2011, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

ധാര്‍മിക പോലീസിലേക്ക് ആളെ ആവശ്യമുണ്ട്

ധാര്‍മിക പോലീസിലേക്ക് ആളെ ആവശ്യമുണ്ട് . യോഗിയത  താഴെ പറയുന്നു. 
1 . ഒരു മന്ത്രിയുടെതോ , എം പി യുടെതോ ഗണ്‍ മാനായിരിക്കണം. എം എല്‍ യുടെ ഗണ്‍മാനായിരിന്നാലും പരിഗണിക്കും . എം പി യുടെതോ ഗണ്‍ മനായിരുന്നാല്‍ മുന്ഗണന ലഭിക്കുന്നതായിരിക്കും . 

2 . എന്തെങ്കിലും അധാര്‍മികത കണ്ടാല്‍ പ്രതികരിക്കുന്ന ടൈപ്പായിരിക്കണം. തല്ലി കൊന്നാലെ    ധാര്‍മിക രോഷം അടക്കാവു   . 

3 . മുന്‍ മോഷണ കേസുകളില്‍ പ്രതിയായിരുന്നവരെയും പരിഗണിക്കുന്നതായിരുക്കും . അവര്‍ക്ക് ധാര്‍മികത കൂടും എന്നുള്ളത് കൊണ്ടാണിത്.   

4 . ഒരാളുടെ കയ്യില്‍ കാശ് കണ്ടാല്‍ അത് മോഷണ മുധല്‍ എന്ന് സ്ഥാപിക്കാന്‍ മിടുക്ക് വേണം . 

5 . ധാര്‍മികത കാണിച്ചു പ്രതിയാക്കിയാല്‍ അത് എന്റെ ഗണ്‍ മാനായിരിക്കുന്നത് കൊണ്ടാണ് എന്ന് പ്രഖ്യാപിക്കാന്‍ പുറകില്‍ ആള് വേണം . 

6 . ധാര്‍മികത പ്രഖ്യാപിക്കേണ്ടത്‌ തലയില്‍ ഇടിച്ചും കൂമ്പിനു ചവിട്ടിയും ആണ് . അവനെ ഒന്നും പറയാന്‍ പോലും അനുവദിക്കരുത് . എന്നിട്ട് മൂടും തൂത്തു ഞാനൊന്നും അറിഞ്ഞില്ലേ നാരായണ എന്നും പറഞ്ഞു പോകാന്‍ ഉള്ള ധാര്‍മികത വേണം . മുങ്ങാന്‍ ഉള്ള വൈഭവം പ്രത്യേകം പരിഗണിക്കുന്നതായിരിക്കണം.

7 . ആളുകള്‍ വളഞ്ഞാല്‍ ഞാന്‍ പോലീസാണ് എന്ന് പറഞ്ഞു ആളുകളെ പറപ്പിക്കണം . പോലിസിനെന്താ ഈ വീട്ടില്‍ കാര്യം എന്നുള്ള ചോദ്യങ്ങള്‍   ഒഴിവാക്കാന്‍ കഴിയണം . 

8 .  ധാര്‍മികത പ്രകടിപ്പിച്ചു അകത്തായാല്‍ മുഖം ഒരു തരത്തിലും പുറത്തു കാണിക്കാതെ പൊത്തി വെയ്ക്കാന്‍ പ്രത്യേക കഴിവ് പ്രകടിപ്പിക്കുന്നവരായിരിക്കണം . 

9 . ഒരാളെ കണ്ടാല്‍ അവന്‍ മോഷ്ടാവ് ആണെന്ന് പറയാന്‍ പറ്റണം ; അയാളുടെ കയ്യില്‍ ഉള്ള കാശ് മോഷണ കുറ്റം ആരോപിച്ചു തന്റെ കീശയില്‍ ഇടാന്‍ ഉള്ള മികവു. 

10 . അങ്ങനെ ഉള്ള മോഷ്ടാവിനെ തല്ലികൊല്ലാന്‍ (കൂമ്പിനിടി പ്രത്യേകം അഭ്യസിച്ചിരിക്കണം) ഉള്ള വൈഭവം . 

ഈ മേല്‍ പറഞ്ഞ യോഗിയത ഉള്ളവരെ കേരളത്തില്‍ അങ്ങോളം ഇങ്ങോളം ധാര്‍മിക പോലീസായി നിയമിക്കാന്‍   ഉത്തരവായിരിക്കുന്നു . പോലീസിനെ ഒരിക്കലും ഇവര്‍ അറ്റന്‍ഡ് ചെയ്യുന്ന കേസുകളില്‍ ഇടപെടീക്കുന്നതല്ല  . എല്ലാം കഴിഞ്ഞു എന്ന് ബോധ്യമായാലെ പോലീസു വരികയുള്ളു  ( അത് അല്ലെങ്കിലും അങ്ങനെ തന്നെ ) . ഇത് ധാര്‍മിക പോലീസിന്റെ മനോ ബലവും , ധൈര്യവും കൂട്ടും .  സദാചാര പോലീസിന്റെ  മാതൃകയിലാവും ധാര്‍മിക പോലീസിന്റെ പ്രവര്‍ത്തനം എന്ന് അറിയുന്നു . പ്രതികരണ ശേഷിയുള്ളവര്‍  ഉടന്‍ തന്നെ ധാര്‍മിക പോലീസിന്റെ ഓഫീസുമായി ബന്ധപെടെണ്ടാതാണ്   .
ഇതാ താഴെ കൊടുക്കുന്നു ....  ധാര്‍മിക പോലീസിന്റെ ആദ്യ കൃത്യം . അഭിനന്ദനം അര്‍ഹിക്കുന്ന പ്രകടനമാണ് കാഴ്ച്ചവേച്ചെതെന്നു അഖില കേരള ധാര്‍മിക പോലീസിന്റെ പുതിയ യൂണിയന്‍ പ്രതികരിച്ചു .അഭിപ്രായങ്ങളൊന്നുമില്ല: