2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

ഇന്ത്യ ലോകത്തിന്റെ നെറുകയില്‍ .... അത്യുജ്ജലം അതുല്ല്യം വ ര്‍ണോജ്ജലം.....

    

                        നൂറ്റി ഇരുപതു കോടി ഇന്ത്യക്കാരുടെ ഹൃദയ താളങ്ങള്‍ ഒരുമിച്ചു പ്രകമ്പനം തീര്‍ത്തപ്പോള്‍ ആകാശത്ത് പൂത്തിരി വിതറി ജവാഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യം പ്രതിഫലിപ്പിച്ചുകൊണ്ട്  പ്രൗഢഗംഭീരമായി തന്നെ  ഇന്ത്യ ഇന്നേവരെ സാക്ഷ്യംവഹിച്ച ഏറ്റവും വലിയ മേളയ്ക്ക്, പത്തൊമ്പതാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാരംഭമായി.ഇവിടെ ല്ലാവരുടെയും ഹൃദയ താളങ്ങള്‍ ഒരേ താത്തിലായി മനസ്സുകള്‍ നിറഞ്ഞു തുളുമ്പി ... ഇന്ത്യ ലോകത്തിന്റെ മുമ്പില്‍ തലയുയര്ത്തി നിന്ന് കൊണ്ട് പറഞ്ഞു ...  ഞങ്ങള്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു .. വൈവിധ്യവും സാംസ്കാരിക പൈതൃകവും നിറഞ്ഞ ഇന്ത്യയിലേക്ക് ... പുത്തന്‍ അനുഭവമായി .. അനുഭൂതിയായി ഒരൊറ്റ ഇന്ത്യ അനുഭവിച്ചറിയുക. ഇനി പതിനൊന്നു നാള്‍ ഡല്‍ഹി കണ്ണിമ്മിപ്പിക്കാതെ കാതോര്‍ത്ത്  നില്‍ക്കും ... ആറായിരം പേര്‍ കായികതാരങ്ങള്‍ അണിനിരക്കുന്ന കായിക മാമാങ്കത്തിനായി.  
 
                    വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാരമ്പര്യകലാരൂപങ്ങളുടെ പ്രകടനം  ഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്നതായി. സ്റ്റേഡിയത്തിന് മുകളില്‍ ഉയര്‍ത്തിയ ലോകത്തെ ഏറ്റവും വലിയ ഹീലിയം ബലൂണില്‍ ഗെയിംസ് ഒരു കണ്ണാടിയിലെന്ന  പോലെ  എല്ലാം തെളിഞ്ഞു വന്നു . ഗെയിംസ് ചരിത്രം മുതല്‍ ടീം രേഖകള്‍ വരെ അതില്‍ വര്‍ണ്ണങ്ങള്‍ കൊണ്ട് ഴുതിച്ചേര്ത്തിരുന്നു .  അത് കാണികള്‍ക്ക് മറ്റൊരാനുഭവമായി.  കലാവിരുന്നിനുശേഷമായിരുന്നു വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കായികതാരങ്ങള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റ്. മുന്നില്‍ കഴിഞ്ഞ ഗെയിംസിന്റെ ആതിഥേയരായ ഓസ്‌ട്രേലിയയുടെ അറുനൂറിലധികം വരുന്ന സംഘം, അക്ഷരമാലാക്രമത്തില്‍ പിന്നാലെ 69 രാജ്യങ്ങള്‍നടന്നു നീങ്ങിയപ്പോള്‍ അറുപതിനായിരത്തോളം വരുന്ന കാണികള്‍ നിറഞ്ഞ ഹര്ശ്ശാരവത്തോടെയാണ്  അവരെ സ്വീകരിച്ചു കത്തി വിട്ടത് . ഇന്ത്യ യുടെ ത്രിവര്‍ണ്ണ പതാക ഹീലിയം ബലൂണില്‍ തെളിഞ്ഞപ്പോള്‍ ആവേശം അണപൊട്ടി. അറുന്നൂറോളം   വരുന്ന കൂറ്റന്‍ സംഘത്തിനെ നയിച്ചത് അഭിനവ് ബിന്ദ്രയായിരുന്നു. 

             കേരളം  ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ നിറഞ്ഞു നിന്ന് . മോഹിനിയാട്ടം , തെയ്യം , ചെണ്ടമേളം ന്നവയിലൂടെ   കേരളം ശക്ത്തമായ സാന്നിധ്യമറിയിച്ചു. 
"ഡ്രംസ് ഓഫ് ഇന്ത്യ " യില്‍     ചെണ്ടമേളവും , ഇന്ത്യന്‍ ശാസ്ത്രിയ നിര്‍ത്ത രൂപത്തില്‍ മോഹിനിയാട്ടവും , "സെലിബ്രെടിംഗ് ഇന്ത്യ "   വിഭാഗത്തില്‍ തെയ്യവും അവതരിപ്പിക്കപെട്ടു. കലാമണ്ഡലം ഗോപാലകൃഷ്ണന്റെ നേത്രത്വത്തില്‍ 120 കലാകാരന്മാര്‍ അണിനിരന്ന ചെണ്ടാമേളം മറ്റെല്ലാത്തില്‍ നിന്നും ശബ്ദ വിസ്മയം കൊണ്ട് വേറിട്ടു നിന്നു


                    ഇന്ത്യന്‍ സംഘവും കടന്നു പോയതിനു ശേഷം  , ഉദ്ഘാടന ചടങ്ങുകള്‍ക്ക് ആരംഭം കുറിക്കുന്നതായി. ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ ചാള്‍സ് രാജകുമാരനു രാജ്ഞിയുടെ സന്ദേശം അടങ്ങുന്ന ബാറ്റന്‍ കൈമാറി .  പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പങ്കെടുത്ത ചടങ്ങില്‍ ചാള്‍സ് രാജകുമാരന്‍, കോമണ്‍വെല്‍ത്തിന്റെ അധിപ എലിസബത്ത് രാജ്ഞിയുടെ സന്ദേശം വായിച്ചു. അതിനു ശേഷം രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ പ്രഖ്യാപിച്ചു " ലെട്സ് ദി ഗെയിം ബിഗിന്‍ ..... " നെഹ്‌റു സ്‌റ്റേഡിയം ഒരേസ്വരത്തില്‍ ആരവം മുഴക്കി .       


              രണ്ടര മണിക്കൂര്‍ നീണ്ട വിസ്മയ സന്ധ്യയില്‍ ലോകം ഇന്ത്യയുടെ ഭാഗമായി . ഇന്ത്യ പ്രഖ്യപിക്കുകായിരുന്നു കായികരിത്രത്തിന്റെ പുതിയ അച്ചുതണ്ട് .കോമണ്‍വെല്‍ത്തില്‍ ഇന്ത്യയുടെ  നവ്യോദയം . ഇനി ഇന്ത്യയുടെ നാളുകള്‍ . പതിനൊന്നു ദിവസ്സം ലോകത്തിന്റെ നെറുകയില്‍ തിലകം ചാര്‍ത്തി ഇന്ത്യ എഴുനേറ്റു  നിക്കും . കായിക ലോകത്തിന്റെ എല്ലാ കണ്ണുകളും ഇനി ഇന്ത്യയില്‍ . കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുത്തന്‍ അധ്യായം എഴുതി ചേര്‍ത്ത് ഇന്ത്യ പ്രഖ്യാപിക്കുന്നു ... ഞങ്ങള്‍ തയ്യാര്‍ ....  "ലെത്സ് ദി ഗെയിം ബിഗിന്‍.... "  ................. ....................... ...............................................................................


 ചില സ്നാപ്സ്


കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ  യു ട്യൂബ് ദിര്ശ്യങ്ങള്‍ നിങ്ങള്ക്ക് ഇവിടെ കാണാം: 
















അഭിപ്രായങ്ങളൊന്നുമില്ല: