അപ്പോള് തുടങ്ങാം......ഇത് ഒരു സ്ഥിരം പംക്തി ആക്കിയാല്ലോ എന്നൊരു ആലോചനയുണ്ട് .....
----------------------------------------------------------------------------------------------------------------------------
NB : മനോരമയുടെ വാച്ചകമേളയുമായി ഇതിനു സാമ്യം തോന്നുന്നുവെങ്കില്‍ തികച്ചും യാദൃച്ചികം മാത്രം എന്ന് പറയാന്‍ എനിക്കു മനസ്സില്ല..... വല്ലവനും പറയുന്ന വാചകം മനോരമയുടെ മാത്രം എങ്ങനാവും ...... അത് എനിക്കും കൂടി അവകാശപെട്ടതാണ് ..... ഒരു 50 : 50 യില്‍ പോയാല്‍ നമുക്ക് രണ്ടു പേര്‍ക്കും കഞ്ഞി കുടിച്ചു ഇങ്ങനെ പോകാം .... പോട ചെക്കാ ഓല പാമ്പ് കാണിച്ചു പേടിപ്പിക്കാതെ .....
----------------------------------------------------------------------------------------------------------------------------
കഴിഞ്ഞ ആഴ്ച്ച ...... ഒരു വെടി കെട്ടോടെ തുടങ്ങാം ...
-------------------------------------------------------------------------------------------------------------------------

* സംസാരിക്കുമ്പോള്‍ അതില്‍ ഒരല്‍പം കോമഡി ചേര്‍ക്കാറുള്ള ആളാണ് ഞാന്‍ . എന്റെ തമാശകളൊന്നും മലയാളിക്ക് രസിച്ചില്ല . എനിക്കറിയാവുന്നതെല്ലാം ഇംഗ്ലീഷ് കാരെന്റെ തമാശകളായിരുന്നു . അത് ഇവിടത്തുകാര്‍ക്ക് ഇഷ്ടപെടാത്തതായിരുന്നു കാരണം. - ശശി തരൂര്‍ .
ശശി അണ്ണോ... മലയാളിക്ക് മാത്രമല്ല ഒരു ഇന്ത്യക്കാരനും മനസിലായില്ലെന്നേ .... അല്ലെങ്കില്‍ ഈ പുകിലുകളൊക്കെയുണ്ടാവുമോ ?? കോമഡി അവസാനം ട്രാജഡി ആയിപോയി അണ്ണാ ... അവസാനം കാണിച്ച തമാശ എന്തിനു നമ്മുടെ മന്‍മോഹന്‍ഞ്ഞിക്ക് പോലും മനസിലായില്ല... അത് കൊണ്ടല്ലേ പറഞ്ഞു വിട്ടത് .... ഹോ... പക്ഷെ എനിക്കു മനസിലാവും .. എനിക്കു ട്യൂഷന്‍ ഉണ്ട്... ഇംഗ്ലീഷ് കാരെന്റെ തമാശകളൊക്കെ ഞാന്‍ കുത്തിയിരുന്നു പഠിച്ചു .... ഇപ്പോള്‍ ഇന്ത്യയില്‍ ഇതിനു കെല്‍പ്പുള്ള രണ്ടേ രണ്ടു പേരെയുല്ല് ..ഒന്ന് ഞാന്‍ പിന്നെ സുനന്ദ പുഷ്കര്‍... ഇനി നമുക്ക് തമാശിക്കം .....
വാല്‍ കഷ്ണം : ശശിയണ്ണന്‍ ഇപ്പോള്‍ ഡ്യൂഷനോക്കെ തുടങ്ങി എന്ന് കേള്‍ക്കുന്നു ... മലയാള തമാശകള്‍ പഠിക്കാന്‍ ..... അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഒപ്പിക്കണം.... അല്ലെങ്കില്‍ പണി പാളും .
വാല്‍ കഷ്ണം : ശശിയണ്ണന്‍ ഇപ്പോള്‍ ഡ്യൂഷനോക്കെ തുടങ്ങി എന്ന് കേള്‍ക്കുന്നു ... മലയാള തമാശകള്‍ പഠിക്കാന്‍ ..... അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഒപ്പിക്കണം.... അല്ലെങ്കില്‍ പണി പാളും .
* എനിക്കു ഡല്‍ഹി രാഷ്ട്രിയം അറിയാം , കാശ്മീരിലെ രാഷ്ട്രിയം അറിയാം . പക്ഷെ കേരള രാഷ്ട്രീയത്തില്‍ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നു സത്ത്യത്തില്‍ എനിക്കു മനസ്സിലായിട്ടില്ല. - സുനന്ദ പുഷ്കര്‍
20 20 കളിയ്ക്കാന്‍ പോയി .... അവസാനം കളി തുടങ്ങുന്നതിനു മുമ്പ് ഹിറ്റ് വിക്കറ്റ് ആയി ( എങ്ങനെ എന്നൊന്നും ചോദിക്കരുത്) എന്ന് പറയും പോലെ . ഒന്ന് ആഞ്ഞു പിടിച്ചു നോക്ക് ... ചിലപ്പോള്‍ എന്തെങ്കിലും മനസ്സിലാവും .. വല്ലതും മനസ്സിലായാല്‍ ഒന്ന് പറയണേയ് .. നമുക്ക് അടുത്ത പ്രാവശ്യം ഒരു സീറ്റ് തരപെടുത്തി എടുക്കാമെന്നെയ് ..... ഗ്ലാമര്‍ കണ്ടു അഞ്ചു വോട്ടു കിട്ടും ...ഉറപ്പു ..... നമ്മുടെ ശശി അണ്ണന്‍ വരെ മൂക്കും കുത്തി വീണു .. പിന്ന ഇവിടത്തെ മല്ലുസ് ... എന്തായാലും ഞാന്‍ തരും ഒരു വോട്ടു ... രാഷ്ട്ര്യ മോഹം കളയണ്ടാ .... സംഭവിച്ചത് നല്ലതിന് സംഭവിച്ച്കൊണ്ടിരിക്കുന്നതും നല്ലതിന് ...ഇനി സംഭാവിക്കനുള്ളതോ ??
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ