traffic എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
traffic എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 സെപ്റ്റംബർ 27, തിങ്കളാഴ്‌ച

കോമണ്‍വെല്‍ത്ത് ഗെയിംസ് : ദല്‍ഹി ആഞ്ഞു കുതിക്കുന്നു ...

      അരങ്ങുണര്‍ന്നു ആളുണര്‍ന്നു .. ആട്ടക്കാര്‍ വരുന്നു ... ഇനി ആട്ടം തുടങ്ങാം .. 

           അവസാനം എല്ലാം ഭംഗിയായി നടക്കുന്നു.. സര്‍ക്കാര്‍ ഉണര്‍ന്നു , സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു ദല്‍ഹിയിലെ ജനങ്ങള്‍ ഉണര്‍ന്നു .....  ദല്‍ഹി പ്രതീക്ഷല്‍ക്കൊത്ത് പറന്നുയരുന്നു .. അതിനടയില്‍ ചില അപസ്വരങ്ങള്‍... എന്നാലും അതെല്ലാം നമുക്ക്  ത്യജിക്കാം ...  ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് 2010  ഇന്ത്യക്ക് അഭിമാനമാകുമെന്നു നമുക്ക് പ്രത്യാശിക്കാം. 

         പിന്മാറ്റ ഭീഷണി മുഴക്കിയ രാജ്യക്കാര്‍ എല്ലാം തന്നെ കച്ച മുറുക്കി ഇറങ്ങി കഴിഞ്ഞു . എല്ലാ    രാജ്യവും പങ്കെടുക്കുമെന്ന് 100 % ഉറപ്പിച്ചു കഴിഞ്ഞു . ഇനി താരങ്ങള്‍ . ചിലര്‍ പിന്മാറ്റ ഭീഷണികള്‍ ആവര്‍ത്തിക്കുമ്പോഴും അതില്‍ വല്യ താര നിരയില്ല. ഓസ്‌ട്രേലിയന്‍ താരങ്ങളുടെ ആദ്യ  സംഘം ഇന്നലെ ഡല്‍ഹിയിലെത്തി.  ഓസീസ് നെറ്റ്ബാള്‍, ജിംനാസ്റ്റിക്‌സ് ടീമുകള്‍ ഇന്നും എത്തി. ഇംഗ്ലീഷ് സംഘം രണ്ടു ദിവസം മുമ്പ് തന്നെ വന്നിരുന്നു. കാനഡ നാളെ എത്തും. ഇത് വരെ ആയിരത്തി അഞ്ഞൂറ് പേര്‍ ഗെയിംസ് വില്ലജില്‍ എത്തി . കെനിയയില്‍ നിന്നുള്ള സംഘമാണ് വന്നിട്ടുളതില്‍  വെയ്ച്ചു  വല്യ സംഘം, 112 പേര്‍ . നൈജീരിയ - 69 ; സ്കോട്ട്ലണ്ട് - 60 എന്നിവരും വന്നു കഴിഞ്ഞു.   


          ഗെയിംസ് സുരക്ഷ  ഒന്നന്തരമാണെന്ന് സകല രാജ്യക്കാരും സാക്ഷ്യപെടുത്തി . അതെ ദല്‍ഹി ഇപ്പോള്‍ പരിപൂര്‍ണമായും സുരക്ഷ സേനയുടെ കയ്യില്‍ ആണ്. എല്ലാ  വേദികളിലും  ക്ലോസ്ഡ് സര്‍ക്യുട്ടു ടിവികള്‍ സ്ഥാപിച്ചു കഴിഞ്ഞു . തങ്ങള്‍ക്കു ഒരു തരത്തിലുള്ള ആശങ്കയും ഇല്ലെന്നു കാനഡ ഇന്നലെ പറഞ്ഞു. ഇത് സംഘാടകരുടെ നെഞ്ഞിടുപ്പ് കുറച്ചൊന്നുമല്ല കുറച്ചത് .  ഫ്ലാറ്റുകള്‍ ലോക നിലവാരം ഉള്ളവയാണ്, ടോയ്ലറ്റുകള്‍ , ഫര്ണീച്ചറുകള്‍    എന്നിവ ഒരു തരത്തിലുള്ള പരാതികള്‍ക്കും ഇട നല്‍കുന്നതല്ല. ഇതിനിടയിലും ചില അപസ്വരങ്ങള്‍ ഉയരുന്നുണ്ട്. ഇന്ത്യന്‍ ഹെവി  ലിഫ്റ്റ്‌ ചാമ്പ്യന്റെ കട്ടില്‍ ഒടിഞ്ഞത് അതില്‍ ഒന്ന് മാത്രം . പക്ഷെ അതെല്ലാം ഇതിനിടയില്‍ നമുക്ക് മറക്കാവുന്നതെയുള്ളൂ . 

           പരസ്പ്പരം ഉള്ള പഴിചാരലുകള്‍ ഇപ്പോഴും തുടരുകയാണ് ... അതില്‍ ആരും പിന്നിലല്ല.. ഗെയിംസ് ഫെഡറേഷന്‍ സി.ഇ.ഒ. മൈക്ക് ഹൂപ്പറും ഫെന്നനും ദല്‍ഹി സര്‍ക്കാരും ആരും ... കാലത്ത് പറയുന്ന മൊഴി വയ്കിട്ടു മാറ്റി പറയുക..ഇതിനടയില്‍ ചില ചാനല്‍ സംഭാഷണത്തില്‍ ചില വിവാദ പ്രസ്താവനകള്‍ നടത്തുക..പിന്നെ അത് നിഷേധിക്കുക... സര്‍ക്കാര്‍ അവരുടെ പ്രസ്ത്താവനകള്‍ തിരുത്തുക ..  അതില്‍ നിന്ന് പിന്തിരിയുക ... പരസ്പ്പര വിരുദ്ധമായ പ്രസ്താവനകള്‍ ഒരേ വേദിയില്‍  ഗെയിംസ് സംഘാടകരും സി.ഇ.ഒ നടത്തുക.,  എന്നിവ ഗെയിംസ് നു മുമ്പുള്ള ചില കലാപരിപാടികള്‍ മാത്രം . ഇതില്‍ ആരും അത്ഭുതപെടണ്ട , ഇതിനു പ്രീ-ഗെയിംസ് എന്ന് പറയും. ചെളി വാരി എറിയാന്‍ അവിടമെല്ലാം വൃതിയാക്കികഴിഞ്ഞു.. ചെളി കിട്ടില്ലല്ലോ എറിയാന്‍ . ഹൂപ്പര്‍ക്കും ഫെന്നനും ഒരു കാര്യം നിര്‍ബാധം ആണ് ..ഞങ്ങള്‍ ഇവിടെത്തന്നെയുണ്ട് എന്ന് എപ്പോഴും ല്ലാപേരെയും  അറിയിക്കണം. അതിനു ഇങ്ങനയുള്ള ഗിമിക്കുകള്‍ അല്ലാതെ വേറെന്തു വഴി. 

      ഇന്നലെ പാമ്പും നായകനായി ; താരങ്ങള്‍ക്ക് താമസിക്കാനുള്ള മുറികളിലൊന്നില്‍ പാമ്പിനെ കണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ സ്ഥാനപതി ഹാരിസ് എംബുലോ പറഞ്ഞു. ഞാനാദ്യം തിരക്കിയത്  കേരളത്തില്‍ നിന്നുള്ള വല്ല പണിക്കാരും വില്ലയില്‍ കിടന്നുറന്ങ്ങ്കയായിരിക്കും എന്നാ.. പിന്നെയാ ഉറപ്പിച്ചത് ഒര്‍ജിനല്‍ പാമ്പാ എന്ന് . ഇനി
  ദക്ഷിണാഫ്രിക്കക്കാരുടെ വല്ല ബാഗിലും പതുങ്ങി ഗെയിംസ് കാണാന്‍ വന്നതായിരിക്കുമോ ??   ഒന്നും പറയാന്‍ പറ്റില്ല... 

        ഇന്നത്തെ പ്രധാന വാര്‍ത്ത ദല്‍ഹിയിലെ ഗതാഗതക്കുരുക്കായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിനായി ഡല്‍ഹിയിലെ നിരത്തുകളില്‍ ഗതാഗത നിയന്ത്രണം കര്‍ശനമാക്കിയതോടെ മിക്ക റോഡുകളും ഗതാഗതക്കുരുക്കിലായി. റോഡിന്റെ നടവിലുള്ള നിര കോമണ്‍വെല്‍ത്ത് ഗെയിംസ് വേദികളിലേക്കുള്ള വാഹനങ്ങള്‍ക്ക് മാത്രമായി മാറ്റിവെച്ചതാണ് ഗതാഗതക്കുരുക്കിന് ഇടയാക്കിയത്. 2000  രൂപ ഇല്ലാത്തതു കൊണ്ട് ആരും അതിലേക്കു  കയറാന്‍ മിടുക്ക് കാട്ടുന്നുമില്ല.. അപ്പോള്‍ ഫെന്നനു 24 മണിക്കൂറും നിയന്ത്രണം വേണമത്രേ ... ന്തൊരു അഹങ്കാരമാണ് .. ഒരു 12 മണിക്കൂര്‍ കൊടുത്തത് തന്നെ ഡല്‍ഹിയെ കഴുത്തില്‍ ഞെക്കി പിടിക്കുന്നത്‌ പോലെയാണ് പിന്നെയല്ലേ 24 മണിക്കൂര്‍.   


              ഇനി ആറ് ദിവസം മാത്രം .. സമയം അത്രയങ്ങില്ല. എന്നാലും എല്ലാം ഇത് വരെ ഭദ്രമാണ് . ഇന്ത്യയ്ക്ക് ലോകത്തിന്റെ നെറുകയില്‍ തൊടാന്‍ കിട്ടുന്ന ഒരവസരം . അത് പ്രയോജനപെടുത്തുക. ഒരു സംശയം മാത്രം .. ഈ വിവാദങ്ങള്‍ എല്ലാം വന്നില്ലയിരുന്നെങ്ങില്‍ ഒരു പക്ഷേ ഒന്നും ഇത്രത്തോളം വന്നെന്നു വരില്ല. എല്ലാം നേരത്തെ ശെരിയാക്കി വെച്ചിരുന്നെങ്ങിലും ...അപ്പോള്‍ പിന്നെ വിവാദം വരില്ലല്ലോ... വിവാദം ഇല്ലെങ്ങില്‍ നമ്മള്‍ ഉറങ്ങി പോകും ...അതാര്‍ക്ക അറിയാന്‍ പാടില്ലാത്തത് .. അപ്പോള്‍ ഒന്നും സംഭവിച്ചില്ല.. എല്ലാം അതിന്റെ വഴിക്ക്  തന്നെ  നടന്നു . ..




 (അവസാനിക്കുന്നില്ല .... ഞാനിവിടെയുണ്ട് പ്രഭോ... ) 

 

2010 സെപ്റ്റംബർ 23, വ്യാഴാഴ്‌ച

ഇന്ന് ഭൂതങ്ങള്‍ പുറത്തു ചാടിയില്ല ..... മാലാഖ അവതരിക്കുകയും ചെയ്തിരിക്കുന്നു

           അതേ,  അവസാനം ഒരു സുഖ വചനം. ഓസ്‌ട്രേലിയ കോമണ്‍വെല്‍ത്ത് ഗെയിംസ് അസോസിയേഷന്‍ മേധാവി പെറി ക്രോസ് വൈറ്റ്ആണ് മാലാഖയുടെ വേഷം അണിഞ്ഞു നിന്നത്. ഗെയിംസിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷ സമഗ്രവും മികച്ചതുമാണന്നാണ്പുള്ളിക്കാരന്‍ 400 അംഗ ഓസ്‌ട്രേലിയന്‍ ടീമിന് എഴുതിയ കത്തിലാണ് സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലന്ന കാര്യം വ്യക്തമാക്കിയത്. 

          ശുചിത്വത്തെക്കുറിച്ച് ഇപ്പോള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലന്നും ,പുതിയതായി നിര്‍മ്മിച്ച കെട്ടിടങ്ങളുടെ അവസാന മിനുക്ക്പണികള്‍ പ്രതീക്ഷിച്ചതു പോലെ പൂര്‍ത്തിയായിട്ടില്ല. മുറികള്‍ വൃത്തിയാക്കാനുണ്ട്. പ്രതീക്ഷിക്കാതെ പെയ്ത മഴയില്‍ പലയിടത്തും വെള്ളം കയറിയിരിക്കുന്നു ;  എന്നാലും എല്ലാം സമയത്ത് തയ്യാറായി വരുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു .  കായികതാരങ്ങളെത്തുമ്പോഴേക്കും നമുക്ക് സ്വീകര്യമായ നിലയില്‍ എല്ലാം  തയ്യാറായിരിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. അദ്ദേഹത്തിന്റെ കത്തിനെ ഉദ്ധരിച്ച് സിഡ്‌നി മോണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. 

  (അവസാനിക്കുന്നില്ല ....  ഞാന്‍ ഇവിടതന്നെയുണ്ട്‌ പ്രഭോ ...... )

2010 സെപ്റ്റംബർ 22, ബുധനാഴ്‌ച

ഞാന്‍ ഗെയിംസ് വില്ലേജില് നിന്നും നേരിട്ടു റിപ്പോര്‍ട്ട്‌ ചെയ്യുന്നു : ഇന്ന്പുറത്തു ചാടിയ ഭൂതങ്ങള്‍

ഞാന്‍ തന്നെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നേരിട്ടു ഇടപെടാന്‍ തീരുമാനിച്ചു . ഇനിയുള്ള എന്റെ റിപ്പോര്‍ട്ടിംഗ് നേരിട്ടു ആയിരിക്കും. പ്രധാനമന്ത്രിയുടെ ഓഫീസ്നേരിട്ടു എന്നോട് പ്രശ്നത്തില്‍ ഇടപെടാന്‍ ഇന്ന് രാവിലെ ഫാക്സ് അയച്ചു. അപ്പോള്‍ തന്നെ ഞാന്‍ ഡല്‍ഹിക്ക് തിരിക്കുകയും ചെയ്തു. പുള്ളിക്കാരന്‍ നേരിട്ടു പറഞ്ഞതല്ലേ ങ്ങനയാ ഇടപെടാതിരിക്കുന്നത്‌.




ഇന്നത്തെ ഗെയിംസ് വില്ലേജ് നിന്നും  ഇന്ന് പുറത്തു വന്ന ഭൂതങ്ങള്‍   :



  •  ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന്റെ മേല്ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നു വേണു . ഒരാള്‍ക്ക്‌ പരിക്ക് .  
             (ഇത് എന്റെ ബ്ലോഗാണ് ഏറ്റവും  ആദ്യം റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. )
  • ഇംഗ്ലണ്ടിന്റെ മൂന്ന് പ്രമുഖ അത്‌ലറ്റുകള്‍ ഗെയിംസില്‍ നിന്ന് പിന്‍മാറി. ഫിലിപ്‌സ് ഇഡോവു, ക്രിസ്റ്റിനെ ഒഹുരുഗു, ലിസ ഡോബ്രിസ്‌കി എന്നിവരാണ് സുരക്ഷാ കാരണങ്ങളുടെ പേരില്‍ പിന്‍മാറിയത്. മെഡലിനേക്കാള്‍ വലുതാണ് തന്റെ ആരോഗ്യമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ലിസ ട്വിറ്ററിലൂടെ പിന്‍മാറ്റം അറിയിച്ചത്.
            ഫിലിപ്‌സ് ഇഡോവു നിലവിലെ ലോക ട്രിപ്പില്‍ ജമ്പ് ചാമ്പ്യനാണ്.  
  • ന്യൂസിലന്‍ഡ് പിന്മാറിയേക്കും  .പ്രധാനമന്ത്രി ജോണ്‍ കീ: ഗെയിംസ് നന്നായി നടക്കണമെന്ന് തന്നെയാണ് ആഗ്രഹം. എന്നാല്‍ ന്യൂസിലന്‍ഡിന്റെ കാഴ്ചപ്പാടില്‍ നന്നായി നടക്കുക എന്നത് ഗെയിംസിനെത്തുന്ന ന്യൂസിലന്‍ഡുകാര്‍ക്ക് പൂര്‍ണ്ണ സുരക്ഷയും സൗകര്യങ്ങളും ലഭിക്കുക എന്നതാണ്. 
    • ഞാന്‍ ഇടപെടാനോ അണ്ണാ..  മൊട കണ്ടാല്‍ ഇട പെടും ...
                  (അവസാനിക്കുന്നില്ല ....  ഞാന്‍ ഇവിടതന്നെയുണ്ട്‌ പ്രഭോ ...... )

ഏഴു വര്ഷം അട വെയ്ച്ചു വിരിയിച്ച കുട്ടിഭൂതങ്ങള്‍ ... ഇത് ഒരു ഇന്ത്യന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് കഥ .

            കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇനി  ആകെയുള്ളത്  10 ദിവസം മാത്രം. വല്യ ഭൂതാന്മാരും കുഞ്ഞന്‍ ഭൂതത്താന്മാരും കൂടി ഗെയിംസ് കൊണ്ട് പോകുമോ  ?? ഇനി ആര് വിചാരിച്ചാലും ഇത്രയും വിവാദങ്ങളുമായി ഒരു ഗെയിംസ് നടത്താന്‍ പറ്റുകയില്ല.. അല്ല നമ്മളെ തോല്‍പ്പിക്കാന്‍ ആര്‍ക്കു പറ്റും ?? ഇത് ഇന്ത്യയ്ക്ക് മാത്രം അവകാശപ്പെട്ട  ക്രെഡിറ്റ്‌. 

                   ഇന്നലത്തെ ഭൂതം സ്റ്റേഡിയത്തെ ബന്ധിപ്പിക്കുന്ന മേല്പാലത്തിന്റെ രൂപത്തില്‍ , അത് താനന്ന തന്ന..  തായ്‌ എന്നും പറഞ്ഞു ദാ കിടക്കുന്നു . അത് പോരാഞ്ഞിട്ട് കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ തലവന്‍ മൈക്കല്‍ ഫെന്നല്‍ , ഗെയിംസ് വില്ലേജു താമസയോഗ്യമല്ലെന്നും  വൃത്തിഹീനവും അത് തന്നെ ഞെട്ടിച്ചതായി എന്നും പറഞ്ഞു . ഹോ...  ഇന്നലെ വരെ ഇന്ത്യയെ പുകഴ്ത്തിയിരുന്ന  ഫെന്നല്‍ ഇന്നലെ കാലു  വാരി... ആരെങ്ങിലും വിചാരിച്ചോ  ഇങ്ങനെ കാലു വാരുമെന്നു . ഇവിടെയാരുന്നെങ്ങില്‍ പിണറായി പറഞ്ഞേനെ  ഗെയിംസ് സിഡികേറ്റ്‌  ആണ് ഇതിനു പുറകില്‍ എന്ന് ... അത് അവിടെ നടക്കില്ലല്ലോ .. ഗെയിംസ് ഗ്രാമം വൃത്തികെട്ടതാണെന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മൈക്ക് ഹൂപ്പറും വിമര്‍ശിച്ചു.ന്യൂസീലന്‍ഡ്, കാനഡ, സ്‌കോട്ട്‌ലന്‍ഡ്, അയര്‍ലന്‍ഡ് എന്നിവരാണ് പ്രശ്നം ഉണ്ടാക്കിയത് . നമ്മുടെ വൃത്തി അവര്‍ക്കറിയില്ലല്ലോ  ... നമുക്ക് ഇത് തന്നെ ഫൈവ് സ്റ്റാര്‍ ഫ്ലാറ്റ്സ്  ആണ് . അങ്ങനെ തന്നെയാണ്  ഗെയിംസ് സംഘാടക സമിതിയും പറഞ്ഞത് . ഇത് വളരെ നിസ്സാരം.. പൊടി മാത്രമല്ലേയുള്ളൂ.. പിന്നെ പട്ടികള്‍ , അതൊക്കെ നമുക്കെ ശെരിയാക്കാം.. ഇനി എന്ന് ?? രണ്ടു ദിവസം കൊണ്ട്  എല്ലാം "ഓക്കേ" എന്നാ പറഞ്ഞിരിക്കുന്നത്  . ഏതായാലും      പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ഇപ്പോള്‍ കാര്യങ്ങള്‍ നടത്തിക്കുന്നത്.

                  അവിടെ  മഴയെന്നും അതിനാലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വയ്കുന്നതെന്നും ആരെല്ലാമോ പറഞ്ഞു. അതീയ് ;  ഏഴു വര്ഷം എന്തോ ടുക്കുവായിരുന്നു  .. എത്ര വെട്ടിയ്ക്കാം  എന്ന് റിസര്‍ച്ച് നടത്തുവായിരുന്നോ?? ....അത് തന്നെയാ നടന്നത് എന്ന് വെക്തമാക്കുന്നതായിരുന്നു കഴിഞ്ഞ മാസങ്ങളില്‍ പുറത്തു വന്ന അഴിമതി കഥകള്‍. തായാലും ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് കാര്യങ്ങള്‍ ഒക്കെ നോക്കി നടത്തുന്നത് . പറഞ്ഞു പഴകിയ അഴിമതി കഥകള്‍  വീണ്ടും വീണ്ടും പറയുന്നില്ല.. തായാലും ഗെയിംസ് കഴിയട്ടെ ; എന്നിട്ടാവാം തല കൊയ്യല്‍. നടക്കും എന്ന് തീര്ച്ച ഒന്നും ഇല്ല... എന്നാലും ആഗ്രഹിച്ചു കൂടേ..ഓരോ ശരാശരി ഇന്ത്യക്കാരനേയും  പോലെ. 

          ഗെയിംസ്  തീം സോങ്ങ് പോലും,വിവാദത്തില്‍ നിന്നും അകന്നു നിന്നില്ല. വിവാദത്തിനു മേലെ പരുന്തും പറക്കില്ല മക്കളെ . അഞ്ചു കോടി പിന്നെ ഏതാനും ലക്ഷവും ; പിന്നെയൊരു ആര് മാസവും. എന്താ എന്നല്ലേ ?? ....  തീം സോങ്ങ് ഉണ്ടാക്കാന്‍ എടുത്ത അഭ്യാസമാണ് പറയുന്നത് . എനിക്കു കേട്ടപ്പോള്‍ വലയം പ്രശ്നം ഒന്നും തോന്നിയില്ല. പക്ഷേ പ്രശ്നം ഉണ്ടെന്നു വല്ല്യ  പുള്ളികള്‍ കണ്ടു പിടിച്ചു. "വാക്ക വാക്ക " യുടെ ഹാങ്ങ്‌ ഓവറില്‍ നിന്നും ആരും ഇത് വരെ ഇറങ്ങിയില്ല .പഞ്ച് പോരാ,   അതാണ്‌ പ്രശ്നം. അവസാനം  പ്രശ്താവന എത്തി . പാട്ടില്‍ മാറ്റം വരുത്തും . റഹ്മാനും സമ്മതിച്ചുവത്രേ  . കണ്ടിരുന്നു കാണാം. 

                സുരക്ഷാ പ്രശ്നമാണ് മുഖ്യമായും നേരിടുന്ന മറ്റൊരു സംഗതി. കഴിഞ ദിവസത്തെ വെടി വെയ്പ്പ് കുറച്ചൊന്നും അല്ല ആശങ്ക പരത്തുന്നത്. അടുത്ത് കണ്ട കാറില്‍ നാടന്‍ സ്ഫോടക വസ്തുക്കള്‍ ഉണ്ടെന്നും ശ്രുതി പറന്നു. അത് പോലീസ് നിഷേധിച്ചു  .  പല രാജ്യങ്ങളും പിന്മാറാന്‍ ആലോചിക്കുന്നു, താരങ്ങള്‍ പിന്മാറ്റം പ്രഖ്യാപിക്കുന്നു, അങ്ങനേ പലതും, ഇനിയും ഉണ്ട് പത്തു ദിവസം. എന്തും സംഭവിക്കാം. ; പല രാജ്യയങ്ങളും pinmaariyekkam , താരങ്ങള്‍ വന്നില്ലെന്ന് വരാം.. എന്തായാലും ഗെയിംസ് നടക്കും ..നടന്നെ പറ്റു . ..  അതിനിടയില്‍ ഒരായിരം പ്രശ്നങ്ങള്‍. ....  എന്തായാലും ഇനിയൊരു കായിക മാമാങ്കം  ഇന്ത്യക്ക് എന്ന് പറയുമ്പോള്‍  മറ്റുള്ള രാജ്യക്കാര്‍ ഒന്ന് ആലോചിക്കും  .... നമ്മള്‍ ചൈന ഒന്നും അല്ലല്ലോ  ... അത്ര ഭംഗിയായി ഗെയിംസ് നടത്താന്‍...അല്ലെങ്ങില്‍ തന്നെ ഇത് ഒളിമ്പിക്സ്  ഉം അല്ലല്ലോ  ... അല്ലേ....  നമുക്ക് ആശ്വസിക്കാം..... ങ്ങനെയെങ്ങിലും ഇതൊന്നു കഴിഞു കിട്ടിയാല്‍ മതിയായിരുന്നു.... ഡല്‍ഹി സര്‍ക്കാരിനെ പോലെ.... കേന്ദ്ര സര്‍ക്കാരിനെ പോലെ ..ഞാനും നമുക്കും പ്രാര്‍ദ്ധിക്കം  ..അല്ലാതെ പിന്നെന്തു ചെയ്യാന്‍ കഴിയും... 

   ഇനി ഗെയിംസ് നടക്കുമ്പോള്‍ അറിയാം എവിടെയൊക്കെ എന്തൊക്കെ പ്രശ്നം ഉണ്ടെന്നു . ആരെല്ലമാണോ കഴുത്തിന്‌ കത്തി വെയ്ക്കാന്‍ പോകുന്നത്?? എന്തായാലും ഉള്ള മാനവും കൂടി പോയി കിട്ടും ഗെയിംസ് കഴിയുമ്പോള്‍. മാനമല്ലേ പോയുള്ളൂ  ... അത് എനിക്കു പണ്ടേ ഇല്ല എന്ന് പറയുന്നവരോടെ എന്ത്‌ പറയാന്‍...

      ഇനി പത്തു ദിവസം ..... ഇനി എന്തെല്ലാം കേള്‍ക്കേണ്ടി വരുമോ എന്തോ ... കാതോര്‍ക്കാം  ... ചരിത്രം തിരുത്തി കുറിക്കാന്‍ ഇന്ത്യ കച്ച മുറുക്കി  ഇറങ്ങുന്നു...പത്തു ദിവസം..കാത്തിരിക്കുക... എന്തൊക്കെ ആണ് ഇനിയും ആവനാഴിയില്‍ കാത്തു വെയ്ച്ച്ചിക്കുന്നതെന്ന്  അറിയാന്‍.....   



                                          (അവസാനിക്കുന്നില്ല.... ഞാന്‍ ഇവിടെ തന്നെയുണ്ട്‌ പ്രഭോ ...)