2010, ഡിസംബർ 22, ബുധനാഴ്‌ച

കേരളത്തിലെ ആദ്യ മദ്യ സഭ

കേരളത്തിലെ ആദ്യ മദ്യ സഭ ഏത് ??

 ഇത് ഒരു അഞ്ചു  വര്ഷം കഴിഞ്ഞുള്ള അഞ്ചു ആര്  ക്ലാസ്സുകളിലെ പരീക്ഷയില്‍ ചോദിക്കാവുന്ന ചോദ്യമാണ്  . ആരും കുറ്റം പറയില്ല . പിള്ളേര്‍ ഉത്തരം എഴുതുകയും ചെയ്യും .    പിള്ളേര്‍ക്കും രക്ഷകര്താക്കള്‍ക്കും   അദ്ധ്യാപര്‍ക്കും  ചോദ്യകര്ത്താവിനും   ചാരിതാര്‍ത്ഥ്യം   . ഇതില്‍ കൂടുതല്‍   എന്ത്‌ വേണം.  ഒരു ഉപ ചോദ്യം കൂടി ചോദിയ്ക്കാന്‍ സാദ്ധ്യതയുണ്ട്. 
    
 കേരളത്തിലെ ആദ്യ മദ്യ സഭയുടെ അധ്യക്ഷ ആര് ??

        പിള്ളേര്‍ക്ക് വേണമെങ്ങില്‍ ക്ലൂ കൊടുക്കാവുന്നതാണ്
(ക്ലൂകള്‍   :  ഒരു ടീച്ചര്‍ ആണ് , ഒരു മന്ത്രിയാണ് , ഇംഗ്ലീഷില്‍ പലതവണ പ്രസംഗിച്ചു  കയ്യടി വാങ്ങിയിട്ടുള്ളതാണ് , ആരോഗ്യവതിയായിരുനു (അപ്പോള്‍ ആരോഗ്യവതിയാണ് എന്നുറപ്പില്ല; പത്തു വര്ഷം എടുക്കുമേ   ഇത് ... )

എന്തായാലും കഴിഞ്ഞ ആഴ്ചയിലെ തട്ട് പൊളപ്പന്‍  ടയലോഗുകളില്‍ ഒന്നായിട്ടു   ഇതിനെ വിലയിരുത്തുന്നു . പിന്നെ നിഷേധം ആയി ...  വാക്ക് മാറ്റി പറയല്‍ ആയി ...  ഏതായാലും ചാനലുകാര്‍ക്ക് രണ്ടു ദിവസത്തേക്ക് കഞ്ഞി കുടിക്കാനുള്ളതായി  ....  ഈ ഉപകാരം മറന്നാലും ഞാന്‍............... !!

ഇനി ഒരല്‍പം മദ്യപിച്ചാല്‍ കുറ്റം പറയാനൊക്കുമോ ??  വര്‍ഷാ വര്ഷം കോടികളല്ലേ     മദ്യം കൊണ്ട്  കിട്ടുന്നത് .  എന്നിട്ടും അതിനു പഴി ?? സര്‍ക്കാരിനെ നാല് കാലില്‍ താങ്ങി നിര്‍ത്തുന്നത് തന്നെ മദ്യമാണ് .  പിന്നെന്താ ഇവിടത്തെ പ്രശ്നം .....  കേരളം നാല് കാലില്‍ ആണെന്ന് ഉള്ളത് രഹസ്യമായ പരസ്യമാണ് ...  ഇതില്‍ നമ്മളെ തോല്‍പ്പിക്കാന്‍ ആര്‍ക്കും അടുത്ത കാലത്തൊന്നും പറ്റുകയില്ല... ഓരോ വര്‍ഷവും ഓരോ സീസണും കഴിയുമ്പോള്‍   നമ്മള്‍ നമ്മുടെ തന്നെ റെക്കോര്‍ഡ്‌ തിരുത്തി മുന്നേറുകയാണല്ലോ ...  ആരുണ്ട് നമ്മളെ തോല്‍പ്പിക്കാന്‍ ??  നമ്മുടെ നേതാക്കന്മാര്‍ മാര്‍ഗദര്‍ശികളാകുന്നത്   കൊണ്ട് എന്താ കുഴപ്പം ?? ഇനി അസൂയ കൊണ്ടാവുമോ ??  തന്നെ കൊണ്ടാവുന്നില്ലല്ലോ    ......   ഇതൊന്നും അങ്ങനെ വിട്ടുകളയാനുല്ലതല്ല....   ഇനി ചിലപ്പോള്‍... ഒരു പബ്ലിസിറ്റി ആയിരിക്കുമോ ഉദ്ദേശം ??     
 
നേതാക്കന്മാര്‍ ജനങ്ങള്‍‍ക്ക് മാതൃകയാവട്ടെ എന്നാണ് ഉദ്ദേശിച്ചത് എന്ന് ഉറപ്പു പറയാന്‍ പറ്റില്ല .  ..  മദ്യ മാഫിയില്‍ നിന്നും കോടികള്‍ വാങ്ങിയ ആരോഗ്യമതി രാജിവെയ്ക്കുക ?? ഇതാണ് ചിലര്‍ ഉദ്ദേശിച്ചത് ..  അതും പാളി ....  ചാനലുകാര്‍ അത് ഉദ്ദേശ  ശുദ്ധിയെ ചോദ്യം  ചെയ്തു മറുപുറം ഏറ്റു പിടിച്ചു.....  നടക്കാന്‍ പാടില്ലാത്തത് ...   ഏതായാലും നടന്നു ..... പോട്ടെ ... പോട്ടെ .... 

അവസാനം അനുബന്ധ ഡൈലോഗ്  : മദ്യ സഭയിലെ അംഗങ്ങള്‍ അവര്‍ മദ്യം ഉപയോഗിച്ചിട്ടില്ല എന്ന് പറയുകയാണെങ്കില്‍ അതാണ്‌ ശെരി .  അതും പറഞ്ഞു തടി ഊരി.....  

 എനിക്കൊരു സംശയം .... അപ്പോള്‍ പിന്നെ മൂക്കില്‍ അടിച്ച മദ്യ ഗന്ധം ആരുടെ ?? ഇനി വല്ല ചാത്തന്‍   സേവയുമാവുമോ  നമ്മുടെ മദ്യ സഭയില്‍  ?? അടുത്ത വര്‍ഷത്തെ റെക്കോര്‍ഡ്‌ തകര്‍ക്കാന്‍ .....

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

Good. But not upto the mark. Needs to improve a lot.