2010, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

"യെന്തിരന്‍" - ഒരു രജനി ഫാന്‍സ്‌ ചിത്രം

 അത് പണ്ടേ തന്നെയുള്ള കാര്യമാണ് . രജനിയുടെ പടമാണോ   എന്തെങ്ങിലും ഒക്കെ കാണും. ഒന്ന് കൈ കുടഞ്ഞാല്‍ അമ്പതു പേര്‍ തെറിച്ചു പോകും.. സിഗരറ്റു ആകാശത്ത് ഇട്ടു കത്തിച്ചു വായില്‍   വെയ്ക്കും.. അങ്ങനെ അസാധാരണ സ്വഭാവമുള്ള എന്തെങ്കിലും . വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും ആര്‍ക്കും അതില്‍ പരാതിയില്ല..പരിഭവമില്ല  ... ഇല്ലെങ്കിലാണ്  പ്രശ്നം ...  അതും പ്രതീക്ഷിച്ചാണ് രജനി ചിത്രം കാണാന്‍ പോകുന്നത് ...  ആദ്യ കാലത്ത്  ഇടിച്ചു തെറിപ്പിച്ചിരുന്നത്  പത്തു പേരായിരുന്നു  ...അത് പിന്നെ രജനി മല്ലനായി മല്ലനായി (പക്ഷേ ഇത് വെറും ഫാന്‍സ് കാര്‍ക്ക് മാത്രം... ) അമ്പതു പേരെ അടിച്ചു തെറിപ്പിച്ചു ... പക്ഷേ യഥാര്‍ത്തത്തില്‍ രജനിയുടെ ശരീരം  ശൂഷ്കിച്ചു  ശൂഷ്കിച്ചു  വന്നു . മുടിയും പോയി .. ഇപ്പോള്‍ തനി കിളവന്‍.. രജനി ഫാന്‍സ് കാര്‍ കേള്‍ക്കണ്ട. എന്നെ വിചാരണയില്ലാതെ തുക്കിലിടും.. എന്നാലും പറയാതിരിക്കുന്നതെങ്ങനെ.പക്ഷെ ഒരു കാര്യം സമ്മതിക്കാതെ വയ്യ.. മുഖത്ത് ചായം തേക്കാതെ  രജനിക്ക് ക്യാമറയെ ഫേസ് ചെയ്യാന്‍ ഒരു മടിയും ഇല്ല. പൊതു വേദിയിലും ആതേ കണക്കാണ് പ്രത്യക്ഷപെടാര് . സ്വന്തം പ്രായം മറയ്ക്കാന്‍ ചിലര്‍ ഇവിടെ കാണിക്കുന്നത് കണ്ടാല്‍ നമ്മള്‍ കരഞ്ഞു പോവും.  ചാക്ക് കണക്കിനല്ലയോ പുട്ടി മുഖത്ത് എടുത്തു പൂശുന്നത് ... പെറ്റ തള്ള   കണ്ടാല്‍ സഹിക്കില്ല..  ഇതൊക്കെയാനെങ്ങിലും  രജനി ഫ്രൈമില്‍  വന്നാല്‍ സ്റ്റൈല്‍ മന്നന്‍ തന്നേയ് .... ഇത് തന്നെയാണ് രജനിയെ വെത്യസ്ത്നാക്കുന്നതും .. ഈ എഴുപതാം വയസ്സിലും പുള്ളിക്കാരന്‍ മുപ്പതിന്റെ ചെറുപ്പമോടെ അടിച്ചു പൊളിക്കുന്നതും. (ഇതോടെ രജനിയുടെ ഫാന്‍സ് എന്നെ വെറുതെ വിടുമായിരിക്കും )

                   പടം ഇതാണ് - രജനി ഒരു  ഡോക്ടര്‍  , അയാളുടെ ലവര്‍ ഐശ്വര്യ റായി , പുള്ളിക്കാരന്‍  ഒരു പുതിയ യന്ത്ര മനുഷ്യനെ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു , അവസാനം വിജയിക്കുന്നു . പുള്ളിക്കാരന്റെ പ്രഫസ്സറും ശ്രമിക്കുന്നു പക്ഷെ പുള്ളിക്കാരന്‍ പരാജയപെടുന്നു . രജനിയുടെ യന്ത്ര മനുഷ്യന് മാനുഷിക മുല്യങ്ങള്‍   കൊടുക്കാന്‍ ശ്രമിക്കുന്നു.    ഇതിനിടയില്‍  പ്രഫസ്സര്‍ പാരകള്‍ പണിയുന്നു . രജനി ഒരു ഇന്റര്‍നാഷണല്‍ സിമ്പോസ്യത്ത്തില്‍ യന്ത്ര  മനുഷ്യനെ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നു അവിടെ പ്രഫസ്സര്‍ അനുമതി കൊടുക്കുന്നില്ല . അവസാനം യന്ത്ര മനുഷ്യന് മാനുഷിക മൂല്യങ്ങള്‍ കൊടുക്കുന്നതില്‍ രജനി വിജയിക്കുന്നു , അവിടെ വെച്ചു ട്വിസ്റ്റ്‌ ; യന്ത്ര മനുഷ്യന് ഐശ്വര്യ റായി യോട് പ്രേമം തുടങ്ങുന്നു . പ്രഫസ്സര്‍ അത് മുതലെടുക്കുന്നു . പിന്നെ കുറേ ആര്‍ക്കും വേണ്ടാത്ത രംഗങ്ങള്‍ . അവസാനം പ്രഫസ്സര്‍ "ടിസ്ട്രോയ്"  വൈറസ്‌ കടത്തിവിടുന്നതില്‍ വിജയിക്കുന്നു .... ക്ലൈമാക്സ്‌ ഞാന്‍ പറയുന്നില്ല . ഇതിനിടയില്‍  കുറെ പാട്ടുകള്‍ ... കുറേ മാജിക്കല്‍ ആക്ഷന്‍സ് ..  അങ്ങനേ..അങ്ങനേ...അങ്ങനേ. മറ്റുള്ളവര്‍ രജനിയുടെ മുന്നില്‍ ഒന്നുമല്ല .  ഐശ്വര്യ റായിക്ക് വല്യ റോള്‍ ഒന്നും ഇല്ല . പിന്നെ ഒരു പുള്ളര്‍ റോള്‍ . രജനി തന്നെ രജനി ..അതിനു മുമ്പില്‍ എന്ത്‌ ഐശ്വര്യ റായി ......

              റോബോട്ട് അല്ലാതെ തന്നെ  രജനി ഒരു "രജനി എഫ്ഫക്റ്റ്‌" ആണ് . ഇത് ഡബിള്‍ എഫ്ഫക്റ്റ്‌ ആണ്. പത്തിരുന്നൂറു തോക്കുകള്‍ കൊണ്ടുള്ള മായാജാലം . പോലീസുകാരുടെ തോക്കുകള്‍ എല്ലാം രജനി ഒരു നിമിഷം കൊണ്ട് കൈക്കലാക്കുന്നു ... ഇതെല്ലം വെറും സാമ്പിള്‍ വെടികെട്ടു മാത്രം . അവസാന പതിനഞ്ചു മിനിട്ട് ചെവിയും പൊത്തിയെരുന്നു കാണണം . ഏതായാലും ഒരു തലവേദന ഫ്രീ . അത് ഏതാണെന്ന്  നിങ്ങള്ക്ക് തീരുമാനിക്കാം. കുറേ വിമര്‍ശനങ്ങള്‍ കുടിയുണ്ട് . ഇതിനു ശങ്കറിന്റെ ആവശ്യമില്ല.. വെറും പത്തു രണ്ടായിരം സോഫ്റ്റ്‌വെയര്‍കാര്‍  രണ്ടു മാസം കുത്തിയിരുന്നാല്‍ (കുത്തിയിരുന്ന് എന്തുണ്ടാക്കുമെന്നു ചോദിക്കരുത് ) മതി എന്നൊക്കെ. പിന്നെ നുറ്റിയെഴുപതു കോടി വല്ല വിനയനും കൊടുത്തിരുന്നെങ്കിലും  ഇത് തന്നെ സംഭവിക്കുമായിരുന്നു ഒരു പക്ഷെ ഇതിനെക്കാളും നന്നായി എടുക്കുമായിരുന്നു (അമ്മ കേള്‍ക്കണ്ട ... )   .   ഇതൊക്കെ വെറും വിമര്‍ശങ്ങള്‍ മാത്രം. ......

                            രജനി ഫാന്‍സിനു വേണ്ട ചേരുവകള്‍ എല്ലാം പടത്തില്‍ ഉണ്ട്. പഞ്ച് ഡയലോഗ് കുറഞ്ഞു പോയി എന്നൊരു പരാതിയുണ്ട് പക്ഷെ ഇത് പടത്തിലെ സ്പെഷ്യല്‍ എഫ്ഫെക്ട്സ് കൊണ്ട് മേക്  അപ്പ്‌ ചെയ്യാം. അതില്‍ ഫാന്‍സുകാര്‍ സന്തോഷവാന്മാര്‍ താനും. ഗാനങ്ങളും ഹിറ്റ്‌ . സ്പെഷ്യല്‍ എഫ്ഫെക്ട്സ് രണ്ടു കയ്യും നീട്ടിയാണ്  രജനി ഫാന്സ് കാര്‍ സ്വീകരിച്ചത് . അവര്‍ക്ക് വേണ്ടത് പടത്തില്‍ ആവോളം .  അതാണ്‌ നമ്മള്‍ പ്രതീക്ഷിക്കുന്നത് അല്ലാതെ രജനി വന്നു വല്ല കുടുംബ റോളും കളിച്ചാല്‍ കളി മാറും ., അതാര്‍ക്കു വേണം . അതൊക്കെ മറ്റുള്ളവര്‍ ചെയ്തോളും. ഇത് രാജനിയണ്ണന്‍ . നമ്മ സ്റ്റൈല്‍ മന്നന്‍ .

                        എന്തായാലും ദേശിയ ചാനലുകള്‍ യെന്തിരന്‍ ആഘോഷിക്കുവായിരുന്നു . എറെ സമയം അവര്‍ ഇതിനു വേണ്ടി ചിലവഴിച്ചു . തമിഴില്‍ മാത്രമല്ല മറ്റുള ഭാഷാ ചാനലുകളും ഇത് നന്നായി ബൂസ്റ്റ്‌ ചെയ്തു . തമിഴിനു പുറമേ  തെലുങ്കിലും  , ഹിന്ദിയിലും , കന്നടയിലും യെന്തിരന്‍ റിലീസ് ചെയ്തു . ലോകം മുഴുവന്‍ രണ്ടായിരം പ്രിന്റ്‌ ആണ് റിലീസ് ചെയ്തത് . അമേരിക്കയില്‍ രണ്ടാഴ്ച മുമ്പേ ടിക്കറ്റ്‌ വിട്ടു പോയിരുന്നു . ഹോളിവുഡ് സിനിമക്ക് മാത്രം കിട്ടുന്ന ഭാഗ്യം ഇപ്പോള്‍ യന്തിരനും .  തൊട്ടെതെല്ലാം  പൊന്നാക്കുന്ന ശങ്കറിന്   ഇതും ഒരു പോന്കുടം. എ.ആര്‍ റഹ്മാനും ഇതില്‍ സ്കോര്‍ ചെയ്തു.  എന്തായാലും മുടക്കിയ മുതല്‍ രണ്ടാഴ്ച കൊണ്ട് തിരിച്ചു പിടിക്കുമെന്നാ  അണിയറ സംസാരം. ലോകമെമ്പാടും യെന്തിരന്‍ പുതിയ കളക്ഷന്‍ റിക്കാര്‍ഡുകള്‍ ഇടുകയാണ് . തമിഴ്നാട്ടില്‍ പതിവുപോലെ പാലും പുജയും കൊണ്ടാണ് യെന്തിരനെ സ്വീകരിച്ചത് . (അമ്മ എന്ത്‌ ആക്ഷന്‍ എടുക്കുമെന്ന് ഞാന്‍ ആകാംഷയോടെ  കാത്തിരിക്കുന്നു  .. ചിലപ്പോള്‍ യെന്തിരന്‍ കണ്ട കാണികളെ  ഇനി മലയാളം സിനിമ കാണിക്കില്ലായിരിക്കാം .. ചിലപ്പോള്‍ എന്റെ ബ്ലോഗ്‌ നിരോധിച്ചെന്നും  വരാം ... വായിക്കുന്ന നിങ്ങള്‍ക്കെതിരേയും വരാം ചിലപ്പോള്‍ നടപടികള്‍ ..മലയാള സിനിമ കാണണം എന്നുണ്ടോ ... ഇന്നസെന്റിനെ ബഹുമാനിക്കുന്നുണ്ടോ?? എങ്കില്‍ ദയവായി ഈ ബ്ലോഗ്‌ വായിക്കരുത് ... പ്ലീസ് )

                          ഒരു തട്ട് പൊളിപ്പന്‍ രജനി പടം കാണണോ?? ഉടന്‍ ബുക്ക്‌ ചെയ്യ് ...അല്ലെങ്ങില്‍ ഓടി പോയി ഇരുന്നു കാണ്. പത്തിരുന്നൂറു  കോടിയുടെ മൊതോലോക്കെ അതിലുണ്ട് . നുറു  ശതമാനം ഞാന്‍ ഗ്യാരന്റി .

( ഇത് ഫാന്‍സിനു വേണ്ടി മാത്രം നിര്‍മ്മിച്ചത്‌ ...  ഫാന്‍സ് കാണാന്‍ ... ഫാന്‍സിനു ആസ്വദിക്കാന്‍ ....ഫാന്‍സിനു കയ്യടിക്കാന്‍ ...  ഫാന്‍സ്‌ കണ്ടു കൊണ്ടിരിക്കുന്നു ... ഇനിയും കാണും .... ലോജിക്ക്   ചോദിക്കരുത്  പറയരുത് പ്രതീക്ഷിക്കരുത് ...  ഇത് ഒരു അണ്ണന്‍ ചിത്രം ... നമ്മ അണ്ണന്‍ ... യേത് ..     )

[ഇന്ത പടം ഇപ്പടിയിരുന്നാല്‍ അടുത്ത പടം എപ്പടി വരും ....  പാരുങ്കോ ?? ]


You Tube yenthiran Official Vedio:


അഭിപ്രായങ്ങളൊന്നുമില്ല: