2011, നവംബർ 9, ബുധനാഴ്‌ച

മറുവാക്കില്ലാ കളരിയില്‍ കേരള കോടതി !!

                     കേരള കോടതി ചരിത്രത്തില്‍ ഇടം നേടിയിക്കയാണ് . സ്വയമേ കേസ്സെടുത്തു അതില്‍ വിധി പ്രസ്താവിച്ചു ശിക്ഷയും നടപ്പാക്കി . പരാതിക്കാരനും , വാദിയും, വിധി പ്രസ്ഥാവനക്കാരും ഒരാളാണ് എന്നുള്ളതാണ് വിരോധാഭാസം .  ഒരു വിളിയുടെ പേരില്‍ ...ഒരു പ്രയോഗത്തിന്റെ പേരില്‍ പരമാവധി ശിക്ഷ നല്‍കി കൊണ്ട് കോടതി ജയരാജന് ആറുമാസം തടവിനു വിട്ടു. അതും ഒന്ന് അപ്പീലിന് പോകാന്‍ പോലും ഉള്ള സാവകാശം കൊടുക്കാതെ . എന്താ ചെയ്ത തെറ്റ് ... ഒരു കോടതി വിധിയെ വിമര്‍ശിച്ചു എന്നല്ലാതെ കൊലപാതകം ഒന്നും നടത്തിയില്ല .   അങ്ങനെ ജയരാജന്‍ താരമായെങ്കിലും ചില ചോദ്യങ്ങള്‍   അവശേഷിക്കുന്നു  . കോടതിയുടെ ഉത്തരവിന് മറുവാക്കില്ലേ ?? അതിനെ ആര്‍ക്കും വിമര്‍ശിക്കാന്‍ അവകാശമില്ലേ ?? ഇത് ഒരു ജനാപത്യ രാജ്യം തന്നെയല്ലേ?? കോടതി പറഞ്ഞാല്‍ പിന്നെ വായും മൂടി ഇരിക്കണമെന്നാണോ ?    ജയരാജന്‍ ചെയ്തതിനെ ഞായികരിക്കയല്ല  മറിച്ച്  പരമാവധി ശിക്ഷ അതും ഒരു അവസരം പോലും കൊടുക്കാതെ അപ്പോള്‍ തന്നെ അറസ്റ്റ് പിന്നെ ജയില്‍ . ഇത് കേട്ടാല്‍ തോന്നും ജയരാജന്‍ വിധി പ്രസ്താവിച്ച ജഡ്ജിയെ ചേംബറില്‍ കയറി കൊല്ലാന്‍ നോക്കി എന്ന് . വെറും ശുംഭന്‍ പ്രയോഗം ; പൊതു നിരത്തില്‍ വഴി തടഞ്ഞു പൊതു യോഗങ്ങള്‍ അനുവദിക്കില്ല എന്നുള്ള വിധി . വിധി വന്ന ആവേശത്തില്‍  നാലും കൂടിയ മൂലയ്ക്കൊക്കെ വിധി പറഞ്ഞവന്‍ ശുംഭന്‍ എന്ന് അലക്കി .  കൊടുത്താല്‍ അങ്ങാടിയിലും  കിട്ടും എന്നുള്ള   പഴമൊഴിയൊന്നും ഇവിടെ പ്രായോഗികമല്ല .    
   
                          എന്നാല്‍ കോടതിയില്‍ നിന്നും അന്ദസ്സിനു നിരക്കാത്തൊരു പ്രയോഗം വന്നു . ജയരാജനെ "പുഴു " എന്നാക്ഷേപിച്ചു . അതില്‍ ആര് കേസ്സെടുക്കും . അപ്പോള്‍ കോടതിക്ക് മുമ്പില്‍ എല്ലാരും പുഴുക്കളാണ് . അതിനു കുഴപ്പം ഇല്ല. കോടതിക്ക് എന്തും ആവാം എന്നുള്ള സ്ഥിതി മാറണം .

  
                             ഒരു കാര്യം ജയരാജന് ചെയ്യാമായിരുന്നു . എന്തായാലും വിളിച്ചു പറഞ്ഞു അതില്‍ അങ്ങ് ഉറച്ചു നില്‍ക്കാമായിരുന്നു  . പിന്നെ അതില്‍ തൂങ്ങി മലയാള ശബ്ദ താരാവലി തേടി പോയി പ്രകാശിക്കുന്നവന്‍  യെന്നിങ്ങനയുള്ള പദങ്ങളാണ് ഞാന്‍ ഉദ്ദേശിച്ചത് എന്ന് പറഞ്ഞത് അതിനെ പ്രതിരോതിക്കാന്‍ ആവുന്നത് ശ്രമിച്ചു ...അത് വേണ്ടായിരുന്നു എന്ന് ഇപ്പോള്‍   ചിന്തിക്കുന്നുണ്ടാവും  . അന്ന് അറിയുന്നില്ലല്ലോ ഇത്തരം ഒരു പാര. കോടതി ഇതില്‍ അല്‍പ്പം എടുത്തു ചാട്ടം കാണിച്ചില്ലേ എന്ന് ചോദിച്ചാല്‍ കടുത്ത നിയമ അനുകൂലനും .. സംഹിതനും ഒന്ന് ചിന്തിക്കും . അരല്‍പ്പം കടന്നു പോയോ ?? പോയി എന്നുള്ളതാണ് എന്റെ എളിയ അഭിപ്രായം . ഇനി ഈ ബ്ലോഗിന്റെ പേരില്‍ വരുമോ എന്തോ ഒരു അറെസ്റ്റ്‌ വാറന്റ് . 

                          പാതയോരത്ത് പൊതു വഴി തടഞ്ഞു പൊതു യോഗങ്ങള്‍ പാടില്ല എന്നും വിധിയുണ്ട് . വീണ്ടും വീണ്ടും അത് ആവര്‍ത്തിച്ചു പറയുകയും ചെയ്യുന്നു . ദിവസവും  2-3 അത്തരം കേസുകള്‍ എടുക്കുന്നു . ഒന്നും കോടതിയില്‍ എത്തുന്നില്ലേ ??   അങ്ങനാനെങ്കില്‍ ഇനി വരും നാളുകളില്‍ കോടതിയെ അധിക്ഷേപിച്ചതിന് ജയില്‍കല്‍ നിറഞ്ഞു കവിയും . ഇതിനൊക്കെ കൊടുക്കാന്‍ ( ഭക്ഷണം കൊടുക്കാന്‍ ) സര്‍ക്കാരിന്റെ കയ്യില്‍ കാശ് ഉണ്ടാവുമോ ആവോ ??  കേരളത്തിലുള്ള ഒരു കോടി കമ്മ്യൂണിസ്റ്റ്‌ കാരെയും  പിടിച്ചു അകത്ത്ടുമോ ??.
                  
                              അപ്പോള്‍ കോടതിയെ ശുംഭന്‍ എന്ന് വിളിച്ചാല്‍ കോടതിക്ക് നോവും ...  ഇവിടെ റോഡ്‌ ഇല്ലെങ്കിലും ....  വണ്ടി കയറി കയറ്റി കൊന്നാലും .....  നിയമം എന്ത് തെറ്റിചാലും ... ഭൂമി കയ്യേറിയാലും...      ഗുണ്ടകള്‍ വിളയാടിയാലും .....വികസനം മുരടിച്ചാലും...  വില വര്‍ധനവും ഒന്നും ഒരു പ്രശ്നവും ഇല്ല ....  അതിനു ഒരു വിമര്‍ശനം മാത്രം .... അതിനു വേറെ ചിലോവോന്നും വേണ്ടല്ലോ .. അല്ലെങ്കിലും അതിനു ആരെ ശിക്ഷിക്കാന്‍ ...അല്ലെ ??     അല്ലെങ്കിലും സാധാരണക്കാരന്റെ ജീവിതത്തിനു പുല്ലു വില .....   ഇവിടെ എന്തും ആവാം പക്ഷെ ശുംഭന്‍ എന്ന് മാത്രം വിളി അരുത് ....   അങ്ങനായാല്‍ സ്വയമേ കേസെടുക്കും ... സ്വയമേ വിധി പറയും ..സ്വയമേ ശിക്ഷ നടപ്പാക്കും ...അതും എത്രയും പെട്ടെന്ന് ... അതാണ്‌ കോടതികള്‍ ..... 
സദാം ഇറാക്കില്‍ ചെയ്തതും ഇതില്‍ നിന്നും വിഭിന്നമല്ല ... ഗദാഭി ലിബിയയില്‍ ചെയ്തതും ഇതില്‍ നിന്നും ഒട്ടും വിഭിന്നമല്ല ....  സ്വന്തക്കാര്‍ക്ക് ഈ ഭരണകര്‍ത്താക്കള്‍ വളരെ നല്ലവരായിരുന്നു ...   എതിര്‍ക്കുന്നവര്‍ക്ക് കാലനും ....   കാലം പോയ പോക്കെ ....!!
  
  ശംഭോ .. ശിവ ശംഭോ  .... (ശുംഭന്‍ അല്ല കേട്ടോ ?? )  അഭിപ്രായങ്ങളൊന്നുമില്ല: