ഇളനീരിന്റെ പുതുവത്സരാശംസകള്‍
2010, ഡിസംബർ 31, വെള്ളിയാഴ്‌ച
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്‍
4:03 PM
0
അഭിപ്രായ(ങ്ങള്)
2010, ഡിസംബർ 28, ചൊവ്വാഴ്ച
അവസാനം ഹാന്‍ ഹാന്‍ കീഴടങ്ങി
ചൈനീസ് ഭാഷയിലുള്ള ഹാന്‍ ഹാന്‍ന്റെ ബ്ലോഗ് ജനപ്രിയമാണ് . നിറയെ സര്‍ക്കാരിനുള്ള ഹാസ്യ വിമര്‍ശനങ്ങള്‍ ആണ് . എന്നാലും ജന രോക്ഷം ഭയന്ന് ഇത് വരെ സര്‍ക്കാര്‍ കടുത്ത നടപടികള്‍ക്ക് മുതിര്‍ന്നിരുന്നില്ല . എന്നാല്‍ കഴിഞ്ഞ മാസം പുറത്തിറങ്ങിയ "പാര്‍ട്ടി" മാഗസിന്‍ അത്രയ്ക്ക് അങ്ങ് ജനപ്രിയമാവുന്നതിനു മുമ്പ് തന്നെ സര്‍ക്കാര്‍ അതിനെ കൂട്ടിലടച്ചു . അങ്ങനെ ഇറങ്ങി ഒരു പ്രതി കൊണ്ട് തന്നെ മാഗസിന്‍ അകാല ചരമമടഞ്ഞു . അടുത്ത പ്രതിയുടെ ജോലികള്‍ പുരോഗമിക്കവെയാണ് സര്‍ക്കാര്‍ നടപടി . അതാണ് ചൈനീസ് ഭരണകൂടം. വിമര്‍ശനങ്ങള്‍ വീറോടെ പിഴുതെറിയും . എന്നിട്ടും ഹാന്‍ ഹാന്‍ അവിടെ പിടിച്ചു നില്‍ക്കുന്നു .അത് തന്നെയാണ് ഹാന്‍ ഹാന്‍ നെ വ്യത്യസ്തനാക്കുന്നതും ജനപ്രിയനാക്കുന്നതും.
ഹാന്‍ ഹാന്‍ ഇതിനെ കുറിച്ച് ഇത്രമാത്രമേ ബ്ലോഗില്‍ പ്രതികരിച്ചിട്ടുല്ല് . പ്രസാധകര്‍ പിന്മാറുന്നതിനാല്‍ മാഗസിന്‍ നിര്ത്തുന്നു . ബാക്കിയെല്ലാം നിങ്ങള്‍ ഊഹിച്ചെടുത്തു പൂരിപ്പിക്കണം ... ചൈനക്കാര്‍ക്ക് അതിനു വല്യ പ്രയാസം ഉണ്ടാവില്ല.
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്‍
6:09 PM
1 അഭിപ്രായ(ങ്ങള്)
2010, ഡിസംബർ 24, വെള്ളിയാഴ്‌ച
ഇളനീരിന്റെ ഹൃദയം നിറഞ്ഞ ക്രിസ്ത്മസ് ആശംസകള്‍
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായ യേശുവിന്റെ ഓര്‍മയ്ക്ക്....
സഹനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായ യേശുവിന്റെ ഓര്‍മയ്ക്ക്....
വീണ്ടുമൊരു ക്രിസ്ത്മസ് വരവായ് ...... ലോകമെങ്ങും സമാധാനത്തിന്റെ ദൂതുമായി ....
വീണ്ടുമൊരു പുതു വര്‍ഷത്തെ വരവേല്‍ക്കാന്‍ നമ്മള്‍ ഒരുങ്ങുകയായി ......
ഈ ബ്ലോഗിന്റെ എല്ല വായനക്കാര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ ക്രിസ്ത്മസ് ആശംസകള്‍ ....
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്‍
12:29 PM
0
അഭിപ്രായ(ങ്ങള്)
2010, ഡിസംബർ 22, ബുധനാഴ്‌ച
കേരളത്തിലെ ആദ്യ മദ്യ സഭ
ഇത് ഒരു അഞ്ചു വര്ഷം കഴിഞ്ഞുള്ള അഞ്ചു ആര് ക്ലാസ്സുകളിലെ പരീക്ഷയില്‍ ചോദിക്കാവുന്ന ചോദ്യമാണ് . ആരും കുറ്റം പറയില്ല . പിള്ളേര്‍ ഉത്തരം എഴുതുകയും ചെയ്യും . പിള്ളേര്‍ക്കും രക്ഷകര്താക്കള്‍ക്കും അദ്ധ്യാപര്‍ക്കും ചോദ്യകര്ത്താവിനും ചാരിതാര്‍ത്ഥ്യം . ഇതില്‍ കൂടുതല്‍ എന്ത് വേണം. ഒരു ഉപ ചോദ്യം കൂടി ചോദിയ്ക്കാന്‍ സാദ്ധ്യതയുണ്ട്.
കേരളത്തിലെ ആദ്യ മദ്യ സഭയുടെ അധ്യക്ഷ ആര് ??
പിള്ളേര്‍ക്ക് വേണമെങ്ങില്‍ ക്ലൂ കൊടുക്കാവുന്നതാണ്
(ക്ലൂകള്‍ : ഒരു ടീച്ചര്‍ ആണ് , ഒരു മന്ത്രിയാണ് , ഇംഗ്ലീഷില്‍ പലതവണ പ്രസംഗിച്ചു കയ്യടി വാങ്ങിയിട്ടുള്ളതാണ് , ആരോഗ്യവതിയായിരുനു (അപ്പോള്‍ ആരോഗ്യവതിയാണ് എന്നുറപ്പില്ല; പത്തു വര്ഷം എടുക്കുമേ ഇത് ... )
എന്തായാലും കഴിഞ്ഞ ആഴ്ചയിലെ തട്ട് പൊളപ്പന്‍ ടയലോഗുകളില്‍ ഒന്നായിട്ടു ഇതിനെ വിലയിരുത്തുന്നു . പിന്നെ നിഷേധം ആയി ... വാക്ക് മാറ്റി പറയല്‍ ആയി ... ഏതായാലും ചാനലുകാര്‍ക്ക് രണ്ടു ദിവസത്തേക്ക് കഞ്ഞി കുടിക്കാനുള്ളതായി .... ഈ ഉപകാരം മറന്നാലും ഞാന്‍............... !!
ഇനി ഒരല്‍പം മദ്യപിച്ചാല്‍ കുറ്റം പറയാനൊക്കുമോ ?? വര്‍ഷാ വര്ഷം കോടികളല്ലേ മദ്യം കൊണ്ട് കിട്ടുന്നത് . എന്നിട്ടും അതിനു പഴി ?? സര്‍ക്കാരിനെ നാല് കാലില്‍ താങ്ങി നിര്‍ത്തുന്നത് തന്നെ മദ്യമാണ് . പിന്നെന്താ ഇവിടത്തെ പ്രശ്നം ..... കേരളം നാല് കാലില്‍ ആണെന്ന് ഉള്ളത് രഹസ്യമായ പരസ്യമാണ് ... ഇതില്‍ നമ്മളെ തോല്‍പ്പിക്കാന്‍ ആര്‍ക്കും അടുത്ത കാലത്തൊന്നും പറ്റുകയില്ല... ഓരോ വര്‍ഷവും ഓരോ സീസണും കഴിയുമ്പോള്‍ നമ്മള്‍ നമ്മുടെ തന്നെ റെക്കോര്‍ഡ് തിരുത്തി മുന്നേറുകയാണല്ലോ ... ആരുണ്ട് നമ്മളെ തോല്‍പ്പിക്കാന്‍ ?? നമ്മുടെ നേതാക്കന്മാര്‍ മാര്‍ഗദര്‍ശികളാകുന്നത് കൊണ്ട് എന്താ കുഴപ്പം ?? ഇനി അസൂയ കൊണ്ടാവുമോ ?? തന്നെ കൊണ്ടാവുന്നില്ലല്ലോ ...... ഇതൊന്നും അങ്ങനെ വിട്ടുകളയാനുല്ലതല്ല.... ഇനി ചിലപ്പോള്‍... ഒരു പബ്ലിസിറ്റി ആയിരിക്കുമോ ഉദ്ദേശം ??
നേതാക്കന്മാര്‍ ജനങ്ങള്‍ക്ക് മാതൃകയാവട്ടെ എന്നാണ് ഉദ്ദേശിച്ചത് എന്ന് ഉറപ്പു പറയാന്‍ പറ്റില്ല . .. മദ്യ മാഫിയില്‍ നിന്നും കോടികള്‍ വാങ്ങിയ ആരോഗ്യമതി രാജിവെയ്ക്കുക ?? ഇതാണ് ചിലര്‍ ഉദ്ദേശിച്ചത് .. അതും പാളി .... ചാനലുകാര്‍ അത് ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്തു മറുപുറം ഏറ്റു പിടിച്ചു..... നടക്കാന്‍ പാടില്ലാത്തത് ... ഏതായാലും നടന്നു ..... പോട്ടെ ... പോട്ടെ ....
അവസാനം അനുബന്ധ ഡൈലോഗ് : മദ്യ സഭയിലെ അംഗങ്ങള്‍ അവര്‍ മദ്യം ഉപയോഗിച്ചിട്ടില്ല എന്ന് പറയുകയാണെങ്കില്‍ അതാണ് ശെരി . അതും പറഞ്ഞു തടി ഊരി.....
എനിക്കൊരു സംശയം .... അപ്പോള്‍ പിന്നെ മൂക്കില്‍ അടിച്ച മദ്യ ഗന്ധം ആരുടെ ?? ഇനി വല്ല ചാത്തന്‍ സേവയുമാവുമോ നമ്മുടെ മദ്യ സഭയില്‍ ?? അടുത്ത വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ക്കാന്‍ .....
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്‍
1:43 PM
1 അഭിപ്രായ(ങ്ങള്)
2010, ഡിസംബർ 17, വെള്ളിയാഴ്‌ച
ഒരു മാസത്തിനു ശേഷം ...........
അങ്ങനെ ഒരു മാസം ആവുന്നു ഞാന്‍ ബ്ലോഗ് എഴുതിയിട്ട് .
കാരണങ്ങള്‍ തേടി അലയണ്ട ....
......
.......
.........
ആരും എന്നെ തട്ടിക്കൊണ്ടു പോയതല്ല ...
ഞാന്‍ ആരെയും തട്ടികൊണ്ടു പോയതല്ല ...
ഈ നാട്ടില്‍ വിഷയ ദാരിദ്ര്യം വന്നു ഭവിച്ചതല്ല...
ലോക്കപ്പിനകത്തായതല്ല ......
വല്ല ലോ ക്ലാസ്സ് രോഗവും വന്നു കിടപ്പായതല്ല ....
സമയമില്ലാഞ്ഞിട്ടല്ല ....
വയാനക്കാരില്ലാഞ്ഞിട്ടല്ല .....
മനസ്സില്ലാഞ്ഞിട്ടല്ല .... (ഇല്ലയിരുന്ന്നു എന്നെനിക്കറിയാം .. ) .....
ഇനിയും കാരണങ്ങള്‍ നിരത്തുന്നില്ല..... ഇനിയും കുറെയുണ്ട് ..... ചുമ്മാതെന്തിനാ നിന്റെയൊക്കെ തള്ളയ്ക്കു വിളിയും പിരാക്കും വാങ്ങി വെയ്ക്കുന്നത് ..... ....
ഇനി കാരണം പറയാം ....
ആരെങ്കിലും പഴയ ബ്ലോഗുകള്‍ വായിക്കുമോ എന്നറിയണമല്ലോ .. അറിഞ്ഞു .... ട്രാഫിക് അങ്ങനെ ഒഴുകി..ഒഴുകി ... അപ്പോള്‍ ആരെങ്കിലുമൊക്കെ ഈ ബ്ലോഗ്‌വായിക്കുന്നുണ്ട് . സന്തോഷം ...... പരമ സന്തോഷം ........... ഇനിയും ഇങ്ങനെ ഇരുന്നാല്‍ ആ ഒഴുക്ക് നിക്കും ....
ഞാനില്ലെങ്കിലും ബ്ലോഗ് ലോകം എങ്ങനെ പോകുന്നു എന്ന് പുറത്തു നിന്നും ഞാന്‍ വീക്ഷിച്ചപ്പോള്‍.. എനിക്കു തോന്നിയ വിഷയം എന്താണെന്ന് വെയ്ച്ചാല്‍ ...
വേണ്ട .... എനിക്കു തോന്നിയത് ഞാന്‍ തന്നെ അറിഞ്ഞാല്‍ മതി ......
ഹോ .... ഒരു മാസം .... നാല് ആഴ്ച ... മുപ്പതു ദിവസം ..... എന്തൊക്കെ സംഭവിച്ചു ..... എല്ലാം കൂടി എഴുതണമല്ലോ ....
കുറെ ഉണ്ട് എഴുതാന്‍ .... എല്ലാത്തിനും പ്രതികരിക്കാന്‍ ഞാനാരാ .. കാട്ടു മാക്കാനോ ?? ഇനിയുള്ളത് വല്ലതുമുണ്ടെങ്കില്‍ എഴുതും ..... എനിക്കു തോന്നണം ..... (വായിക്കാന്‍ നിങ്ങള്‍ക്കും തോന്നണം ...... )
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്‍
10:28 AM
2
അഭിപ്രായ(ങ്ങള്)