ്യം കഴിയുമ്പോള്‍ കറിവേപ്പില പോലെ വലിച്ചെറിയുന്ന പലതരം നാടും ആള്‍ക്കാരും ആണ് നമ്മുടെയിടയില്‍ ... നമുക്കെന്തു ചെയ്യാന്‍ പറ്റും ..... ഇറാക്കില്‍ സദ്ദമിനെ പടിയിറക്കി പിണ്ഡം വെച്ച പോലെ .... സദ്ദാം പോയപ്പോള്‍ സദ്ദമിനെക്കള്‍ വല്യ ഭീകരന്‍ വന്നു ... പിന്നീട് ഇത് വരെ സ്വയിരം കിട്ടിയില്ല .....
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്‍
6:51 PM
0
അഭിപ്രായ(ങ്ങള്)
2011, മേയ് 27, വെള്ളിയാഴ്‌ച
കമന്റ്റുകള്‍ ഇനി എനിക്കു മാത്രം ......
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്‍
1:15 PM
1 അഭിപ്രായ(ങ്ങള്)
2011, മേയ് 10, ചൊവ്വാഴ്ച
കോഴിക്ക് മുല വരുമോ ??
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്‍
1:52 PM
0
അഭിപ്രായ(ങ്ങള്)
2011, മേയ് 5, വ്യാഴാഴ്‌ച
ചതി ... പിന്നെ കുറെ ചതികളും
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്‍
1:57 PM
0
അഭിപ്രായ(ങ്ങള്)
2011, ഫെബ്രുവരി 8, ചൊവ്വാഴ്ച
ടെറിഫിക് ട്രാഫിക് : ഇതാണ് സിനിമ ......
വല്യ ഗിമിക്കുകള്‍ ഒന്നും ഇല്ലാത്ത ഒരു സാദ പടം . നായക നായിക സങ്കല്‍പ്പമോ മരം ചുറ്റി പ്രേമമോ ഇല്ല. യാതാര്ത്യതിലേക്ക് അടുത്ത് നില്‍ക്കുന്ന സാദ മനുഷ്യര്‍ കേള്‍ക്കാന്‍ കാണാന്‍ ആഗ്രഹിക്കുന്ന വിധത്തില്‍ കഥ പറഞ്ഞു പോകുന്നു . ചെന്നയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവം മലയാള സിനിമയിലേക്ക് പറിച്ചു നടണമെങ്കില്‍ അതില്‍ വിശ്വസനീയതയുടെ അതിര്‍ വരമ്പുകള്‍ വരയ്ക്കണം ; രണ്ടു മണിക്കൂറിനുള്ളില്‍ തീര്‍ക്കുകയും വേണം. കഥാപാത്രങ്ങള്‍ എല്ലാപേരും അവരവരുടെ റോളുകള്‍ നന്നായി കൈകാര്യം ചെയ്തു . ഇതൊരു പരീക്ഷണമായിരുന്നു എന്നായിരുന്നു പടം ഇറങ്ങുന്നതിനു മുമ്പ് തന്നെ കേട്ടിരുന്നത് . പുതിയ പരീക്ഷണം എന്തായാലും ജനം എന്ത് ആഗ്രഹിച്ചോ അത് കൊടുക്കുന്നതായി .
രാജേഷ് പിള്ളയെന്ന സംവിധായകന്‍ , ബോബി ആന്‍ഡ് സഞ്ജയ് എന്നിവരുടെ കയ്യില്‍ ട്രാഫിക് ഭദ്രമായിരുന്നു . മലയാള സിനിമയ്ക്ക് ഒരുപാട് പ്രതീക്ഷയും . ഇതാണ് മലയാളികള്‍ കാണാന്‍ ആഗ്രഹിക്കുന്നത് . കഥ പറയുന്ന രീതിയും വ്യതസ്തത തരുന്ന ഷോട്ടുകളും ; മലയാള സിനിമയ്ക്ക് നവ്യമായ അനുഭവമായിരുന്നു . ഒരു സിനിമയായി എന്ന കണക്കില്‍ ട്രാഫിക് വല്യ സംഭവം ഒന്നുമല്ല ; എന്നാല്‍ അതിലെ വ്യതസ്തത ; അത് തന്നെയാണ് അതിന്റെ വിജയവും . ഇതേ പേരില്‍ തന്നെ തമിഴില്‍ ട്രാഫിക് നിര്‍മിക്കുന്നുണ്ട് .
2011 - ഇല്‍ നല്ലൊരു കാല്‍ വെയ്പ്പ് ആയിരിക്കുന്നു ട്രാഫിക്. ഒരു പാട് പ്രതീക്ഷകളും പേറി ഇനിയും പതിനൊന്നു മാസങ്ങള്‍ . നല്ല സിനിമയെ സ്നേഹിക്കൊന്നൊരു മലയാളിയെ നിരാശയിലാഴ്താതിരിക്കാന്‍ ഇത് പോല്ലുള്ള സിനിമകള്‍ ഇനിയും ... ഇനിയും ..ഇനിയും ............
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്‍
3:28 PM
4
അഭിപ്രായ(ങ്ങള്)
2011, ഫെബ്രുവരി 4, വെള്ളിയാഴ്‌ച
ഒന്നിനും സമയം തികയുന്നില്ല ...
പല ബ്ലോഗുകളും എഴുതി പകുതി വെയ്ക്കും ... മുഴുവനാക്കാന്‍ സമ്മതിക്കില്ല . ആരാ ?? ഈ സമയമേ?? ഇനി ഞാന്‍ വല്ല ട്രെയിനിലും ഇരുന്നു എഴുതിയാലോ എന്നാലോചിക്കുവാ . അവിടെ ലാപ്പും കൊണ്ട് കയറിയാല്‍ ചില ജാഡ കോപ്പന്‍ എന്ന് ചില കോമരങ്ങള്‍ വിചാരിക്കുമെന്നുള്ള പേടി കൊണ്ടാ ഇത് വരെ ചെയ്യാതിരുന്നത് ... ഇനി അറ്റ കയ്ക്കു അത് തന്നെ ഞാന്‍ ചെയ്യും . ഹോ ആരെയൊക്കെ പേടിച്ചാല്‍ ഒരു ദിവസം തള്ളി നീക്കാം. ഞാന്‍ ഇത്രയും "പാക്ക്ട്" ആയ അയ സമയങ്ങള്‍ കുറവാണ് . സമയം കിട്ടാതെ ബ്ലോഗ് എഴുതാന്‍ ആവാതെ വല്ല ബ്ലോഗ്ഗറും ആത്മഹത്യ ചെയ്തിട്ടുണ്ടോ ?? ഒന്ന് പരതി നോക്കണം . എന്തിനും ഒരു പുതുമ വേണമല്ലോ ?? ഇതാവുമ്പോള്‍ ഒരു സ്റ്റൈല്‍ ഒക്കെയുണ്ട് .
ഒന്ന് നേരെ ചൊവ്വേ കിടന്നുറങ്ങിയിട്ടു തന്നെ രാവേറെയായി. ഒരു സിനിമ കണ്ടിട്ട് മാസം ഒന്നാവുന്നു . ശാപ്പാട് മുറയ്ക്ക് നടക്കുന്നുണ്ട് . അത്രയും ആശ്വാസം . മറ്റുള്ള അത്യാവശ്യ സര്‍വീസുകളും മുറയ്ക്ക് നടക്കുന്നുണ്ട് . അത് തന്നെ വല്യ കാര്യം എന്നുള്ള മട്ടാണ് എനിക്കു . എന്നാലും ബ്ലോഗ് എഴുത്ത് , പിന്നെ എന്റെ നെറ്റിലുള്ള ചില ചില ബന്ധങ്ങള്‍ , ബാന്ധവങ്ങള്‍ , കയിക്രിയകള്‍ എന്നിവയും തല്ക്കാലം നടക്കുന്നില്ല . എല്ലാത്തിനും പഴി സമയത്തിന് തന്നെ .
ചാറ്റിങ്ങില്‍ ഇപ്പോള്‍ "Buzy .. Dont Disturb ....plz...." ... ആരും എന്നെ ഉപദ്രവിക്കല്ലേ ..ഞാന്‍ വളരെ തിരക്കിലാണ് എന്ന് ബോര്‍ഡും വെയ്ച്ചു സര്‍വ സമയവും ഞാന്‍ ഇരിപ്പാണ് .. എന്നാലും ചില ഇരപ്പന്മാര്‍ ചാടി വരും .... അളിയാ എന്നും വിളിച്ചു ... എന്നാല്‍ ചൂദിക്കും എന്തിനാ ഗൂഗിള്‍ മച്ചാന്റെ അടുത്ത് കയറുന്നത് എന്ന് . അത് പിന്നെ അതില്ലാതെ എനിക്കു ജീവിതമില്ല .... ഞാനും ഒബാമയും പോലും അത് വഴിയല്ലേ ബന്ധപെടുന്നത് .... (സോറി നിങ്ങള്‍ ഉദ്ദേശിച്ച ബന്ധമല്ല .. ) ...
നിങ്ങളൊക്കെ വിചാരിക്കുന്നുണ്ടാവും ഇവന്‍ ഇത്ര വല്യ പുള്ളി ആയോ എന്ന് ... ഇല്ലടെയ് ...... അതുക്കെ വെറുതെ ജാഡ..... അന്നും ഇന്നും ഒള്ള സമയം തെന്നെ ഇപ്പോളും .. പക്ഷെ ഞാന്‍ അത് നേരെ ചൊവ്വേ ഉപയൂഗിക്കാന്‍ തുടങ്ങി എന്ന് മാത്രം .. എന്നുവെച്ചാല്‍ സായ്പ്പിനെ ചെറുതായി സേവിക്കല്‍ കൂടി എന്നര്‍ത്ഥം . പണ്ടത്തെ പോലെ പറ്റിച്ചു മാസാ മാസം എണ്ണി വാങ്ങുന്നില്ല എന്നര്‍ത്ഥം . ഒരു ഇത്തിരി ആര്മാര്തതയൊക്കെ വേണ്ടേ സ്വന്തം മനസാക്ഷിയെ മുന്‍നിര്‍ത്തിയെങ്കിലും . സായ്പ്പന്മാര്‍ പറ്റിക്ക പെടെണ്ടവര്‍ തന്നെ ..തര്‍ക്കമില്ല.... അത്യാവശ്യത്തിനു പറ്റിക്കുന്നുണ്ട് .. അത് മതി .... ഇനിയും പറ്റിച്ചാല്‍ ദൈവം പോലും പൊറുക്കൂല.... അല്ലെങ്കിലും നമ്മുക്ക് ഒക്കെ ഒരു വിചാരം ഉണ്ട് , IT എന്ന് വെയ്ച്ചാല്‍ കമ്പ്യൂട്ടര്‍ , സോഫ്റ്റ്‌വെയര്‍ എന്നിവ സായ്പ്പന്മാരെ പറ്റിക്കാനുള്ള താന് എന്ന് . അത് തന്നെയാണ് ഇന്ന് നമ്മള്‍ ഇന്ത്യക്കാര്‍ ചെയ്യുന്നതും .... അതൊക്കെ പോട്ടേ.... അതൊന്നും അല്ലാലോ വിഷയം.... സമയം ....അതാണ് താരം ....
അങ്ങനെ പലതു പലതിനും വേണ്ടി ഉപേക്ഷിച്ച്ചിരിക്കയാണിപ്പോള്‍ . അതാണ് ത്യാഗം .... സമയത്തിന്റെ ത്യാഗം .... ഇപ്പോള്‍ ചിലപ്പോള്‍ ഞാന്‍ നക്ഷത്രങ്ങള്‍ തലയ്ക്കു ചുറ്റും കിടന്നു കറങ്ങുന്നത് കാണാറുണ്ട് ... സ്വര്‍ഗം കാണാറുണ്ട് ..... ആതേ സ്വര്‍ഗം .. സ്വര്‍ഗം ...അത് തന്നെ ...... ഈ പാടു അറിയില്ലേ... എന്നെ പോലെ ഏതോ നക്ഷത്രമെണ്ണി എണ്ണി എഴുതിയതാ .....
"സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗ യാത്ര ചെയ്യുന്നു ..... "
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്‍
6:16 PM
1 അഭിപ്രായ(ങ്ങള്)
2011, ജനുവരി 17, തിങ്കളാഴ്‌ച
2010 - മലയാള സിനിമയ്ക്ക് ഹരം പകര്‍ന്ന വര്ഷം
മലയാള സിനിമയെ സംബന്ധിച്ചോളം 2010 പുതു വസന്തമായിരുന്നു . എണ്ണത്തിന്റെ കാര്യത്തിലും വിജയത്തിന്റെ കാര്യത്തിലും മലയാള സിനിമ കഴിഞ്ഞ ഏതാനും വര്‍ഷത്തെക്കാള്‍ മികവു കാട്ടി .
മലയാള സിനിമ 2010 -ഇല്‍ ചില പരീക്ഷണങ്ങള്‍ക്കും വേദിയായി , കോക്ക്ടൈല്‍ പോലുള്ള പരീക്ഷണങ്ങള്‍ വിജയം കാണുകയും ചെയ്തു .വരും വര്‍ഷങ്ങളിലും അതിന്റെ മാറ്റൊലികള്‍ കാണാം .
താരങ്ങളെ 2010 കൈവിട്ടില്ല . മമ്മുട്ടി തിളങ്ങിയപ്പോള്‍ ദിലീപും ഒട്ടും മോശമാക്കിയില്ല . മോഹന്‍ലാലിനു ശിക്കാര്‍ ഗുണം ചെയ്തു .പോക്കിരി രാജായും പ്രാഞ്ചിയേട്ടനുമായി മമ്മുട്ടി മുന്നേറിയപ്പോള്‍ , പോക്കിരി രാജാ കഴിഞ്ഞ വര്‍ഷത്തെ മികച്ച കളക്ഷന്‍ ലഭിച്ച ചിത്രവുമായി മലയാളത്തില്‍ ഒന്നാമതായി . കാര്യസ്ഥനും , ബോഡി ഗാര്‍ഡും , പാപ്പി അപ്പച്ചയും ദിലീപിന് നേട്ടത്തിന്റെ വര്‍ഷമാക്കി . പൃഥിരാജ് നു ഈ വര്ഷം പറയാന്‍ പോക്കിരി രാജാ മാത്രം .
വലിയ പരിക്കുകളില്ലാതെ പോയവരില്‍ ഇവരുമുണ്ട് ; മുകേഷ് , സിദ്ദിക്ക് , ജഗദീഷ് , അശോകന്‍ എന്നിവര്‍ ഗോസ്റ്റ് ഹൗസുമായി തിളങ്ങി , കുഞ്ചാക്കോ ബോബനെ എല്സമ്മ പിടിച്ചു നിര്‍ത്തി , ജയറാം , ജയ സുര്യ , ഇന്ദ്രജിത്ത് എന്നിവര്‍ക്ക് ഹാപ്പി ഹസ്ബണ്ട്സ് പിടിവള്ളിയായി . മുകേഷിന് ക്രെഡിറ്റില്‍ മമ്മി ആന്‍ഡ് മി യും ഉണ്ട് .
കഥ തുടരുന്നു , മമ്മി ആന്‍ഡ് മി , മലര്‍വാടി ആര്‍ട്സ് ക്ലബ് , അപുര്‍വരാഗം എന്നിവയും മികച്ച കളക്ഷന്‍ നേടിയ പട്ടികയില്‍ ഇടം പിടിച്ചു .
എന്നാല്‍ പ്രതീക്ഷ കാക്കാത്ത ഒരു പിടി ചിത്രങ്ങള്‍ 2010 -ഇല്‍ ഇടം പിടിച്ചു . അതില്‍ പ്രമുഖമായത് ; ദ്രോണ (മമ്മുട്ടി - ഷാജി കൈലാസ് ടീമിന്റെ ഈ ചിത്രം ഒരു പാട് പ്രതീക്ഷയും പേറിയാണ് 2010 -ഇല്‍ വന്നത് , എന്നാല്‍ ജനം അമ്പേ തിരസ്കരിച്ചു . ആഗതന്‍ (ദിലീപ്) , നായകന്‍ (ഇന്ദ്രജിത്ത് ), താന്തോന്നി (പൃഥിരാജ്), അലക്സാണ്ടര്‍ ദി ഗ്രേറ്റ് (മോഹന്‍ ലാല്‍ ), ഒരു നാള്‍ വരും (മോഹന്‍ ലാല്‍ - ശ്രീനിവാസന്‍ - മണിയന്‍ പിള്ള രാജു ) , അന്‍വര്‍ (പൃഥിരാജ്) , പ്രമാണി (മംമ്മുട്ടി) എന്നീ ചിത്രങ്ങള്‍ക്ക് സിനിമ പ്രേമികളുടെയും ആരാധകരുടെയും തൃപ്തി പിടിച്ചു പറ്റാന്‍ കഴിഞ്ഞില്ല . എന്നാല്‍ മികച്ച പടമായിരുന്നിട്ടു കൂടി ; ജനം തിരസ്കരിച്ച സിനിമയാണ് ജനകന്‍ .
പുതിയ സംവിധായകര്‍ കഴിവ് തെളിയിക്കുകയും എന്നാല്‍ പഴയ സംവിധായകര്‍ക്ക് തിളങ്ങാന്‍ പറ്റാതെ വരുകയും ചെയ്ത വര്ഷം കൂടിയായിരുന്നു 2010 . സജി സുരേന്ദ്രന്‍ , മമ്മാസ് , വൈശാഖ് , അരുണ്‍ കുമാര്‍, വിനീത് ശ്രീനിവാസന്‍, പദ്മകുമാര്‍ , മാര്‍ട്ടിന്‍ പ്രകറ്റ് എന്നിവര്‍ മികച്ചു നിന്ന് . ലാല്‍, സിബി മലയില്‍ , രഞ്ജിത്ത് , ലാല്‍ ജോസ് , സത്യന്‍ അന്തിക്കാട് എന്നിവരും തിളങ്ങി . എന്നാല്‍ അമ്പേ പരാജയപെട്ട ചിലര്‍ ; ഉണ്ണികൃഷ്ണന്‍ , ഷാജി കൈലാസ്, കമല്‍ , വിനു , അമല്‍ നീരദ് എന്നിവര്‍ .
പുതുമുഖ നടന്മാരില്‍ വിനീത് ശ്രീനിവാസന്‍ പ്രതീക്ഷ കാത്തു ; എന്നാല്‍ ആന്‍ അഗസ്റിന്‍ എന്നാ നായികായ്നു 2010 ന്റെ കണ്ടു പിടിത്തം .
മലയാള സിനിമയ്ക്ക് ഒരുപാട് വേര്പാടിന്റെയും കഥ പറയാനുണ്ട് 2010 . എടുത്തു പറയേണ്ടവര്‍ കൊച്ചിന്‍ ഹനീഫ , ഗിരിഷ് പുത്തെന്‍ചേരി , കമലം , വിശ്വംഭരന്‍ , MG രാധാകൃഷ്ണന്‍ , വേണു നാഗവള്ളി , സ്വര്‍ണലത , ശാന്ത ദേവി എന്നിവര്‍.
ഇനി ഒരു അനാവരണം ; 92 സിനിമ ഇറങ്ങിയതില്‍ കഷ്ട്ടിച്ചു പതിനാലു ചിത്രങ്ങള്‍ മുടക്ക്മുതല്‍ തിരിച്ചു നേടി എന്ന് പറയുന്നത് അത്ര ആശാവഹമല്ല.എന്നാലും മുന്‍ വര്‍ഷത്തെക്കാള്‍ ഭേദം എന്ന് വീണമെങ്കില്‍ പറയാം . പുതിയ പരീക്ഷണങ്ങള്‍ നടക്കുന്നു , വിജയിക്കുന്നു . കോക്ക് ടൈല്‍ പോലുള്ള ചിത്രങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചതിനു പിന്നില്‍ ഈ പരീക്ഷങ്ങള്‍ ജനം ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കുന്നു .
ബെസ്റ്റ് ആക്ടര്‍ , മേരിക്കൊരു കുഞ്ഞാട് , കാണ്ഡഹാര്‍ നെ കുറിച്ച് ഒന്നും പറയാറായിട്ടില്ല . എന്നാലും ബെസ്റ്റ് ആക്ടര്‍ , മേരിക്കൊരു കുഞ്ഞാട് എന്നിവയ്ക്ക് മികച്ച തുടക്കമാണ് ലഭിക്കുന്നത് . വരും വര്‍ഷങ്ങളിലും മലയാള സിനിമ നേട്ടങ്ങള്‍ കൊയ്യുമെന്നു പ്രതീക്ഷിക്കാം . തീര്‍ച്ചയായും പുതിയ പരീക്ഷണങ്ങള്‍ക്കും വരും വര്‍ഷങ്ങള്‍ വേദിയാവും . വ്യത്യസ്തത എന്നും മലയാളി രണ്ടും കയ്യും ഉയര്‍ത്തി സ്വീകരിച്ചിട്ടെയുള്ളൂ .
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്‍
6:14 PM
0
അഭിപ്രായ(ങ്ങള്)