2010, ഡിസംബർ 28, ചൊവ്വാഴ്ച

അവസാനം ഹാന്‍ ഹാന്‍ കീഴടങ്ങി

                         ചൈനീസ് ഭരണത്തിന് മുമ്പില്‍ അവസാനം ഹാന്‍ ഹാന്‍ തല്ക്കാലത്തെക്കെങ്കിലും   തോല്‍വി വഴങ്ങി .  ലോകം അംഗീകരിച്ച , ഫോര്‍ബസ് മാസിക തിരെഞ്ഞെടുത്ത അമ്പതു ലോക സ്വാധീനമുള്ള  വ്യക്തികളില്‍  ഹാന്‍ ഹാന്‍ ഒരാളാണ് . അത് കൊണ്ടാണ് ചൈന ഇത് വരെ മിണ്ടാതിരുന്നത് ; ചില കൈ കടത്തലുകള്‍   ഉണ്ടായിരുന്നെങ്ങിലും . എന്നാലും അങ്ങനങ്ങ് ചുമ്മതിരിക്കനാവുമോ .... ചെക്കന്‍ പിച്ച പിച്ച വെയ്ച്ചു .. പുതിയതായി മാഗസിന്‍ തുടങ്ങി കളഞ്ഞു . "പാര്‍ട്ടി" എന്ന് പേര് നല്‍കിയ മാഗസിന്‍ കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത് . പതിനഞ്ചു ലക്ഷം കോപ്പികള്‍  ചൂടപ്പം പോലെ വിറ്റു പോയി . വെറും ഇരുപതു ദിവസം കൊണ്ട് പത്തു ലക്ഷം കോപ്പികള്‍ വിട്ടു "പാര്‍ട്ടി" ജനപ്രിയമാവുകയായിരുന്നു ; അതെ സമയം സര്‍ക്കാരിനു അപ്രിയവും . "പാര്‍ട്ടി" നിറയെ സര്‍ക്കാരിനുള്ള നിശിത വിമര്‍ശനം ആയിരുന്നു . അത് തന്നെയായിരുന്നു സര്‍ക്കാരിനു തലവേദനയും. ചൈനയുടെ ചരിത്രത്തില്‍ സര്‍ക്കാരിനെ ഇത്രയും രൂക്ഷ വിമര്‍ശനം നടത്തുന്ന   ഒരു മനുഷ്യന്‍ ഉണ്ടാവില്ല. അഥവാ ഉണ്ടായാല്‍ പിറ്റേന്ന് അയാള്‍ അവിടെയുണ്ടാവില്ല. ഒന്നുകില്‍ ജയിലില്‍ അല്ലെങ്ങില്‍ ....

                               ചൈനീസ് ഭാഷയിലുള്ള ഹാന്‍ ഹാന്‍ന്റെ ബ്ലോഗ്‌ ജനപ്രിയമാണ് . നിറയെ സര്‍ക്കാരിനുള്ള ഹാസ്യ വിമര്‍ശനങ്ങള്‍ ആണ് . എന്നാലും ജന രോക്ഷം ഭയന്ന് ഇത് വരെ സര്‍ക്കാര്‍ കടുത്ത നടപടികള്‍ക്ക് മുതിര്‍ന്നിരുന്നില്ല . എന്നാല്‍ കഴിഞ്ഞ മാസം പുറത്തിറങ്ങിയ "പാര്‍ട്ടി" മാഗസിന്‍ അത്രയ്ക്ക് അങ്ങ് ജനപ്രിയമാവുന്നതിനു മുമ്പ് തന്നെ സര്‍ക്കാര്‍ അതിനെ കൂട്ടിലടച്ചു . അങ്ങനെ ഇറങ്ങി ഒരു പ്രതി കൊണ്ട് തന്നെ മാഗസിന്‍ അകാല ചരമമടഞ്ഞു . അടുത്ത പ്രതിയുടെ ജോലികള്‍ പുരോഗമിക്കവെയാണ് സര്‍ക്കാര്‍ നടപടി .  അതാണ്‌ ചൈനീസ് ഭരണകൂടം. വിമര്‍ശനങ്ങള്‍ വീറോടെ പിഴുതെറിയും . എന്നിട്ടും ഹാന്‍ ഹാന്‍ അവിടെ പിടിച്ചു നില്‍ക്കുന്നു .അത് തന്നെയാണ് ഹാന്‍ ഹാന്‍ നെ വ്യത്യസ്തനാക്കുന്നതും   ജനപ്രിയനാക്കുന്നതും. 

                       ഹാന്‍ ഹാന്‍ ഇതിനെ കുറിച്ച് ഇത്രമാത്രമേ ബ്ലോഗില്‍ പ്രതികരിച്ചിട്ടുല്ല്  .  പ്രസാധകര്‍ പിന്മാറുന്നതിനാല്‍ മാഗസിന്‍ നിര്ത്തുന്നു . ബാക്കിയെല്ലാം നിങ്ങള്‍ ഊഹിച്ചെടുത്തു പൂരിപ്പിക്കണം ...   ചൈനക്കാര്‍ക്ക്  അതിനു വല്യ പ്രയാസം ഉണ്ടാവില്ല. 

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

chinese sarkar athrakkum saktharanu....