ആങ് സാന്‍ സ്യൂചിയുടെ മോചനം സ്വാതന്ത്ര്യത്തിന്റെ പുതു വസന്തമായി കടന്നു വന്നു . വര്‍ഷങ്ങളായുള്ള മ്യാന്മാര്‍ ജനതയുടെ സാഫല്യം . കഴിഞ്ഞ ഇരുപത്തിയൊന്നു വര്‍ഷത്തിന്റെയുള്ളില്‍ പതിനഞ്ചു വര്‍ഷങ്ങളും സ്യൂചി വീട്ടു തടങ്ങലിലായിരുന്നു . ഇപ്രാവശ്യം ഏഴു വര്ഷം തുടര്‍ച്ചയായി ; അവര്‍ പുറം ലോകം കണ്ടിട്ട് ; സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങിയിട്ട് . എന്നാലും ആദ്യ പ്രസംഗത്തില്‍ പ്രകോപനകരമായി ഒന്നും പറഞ്ഞില്ല. അനുനയത്തിന്റെ ഭാഷയിലാണ് അവര്‍ പ്രതികരിച്ചത് . പട്ടാളത്തിന്റെ കണ്ണുകള്‍ തന്റെ ചുറ്റും വലയം തീര്ത്തിട്ടുണ്ടെന്നു അവര്‍ക്കറിയാം .
മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനും പട്ടാളനിയന്ത്രണത്തില്‍ കഴിയുന്ന മാതൃരാജ്യത്ത് നിയമവാഴ്ച കൊണ്ടുവരാനുമുള്ള പോരാട്ടം തുടരുമെന്ന് മ്യാന്‍മറിലെ ജനാധിപത്യ പോരാളി ആങ് സാന്‍ സ്യൂചി തന്റെ ആദ്യ പ്രസംഗത്തില്‍ പറഞ്ഞു .
''ഞാന്‍ മനുഷ്യാവകാശങ്ങളില്‍ വിശ്വസിക്കുന്നു. ഞാന്‍ നിയമവാഴ്ചയില്‍ വിശ്വസിക്കുന്നു. ഇവയ്ക്കായി ഞാന്‍ എല്ലായ്‌പ്പോഴും പോരാടും. എല്ലാ ജനാധിപത്യശക്തികളോടും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ജനങ്ങളുടെ പിന്തുണ ആവശ്യമാണ്'' -അവര്‍ കൂട്ടിച്ചേര്‍ത്തു . എന്നാല്‍ ജനറല്‍ താന്‍ ഷ്വെയ്ക്കുള്ളയുമായി താന്‍ ഒരു പോരട്ടത്തിനില്ല എന്നുള്ള സന്ദേശമാണ് അവര്‍ തന്റെ ആദ്യ പ്രസംഗത്തില്‍ കൂടി പുറത്തു വിട്ടത് . അവരുടെ ഓരോ വക്കും വളരെ സൂക്ഷിച്ചുള്ളതായിരുന്നു. പട്ടാളവുമായി ഒരു തുറന്ന ചര്‍ച്ചക്കാണ് താന്‍ തയ്യാറെടുക്കുന്നെതെന്നും അവര്‍ പറഞ്ഞു .
2010, നവംബർ 19, വെള്ളിയാഴ്‌ച
സ്വാതന്ത്ര്യത്തിന്റെ പുതു വസന്തം
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്‍
1:05 AM
0
അഭിപ്രായ(ങ്ങള്)
ലേബലുകള്‍: aung-san-suu-kyi, bhutan, bhutan election, suukyi
2010, നവംബർ 10, ബുധനാഴ്‌ച
എന്തുണ്ടാക്കി ഒബാമയുടെ വരവ് ??
അമ്പത്തിനാലായിരം ജോലികള്‍ . പുതിയ ബാന്ധവങ്ങള്‍ . പുതിയ വാതിലുകള്‍ . ജന്നലുകള്‍ പിന്നാലെ ?? പിന്നെ ഉയര്‍ച്ചയുടെ വാതിലുകള്‍ ഇനിയും തുറന്നു തരാന്‍ ഒരു സ്മൈലും. ഇനിയും വേണ്ടിവരുമല്ലോ കൊണ്ടുപോവാന്‍ . അപ്പോള്‍ പിന്നെ വാതിലുകള്‍ എന്തിനു അടയ്ക്കണം , തുറന്നു തന്നെ കിടക്കട്ടെ . ഇതൊക്കെ ഇവിടെ ഇന്ത്യയില്‍ ഉണ്ടായി , ഉണ്ടാവും എന്നോന്നുമല്ല പറഞ്ഞു വന്നത് . ഇവിടെ എല്ലാം ഒരു കച്ചവടമായി കണ്ടു കൊണ്ട് ഇവിടെ ഇറങ്ങിയ അമേരിക്കന്‍ മുതല ... പിന്നെ ഇവിടന്നു ഒള്ളത് അടിച്ചെടുത്തു കൊണ്ട് പറന്ന അമേരിക്കന്‍ മുതലാളി തലൈവരെ പറ്റിയാണ് പറഞ്ഞത് . ജോലികള്‍ ഉണ്ടാവാന്‍ പോകുന്നത് അമേരിക്കയില്‍ . ബിസിനെസ്സ് ഉണ്ടാക്കാന്‍ പോവുന്നത് അമേരിക്കയില്‍ . ഡോളര്‍ ഒഴുകാന്‍ പോവുന്നത് അമേരിക്കയില്‍ . വന്നത് കച്ചവട മുതലാളിമാര്‍ . കണ്ടത് മുതലാളിമാരെ . ഇതില്‍ സാധാരണക്കാരന് എന്ത് നേട്ടം . അവനു എന്ത് കാര്യം . പൊന്നൊരുക്കുന്നിടത് പൂച്ചെക്കെന്തു കാര്യം .
ഇന്ത്യ ഒരു ചുക്കും ഉണ്ടാക്കിയില്ല അഥവാ ഉണ്ടായില്ല . പിറകെ നടന്നു അത് ഇതാണ് .ഇത് ലതാണ് എന്നൊക്കെ കാണിച്ചും പറഞ്ഞും കൊടുത്തു . കുറെ ഉറപ്പുകള്‍ മാത്രം അതെപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാമല്ലോ ?? എഴുതിയൊന്നും കൊടുത്തിട്ടില്ലല്ലോ ??
സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരകയറാന്‍ വെമ്പുന്ന അമേരിക്കയെ ഒന്നും കൂടി കായ്‌പിടിച്ചു കയറ്റാന്‍ ശ്രമിച്ചു കൊണ്ട് അമ്പത്തിനാലായിരം ജോലികള്‍ അവിടെ ഉണ്ടാക്കാന്‍ ഒബാമയ്ക്ക് കഴിഞ്ഞു . കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടിയ ഒബാമയ്ക്ക് ഇത് ഒരു കച്ചിതുരുമ്പാവും . പിന്നെ ചാടിയും പാടിയും ദീപാവലിയും ആഘോഷിച്ചു, പിള്ളേരെ കണ്ടു ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പറഞ്ഞും ഭാര്യ സമേതം ഒബാമ ഇന്ത്യയില്‍ നിറഞ്ഞു നിന്ന് . ഗാന്ധിജിയെ പൊക്കി പൊക്കി പൊക്കി അങ്ങ് ആകാശത്തോളം മുട്ടിച്ചും ഇന്ത്യക്കാര്‍ക്കിടയില്‍ ഒബാമ മതിപ്പുണ്ടാക്കി . അവസാനം വല്യ ഉറപ്പൊന്നും കൊടുക്കാതെ പുള്ളിക്കാരന്‍ വന്ന പോലെ പോയി.
900 കോടി രൂപ ആയിരുന്നത്രെ ഒബാമയുടെ ഒരു ദിവസത്തെ ഇന്ത്യയിലെ ചെലവ് . 3000 പേരുടെ പട തന്നെയുണ്ടായിരുന്നു ഒബാമയുടെ കൂടെ . അതും പോരാഞ്ഞു മുംബൈ ഒരു ദിവസം മുഴുവനും സ്തംഭിച്ചു നിന്നു . പുള്ളിക്കാരന്‍ ഡല്‍ഹിയിലേക്കു വിമാനം കയറിയതിനു ശേഷം ആണെത്രെ വീട്ടുകാര്‍ പോലും കതകു തുറന്നത് . അക്ഷരാര്‍ത്ഥത്തില്‍ മുംബയെ പൂട്ടിയിട്ടിരിക്കുവായിരുന്നു . ദല്‍ഹിയിലും സമാനമായ അവസ്ഥയായിരുന്നു . എന്താ ഇത് .... വെള്ളരിക്ക പട്ടണമോ ?? ചിലവുകള്‍ അമേരിക്ക വഹിക്കുന്നു എന്നാണ് വെപ്പ് . അതിന്റെ വിശദാംശങ്ങള്‍ എനിക്കു അറിഞ്ഞു കൂടാ . അതിന്റെ അകമ്പടിക്കായി 34 യുദ്ധ കപ്പലുകള്‍ മുംബൈ തീരത്ത് നങ്കൂരം ഇടുമെന്ന് ഒരു ശ്രുതി ഉണ്ടായിരുന്നു . അത് ഇവിടത്തെ ബഡായി ആയിരുന്നു പിന്നീടു മനസിലായി . എന്നാലും നാല് തലത്തിലാണ് സുരക്ഷ ഒരുക്കിയത് .
എന്തായാലും ഗാന്ധിജിയേയും ഇന്ത്യയേയും പൊക്കി പൊക്കി അമേരിക്കയില്‍ ഒരു അര ലക്ഷം ജോലികള്‍ പുള്ളിക്കാരന്‍ ഉണ്ടാക്കിയെടുത് . പിന്നെന്തു 900 കോടി ചിലവും 3000 അംഗ പടയും വന്നാല്‍.
ഇതില്‍ നിന്നും ഇന്ത്യക്ക് എന്ത് നേട്ടം ?? ഒരു ചുക്കുമില്ല . ഒരു കോപ്പും കിട്ടിയില്ല . അത്രെ തന്നെ .
(പണ്ടൊക്കെ അവിടന്ന് ആരെങ്കിലും വന്നാല്‍ കയ്യും കെട്ടി ഓച്ചാനിച്ച് നിക്കും വല്ലതും കിട്ടാന്‍ വേണ്ടി ... ഇപ്പോള്‍ അത് മാറി ... ഇവിടന്നു വല്ലതും അടിച്ചോണ്ട് പോവാമോ എന്നാണ് അവിടത്ത് കാരുടെ ചിന്ത ... ഇങ്ങനൊക്കെയായിരുന്നു പണ്ട് പോര്‍ച്ചുഗീസുകാരും ബ്രിട്ടീഷുകാരും ഇന്ത്യയില്‍ വന്നത് ... ഹാ . ഹാ ...ഹാ .... പിന്നെ നമ്മുടെ കോണാന്‍ സഹിതം അടിച്ചെടുത്തു അവര്‍ ഇപ്പോള്‍ മ്യുസിയം ഉണ്ടാക്കി അവിടെ വെച്ചിരിക്കുന്നു ... അത് പോലാവുമോ ?? )
യു എന്‍ രക്ഷാസമിതിയില്‍ സപ്പോര്‍ട്ട് വാഗ്ദാനം ചെയ്തു പോയി . പക്ഷെ അതിനു ഇനിയും കടമ്പകള്‍ ഏറെയുണ്ട് . അത് കൊണ്ട് അത്ര പെട്ടന്ന് അത് കിട്ടില്ല . പിന്നെ അവിടന്ന് ജോലികള്‍ അടിച്ചു എടുക്കുന്നു എന്നുള്ള പരാതികള്‍ . അതിനു വല്യ മാറ്റം ഒന്നും വന്നില്ല . ഇപ്പോഴും അതൊക്കെ തന്നെ ആവര്‍ത്തിക്കുന്നു . ഇന്ത്യയിലോട്ടു ജോലികള്‍ ഇനിയും വിടില്ല എന്നുള്ള നയത്തിനൊന്നും മാറ്റം വന്നില്ല. ഇവിടന്നു അങ്ങോട്ട് പോകുന്നവര്‍ക്ക് വിസ കാശ് കുറയ്ക്കാമെന്നും ഉറപ്പൊന്നും കിട്ടിയില്ല. പിന്നെ എന്ത് കുന്തം കിട്ടി . ഒബാമ വല്യ വായില്‍ പറയുന്നത് കേട്ട് . ഇന്ത്യയുടെ മൊത്തം അഭിവൃദ്ധി ആണ് ലക്‌ഷ്യം എന്ന് . പക്ഷെ അമേരിക്കയുടെ ഉയര്‍ച്ചയാണ് മനസ്സില്‍ വിചാരിച്ചത് . അവിടന്ന് വല്ലതും ഇവിടെ വാങ്ങിയെങ്കില്‍ അല്ലേ അവിടത്ത്കാര്‍ക്ക് വല്ലതും ഉണ്ടാവു?? ഇനി പാകിസ്താന്‍, കാശ്മീര്‍ ; ഇത് രണ്ടും ഒബാമ ഇന്ത്യയില്‍ വളരെ ശ്രദ്ധിച്ചു ഉപയോഗിച്ച് . വന്ന പാടെ മുംബയില്‍ ആ വാക്ക് പുള്ളിക്കാരന്‍ അങ്ങ് വിഴുങ്ങി അല്ലെങ്കില്‍ മറന്നു പോയി . പിന്നെ പിള്ളേരെ കണ്ടപ്പോള്‍ ; അതില്‍ ഒരു മിടുക്കി ഒബാമയെ സ്റ്റമ്പ് ചെയ്തു ; എന്ത് കൊണ്ടാ ചേട്ടാ ഈ അമേരിക്ക പാകിസ്ഥാനെ തീവ്രവാദ രാജ്യം ആയി അന്ഗീകരിക്കാത്തത് ?? പുള്ളിക്കാരന്‍ വളരെ ബുദ്ധിമുട്ടി തട്ടിയും മുട്ടിയും , എന്നാല്‍ എങ്ങും തൊടാത്ത ഒരു ഉത്തരം കൊടുത്തു . അത് ഇവിടത്തെ പത്രക്കാരും പിന്നെ രാഷ്ട്രീയക്കാരും എന്തോ കിട്ടിയ മാതിരി പൊക്കി പിടിച്ചു . ഒള്ളത് കൊണ്ട് ഓണം പോലെ .
ഉയര്‍ച്ചയുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നു അമേരിക്കയിലേക്ക് പറന്നു ഒബാമ . വായില്‍ നോക്കി നമ്മള്‍ താഴെ നിന്നു കൈകള്‍ നീട്ടി വീശി . ഇനിയും തുറക്കണം കൂടുതല്‍ കൂടുതല്‍ തുറക്കണം . ഇനിയും അമേരിക്കന്‍ രാഷ്ട്രപതിമാര്‍ ഇന്ത്യയില്‍ വരണം . പറ്റുമെങ്കില്‍ ഒബാമ തന്നെ ഇനിയും വരണം, നാല് വര്ഷം ഇനിയും ഉണ്ടല്ലോ ?? . ഇനിയും ഇവിടെ പലതും ഉണ്ട് . ഇപ്പോള്‍ നമ്മുടെ കയ്യില്‍ കാശ് ഉണ്ട് . അത് എങ്ങനേയും അങ്ങ് വരുത്തണം ... അവിടെ ഇനിയും ജോലികള്‍ ആവശ്യം ഉണ്ട് . വരണം വരണം ...സ്വാഗതം ..നമ്മള്‍ വാതിലുകള്‍ മലര്‍ക്കെ തുറന്നു തന്നെ ഇട്ടിരിക്കുന്നു .....
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്‍
11:11 AM
0
അഭിപ്രായ(ങ്ങള്)
ലേബലുകള്‍: america, india, indian visit, manmohan, obama, obama 2010 in india
2010, നവംബർ 4, വ്യാഴാഴ്‌ച
2010, നവംബർ 3, ബുധനാഴ്‌ച
നമുക്ക് മാത്രമല്ല ലവനും കിട്ടി അടി ..... ഒബാമ പുണ്ണിയാളാ സമാധാനമായി !!!!
അടി നമുക്ക് മാത്രമല്ല ലവനും കിട്ടി .... ലവനെ ലവന്‍ ....
ഏത് ലവന്‍ ... ??
ഹാ. നമ്മുടെ ഒബാമ ...
അതെങ്ങനെ ??
അങ്ങേരും തോറ്റു തൊപ്പിയിട്ടില്ലേ ??
തോറ്റോ ?? അപ്പോള്‍ അങ്ങേര്‍ ഇറങ്ങി പോയോ?? അപ്പോള്‍ ആരാ പുതിയ പ്രസിഡണ്ട് ??
ഹാ... ഇവന് ഒട്ടു പറഞ്ഞാല്‍ മനസിലാവില്ല... നമ്മള്‍ തോറ്റു മുക്ക്ളിയിട്ടു പോയിട്ടും .. നമ്മുടെ കാരണവര്‍ ഇവിടെ വവ്വാല്‍ കളിക്കുന്നത് കണ്ടോ ?? അത് തന്നയാ അവിടേയും ??
അപ്പോള്‍ നമ്മള്‍ ഒരു നാണയത്തിന്റെ ഇരു വശം ആണെന്ന് പറ.... അപ്പോള്‍ ഒബാമ അച്ചായന്‍ ഇപ്പോഴും അവിടതന്നെയുണ്ട് ....
ശൂ .... പതുക്കെ .. ഇതൊക്കെ ആരെങ്കിലും കേട്ടാല്‍ ..പറയും നമ്മള്‍ സാമ്രാജിയ ശക്തികളുമായി കൂട്ട് കൂടുകയാണെന്ന് ... ആകപാടെയുള്ള ഒരു ആയുധമാ ... അത് കൂടി വിട്ടുകളിക്കാന്‍ ഞാനില്ല ..അല്ലെങ്ങിലും എല്ലായിടത്തും പൊള്ളിയിരിക്കുവാ ... എന്തായാലും വല്ലഭാവന് പുല്ലും ആയുധം .. നീ വാ..ഒരു പ്രസ് മീറ്റ് നടത്തി കളയാം .,..... പഴിയെല്ലാം അങ്ങേര്‍ക്കു കൊടുത്തേക്കാം .
????
പ്രസ് മീറ്റ് :
ഇവിടെ നമ്മള്‍ മാത്രമല്ല പരാജയ പെട്ടിരിക്കുന്നത് ... ഇത് ഒരു താല്‍ക്കാലിക പരാജയം മാത്രം . നമ്മളെ തോല്പിക്കാന്‍ ചുക്കാന്‍ പിടിച്ച സാമ്രജിയ ശക്തികള്‍ക്കും കിട്ടി അടി . അവരും തോറ്റു . അപ്പോള്‍ എന്താ മനസിലാകേണ്ടത് ?? അവിടത്തെ പ്രബുദ്ധരായ ജനങ്ങള്‍ അവിടത്തെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതികരിച്ചു .മാത്രമല്ല ഇങ്ങു നമ്മുടെ കേരളത്തില്‍ നമ്മളെ തോല്‍പ്പിക്കാന്‍ കൊട്ട് നിന്ന അവിടത്തെ സര്‍ക്കാരിനു ഒരു കൊട്ടും കൊടുത്തു . ഇവിടെ സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞില്ല .പക്ഷെ വോട്ടുകള്‍ കൂടുകയാണ് ചെയ്തത് .അത് എല്ലാം ഒളിച്ചു പോയെങ്കിലും അടിത്തറ കൊണ്ട് മാത്രമാണ് .അടിത്തറ ഇളകി എന്ന് ചില കുപ്രചാരണങ്ങള്‍ വെറും കെട്ടു കഥയാണ് . അടിത്തറ ഇളകിയെങ്കില്‍ ഇപ്പോള്‍ ഞാന്‍ ഇവിടെ ഇരിക്കുമോ ?? അടുത്ത തവണ അടി-തറയും മേല്‍കൂരയും കൊണ്ട് ഞങ്ങള്‍ വരും .. ചില കുലംകുത്തികള്‍ ഒഴിഞ്ഞു പോയി . ഇപ്പോള്‍ കിട്ടിയത് വല്യേട്ടന്റെ മാത്രം വോട്ടുകളാണ് .ഇവിടെയെന്താണ് സംഭവിച്ചത് .. നമ്മളെ തോല്‍പ്പിക്കാന്‍ സാമ്രജ്യഷക്തികളെ കൊട്ട് പിടിച്ചു ഇവിടത്തെ ജനവിരുദ്ധ ശക്തികള്‍ ഒരുമിച്ചു. എന്നാലും ഇത് താല്‍ക്കാലികം മാത്രമാണ് . ഞാന്‍ അന്നേ പറഞ്ഞതാണ് നമ്മുടെ കാര്യത്തില്‍ ഇടപെടരുത് ഇടപെടരുത് എന്ന്. കേട്ടില്ല. തല്ക്കാലം ഇത് മതി .
അങ്ങനെ പ്രസ് മീറ്റ് കഴിഞ്ഞു .....
നമ്മള്‍ ചൈനയെ കണ്ടു പഠിക്കണം . അവിടെ ഇപ്പണിയൊന്നും വിലപോവില്ല .
എന്ത് വിലപോവില്ല എന്ന് ..
അല്ല ഈ മാതിരി ഗിമിക്കുകളൊന്നും
ആ അങ്ങനെ.. ഇത് താല്‍ക്കാലികം മാത്രമാണ് എന്ന് വിളിച്ചു കൂവുന്നത് കേട്ടല്ലോ ?? എന്ത് താല്‍ക്കാലികം ...
ഞാന്‍ പറഞ്ഞതില്‍ ഇപ്പോഴും ഞാന്‍ ഉറച്ചു നിക്കുന്നു .. ഇത് താല്‍ക്കാലികം മാത്രമാണ് ... ഡാ. ഒരു ആറു മാസവും കൂടി കഴിഞ്ഞാല്‍ നിയമസഭ തിരെഞ്ഞെടുപ്പ് വരുകയല്ലേയ് ??
അത് കൊണ്ട് ??
ഡാ...അതില്‍ മിക്കവാറും നമ്മള്‍ മൂക്ക് കൊണ്ട് ക്ഷ, ന്നാ, പ്പാ ...എന്നൊക്കെ വരയ്ക്കും ... അപ്പോള്‍ അതിനല്ലേ ആളുകള്‍ പ്രാമുഖ്യം കൊടുക്ക്ന്നത് ... അപ്പോള്‍ ഈ തോല്‍വി ഒരു താല്‍ക്കാലികം മാത്രം അല്ലേ ?? വെറും ആറു മാസത്തെ ആയുസ് മാത്രം ....
(@$%@$@# കഷ്ട്ടം ......)
പുലി തന്നപ്പോ .. പുലി .... സമ്മതിച്ചു തന്നിരിക്കുന്നു ...
ഇതൊക്കെ ഞാനെത്ര കഴിഞ്ഞതാ ... കൊക്ക് എത്ര കൊളം കണ്ടതാ... കൊളം എത്ര കൊക്കിനെ കണ്ടതാ .... ഹീ..ഹീ....
ആ .. പോട്ടെ ... ഈ പറഞ്ഞത് ഒക്കെ ഇവിടത്തെ ജനങ്ങള്‍ വിശ്വസിക്കുമോ ??
അതിനു ഞാനൊന്നും പറഞ്ഞില്ലല്ലോ ??
അല്ല ...അമേരിക്ക ...സാമ്രാജിത്വം എന്നൊക്കെ ...
വിശ്വസിക്കണം എന്നാരു പറഞ്ഞു ?? നമ്മള്‍ ഒരു കാരണം അങ്ങ് പറഞ്ഞു .. അത്ര തന്നെ ..
എന്റെ ഒബാമ പുണ്ണിയാളാ .. നീ ഇല്ലയിരുന്നെങ്ങില്‍ ... ഇപ്പോള്‍ മുതല്‍ നീ എന്റെ മനസ്സില്‍ ഒരു പുണ്ണിയാളനാണ് .. എന്നും നെനെക്ക് ഞാന്‍ വിളക്ക് കത്തിച്ചെക്കാമെ ..
ഓ ... പതുക്കെ പതുക്കെ ..... ഇപ്പോള്‍ പറഞ്ഞത് പറഞ്ഞു ....ഇനി മിണ്ടരുത് ... ഇത് ആരെങ്കിലും കേട്ടാല്‍ ..അത് മതി ... കടയും പൂട്ടി വീട്ടില്‍ പോയിരിക്കാം .... മുപ്പീന്നു വല്ല കാര്യവും കിട്ടാന്‍ വേണ്ടി കാത്തിരിക്കുവാ .... ഇപ്പോള്‍ കളിക്കുന്ന ലോട്ടറി കളി പോലാവില്ല ..പുള്ളിക്കാരന്‍ ഗുലാനെ ഇറക്കും .. അങ്ങേര്‍ അങ്ങ് കയറി ഇറങ്ങും ...പാണ്ടി ലോറി കയറുന്നത് പോലെ .. പറഞ്ഞേക്കാം ..
!!........... മ്മം
അല്ല മച്ചമ്പി ... ആ ഒബാമ വരുമ്പോള്‍ നമ്മള്‍ വല്ലതും കാണിക്കണ്ടേ ?? ഒന്നും ഇല്ലാന്ന് ആണല്ലോ അറിവ് ??
അതൊക്കെ ആര് പറഞ്ഞു ...തീരുമാനം മാറ്റി ... അടി കിട്ടിയപ്പോള്‍ എല്ലാ അടവും നമ്മള്‍ മാറ്റി.. ഇനി പഴയ ആ തച്ചോളി അടവുകള്‍ പുറത്തെടുക്കണം
ആ പഴയ അടവുകള്‍ ഇനി വിലപോകുമോ ??
പെന്നെന്തു .... ഇപ്പോഴും കുറച്ചു പോഴന്മാര്‍ ഇവിടെയുണ്ട് .. നമ്മള്‍ എന്ത് പറഞ്ഞാലും അത് വിഴുങ്ങി കോളും ..അല്ലെങ്ങില്‍ നമ്മള്‍ കൂലിക്ക് ആളിനെ ഇറക്കുമടെയ് .. ഇതൊന്നും വല്യ കാര്യങ്ങള്‍ അല്ല..
??
നീ അതും ഇതും ആലോചിച്ചു തല പുകയ്ക്കണ്ട പറഞ്ഞത് കേട്ടാല്‍ മതി ..
(പോഴന്‍ ഞാന്‍ ?? #$ .. ഹോ )
ഡാ. അത് നമുക്കും ഇവിടെ പിടിച്ചു നില്‍ക്കണ്ടേ ... ഇങ്ങനയോക്കയെ നാലാളെ കൂട്ടാന്‍ പറ്റു . അത് കൊട്ടി അറിയിക്കാന്‍ പറ്റു... എന്തെങ്കിലും ഒക്കെ ചെയ്യേണ്ടേ?? നമ്മളും ഇവിടൊക്കെയുണ്ട് എന്ന് നാലാളറിയണ്ടേ ?? ... അല്ലെങ്കില്‍ ചുറ്റും നിക്കുന്ന ചെറ്റകള്‍ ഒക്കെ നോക്കി ചിരിക്കും ....
അപ്പോള്‍ നമ്മള്‍ എല്ലാം ഡെമോ ആണോ ചെയ്യുന്നത് ...
ഹാ അങ്ങനല്ല... അങ്ങ് പോളപ്പിക്കണം .... ഇനി ഇത് പോലൊരു അവസരം വരുന്നത് അടുത്ത അഞ്ചു വര്ഷം കഴിയുമ്പോള്‍ ആയിരിക്കും ... എന്തായാലും നമുക്ക് അങ്ങേരെ കാണാന്‍ പറ്റുകയില്ല... അങ്ങേര്‍ ഒട്ടു നമ്മളെ കാണാനും പോകുന്നില്ല.. അപ്പോള്‍ പിന്നെ എന്തും ആവാം.. എന്നാലും മീഡിയ കവറേജു കുറയരുത് ... കുറച്ചു കാശ് കൊടുത്തെങ്കിലും മുന്നിലെ പേജില്‍ തന്നെ ഇടണം പടം .. ചില പോളപ്പന്മാരുണ്ട് അങ്ങ് കേന്ദ്ര തലത്തില്‍ .... നായിന്റ മക്കള്‍ ...അവന്മാര്‍ ചിലപ്പോള്‍ പണി തരും ... അവന്മാരെ ഒക്കെ ഒരു കണ്ണ് വേണം ...
അയ്യോ പതുക്കെ ... മാധ്യമ സിണ്ടികേറ്റു ??
തേങ്ങാ കൊല ... അതൊക്കെ നമ്മള്‍ തന്നെ ഉണ്ടാക്കിയ പടക്കങ്ങളല്ലേയ്?? ..നമ്മുടെ ആവശ്യത്തിനു വേണ്ടി .. നമ്മള്‍ക്ക് അത് തല്ക്കാലം മറക്കാം... അല്ലെങ്കിലും ഇതൊക്കെ മറന്നലേയ് പറ്റു?? നീ ചെല്ല് ...
അപ്പോള്‍ ഞാനും പോട്ടെ??
എവിടെയ്ക്ക??
ഞാന്‍ ഡല്‍ഹിയില്‍ ഒന്ന് പോകുന്നു .. തല്ക്കാലം ഇത് ആരും അറിയണ്ടാ.. പോയിട്ട്.. അവിടെ വല്ലവന്മാരുടെയും കാലില്‍ പിടിച്ചു അങ്ങേരെ ഒന്ന് കാണാന്‍ പറ്റുമോന്നു നോക്കട്ടെ ...
ആരുടെ കാര്യമാ ??
നമ്മുടെ ഒബാമ പുണ്ണിയാളന്‍
??$#%#% ഹൂ.. (അപാര തൊലികട്ടി ??) ??$#%#%
ഞാന്‍ നേരത്തെ പറഞ്ഞില്ലേ... പുന്ന്യാളന്‍.. നമ്മുടെ ഒബമയീ... ഒരു നന്ദി വാക്കെങ്ങിലും പറയണ്ടേ ?? അയാള്‍ വിചാരിച്ചത് കൊണ്ട് ഇന്ന് നമ്മള്‍ ഒരു പത്ര സമ്മേളനം നടത്തി രക്ഷ പെട്ട് .. പുള്ളിക്കാരനെ ഒന്ന് കാണണം പറ്റുമെങ്കില്‍ ഒന്ന് സംസാരിക്കണം .. അവിടെ വല്ല സ്കോപ്പും ഉണ്ടോ എന്ന് ചോദിക്കണം .. ഫിഫ്ടി ഫിഫ്ടി .. പറ്റുമ്മോ എന്തോ ...
നമ്മുടെ അന്തപ്പന്‍ ചിറ്റപ്പന്‍ അവിടയല്ലേ ?? പുള്ളിക്കാരന് വല്യ പിടിയാ... പുള്ളിക്കാരന്‍ വിചാരിച്ചാല്‍ ചിലപ്പോള്‍ നടക്കുമായിരിക്കും ...
പുള്ളിക്കരനുമായി നമ്മള്‍ പിരിഞ്ഞിട്ടു പത്തു ഇരുപത്തഞ്ചു വര്‍ഷമായില്ലേ ..?? പുള്ളിക്കാരന്‍ ഓര്‍ക്കുമോ പഴയത് വല്ലതും ?? അല്ലെങ്കിലും പുള്ളിക്കാരന്‍ വല്യ സ്ഥിതിയിലാ .. സ്കടും മിസ്സൈലും കൊണ്ടാ ഇരിക്കുന്നത് ..
... മം ....
എന്തെയാലും ചെല്ലാം... വല്ലതും നടക്കുമെങ്കിലോ ?? അല്ലെങ്കിലും നമ്മള്‍ തമ്മില്‍ പിണങ്ങിയിട്ടില്ലല്ലോ ?? ഞാന്‍ അന്ന് തിണ്ണയിലിരുന്നു പീ .. പീ ഊതി കളിക്കുവല്ലായിരുന്നോ ?? ഇപ്പോള്‍ ഞാന്‍ അങ്ങ് വളര്‍ന്നു മല പോലായില്ലേയ് ... ഞാന്‍ പറയുന്നത് തന്നെ വേദവാക്ക്യം ...ആരും മറു വാക്ക് പറയില്ല.. അതല്ലേ ഞാന്‍ .... ഇപ്പോള്‍ ഞാനും അന്തപ്പന്റെ കൂടെ നിക്കാരായില്ലേയ് ??
ശെരി ശെരി .... ചെന്ന് നോക്ക് ... നമ്മുടെ കാരണവര്‍ അറിയണ്ടാ..ചുമ്മാ എന്തിനാ പുലിവാല്‍ പിടിക്കുന്നത് ...അല്ലെങ്കിലും നല്ല സമയം അല്ല.. കുഴിയില്‍ നിന്നും കുഴിയിലേക്കാ ...
ങ്ഹാ ..പിന്നെ ഒരു കാര്യം .. നീ ഇത് ആരോടും പറയാന്‍ പോകണ്ടാ...
അപ്പൊ ശെരി പോയ് വരാം ..... ഒബാമ പുണ്ണിയാളാ നമോ വാകം .....
...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)