2010, നവംബർ 10, ബുധനാഴ്‌ച

എന്തുണ്ടാക്കി ഒബാമയുടെ വരവ് ??

                 അമ്പത്തിനാലായിരം ജോലികള്‍ .  പുതിയ ബാന്ധവങ്ങള്‍  .  പുതിയ വാതിലുകള്‍ . ജന്നലുകള്‍ പിന്നാലെ ?? പിന്നെ  ഉയര്‍ച്ചയുടെ വാതിലുകള്‍   ഇനിയും തുറന്നു തരാന്‍ ഒരു സ്മൈലും.   ഇനിയും വേണ്ടിവരുമല്ലോ   കൊണ്ടുപോവാന്‍  .   അപ്പോള്‍ പിന്നെ വാതിലുകള്‍ എന്തിനു അടയ്ക്കണം , തുറന്നു തന്നെ കിടക്കട്ടെ . ഇതൊക്കെ ഇവിടെ ഇന്ത്യയില്‍  ഉണ്ടായി , ഉണ്ടാവും എന്നോന്നുമല്ല പറഞ്ഞു വന്നത് . ഇവിടെ എല്ലാം ഒരു കച്ചവടമായി കണ്ടു കൊണ്ട് ഇവിടെ ഇറങ്ങിയ അമേരിക്കന്‍ മുതല  ... പിന്നെ ഇവിടന്നു ഒള്ളത് അടിച്ചെടുത്തു കൊണ്ട് പറന്ന അമേരിക്കന്‍ മുതലാളി  തലൈവരെ  പറ്റിയാണ് പറഞ്ഞത് . ജോലികള്‍ ഉണ്ടാവാന്‍ പോകുന്നത് അമേരിക്കയില്‍ . ബിസിനെസ്സ് ഉണ്ടാക്കാന്‍ പോവുന്നത് അമേരിക്കയില്‍ . ഡോളര്‍ ഒഴുകാന്‍  പോവുന്നത് അമേരിക്കയില്‍ . വന്നത് കച്ചവട മുതലാളിമാര്‍ . കണ്ടത് മുതലാളിമാരെ . ഇതില്‍ സാധാരണക്കാരന്  എന്ത് നേട്ടം .  അവനു എന്ത് കാര്യം . പൊന്നൊരുക്കുന്നിടത്  പൂച്ചെക്കെന്തു  കാര്യം . 
    
                   ഇന്ത്യ ഒരു ചുക്കും ഉണ്ടാക്കിയില്ല അഥവാ ഉണ്ടായില്ല . പിറകെ നടന്നു അത് ഇതാണ് .ഇത് ലതാണ് എന്നൊക്കെ കാണിച്ചും പറഞ്ഞും കൊടുത്തു .  കുറെ ഉറപ്പുകള്‍ മാത്രം അതെപ്പോള്‍ വേണമെങ്കിലും  പിന്‍വലിക്കാമല്ലോ  ?? എഴുതിയൊന്നും കൊടുത്തിട്ടില്ലല്ലോ ??

                   സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരകയറാന്‍ വെമ്പുന്ന അമേരിക്കയെ ഒന്നും കൂടി  കായ്‌പിടിച്ചു കയറ്റാന്‍ ശ്രമിച്ചു കൊണ്ട് അമ്പത്തിനാലായിരം ജോലികള്‍ അവിടെ ഉണ്ടാക്കാന്‍ ഒബാമയ്ക്ക് കഴിഞ്ഞു . കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടിയ ഒബാമയ്ക്ക് ഇത് ഒരു കച്ചിതുരുമ്പാവും . പിന്നെ ചാടിയും പാടിയും ദീപാവലിയും ആഘോഷിച്ചു, പിള്ളേരെ കണ്ടു ചോദ്യങ്ങള്‍ക്കുള്ള  ഉത്തരം  പറഞ്ഞും  ഭാര്യ സമേതം ഒബാമ ഇന്ത്യയില്‍ നിറഞ്ഞു നിന്ന് . ഗാന്ധിജിയെ പൊക്കി പൊക്കി പൊക്കി അങ്ങ് ആകാശത്തോളം മുട്ടിച്ചും ഇന്ത്യക്കാര്‍ക്കിടയില്‍ ഒബാമ മതിപ്പുണ്ടാക്കി  . അവസാനം വല്യ ഉറപ്പൊന്നും കൊടുക്കാതെ പുള്ളിക്കാരന്‍ വന്ന പോലെ പോയി.

            900 കോടി  രൂപ ആയിരുന്നത്രെ  ഒബാമയുടെ ഒരു ദിവസത്തെ ഇന്ത്യയിലെ ചെലവ് . 3000 പേരുടെ പട തന്നെയുണ്ടായിരുന്നു ഒബാമയുടെ കൂടെ .   അതും  പോരാഞ്ഞു മുംബൈ ഒരു ദിവസം മുഴുവനും സ്തംഭിച്ചു നിന്നു . പുള്ളിക്കാരന്‍ ഡല്‍ഹിയിലേക്കു വിമാനം കയറിയതിനു ശേഷം ആണെത്രെ വീട്ടുകാര്‍ പോലും കതകു തുറന്നത് . അക്ഷരാര്‍ത്ഥത്തില്‍  മുംബയെ പൂട്ടിയിട്ടിരിക്കുവായിരുന്നു .  ദല്‍ഹിയിലും സമാനമായ അവസ്ഥയായിരുന്നു . എന്താ ഇത് .... വെള്ളരിക്ക പട്ടണമോ ??  ചിലവുകള്‍ അമേരിക്ക വഹിക്കുന്നു എന്നാണ് വെപ്പ് . അതിന്റെ  വിശദാംശങ്ങള്‍   എനിക്കു അറിഞ്ഞു കൂടാ .  അതിന്റെ അകമ്പടിക്കായി 34 യുദ്ധ കപ്പലുകള്‍ മുംബൈ തീരത്ത് നങ്കൂരം    ഇടുമെന്ന് ഒരു ശ്രുതി ഉണ്ടായിരുന്നു . അത് ഇവിടത്തെ ബഡായി ആയിരുന്നു പിന്നീടു മനസിലായി .  എന്നാലും നാല് തലത്തിലാണ് സുരക്ഷ ഒരുക്കിയത് .
 എന്തായാലും ഗാന്ധിജിയേയും ഇന്ത്യയേയും പൊക്കി പൊക്കി അമേരിക്കയില്‍ ഒരു അര ലക്ഷം ജോലികള്‍ പുള്ളിക്കാരന്‍ ഉണ്ടാക്കിയെടുത് . പിന്നെന്തു 900 കോടി ചിലവും 3000 അംഗ പടയും വന്നാല്‍.

   ഇതില്‍ നിന്നും ഇന്ത്യക്ക് എന്ത് നേട്ടം ??  ഒരു ചുക്കുമില്ല . ഒരു കോപ്പും കിട്ടിയില്ല . അത്രെ തന്നെ .

(പണ്ടൊക്കെ അവിടന്ന് ആരെങ്കിലും വന്നാല്‍ കയ്യും കെട്ടി ഓച്ചാനിച്ച് നിക്കും വല്ലതും കിട്ടാന്‍ വേണ്ടി ... ഇപ്പോള്‍ അത് മാറി ...  ഇവിടന്നു വല്ലതും അടിച്ചോണ്ട്  പോവാമോ എന്നാണ് അവിടത്ത് കാരുടെ ചിന്ത ... ഇങ്ങനൊക്കെയായിരുന്നു പണ്ട് പോര്‍ച്ചുഗീസുകാരും  ബ്രിട്ടീഷുകാരും ഇന്ത്യയില്‍ വന്നത്  ... ഹാ . ഹാ ...ഹാ .... പിന്നെ നമ്മുടെ കോണാന്‍  സഹിതം അടിച്ചെടുത്തു അവര്‍ ഇപ്പോള്‍ മ്യുസിയം  ഉണ്ടാക്കി അവിടെ വെച്ചിരിക്കുന്നു ...   അത് പോലാവുമോ ??  ) 

                     യു എന്‍ രക്ഷാസമിതിയില്‍ സപ്പോര്‍ട്ട് വാഗ്ദാനം ചെയ്തു പോയി . പക്ഷെ അതിനു ഇനിയും കടമ്പകള്‍ ഏറെയുണ്ട് . അത് കൊണ്ട് അത്ര പെട്ടന്ന് അത് കിട്ടില്ല . പിന്നെ അവിടന്ന് ജോലികള്‍ അടിച്ചു എടുക്കുന്നു എന്നുള്ള പരാതികള്‍ .  അതിനു വല്യ മാറ്റം ഒന്നും വന്നില്ല . ഇപ്പോഴും അതൊക്കെ തന്നെ ആവര്‍ത്തിക്കുന്നു . ഇന്ത്യയിലോട്ടു ജോലികള്‍ ഇനിയും വിടില്ല എന്നുള്ള നയത്തിനൊന്നും   മാറ്റം വന്നില്ല.  ഇവിടന്നു അങ്ങോട്ട്‌ പോകുന്നവര്‍ക്ക് വിസ കാശ് കുറയ്ക്കാമെന്നും ഉറപ്പൊന്നും കിട്ടിയില്ല. പിന്നെ എന്ത് കുന്തം കിട്ടി . ഒബാമ വല്യ വായില്‍ പറയുന്നത് കേട്ട് . ഇന്ത്യയുടെ മൊത്തം അഭിവൃദ്ധി ആണ് ലക്‌ഷ്യം എന്ന് . പക്ഷെ അമേരിക്കയുടെ ഉയര്‍ച്ചയാണ്‌ മനസ്സില്‍ വിചാരിച്ചത് . അവിടന്ന് വല്ലതും ഇവിടെ വാങ്ങിയെങ്കില്‍ അല്ലേ അവിടത്ത്കാര്‍ക്ക് വല്ലതും ഉണ്ടാവു?? ഇനി പാകിസ്താന്‍, കാശ്മീര്‍ ; ഇത് രണ്ടും  ഒബാമ ഇന്ത്യയില്‍ വളരെ ശ്രദ്ധിച്ചു ഉപയോഗിച്ച്  . വന്ന പാടെ മുംബയില്‍ ആ വാക്ക്  പുള്ളിക്കാരന്‍ അങ്ങ് വിഴുങ്ങി അല്ലെങ്കില്‍ മറന്നു പോയി . പിന്നെ പിള്ളേരെ കണ്ടപ്പോള്‍ ; അതില്‍ ഒരു മിടുക്കി ഒബാമയെ സ്റ്റമ്പ്  ചെയ്തു ; എന്ത് കൊണ്ടാ  ചേട്ടാ ഈ അമേരിക്ക പാകിസ്ഥാനെ തീവ്രവാദ രാജ്യം ആയി അന്ഗീകരിക്കാത്തത് ?? പുള്ളിക്കാരന്‍ വളരെ ബുദ്ധിമുട്ടി തട്ടിയും മുട്ടിയും , എന്നാല്‍  എങ്ങും തൊടാത്ത ഒരു ഉത്തരം കൊടുത്തു . അത് ഇവിടത്തെ പത്രക്കാരും പിന്നെ രാഷ്ട്രീയക്കാരും എന്തോ കിട്ടിയ മാതിരി പൊക്കി പിടിച്ചു .  ഒള്ളത് കൊണ്ട് ഓണം പോലെ .  


                ഉയര്‍ച്ചയുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നു അമേരിക്കയിലേക്ക്‌ പറന്നു ഒബാമ . വായില്‍ നോക്കി നമ്മള്‍ താഴെ നിന്നു കൈകള്‍ നീട്ടി വീശി . ഇനിയും തുറക്കണം കൂടുതല്‍ കൂടുതല്‍ തുറക്കണം . ഇനിയും അമേരിക്കന്‍ രാഷ്ട്രപതിമാര്‍  ഇന്ത്യയില്‍  വരണം . പറ്റുമെങ്കില്‍ ഒബാമ തന്നെ ഇനിയും വരണം, നാല് വര്ഷം ഇനിയും ഉണ്ടല്ലോ ??  . ഇനിയും ഇവിടെ പലതും ഉണ്ട് . ഇപ്പോള്‍ നമ്മുടെ കയ്യില്‍ കാശ് ഉണ്ട് . അത് എങ്ങനേയും അങ്ങ് വരുത്തണം ... അവിടെ ഇനിയും ജോലികള്‍ ആവശ്യം ഉണ്ട് . വരണം വരണം ...സ്വാഗതം ..നമ്മള്‍ വാതിലുകള്‍ മലര്‍ക്കെ തുറന്നു തന്നെ ഇട്ടിരിക്കുന്നു ..... 
        

അഭിപ്രായങ്ങളൊന്നുമില്ല: