kerala എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
kerala എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 നവംബർ 3, ബുധനാഴ്‌ച

നമുക്ക് മാത്രമല്ല ലവനും കിട്ടി അടി ..... ഒബാമ പുണ്ണിയാളാ സമാധാനമായി !!!!



അടി നമുക്ക് മാത്രമല്ല ലവനും കിട്ടി .... ലവനെ ലവന്‍ ....


ഏത് ലവന്‍ ... ??


ഹാ. നമ്മുടെ ഒബാമ ...


അതെങ്ങനെ ??


അങ്ങേരും തോറ്റു തൊപ്പിയിട്ടില്ലേ ??


തോറ്റോ ?? അപ്പോള്‍ അങ്ങേര്‍ ഇറങ്ങി പോയോ?? അപ്പോള്‍ ആരാ പുതിയ പ്രസിഡണ്ട്‌ ??


ഹാ... ഇവന് ഒട്ടു പറഞ്ഞാല്‍ മനസിലാവില്ല... നമ്മള്‍ തോറ്റു മുക്ക്ളിയിട്ടു പോയിട്ടും .. നമ്മുടെ കാരണവര്‍ ഇവിടെ വവ്വാല്‍ കളിക്കുന്നത് കണ്ടോ ?? അത് തന്നയാ അവിടേയും ??



അപ്പോള്‍ നമ്മള്‍ ഒരു നാണയത്തിന്റെ ഇരു വശം ആണെന്ന് പറ.... അപ്പോള്‍ ഒബാമ അച്ചായന്‍ ഇപ്പോഴും അവിടതന്നെയുണ്ട്‌ ....



ശൂ .... പതുക്കെ .. ഇതൊക്കെ ആരെങ്കിലും കേട്ടാല്‍ ..പറയും നമ്മള്‍ സാമ്രാജിയ ശക്തികളുമായി കൂട്ട് കൂടുകയാണെന്ന് ... ആകപാടെയുള്ള ഒരു ആയുധമാ ... അത് കൂടി വിട്ടുകളിക്കാന്‍ ഞാനില്ല ..അല്ലെങ്ങിലും എല്ലായിടത്തും പൊള്ളിയിരിക്കുവാ ... എന്തായാലും വല്ലഭാവന് പുല്ലും ആയുധം .. നീ വാ..ഒരു പ്രസ്‌ മീറ്റ് നടത്തി കളയാം .,..... പഴിയെല്ലാം അങ്ങേര്‍ക്കു കൊടുത്തേക്കാം .


????


പ്രസ്‌ മീറ്റ്‌ :


ഇവിടെ നമ്മള്‍ മാത്രമല്ല പരാജയ പെട്ടിരിക്കുന്നത് ... ഇത് ഒരു താല്‍ക്കാലിക പരാജയം മാത്രം . നമ്മളെ തോല്പിക്കാന്‍ ചുക്കാന്‍ പിടിച്ച സാമ്രജിയ ശക്തികള്‍ക്കും കിട്ടി അടി . അവരും തോറ്റു . അപ്പോള്‍ എന്താ മനസിലാകേണ്ടത് ?? അവിടത്തെ പ്രബുദ്ധരായ ജനങ്ങള്‍ അവിടത്തെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതികരിച്ചു .മാത്രമല്ല ഇങ്ങു നമ്മുടെ കേരളത്തില്‍ നമ്മളെ തോല്‍പ്പിക്കാന്‍ കൊട്ട് നിന്ന അവിടത്തെ സര്‍ക്കാരിനു ഒരു കൊട്ടും കൊടുത്തു . ഇവിടെ സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞില്ല .പക്ഷെ വോട്ടുകള്‍ കൂടുകയാണ് ചെയ്തത് .അത് എല്ലാം ഒളിച്ചു പോയെങ്കിലും അടിത്തറ കൊണ്ട് മാത്രമാണ് .അടിത്തറ ഇളകി എന്ന് ചില കുപ്രചാരണങ്ങള്‍ വെറും കെട്ടു കഥയാണ്‌ . അടിത്തറ ഇളകിയെങ്കില്‍ ഇപ്പോള്‍ ഞാന്‍ ഇവിടെ ഇരിക്കുമോ ?? അടുത്ത തവണ അടി-തറയും മേല്‍കൂരയും കൊണ്ട് ഞങ്ങള്‍ വരും ..  ചില കുലംകുത്തികള്‍ ഒഴിഞ്ഞു പോയി . ഇപ്പോള്‍ കിട്ടിയത് വല്യേട്ടന്റെ മാത്രം വോട്ടുകളാണ് .ഇവിടെയെന്താണ് സംഭവിച്ചത് .. നമ്മളെ തോല്‍പ്പിക്കാന്‍ സാമ്രജ്യഷക്തികളെ കൊട്ട് പിടിച്ചു ഇവിടത്തെ ജനവിരുദ്ധ ശക്തികള്‍ ഒരുമിച്ചു. എന്നാലും ഇത് താല്‍ക്കാലികം മാത്രമാണ് . ഞാന്‍ അന്നേ പറഞ്ഞതാണ് നമ്മുടെ കാര്യത്തില്‍ ഇടപെടരുത് ഇടപെടരുത് എന്ന്. കേട്ടില്ല. തല്ക്കാലം ഇത് മതി . 


അങ്ങനെ പ്രസ്‌ മീറ്റ് കഴിഞ്ഞു .....


നമ്മള്‍ ചൈനയെ കണ്ടു പഠിക്കണം . അവിടെ ഇപ്പണിയൊന്നും വിലപോവില്ല .


എന്ത് വിലപോവില്ല എന്ന് ..


അല്ല ഈ മാതിരി ഗിമിക്കുകളൊന്നും


ആ അങ്ങനെ.. ഇത് താല്‍ക്കാലികം മാത്രമാണ് എന്ന് വിളിച്ചു കൂവുന്നത് കേട്ടല്ലോ ?? എന്ത് താല്‍ക്കാലികം ...


ഞാന്‍ പറഞ്ഞതില്‍ ഇപ്പോഴും ഞാന്‍ ഉറച്ചു നിക്കുന്നു .. ഇത് താല്‍ക്കാലികം മാത്രമാണ് ... ഡാ. ഒരു ആറു  മാസവും കൂടി കഴിഞ്ഞാല്‍ നിയമസഭ തിരെഞ്ഞെടുപ്പ്  വരുകയല്ലേയ് ?? 


അത് കൊണ്ട് ??


ഡാ...അതില്‍  മിക്കവാറും നമ്മള്‍ മൂക്ക് കൊണ്ട് ക്ഷ, ന്നാ,  പ്പാ ...എന്നൊക്കെ വരയ്ക്കും ... അപ്പോള്‍ അതിനല്ലേ ആളുകള്‍ പ്രാമുഖ്യം കൊടുക്ക്ന്നത് ‌... അപ്പോള്‍ ഈ തോല്‍വി  ഒരു താല്‍ക്കാലികം മാത്രം അല്ലേ ?? വെറും  ആറു മാസത്തെ ആയുസ് മാത്രം ....


(@$%@$@# കഷ്ട്ടം ......)


പുലി തന്നപ്പോ .. പുലി ....  സമ്മതിച്ചു തന്നിരിക്കുന്നു ... 


ഇതൊക്കെ ഞാനെത്ര കഴിഞ്ഞതാ ... കൊക്ക് എത്ര കൊളം കണ്ടതാ... കൊളം എത്ര കൊക്കിനെ കണ്ടതാ .... ഹീ..ഹീ....


ആ .. പോട്ടെ ... ഈ പറഞ്ഞത് ഒക്കെ ഇവിടത്തെ ജനങ്ങള്‍ വിശ്വസിക്കുമോ ??


അതിനു ഞാനൊന്നും പറഞ്ഞില്ലല്ലോ ??


അല്ല ...അമേരിക്ക ...സാമ്രാജിത്വം എന്നൊക്കെ ...


വിശ്വസിക്കണം എന്നാരു പറഞ്ഞു ?? നമ്മള്‍ ഒരു കാരണം അങ്ങ് പറഞ്ഞു .. അത്ര തന്നെ ..


എന്റെ ഒബാമ പുണ്ണിയാളാ .. നീ ഇല്ലയിരുന്നെങ്ങില്‍ ... ഇപ്പോള്‍ മുതല്‍ നീ എന്റെ മനസ്സില്‍ ഒരു പുണ്ണിയാളനാണ് .. എന്നും നെനെക്ക് ഞാന്‍ വിളക്ക് കത്തിച്ചെക്കാമെ ..


ഓ ... പതുക്കെ പതുക്കെ ..... ഇപ്പോള്‍ പറഞ്ഞത് പറഞ്ഞു ....ഇനി മിണ്ടരുത് ... ഇത് ആരെങ്കിലും കേട്ടാല്‍ ..അത് മതി ... കടയും പൂട്ടി വീട്ടില്‍ പോയിരിക്കാം .... മുപ്പീന്നു വല്ല കാര്യവും കിട്ടാന്‍ വേണ്ടി കാത്തിരിക്കുവാ .... ഇപ്പോള്‍ കളിക്കുന്ന ലോട്ടറി കളി പോലാവില്ല ..പുള്ളിക്കാരന്‍ ഗുലാനെ ഇറക്കും .. അങ്ങേര്‍ അങ്ങ് കയറി ഇറങ്ങും ...പാണ്ടി ലോറി കയറുന്നത് പോലെ .. പറഞ്ഞേക്കാം ..


!!........... മ്മം


അല്ല മച്ചമ്പി ... ആ ഒബാമ വരുമ്പോള്‍ നമ്മള്‍ വല്ലതും കാണിക്കണ്ടേ ?? ഒന്നും ഇല്ലാന്ന് ആണല്ലോ അറിവ് ??


അതൊക്കെ ആര് പറഞ്ഞു ...തീരുമാനം മാറ്റി ... അടി കിട്ടിയപ്പോള്‍ എല്ലാ അടവും നമ്മള്‍ മാറ്റി.. ഇനി പഴയ ആ തച്ചോളി അടവുകള്‍ പുറത്തെടുക്കണം


ആ പഴയ അടവുകള്‍ ഇനി വിലപോകുമോ ??


പെന്നെന്തു .... ഇപ്പോഴും കുറച്ചു പോഴന്മാര്‍ ഇവിടെയുണ്ട് .. നമ്മള്‍ എന്ത് പറഞ്ഞാലും അത് വിഴുങ്ങി കോളും ..അല്ലെങ്ങില്‍ നമ്മള്‍ കൂലിക്ക് ആളിനെ ഇറക്കുമടെയ് .. ഇതൊന്നും വല്യ കാര്യങ്ങള്‍ അല്ല..


??



നീ അതും ഇതും ആലോചിച്ചു തല പുകയ്ക്കണ്ട പറഞ്ഞത് കേട്ടാല്‍ മതി ..


(പോഴന്‍ ഞാന്‍ ?? #$ ..  ഹോ )


ഡാ. അത് നമുക്കും ഇവിടെ പിടിച്ചു നില്‍ക്കണ്ടേ ... ഇങ്ങനയോക്കയെ നാലാളെ കൂട്ടാന്‍ പറ്റു . അത് കൊട്ടി അറിയിക്കാന്‍ പറ്റു... എന്തെങ്കിലും   ഒക്കെ ചെയ്യേണ്ടേ?? നമ്മളും ഇവിടൊക്കെയുണ്ട് എന്ന് നാലാളറിയണ്ടേ ?? ... അല്ലെങ്കില്‍ ചുറ്റും നിക്കുന്ന ചെറ്റകള്‍ ഒക്കെ നോക്കി ചിരിക്കും ....


അപ്പോള്‍ നമ്മള്‍ എല്ലാം ഡെമോ ആണോ ചെയ്യുന്നത് ...


ഹാ അങ്ങനല്ല... അങ്ങ് പോളപ്പിക്കണം .... ഇനി ഇത് പോലൊരു അവസരം വരുന്നത് അടുത്ത അഞ്ചു വര്ഷം കഴിയുമ്പോള്‍ ആയിരിക്കും ... എന്തായാലും നമുക്ക് അങ്ങേരെ കാണാന്‍ പറ്റുകയില്ല... അങ്ങേര്‍ ഒട്ടു നമ്മളെ കാണാനും പോകുന്നില്ല.. അപ്പോള്‍ പിന്നെ എന്തും ആവാം.. എന്നാലും മീഡിയ കവറേജു കുറയരുത്‌ ... കുറച്ചു കാശ് കൊടുത്തെങ്കിലും മുന്നിലെ പേജില്‍ തന്നെ ഇടണം പടം .. ചില പോളപ്പന്മാരുണ്ട് അങ്ങ് കേന്ദ്ര  തലത്തില്‍ .... നായിന്റ മക്കള്‍ ...അവന്മാര്‍ ചിലപ്പോള്‍ പണി തരും ... അവന്മാരെ ഒക്കെ ഒരു കണ്ണ് വേണം ...


അയ്യോ പതുക്കെ ... മാധ്യമ സിണ്ടികേറ്റു ??


തേങ്ങാ കൊല ... അതൊക്കെ നമ്മള്‍ തന്നെ ഉണ്ടാക്കിയ പടക്കങ്ങളല്ലേയ്?? ..നമ്മുടെ ആവശ്യത്തിനു വേണ്ടി .. നമ്മള്‍ക്ക് അത് തല്ക്കാലം മറക്കാം... അല്ലെങ്കിലും ഇതൊക്കെ മറന്നലേയ് പറ്റു?? നീ ചെല്ല് ...


അപ്പോള്‍ ഞാനും പോട്ടെ??


എവിടെയ്ക്ക??


ഞാന്‍ ഡല്‍ഹിയില്‍ ഒന്ന് പോകുന്നു .. തല്ക്കാലം ഇത് ആരും അറിയണ്ടാ.. പോയിട്ട്.. അവിടെ വല്ലവന്മാരുടെയും കാലില്‍ പിടിച്ചു അങ്ങേരെ ഒന്ന് കാണാന്‍ പറ്റുമോന്നു നോക്കട്ടെ ...


ആരുടെ കാര്യമാ ??


നമ്മുടെ ഒബാമ പുണ്ണിയാളന്‍


??$#%#% ഹൂ.. (അപാര തൊലികട്ടി ??) ??$#%#%


ഞാന്‍ നേരത്തെ പറഞ്ഞില്ലേ... പുന്ന്യാളന്‍.. നമ്മുടെ ഒബമയീ... ഒരു നന്ദി വാക്കെങ്ങിലും പറയണ്ടേ ?? അയാള്‍ വിചാരിച്ചത് കൊണ്ട് ഇന്ന് നമ്മള്‍ ഒരു പത്ര സമ്മേളനം നടത്തി രക്ഷ പെട്ട് .. പുള്ളിക്കാരനെ ഒന്ന് കാണണം പറ്റുമെങ്കില്‍ ഒന്ന് സംസാരിക്കണം .. അവിടെ വല്ല സ്കോപ്പും ഉണ്ടോ എന്ന് ചോദിക്കണം .. ഫിഫ്ടി ഫിഫ്ടി .. പറ്റുമ്മോ എന്തോ ...


നമ്മുടെ അന്തപ്പന്‍ ചിറ്റപ്പന്‍ അവിടയല്ലേ ?? പുള്ളിക്കാരന് വല്യ പിടിയാ... പുള്ളിക്കാരന്‍ വിചാരിച്ചാല്‍ ചിലപ്പോള്‍ നടക്കുമായിരിക്കും ...


പുള്ളിക്കരനുമായി നമ്മള്‍ പിരിഞ്ഞിട്ടു പത്തു ഇരുപത്തഞ്ചു വര്‍ഷമായില്ലേ ..?? പുള്ളിക്കാരന്‍ ഓര്‍ക്കുമോ പഴയത് വല്ലതും ?? അല്ലെങ്കിലും പുള്ളിക്കാരന്‍ വല്യ സ്ഥിതിയിലാ .. സ്കടും മിസ്സൈലും കൊണ്ടാ ഇരിക്കുന്നത് ..


... മം ....


എന്തെയാലും ചെല്ലാം... വല്ലതും നടക്കുമെങ്കിലോ ?? അല്ലെങ്കിലും നമ്മള്‍ തമ്മില്‍ പിണങ്ങിയിട്ടില്ലല്ലോ ?? ഞാന്‍ അന്ന് തിണ്ണയിലിരുന്നു പീ .. പീ ഊതി കളിക്കുവല്ലായിരുന്നോ ?? ഇപ്പോള്‍ ഞാന്‍ അങ്ങ് വളര്‍ന്നു മല പോലായില്ലേയ് ... ഞാന്‍ പറയുന്നത് തന്നെ വേദവാക്ക്യം ...ആരും മറു വാക്ക് പറയില്ല.. അതല്ലേ ഞാന്‍ .... ഇപ്പോള്‍ ഞാനും അന്തപ്പന്റെ കൂടെ നിക്കാരായില്ലേയ് ??


ശെരി ശെരി .... ചെന്ന് നോക്ക് ... നമ്മുടെ കാരണവര്‍ അറിയണ്ടാ..ചുമ്മാ എന്തിനാ പുലിവാല്‍ പിടിക്കുന്നത്‌ ...അല്ലെങ്കിലും നല്ല സമയം അല്ല.. കുഴിയില്‍ നിന്നും കുഴിയിലേക്കാ ...


ങ്ഹാ ..പിന്നെ ഒരു കാര്യം .. നീ ഇത് ആരോടും പറയാന്‍ പോകണ്ടാ...


അപ്പൊ ശെരി പോയ് വരാം ..... ഒബാമ പുണ്ണിയാളാ നമോ വാകം .....



 ...

2010 ഒക്‌ടോബർ 25, തിങ്കളാഴ്‌ച

മരണം സ്പോണ്‍സര്‍ കേരള സാംസ്കാരിക വകുപ്പ്

                      ഇത് കേരള സാംസ്കാരിക മോഡല്‍ . ഏത് എന്നല്ലേ . ഇന്നലെ    മലയാളത്തിന്റെ പ്രമുഖ കവി ശ്രീ അയ്യപ്പന്‍ മരണമടഞ്ഞു .  പുള്ളിക്കാരന്‍ വഴിയില്‍ കിടന്നാണ് മരിച്ചതെന്നും ആള്‍ അനാഥനാനെന്നും  ഒക്കെ ശെരി. എന്നാലും പോക്രിത്തരം  കാണിക്കുന്നതിന് ഒരു അതിര് വേണ്ടേ?? ഇത് തന്നെയാണോ സാംസ്കാരിക കേരളം . ഇനി സാംസ്കാരിക നായകന്മാര്‍ എന്ന് ലേബല്‍  നെറ്റിയില്‍ ഒട്ടിച്ചു വഴി നീളെ  തോന്നിയതും പാടി നടന്നു പാര്‍ട്ടിയെയും   പിന്നെ സ്വജ്ജനങ്ങളെയും  സുഖിപ്പിക്കുന്ന സംസ്കാരികര്‍ എവിടെ ?? ഉറങ്ങി പോയോ??    സുകുമാര്‍ അഴികോട് ഒഴിച്ച് ഒരുത്തനും പ്രതികരിച്ചില്ല .ഒരക്ഷരം മിണ്ടിയില്ല ....   ഛീ.. ഛീ...മോശം കേരള സാംസ്കാരിക കയ്യാളമാരുടെ  സാംസ്കാരിക അധംപതനത്തിനു  വേറെ എന്ത് ഉദാഹരണം ?? ഇത്രയും മ്ലേച്ചമായി  സംസ്കാരം കാണിക്കാന്‍ അവരെ കൊണ്ടേ ആവു ??  ഇത്രയും മിണ്ടാനും പറയാനും എന്താ ഉണ്ടായതെന്നല്ലേ??


              കേരള സര്‍ക്കാര്‍ വക സാംസ്കാരികം .....  മഹത്തായ സംസ്കാരം നിറഞ്ഞ ഒരു  സല്‍കര്‍മ്മം ഇന്നലെ സാംസ്കാരിക വകുപ്പില്‍ നിന്നുണ്ടായി . സംസ്കാരം രണ്ടു ദിവസത്തേക്ക്  മാറ്റി . ഇനി ഇത്രയും നാള്‍ നമ്മുടെ മഹനീയ വ്യക്തികള്‍ക്ക്  വേണ്ടി കാത്തു കിടക്കണം . ബേബിമാര്‍  തിരക്കിലാണ് .   പാവം ശരീരം എന്ത് പിഴച്ചു . ജീവിച്ചിരുന്നപ്പോള്‍ ആര്‍ക്കും ഒരു ബാധ്യതയായില്ല .. ഇപ്പോള്‍ മറ്റുപലര്‍ക്കും വേണ്ടി സ്വന്തം ശരീരം ഒരു ബാധ്യതയാക്കി വെച്ചിരിക്കുന്നു . ഇതാണ് നമ്മുടെ സാസ്കാരിക വകുപ്പിന്റെ പ്രശംസനീയമായ സംസ്കാരപ്രകടനം. ചോദിക്കാനും  പറയാനും ആരെങ്ങിലും ഉണ്ടെങ്കില്‍ ഇത് സംഭവിക്കുമോ?? ഇല്ലാന്ന് പതുക്കെ പറഞ്ഞാല്‍ പോരാ..ഉറച്ചു തന്നെ പറയേണ്ടിവരും . ആരും ഒരു ചെറു വിരല്‍ പോലും അനക്കിയില്ല ഇതിനെതിരെ .  അയ്യപ്പന്‍റെ അപ്രകാശിത കവിത പോലെ കടാരയെക്കാള്‍ മാരകമായ ആയുധം  കൊണ്ടുള്ള കുതീട്ടു ബഹുമാന്യനായ കവിയുടെ ശരീരം ഇപ്പോള്‍ വിറങ്ങലിച്ചിരിക്കുന്നു .


ആരോട് പറയേണ്ടു ഞാന്‍ .........
ഇനി പറയാന്‍ ആര് ബാക്കി ...
ഇവിടെ ഞാന്‍ മൂകസാക്ഷി ....
യെന്നുടെ ശരീരം മരവിക്കുന്നു ..
യെന്നുടെ ശരീരം വിറങ്ങലിക്കുന്നു ..
 ഈ കാത്തു കിടപ്പ് ജീവിതത്തെക്കാള്‍  ദുസ്സഹം  ...




                ഇനി ആരെങ്ങിലും (സര്‍ക്കാര്‍ വക പരിഗണന വേണമെന്നുന്ടെങ്ങില്‍ .. വേണ്ടെങ്കിലും  ചിലപ്പോള്‍ അടിച്ചേല്‍പ്പിക്കും ) ഇങ്ങനെ മരിക്കാന്‍ ഉദ്ദേശ്ശിച്ചിട്ടുണ്ടെങ്കില്‍  ; അത് ദയവായി എല്ലാവരുടെയും സമയവും സന്ദര്‍ഭവും നോക്കിയാവണം  .     പുതിയ വിജ്ഞാപനം ഉടനെ ഇറക്കുന്നതായിരിക്കും . തിരഞ്ഞെടുപ്പ് ഒന്ന് കഴിയണം വിജ്ഞാപനം ഇറക്കാന്‍  . അല്ലെങ്കില്‍ ശവശരീരത്തിനെ സ്വാധിനിക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞു തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി പോകാന്‍ സാധ്യത ഉണ്ട് .  ഇനി ഒരു തരത്തിലുമുള്ള വിവാദത്തിനും സാംസ്കാരിക വകുപ്പ് ഇല്ല. ഈ പറയുന്ന സമയത്തൊന്നും മരിക്കാന്‍ പാടുള്ളതല്ല . അഥവാ മരിച്ചാല്‍ കാത്തു കിടക്കണമെന്നും വിജ്ഞാപനം അനുശാസിക്കുന്നു . അല്ലെങ്കില്‍ സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ വക ആരും തിരിഞ്ഞു നോക്കില്ല  .


 
 മരിക്കാന്‍ പാടില്ലാത്തതായ സന്ദര്‍ഭങ്ങള്‍ :


1 .  തിരഞ്ഞെടുപ്പുമായി ബന്ധപെട്ട ദിനങ്ങള്‍ , ഇത് തിരെഞ്ഞെടുപ്പ് നടക്കുന്നതിനു മുന്ന് നാള്‍ മുമ്പ് വരെ പരിധിയില്‍ വരും .
2 . പാര്‍ട്ടി മീറ്റിംഗ് ഉള്ളപ്പോള്‍.
3 . പാര്‍ട്ടി വക എന്തെങ്കിലും സമര പരിപാടികള്‍ ഉള്ളപ്പോള്‍ .
4 . ഹര്‍ത്താല്‍ ദിനത്തില്‍ ; (ശവത്തിനു സര്‍ക്കാര്‍ ഉത്തരവാദികളല്ല ).
5. എന്തെങ്കിലും സ്വകാര്യ ചടങ്ങുകള്‍ ഉണ്ടെങ്കില്‍ . 
6. മേല്‍ പറഞ്ഞ ദിനത്തില്‍ നിന്നും സാംസ്കാരിക വകുപ്പിന് സമയത്തിലും ദിവസത്തിലും തോന്നിയ പോലെ മാറ്റത്തിന് അനുവദനീയമാണ് .  


 NB : ഇത്  സാംസ്കാരിക വകുപ്പുമായോ സര്‍ക്കാര്‍ വകുപ്പുമായോ പിന്നെ പാര്‍ട്ടിയുമായോ അടുപ്പമുള്ളര്‍വര്‍ക്കും പിന്നെ അടുത്ത ബന്ധക്കാര്‍ക്കും   ബാധകമല്ല .

2010 സെപ്റ്റംബർ 29, ബുധനാഴ്‌ച

സ്വര്‍ണ്ണമാണ് നമ്മുടെ ചകിരി...

                      ചകിരി കൊണ്ടും ജീവിക്കാം ....  തുടങ്ങിക്കോ പെറുക്കാന്‍  ...  ഞാന്‍ കഴിഞ്ഞ ആഴ്ച വരെ ഷെയര്‍ മാര്‍ക്കറ്റു ആണ് ഏറ്റവും ലാഭം പിന്നെ പൊന്നും... അത് രണ്ടുമല്ല എന്ന് മനസ്സിലാക്കാന്‍ ഇന്നലെ വരെ കാത്തിരിക്കേണ്ടി  വന്നു.  ഇപ്പോള്‍ എനിക്കു മനസിലായി.. തെങ്ങ് ചതിക്കില്ല  എന്ന്. ഞാന്‍ കഴിഞ്ഞ മാസം റബ്ബര്‍ നടാന്‍ തെങ്ങ് എല്ലാം വെട്ടിയത് എന്ത്‌ മണ്ടത്തരമായി പോയി. മണ്ടനായ ഞാന്‍.  ഞാനറിഞ്ഞോ  ഇങ്ങനൊക്കെയാവുമെന്നു . തേങ്ങക്കോ വിലയില്ല..അങ്ങനെയെങ്ങില്‍ വല്ല റബ്ബറും വെയ്ച്ചു  നാല് കാശ് അടിച്ചു എടുക്കാമെന്ന് വെയ്ച്ചപ്പോള്‍ അതും ഇരുട്ടടിയായി... ചകിരി...ചകിരി കുട്ടനാണു ഇപ്പോള്‍ നായകന്‍.    ചകിരിക്കെല്ലാം ഇപ്പൊ എന്നാ വിലയാ... ഹോ ..        

                   കാര്യങ്ങള്‍ ഇത്രത്തിലാവുമെന്നു ഞാനറിഞ്ഞിരുന്നെങ്ങില്‍ എന്റെ പറന്പില്‍ ഞാന്‍ വല്യ ഒരു ചകിരി സംഭരണി ഉണ്ടാക്കിയേനെ. അതില്‍ ചകിരി  സംഭാരിച്ചേനെ  .. ഹോ എല്ലാം പോയി.   ഞാന്‍ പണ്ടേ ചകിരി കച്ചവടം തുടങ്ങാത്തത്തില്‍  ഞാന്‍ ഇപ്പോള്‍  ദുഖിക്കുന്നു    .. ഇപ്പോള്‍ ഈ സോഫ്റ്റ്‌വെയര്‍ ഒക്കെ വിട്ടു ചകിരി കച്ചവടം തുടങ്ങിയാലോ എന്നലോചിക്കുവാ.. ഇപ്പോള്‍ തുടങ്ങിയാല്‍ എനിക്കു ചകിരി മാഫിയ യുടെ തലവനാവാം.. ആരെങ്ങിലും അത് അങ്ങ് ഉറപ്പിക്കുന്നതിനു മുമ്പ് ഞാന്‍ ഇറങ്ങി കഴിഞ്ഞു. ഇനി രക്ഷയില്ല മക്കളേ. ഈ വിലയൊന്നും ഇപ്പോള്‍ നാട്ടിന്പുറത്ത്    വല്ല്യ വാര്ത്തയായിട്ടില്ല     .. അതുകൊണ്ട് ഇപ്പോള്‍ ചെന്ന് തൊണ്ട് വാങ്ങാം  .. എന്നിട്ട് പൂഴ്ത്തി വെയ്ക്കാം അപ്പോള്‍ പിന്നെയും കൂടും. അപ്പോള്‍ നമ്മള്‍ ഇറങ്ങും.. ഒരു വില നിച്ചയിക്കും    ..അതിനേ തൊണ്ട് വാങ്ങു..  പിന്നെ ഒരു തിരുവനതപുരം മാര്‍ച്ച്.. താങ്ങ് വില കേന്ദ്രം നിച്ചയിക്കണം.. അങ്ങനെ ചകിരി  രാജാവായി ആയി ഞാന്‍ മാറും .. നോക്കിക്കോ ... ഇന്ന് ഇത് വായ്ച്ചു ചിരിക്കുന്നവര്‍ക്കൊക്കെ അന്ന് ഞാന്‍ മറുപടി  ഇതില്‍ തന്നെ എഴുതും. ഭാവിയിലെ ഒരു കുത്തക മുതലാളിയോട് ആണ് ഇരുന്നു ചിരിക്കുന്നത് .. അന്ന് രാഷ്ട്രിയക്കാര്‍ എന്റെ മുമ്പില്‍ വന്നു ഒച്ച്ചാനിച്ചു  നിക്കും . ഞാന്‍ ഭരണ എന്ത്രം ഇരുന്നു തിരിക്കും... ഓഓ ...ഞാന്‍ എവിട്യാ  ... ഞാന്‍ കാട് കയറി പോയി...

                എവിടാ  പറഞ്ഞു നിര്‍ത്തിയത്.. ചകിരി.. മുപ്പതു കിലോ ചകിരിക്ക് എഴ്ന്നൂറു  രൂപ ആയി  എന്ന്. ഞാന്‍ ആദ്യം ഒന്ന് കണ്ണ് ചിമ്മി നോക്കി  ...ഈ പറഞ്ഞത് സത്യമാണോ  എന്ന് .ആതേ... സംഗതി ഉള്ളത് തന്നെ. അപ്പോള്‍ തന്നെ ഞാന്‍ ഒരു തീരുമാനെമെടുത്ത്. ഇനി പൊന്നും ഷെയറും  ഒന്നും എടുക്കുന്നില്ല.. ഇനി ചകിരി തന്നെ ശരണം...ചകിരി സിന്ദാബാദ്....  തമിഴ് നാട്ടില്‍ ഇന്ന് ആയിരം തേങ്ങയുടെ തൊണ്ടിനു ആയിരത്തി ഇരുന്നൂറു രൂപയുണ്ട്.    പക്ഷേ ഇപ്പോഴും ഇവിടെ മുന്നൂറു  - നാനൂറു രൂപയെ ഉള്ളു. തമിഴ്നാട്ടില്‍ ഉദ്പ്പാദനം കുറഞ്ഞതാണ് അത്രേ  ചകിരി വില ഇത്രയും ഉയരാന്‍ കാരണം.  ഇപ്പോള്‍ കയര്‍ സംഘങ്ങള്‍ പൊള്ളാച്ചി  ചകിരിയാനത്രേ  വാങ്ങുന്നത്. അതന് ഞാന്‍ ഒരു സമരത്ത്നു ഒരുങ്ങുകയാണ്  .. ഇവിടെ തെങ്ങും തേങ്ങയും തോണ്ടും ചകിരിയും ഉള്ളപ്പോള്‍...കണ്ട പാണ്ടിയുടെ ചകിരി ഇറക്കുമതി ചെയ്യേണ്ട വല്ല കാര്യമുണ്ടോ?? ഞാന്‍ നിങ്ങള്ക്ക് ചകിരി തരാം... അതും തമിഴ് സംഘങ്ങള്‍ തരുന്നതിനെക്കളും ഉയര്‍ന്ന നിരക്കില്‍.. ഉയര്‍ന്ന നിരക്കല്ലേ ഇപ്പോഴത്തെ ഒരു രീതി ... അല്ലെങ്ങില്‍ നിങ്ങള്‍ എന്ത് വിചാരിക്കും.. നിങ്ങള്‍ ചിന്തിക്കും എന്താ ഉയര്‍ന്ന നിരക്കെന്ന്,.. അത് പിന്നെ ഞാനെല്ലേ ഇവിടത്തെ ചകിരി മാഫിയ..അപ്പോള്‍ ഞാന്‍ പറയുന്നതാണ് വില.. അല്ലെങ്ങില്‍ നിങ്ങള്‍ കാഹകിരി കച്ചവടം മതിയാക്കിക്കോ...  കയര്‍ സംഘങ്ങള്‍ പിരിച്ചു വിടും... പട്ടിയാവാണോ?? അല്ലെങ്ങില്‍ ഞാന്‍ തരുന്ന ചകിരി വാങ്ങണം. തമിഴ്നാട്ട്ടില്‍ നിന്നും ഇറക്കുമതി ചെയ്യാമെന്നുള്ള വ്യാമോഹം ഒന്നും നടക്കില്ല. ഞാനും എന്റെ ആള്‍ക്കാരും (ഓര്‍മിക്കുക...ഞാന്‍ അന്ന് മാഫിയ കിംഗ്‌ ആയിരിക്കും) ലോര്ര്യ്കള്‍ തടയും,.. ചകിരി പിടിച്ചെടുക്കും. യെന്ത്താ വെനെനമെന്നു നിങ്ങള്‍ തന്നെ തീരുമാനെമെടുക്ക്. സത്യത്തില്‍ ഞാന്‍ അമിത ലാഭം ഒന്നും എടുക്കുന്നില്ല... അങ്ങ് തിരുവനന്തപുരം  മുതല്‍ കൈപ്പിടി കൊടുക്കണം ... പിന്നെ സമരങ്ങള്‍ ചെയ്യണം .. ആളെ ഒപ്പിക്കണം .. ആതും അല്ല കാര്യം ഇവിടത്തെ ചകിരിക്ക്  നല്ല കട്ടിയാ....മലയാളിയുടെ  ഒരു ഗുണം..തൊലിക്കട്ടി ..ചകിരിക്കും കിട്ടിയിട്ടുണ്ടാന്നെ..  ഇപ്പോല്‍  മുതല്‍ നിങ്ങള്‍ എന്നെ ചകിരി രാജവെന്നെ വിളിക്കാവു ..  അല്ലെങ്ങില്‍...

                     ഇപ്പോള്‍ ഞാന്‍ ഒരു പരീക്ഷണം  നടത്തി കൊണ്ടിരിക്കുവാന്   . ചകിരി സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കാമോ എന്ന് നോക്കട്ടെ  .. വന്ന വഴി മറക്കാതിരിക്കനാ.. പിന്നീടു അത് ആരും കൊണ്ട് പോകണ്ട... അല്ലെങ്ങില്‍ നാളെ ആരെങ്ങിലും കയറി ഉണ്ടാക്കും പിന്നെ അവര്‍ ചകിരി സോഫ്റ്റ്‌വെയര്‍ രാജാക്കന്മാരാവും ..എന്തിനാ നമ്മുടെ കുഴി നമ്മള്‍ തന്നെ തോണ്ടുന്നത്  ??  നിങ്ങള്‍ക്കും ആരംഭിക്കാം ബിസിനസ്‌ ...  പുറം രാജ്യത്ത് ഉള്ളവര്‍ എന്നെ നേരിട്ടു ബന്ധപെടുക.. അല്ലാത്തവര്‍ ഇവിടെ ഒരു നെറ്റ്‌വര്‍ക്ക് ഉണ്ട് (ചകിരി മാഫിയ) അവരുമായി ബന്ധപെടുക..

           തൊണ്ട് സിന്ദാബാദ് ...  കയര്‍ സിന്ദാബാദ്..  ചകിരി സിന്ദാബാദ്.