2010, ഒക്‌ടോബർ 1, വെള്ളിയാഴ്‌ച

ഗംഭീരം - അദ്ഭുതം - ശാന്തം ..... അതാണ്‌ അയോധ്യ എന്ന ഇന്ത്യ യുടെ വിധി

            എല്ലാം ശുഭം . എല്ലാം ശാന്തം. എന്നാല്‍ അദ്ഭുതം . എല്ലാരും ഒരു മനസ്സ് കൊണ്ട് വിധി അന്ഗീകരിച്ച്ചിരിക്കുന്നു  . ആറ് പതിറ്റാണ്ട് കൊണ്ടുള്ള തര്‍ക്കത്തിനും കലാപത്തിനും നാല്പത്തിഅന്ചു മിനിട്ട് കൊണ്ടുള്ള തീര്‍പ്പ് . അതാണ്‌ ജസ്റ്റിസുമാരായ ഖാനും അഗര്‍വാളും ശര്‍മയും നടത്തിയത്.   

           ഒന്നാവാന്‍ മൂന്നായി തിരിച്ചു എല്ലപേര്‍ക്കും സ്വീകാര്യമായ ഒരു വിധിയിലേക്ക് അത് നയിച്ചു.  രാജ്യം അവിടെ ഇവിടെ  കലാപം പ്രതീക്ഷിച്ച്ചിരുന്നെങ്ങിലും എല്ലാം ശാന്തമായിരുന്നു. വിശി രാജ്യം ഒറ്റകെട്ടായി ഏറ്റെടുക്കുവായിരുന്നു.  ഈ   വിധിയായിരുന്നു  ഭാരതം കാത്തിരുന്നത് ഇതിനാണ് ഭാരതം ആഗ്രഹിച്ചിരുന്നത്.     


 ഇതാണ് വിധി: തര്‍ക്കഭൂമി മൂന്ന് തുല്യഭാഗങ്ങളാക്കി ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കും പിന്നെ നിര്‍മോഹി അഖാഡ യ്ക്കും നല്കാന്‍ ആണ് വിധി. രാമവിഗ്രഹം ഇരുന്ന സ്ഥലം ഹിന്ദു വിശ്വാസികള്‍ക്ക് കൊടുക്കും. എന്നാല്‍ മൂന്ന് മാസത്തേക്ക് 'തല്‍സ്ഥിതി' തുടരാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്; സുപ്രീം കോടതി വിധി വരുന്നത് വരെ.  


          കോമ്മണ്‍ വെല്‍ത്ത് ഗെയിംസ് എന്ന മഹാ മേള നടക്കുന്നത് കൊണ്ട് സര്‍ക്കാര്‍ ആശങ്കാകുലരായുരുന്നു  . എന്നാല്‍ ഒരു പക്വതയുള്ള പരമ രാജ്യത്തിന്റെ കടമ , രാജ്യം കാത്തു സൂക്ഷിച്ചു  ...രാജ്യം മാത്രമല്ല.. ജനങ്ങളും പക്വത ആര്ജിച്ച്ചു എന്നുള്ളതിന് തെളിവായി .  എന്തെങ്ങിലും നടന്നിരുന്നുവെങ്ങില്‍ അതിനു പതിന്‍ മടങ്ങ്‌ വിലകൊടുക്കേണ്ടി വന്നേനെ. ഇന്ത്യ എന്ന രാജ്യത്തിനു ഇപ്പോള്‍ അന്താരാഷ്ട്ര  രംഗത്ത്   മുംബെങ്ങുമില്ലാത്ത പ്രതിച്ചായയാണ്. അതാണ്‌ ഇടിയാതെ  നില്‍ക്കുന്നത് .  


                          വിധി വരുന്നതിനു മുമ്പ് രാഷ്ട്രിയ പാര്‍ട്ടികളുടെ നിലപാടുകള്‍ നിര്‍ണായകമായിരുന്നു . കോണ്ഗ്രസ്സും ബി ജെ പ്പിയും ശാന്തരായിരുന്നു കൊണ്ട് വിധിയെ സ്വാഗതം ചെയ്യാന്‍ പറഞ്ഞു . രാജ്യത്തുള്ള രാഷ്ട്ര്യ പാര്‍ട്ടികള്‍ എല്ലാം ഈ കാര്യത്തില്‍ ഒന്നാവുകയായിരുന്നു. നമ്മുടെ രാജ്യം മറ്റുള്ളര്‍വര്‍ക്ക് മാതൃകയാവുകയായിരുന്നു. RSS     തലവന്‍ മോഹന്‍ ഭഗത് പോലും വിധില്‍ അമിതാഹ്ലാദം കാണിക്കണ്ട, അത് മറ്റുള്ളര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നു പറഞ്ഞിരിക്കുന്നു. ഇത് ആരുടെയും ജയമല്ല, ആരുടെയും പരാജയവുമല്ല. ഐക്യം ഉണ്ടാക്കുന്നതിനുള്ള അവസരമാണ്.വളരെ പക്വത ഉള്ള നേതാവിന്റെ സ്വരം. പഴയ കാലത്തിന്റെ വെറുപ്പും വിദ്വേഷവും കൈവെടിയാനുള്ള സമയമാണിത്എന്നുള്ള അദ്ദേഹത്തിന്റെ നയവും മഹനീയം. അതെ ഈ തര്‍ക്കം തുടര്‍ന്ന് കൊണ്ട് പോകാന്‍ ആര്‍ക്കും  ഇഷ്ട്ടമില്ല എന്നുള്ള വ്യക്തമായ  സൂചനയാണത്  . അതാണ്‌ നല്ലതും.ഇനി ക്ഷേത്രം  പണിയാം പള്ളിയില്‍ പ്രാര്‍ഥിക്കാം മുസ്ലിം ഹിന്ദു സഹോദരങ്ങള്‍ക്ക്‌ ഒരുമിക്കാം. ഇതിനാണ് ഭാരതം കാത്തിരുന്നത് .              
                            1528 ല്‍ ആണ് ബാബര്‍ ചക്രവര്‍ത്തി അവിടെ ബാബ്‌റി മസ്ജിദ് പണിഞ്ഞത് എന്ന് ചരിത്ര രേഖകള്‍ പറയുന്നു. അവിടം മുതല്‍ തുടങ്ങിയതാണ്‌  അസ്വസ്ഥതകള്‍ . 1853    ല്‍ ആദ്യ കലാപം പൊട്ടിപുറപ്പെട്ടു. പിന്നെ ചരിത്രം . ബ്രിട്ടീഷ്കാര്‍ക്ക് തല്ക്കാല ശാന്തി ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നു  . എന്നാല്‍ 1949   മസ്ജിദില് വിഗ്രഹം വെയ്ക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ സംഘര്‍ഷം ; മസ്ജിദ് അടച്ചിടുന്നു. പിന്നെ കോടതി ഹര്‍ജി ; വിവിധ കക്ഷികള്‍ കക്ഷി ചേരുന്നു. 1984 ല്‍ വിശ്വ ഹിന്ദു പരഷത്ത് തര്‍ക്കസ്ഥലത്ത് ശ്രീരാമന് പുതിയ ക്ഷേത്രം പണിയണമെന്ന് ആഹ്വാനവുമായി രംഗത്ത്;ബിജെപി യും ഒപ്പം കൂടി.1990 ല്‍ വി.എച്ച്.പിയുടെ നേതൃത്വത്തില്‍ മസ്ജിദ് തകര്‍ക്കാന്‍ ശ്രമം. പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ ഇടപെടലില്‍ താല്‍ക്കാലിക സമവായം.1992 ല്‍  ഡിസംബര്‍ 6-രാജ്യത്തെ ഞെട്ടിച്ച ബാബ്‌റി മസ്ജിദിന്റ തകര്‍ച്ച. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന അക്രമത്തെ തുടര്‍ന്ന് വര്‍ഗീയ കലാപം. ഇരുമതങ്ങളിലുമായി 2000 ത്തോളം പേര്‍ കൊല്ലപ്പെട്ടു.2002 ല്‍ മാര്‍ച്ച് 15 നകം പുതിയ ക്ഷേത്രം പണിയുമെന്ന് വി.എച്ച്.പി. ഗുജറാത്തിലെ ഗോധ്രയില്‍ കലാപം. 58 പേര്‍ ട്രെയിനില്‍ സ്‌ഫോടനത്തെ തുടര്‍ന്ന് മരിച്ചു. അതിനെ തുടര്‍ന്ന് 2002 മാര്‍ച്ച് മാസത്തില്‍ കുപ്രസിദ്ധമായ ഗുജറാത്ത് കലാപം. 2000 ത്തോളം മുസ്‌ലീങ്ങള്‍ കൊല ചെയ്യപ്പെട്ടു. പിന്നെയും പ്രഖ്യാപനങ്ങള്‍ , അസ്വസ്ഥകള്‍ ....  എന്നാല്‍ പിന്നെ വല്യ അനിഷ്ട്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. അവസാനം സെപ്റ്റംബര്‍ 30 നു ഹൈകോടതി വിധി .
        
         വിധിയില്‍ ത്രിപ്ത്തരാവാത്ത ഒരു കൂട്ടര്‍ കാണും . അവരുടെ കണക്കൂട്ടലുകള്‍ ആണ് തെറ്റിയത്. അതിലും ഉപരി രാജ്യം വളരെ ശാന്തതയോടെ വിധി സ്വാഗതം ചെയ്തു . സാഹോദര്യം കാത്തു സൂക്ഷിച്ചു. ഇത് അവരുടെ കണക്കുകള്‍ തെറ്റിക്കും തീര്ച്ച. അവര്‍ക്ക് ഇതില്‍ നിന്നും ഒരു ലാഭവും ഇല്ല. അവര്‍ പ്രതികരിക്കും  .വീണ്ടും അശാന്തിയുടെ വിത്തുകള്‍ വിതക്കാന്‍ നോക്കും. കരുതിയിരിക്കുക. എന്തിനും ഏതിനും കലാപം കുത്തി പൊക്കാന്‍ നടക്കുകയാണവര്‍  . അവര്‍ എവിടെയും ഉണ്ടാവും. രാജ്യത്ത് അശാന്തിയുടെ നീതി നടപ്പാക്കുന്നവര്‍. അവരെ തിരിച്ചറിയുക. അവരെ ഒറ്റപെടുത്തുക.     


              എന്നാല്‍, ആറ് ദശാബ്ദമായി നടക്കുന്ന നിയമയുദ്ധത്തിന് ഇതോടെ അന്ത്യമായെന്ന് കരുതാനാവില്ല.സുപ്രീം കൂടതിയെ സമീക്കുമെന്നു ഇരു കൂട്ടരും വ്യക്തമാക്കി . എന്നാലും ഇതൊരു തുടക്കമാണ്. ഭാരതത്തിന്റെ അഖണ്ടതയ്ക്കും ഭാവിയ്ക്കും വേണ്ടി പുതു തലമുറയുടെ കാല്‍വെയ്പ്പു. ഇപ്പോള്‍ അയോധ്യ ശാന്തമാണ് ......

[ ഞാന്‍ വളരെ സൂക്ഷ്ച്ചാണ് ഈ ബ്ലോഗ്‌ എഴുതുന്നത്   എന്തും ഏതും വിവാദം ആവാം... എന്നാലും ഒരു ശുഭ കാര്യം നടന്നതിലുള്ള സന്തോഷം കൊണ്ട് അതിലും ഉപരി രാജ്യം അത് സന്തോഷത്തോടെ  സ്വീകരിച്ചതിലുള്ള ആഹ്ലാദത്തില്‍ ഈ ബ്ലോഗ്‌ സമര്‍പ്പിക്കുന്നു. ..... അഖില സുരക്ഷിത സഹോദര്യമായ ഒരു ഭാരതത്തിനു    വേണ്ടി ..... ജയ് ഹിന്ദ്‌  ] 

അഭിപ്രായങ്ങളൊന്നുമില്ല: