മലയാള സിനിമയെ സംബന്ധിച്ചോളം 2010 പുതു വസന്തമായിരുന്നു . എണ്ണത്തിന്റെ കാര്യത്തിലും വിജയത്തിന്റെ കാര്യത്തിലും മലയാള സിനിമ കഴിഞ്ഞ ഏതാനും വര്‍ഷത്തെക്കാള്‍ മികവു കാട്ടി .
മലയാള സിനിമ 2010 -ഇല്‍ ചില പരീക്ഷണങ്ങള്‍ക്കും വേദിയായി , കോക്ക്ടൈല്‍ പോലുള്ള പരീക്ഷണങ്ങള്‍ വിജയം കാണുകയും ചെയ്തു .വരും വര്‍ഷങ്ങളിലും അതിന്റെ മാറ്റൊലികള്‍ കാണാം .
താരങ്ങളെ 2010 കൈവിട്ടില്ല . മമ്മുട്ടി തിളങ്ങിയപ്പോള്‍ ദിലീപും ഒട്ടും മോശമാക്കിയില്ല . മോഹന്‍ലാലിനു ശിക്കാര്‍ ഗുണം ചെയ്തു .പോക്കിരി രാജായും പ്രാഞ്ചിയേട്ടനുമായി മമ്മുട്ടി മുന്നേറിയപ്പോള്‍ , പോക്കിരി രാജാ കഴിഞ്ഞ വര്‍ഷത്തെ മികച്ച കളക്ഷന്‍ ലഭിച്ച ചിത്രവുമായി മലയാളത്തില്‍ ഒന്നാമതായി . കാര്യസ്ഥനും , ബോഡി ഗാര്‍ഡും , പാപ്പി അപ്പച്ചയും ദിലീപിന് നേട്ടത്തിന്റെ വര്‍ഷമാക്കി . പൃഥിരാജ് നു ഈ വര്ഷം പറയാന്‍ പോക്കിരി രാജാ മാത്രം .
വലിയ പരിക്കുകളില്ലാതെ പോയവരില്‍ ഇവരുമുണ്ട് ; മുകേഷ് , സിദ്ദിക്ക് , ജഗദീഷ് , അശോകന്‍ എന്നിവര്‍ ഗോസ്റ്റ് ഹൗസുമായി തിളങ്ങി , കുഞ്ചാക്കോ ബോബനെ എല്സമ്മ പിടിച്ചു നിര്‍ത്തി , ജയറാം , ജയ സുര്യ , ഇന്ദ്രജിത്ത് എന്നിവര്‍ക്ക് ഹാപ്പി ഹസ്ബണ്ട്സ് പിടിവള്ളിയായി . മുകേഷിന് ക്രെഡിറ്റില്‍ മമ്മി ആന്‍ഡ് മി യും ഉണ്ട് .
കഥ തുടരുന്നു , മമ്മി ആന്‍ഡ് മി , മലര്‍വാടി ആര്‍ട്സ് ക്ലബ് , അപുര്‍വരാഗം എന്നിവയും മികച്ച കളക്ഷന്‍ നേടിയ പട്ടികയില്‍ ഇടം പിടിച്ചു .
എന്നാല്‍ പ്രതീക്ഷ കാക്കാത്ത ഒരു പിടി ചിത്രങ്ങള്‍ 2010 -ഇല്‍ ഇടം പിടിച്ചു . അതില്‍ പ്രമുഖമായത് ; ദ്രോണ (മമ്മുട്ടി - ഷാജി കൈലാസ് ടീമിന്റെ ഈ ചിത്രം ഒരു പാട് പ്രതീക്ഷയും പേറിയാണ് 2010 -ഇല്‍ വന്നത് , എന്നാല്‍ ജനം അമ്പേ തിരസ്കരിച്ചു . ആഗതന്‍ (ദിലീപ്) , നായകന്‍ (ഇന്ദ്രജിത്ത് ), താന്തോന്നി (പൃഥിരാജ്), അലക്സാണ്ടര്‍ ദി ഗ്രേറ്റ് (മോഹന്‍ ലാല്‍ ), ഒരു നാള്‍ വരും (മോഹന്‍ ലാല്‍ - ശ്രീനിവാസന്‍ - മണിയന്‍ പിള്ള രാജു ) , അന്‍വര്‍ (പൃഥിരാജ്) , പ്രമാണി (മംമ്മുട്ടി) എന്നീ ചിത്രങ്ങള്‍ക്ക് സിനിമ പ്രേമികളുടെയും ആരാധകരുടെയും തൃപ്തി പിടിച്ചു പറ്റാന്‍ കഴിഞ്ഞില്ല . എന്നാല്‍ മികച്ച പടമായിരുന്നിട്ടു കൂടി ; ജനം തിരസ്കരിച്ച സിനിമയാണ് ജനകന്‍ .
പുതിയ സംവിധായകര്‍ കഴിവ് തെളിയിക്കുകയും എന്നാല്‍ പഴയ സംവിധായകര്‍ക്ക് തിളങ്ങാന്‍ പറ്റാതെ വരുകയും ചെയ്ത വര്ഷം കൂടിയായിരുന്നു 2010 . സജി സുരേന്ദ്രന്‍ , മമ്മാസ് , വൈശാഖ് , അരുണ്‍ കുമാര്‍, വിനീത് ശ്രീനിവാസന്‍, പദ്മകുമാര്‍ , മാര്‍ട്ടിന്‍ പ്രകറ്റ് എന്നിവര്‍ മികച്ചു നിന്ന് . ലാല്‍, സിബി മലയില്‍ , രഞ്ജിത്ത് , ലാല്‍ ജോസ് , സത്യന്‍ അന്തിക്കാട് എന്നിവരും തിളങ്ങി . എന്നാല്‍ അമ്പേ പരാജയപെട്ട ചിലര്‍ ; ഉണ്ണികൃഷ്ണന്‍ , ഷാജി കൈലാസ്, കമല്‍ , വിനു , അമല്‍ നീരദ് എന്നിവര്‍ .
പുതുമുഖ നടന്മാരില്‍ വിനീത് ശ്രീനിവാസന്‍ പ്രതീക്ഷ കാത്തു ; എന്നാല്‍ ആന്‍ അഗസ്റിന്‍ എന്നാ നായികായ്നു 2010 ന്റെ കണ്ടു പിടിത്തം .
മലയാള സിനിമയ്ക്ക് ഒരുപാട് വേര്പാടിന്റെയും കഥ പറയാനുണ്ട് 2010 . എടുത്തു പറയേണ്ടവര്‍ കൊച്ചിന്‍ ഹനീഫ , ഗിരിഷ് പുത്തെന്‍ചേരി , കമലം , വിശ്വംഭരന്‍ , MG രാധാകൃഷ്ണന്‍ , വേണു നാഗവള്ളി , സ്വര്‍ണലത , ശാന്ത ദേവി എന്നിവര്‍.
ഇനി ഒരു അനാവരണം ; 92 സിനിമ ഇറങ്ങിയതില്‍ കഷ്ട്ടിച്ചു പതിനാലു ചിത്രങ്ങള്‍ മുടക്ക്മുതല്‍ തിരിച്ചു നേടി എന്ന് പറയുന്നത് അത്ര ആശാവഹമല്ല.എന്നാലും മുന്‍ വര്‍ഷത്തെക്കാള്‍ ഭേദം എന്ന് വീണമെങ്കില്‍ പറയാം . പുതിയ പരീക്ഷണങ്ങള്‍ നടക്കുന്നു , വിജയിക്കുന്നു . കോക്ക് ടൈല്‍ പോലുള്ള ചിത്രങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചതിനു പിന്നില്‍ ഈ പരീക്ഷങ്ങള്‍ ജനം ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കുന്നു .
ബെസ്റ്റ് ആക്ടര്‍ , മേരിക്കൊരു കുഞ്ഞാട് , കാണ്ഡഹാര്‍ നെ കുറിച്ച് ഒന്നും പറയാറായിട്ടില്ല . എന്നാലും ബെസ്റ്റ് ആക്ടര്‍ , മേരിക്കൊരു കുഞ്ഞാട് എന്നിവയ്ക്ക് മികച്ച തുടക്കമാണ് ലഭിക്കുന്നത് . വരും വര്‍ഷങ്ങളിലും മലയാള സിനിമ നേട്ടങ്ങള്‍ കൊയ്യുമെന്നു പ്രതീക്ഷിക്കാം . തീര്‍ച്ചയായും പുതിയ പരീക്ഷണങ്ങള്‍ക്കും വരും വര്‍ഷങ്ങള്‍ വേദിയാവും . വ്യത്യസ്തത എന്നും മലയാളി രണ്ടും കയ്യും ഉയര്‍ത്തി സ്വീകരിച്ചിട്ടെയുള്ളൂ .
2011, ജനുവരി 17, തിങ്കളാഴ്‌ച
2010 - മലയാള സിനിമയ്ക്ക് ഹരം പകര്‍ന്ന വര്ഷം
പോസ്റ്റ് ചെയ്തത്
ഇളനീര്‍മഴ
ല്‍
6:14 PM
0
അഭിപ്രായ(ങ്ങള്)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)