2010, ഒക്‌ടോബർ 25, തിങ്കളാഴ്‌ച

മരണം സ്പോണ്‍സര്‍ കേരള സാംസ്കാരിക വകുപ്പ്

                      ഇത് കേരള സാംസ്കാരിക മോഡല്‍ . ഏത് എന്നല്ലേ . ഇന്നലെ    മലയാളത്തിന്റെ പ്രമുഖ കവി ശ്രീ അയ്യപ്പന്‍ മരണമടഞ്ഞു .  പുള്ളിക്കാരന്‍ വഴിയില്‍ കിടന്നാണ് മരിച്ചതെന്നും ആള്‍ അനാഥനാനെന്നും  ഒക്കെ ശെരി. എന്നാലും പോക്രിത്തരം  കാണിക്കുന്നതിന് ഒരു അതിര് വേണ്ടേ?? ഇത് തന്നെയാണോ സാംസ്കാരിക കേരളം . ഇനി സാംസ്കാരിക നായകന്മാര്‍ എന്ന് ലേബല്‍  നെറ്റിയില്‍ ഒട്ടിച്ചു വഴി നീളെ  തോന്നിയതും പാടി നടന്നു പാര്‍ട്ടിയെയും   പിന്നെ സ്വജ്ജനങ്ങളെയും  സുഖിപ്പിക്കുന്ന സംസ്കാരികര്‍ എവിടെ ?? ഉറങ്ങി പോയോ??    സുകുമാര്‍ അഴികോട് ഒഴിച്ച് ഒരുത്തനും പ്രതികരിച്ചില്ല .ഒരക്ഷരം മിണ്ടിയില്ല ....   ഛീ.. ഛീ...മോശം കേരള സാംസ്കാരിക കയ്യാളമാരുടെ  സാംസ്കാരിക അധംപതനത്തിനു  വേറെ എന്ത് ഉദാഹരണം ?? ഇത്രയും മ്ലേച്ചമായി  സംസ്കാരം കാണിക്കാന്‍ അവരെ കൊണ്ടേ ആവു ??  ഇത്രയും മിണ്ടാനും പറയാനും എന്താ ഉണ്ടായതെന്നല്ലേ??


              കേരള സര്‍ക്കാര്‍ വക സാംസ്കാരികം .....  മഹത്തായ സംസ്കാരം നിറഞ്ഞ ഒരു  സല്‍കര്‍മ്മം ഇന്നലെ സാംസ്കാരിക വകുപ്പില്‍ നിന്നുണ്ടായി . സംസ്കാരം രണ്ടു ദിവസത്തേക്ക്  മാറ്റി . ഇനി ഇത്രയും നാള്‍ നമ്മുടെ മഹനീയ വ്യക്തികള്‍ക്ക്  വേണ്ടി കാത്തു കിടക്കണം . ബേബിമാര്‍  തിരക്കിലാണ് .   പാവം ശരീരം എന്ത് പിഴച്ചു . ജീവിച്ചിരുന്നപ്പോള്‍ ആര്‍ക്കും ഒരു ബാധ്യതയായില്ല .. ഇപ്പോള്‍ മറ്റുപലര്‍ക്കും വേണ്ടി സ്വന്തം ശരീരം ഒരു ബാധ്യതയാക്കി വെച്ചിരിക്കുന്നു . ഇതാണ് നമ്മുടെ സാസ്കാരിക വകുപ്പിന്റെ പ്രശംസനീയമായ സംസ്കാരപ്രകടനം. ചോദിക്കാനും  പറയാനും ആരെങ്ങിലും ഉണ്ടെങ്കില്‍ ഇത് സംഭവിക്കുമോ?? ഇല്ലാന്ന് പതുക്കെ പറഞ്ഞാല്‍ പോരാ..ഉറച്ചു തന്നെ പറയേണ്ടിവരും . ആരും ഒരു ചെറു വിരല്‍ പോലും അനക്കിയില്ല ഇതിനെതിരെ .  അയ്യപ്പന്‍റെ അപ്രകാശിത കവിത പോലെ കടാരയെക്കാള്‍ മാരകമായ ആയുധം  കൊണ്ടുള്ള കുതീട്ടു ബഹുമാന്യനായ കവിയുടെ ശരീരം ഇപ്പോള്‍ വിറങ്ങലിച്ചിരിക്കുന്നു .


ആരോട് പറയേണ്ടു ഞാന്‍ .........
ഇനി പറയാന്‍ ആര് ബാക്കി ...
ഇവിടെ ഞാന്‍ മൂകസാക്ഷി ....
യെന്നുടെ ശരീരം മരവിക്കുന്നു ..
യെന്നുടെ ശരീരം വിറങ്ങലിക്കുന്നു ..
 ഈ കാത്തു കിടപ്പ് ജീവിതത്തെക്കാള്‍  ദുസ്സഹം  ...




                ഇനി ആരെങ്ങിലും (സര്‍ക്കാര്‍ വക പരിഗണന വേണമെന്നുന്ടെങ്ങില്‍ .. വേണ്ടെങ്കിലും  ചിലപ്പോള്‍ അടിച്ചേല്‍പ്പിക്കും ) ഇങ്ങനെ മരിക്കാന്‍ ഉദ്ദേശ്ശിച്ചിട്ടുണ്ടെങ്കില്‍  ; അത് ദയവായി എല്ലാവരുടെയും സമയവും സന്ദര്‍ഭവും നോക്കിയാവണം  .     പുതിയ വിജ്ഞാപനം ഉടനെ ഇറക്കുന്നതായിരിക്കും . തിരഞ്ഞെടുപ്പ് ഒന്ന് കഴിയണം വിജ്ഞാപനം ഇറക്കാന്‍  . അല്ലെങ്കില്‍ ശവശരീരത്തിനെ സ്വാധിനിക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞു തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി പോകാന്‍ സാധ്യത ഉണ്ട് .  ഇനി ഒരു തരത്തിലുമുള്ള വിവാദത്തിനും സാംസ്കാരിക വകുപ്പ് ഇല്ല. ഈ പറയുന്ന സമയത്തൊന്നും മരിക്കാന്‍ പാടുള്ളതല്ല . അഥവാ മരിച്ചാല്‍ കാത്തു കിടക്കണമെന്നും വിജ്ഞാപനം അനുശാസിക്കുന്നു . അല്ലെങ്കില്‍ സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ വക ആരും തിരിഞ്ഞു നോക്കില്ല  .


 
 മരിക്കാന്‍ പാടില്ലാത്തതായ സന്ദര്‍ഭങ്ങള്‍ :


1 .  തിരഞ്ഞെടുപ്പുമായി ബന്ധപെട്ട ദിനങ്ങള്‍ , ഇത് തിരെഞ്ഞെടുപ്പ് നടക്കുന്നതിനു മുന്ന് നാള്‍ മുമ്പ് വരെ പരിധിയില്‍ വരും .
2 . പാര്‍ട്ടി മീറ്റിംഗ് ഉള്ളപ്പോള്‍.
3 . പാര്‍ട്ടി വക എന്തെങ്കിലും സമര പരിപാടികള്‍ ഉള്ളപ്പോള്‍ .
4 . ഹര്‍ത്താല്‍ ദിനത്തില്‍ ; (ശവത്തിനു സര്‍ക്കാര്‍ ഉത്തരവാദികളല്ല ).
5. എന്തെങ്കിലും സ്വകാര്യ ചടങ്ങുകള്‍ ഉണ്ടെങ്കില്‍ . 
6. മേല്‍ പറഞ്ഞ ദിനത്തില്‍ നിന്നും സാംസ്കാരിക വകുപ്പിന് സമയത്തിലും ദിവസത്തിലും തോന്നിയ പോലെ മാറ്റത്തിന് അനുവദനീയമാണ് .  


 NB : ഇത്  സാംസ്കാരിക വകുപ്പുമായോ സര്‍ക്കാര്‍ വകുപ്പുമായോ പിന്നെ പാര്‍ട്ടിയുമായോ അടുപ്പമുള്ളര്‍വര്‍ക്കും പിന്നെ അടുത്ത ബന്ധക്കാര്‍ക്കും   ബാധകമല്ല .

അഭിപ്രായങ്ങളൊന്നുമില്ല: