COMMON WEALTH GAMES 2010 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
COMMON WEALTH GAMES 2010 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

അങ്കം കഴിഞ്ഞു ... ഡല്‍ഹി ബൈ ബൈ പറഞ്ഞു .....

             അങ്കം കഴിഞ്ഞു .. ചേകവര്‍ വിട ചൊല്ലി . ഡല്‍ഹി അതിന്റെ പതിവ് തിരക്കിലേക്ക് കടന്നു കഴിഞ്ഞു .


              പ്രൗഢഗംഭീര ചടങ്ങുകളോടെ ഇന്ത്യന്‍ സംസ്കാരത്തിന്റെയും അഥിതി മര്യാദയുടെയും പ്രതീകമായി കോമണ്‍വെല്‍ത്ത് ഗെയിംസ് സമാപനം .  സംഗീതവും  സാംസ്കാരിക പ്രകടനവും  അയോധനകലയും കൂടിച്ചേര്‍ന്ന  സമാപന ചടങ്ങിനു ലേസര്‍ ഷോ ആകാശത്ത് പുതു നക്ഷത്രങ്ങളെ വിരിയിച്ചു, അമ്പതിനായിരത്തോളം വരുന്ന കാണികള്‍ക്ക് ഇത് ആകാശ പൂരമായി . പ്രശസ്ത ഗായകന്‍ ഷാനുമായി "ഷേര"   സ്റ്റേഡിയം ചുറ്റി വിടപറഞ്ഞു . ഒരു വല്യ VIP നിര തന്നെയുണ്ടായിരുന്നു ഇന്നലെ ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ . മന്മോഹനും, സോണിയ  ഗാന്ധിയും , ഷീല ദിക്ഷിതും , ഫെന്നനും , കല്മാടിയും എല്ലാരും സാക്ഷ്യം വഹിക്കാനുണ്ടയിരുന്നു. 


          ഫെന്നന്റെ വാക്കുകള്‍ ഏറെ കുളിര്‍മയുളവാക്കുന്നതായി. എല്ലാതരത്തിലും ഡല്‍ഹി മികച്ചു നിന്ന് എന്നുള്ളതിന് വേറെ തെളിവൊന്നും വേണ്ടല്ലോ   . ഇത് വരെ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും  മികച്ച ഗെയിംസ്  എന്നാണ് എല്ലാരും ഒരേ സ്വരത്തില്‍ പറയുന്നത് .

      ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ തേജീന്ദര്‍ ഖന്നയില്‍നിന്ന് ഗ്ലാസ്‌ഗോയിലെ ലോര്‍ഡ് പ്രൊവോസ്റ്റ്, റോബര്‍ട്ട് വിന്റര്‍  കോമണ്‍വെല്‍ത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി. 2014-ലെ ഇരുപതാം കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആതിഥേയര് ഗ്ലാസ്ഗോ , ഡല്‍ഹിയില്‍ താഴ്ത്തിയ പതാക ഇനി അവിടെ ആകാശത്ത് പാറികളിക്കും ‍. 


         ഇന്നലത്തെ സമാപന ചടങ്ങുകള്‍ക്ക് താഴത്തെ യു ട്യൂബ് കാണുക : 


Commonwealth Games 2010 Closing Ceremony New Delhi Part-1



Commonwealth Games 2010 Closing Ceremony New Delhi Part-2



Commonwealth Games 2010 Closing Ceremony New Delhi Part-3



Commonwealth Games 2010 Closing Ceremony New Delhi Part-4



Commonwealth Games 2010 Closing Ceremony New Delhi Part-5


Commonwealth Games 2010 Closing Ceremony New Delhi Part-6


Commonwealth Games 2010 Closing Ceremony New Delhi Part-7







         

2010 ഒക്‌ടോബർ 14, വ്യാഴാഴ്‌ച

വിവാദമോ .... അതെന്താ ?? ഇത് ഇന്ത്യയുടെ ഗെയിംസ് ....

                          വിവാദമോ ?  അങ്ങനെ ഒരു വാക്ക് ഞാന്‍ കേട്ടിട്ടിലല്ലോ ?? അതെന്താ ?? ഇതാണ് ഇപ്പോള്‍ ഗെയിംസ് വില്ലേജില്‍  നിന്നും കേള്‍ക്കുന്നത് . അങ്ങനായി കാര്യങ്ങള്‍ . ഹോ...  എന്തെല്ലമായിരുന്നു ഗെയിംസ് നു മുമ്പ് ?? ആരെങ്കിലും  വിചാരിച്ചോ ഇത്രത്തോളം  ഭംഗിയായി നടക്കുമെന്ന് , നടത്തുമെന്ന് . അല്ലെങ്കിലും അങ്ങനെയാണ്  , ഇന്ത്യക്കാരല്ലേ സായ്പ്പേ .....  അപ്പോള്‍ വിചാരിച്ചാല്‍ നടത്തും ..നടത്തിക്കും , അതിനു മുമ്പ് അങ്ങനെയും ഇങ്ങനേയും ഒക്കെ  ഇരിക്കും സമയമാവുമ്പോള്‍ വന്നു നോക്കിയാല്‍ മതി  .. സമയമാവുമ്പോള്‍ നമ്മള്‍ സട കുടഞ്ഞെഴുന്നെള്‍ക്കും  . അല്ലെങ്കിലും എന്തായിരുന്നു അവിടെ കുഴപ്പം. സംഗതി അല്‍പ്പം വൈകി  ; എന്താ കാരണം....  മഴ...സര്‍വത്ര മഴ .. അത് ഇപ്പോള്‍ നമ്മള്‍ വിചാരിച്ചോ സമയത്ത് കയറി മഴ ചതിക്കുമെന്ന് .  പിന്നെ കയ്യിട്ടുവാരല്‍ ....  അത് നമ്മുടെ ജെനുസ്സില്‍ കലര്‍ന്നതാണ് .... അത് ഗെയിംസ് ബാധിക്കുന്ന കാര്യമല്ലല്ലോ... നമ്മുടെ നികുതി പണം ..... എന്നാലും എല്ലാം നന്നായി കൊണ്ടെത്തിച്ചില്ലേയ് ??  നിങ്ങളെ കൊണ്ടായിരുന്നെങ്ങില്‍ ഒരു കോപ്പും നടക്കില്ലായിരുന്നു . എല്ലാം വെള്ളം കൊണ്ട് പോയേനെ . ഇനി ഗെയിംസ് തുടങ്ങുന്നതിനു മുമ്പ് വന്നു  വായിട്ടലച്ചവര്‍ക്ക് വായിലെ വെള്ളം വറ്റിച്ചു . ഫെന്നന്‍ വെറും പന്നന്‍ ആയി .. ഹൂപ്പര്‍ വെറും പേപ്പര്‍ ആയി .  ഇനി പിന്മാറ്റം ഒരു ഫാഷന്‍ ആക്കിയവരുടെ കാര്യമോ ?? അവര്‍ സ്വന്തം കുഴി തോണ്ടി അതില്‍  കല്ലും വെച്ച് കിടന്നത് പോലായി.  അല്ലെങ്കിലും എന്തായിരുന്നു .. ഞാന്‍ പിന്മാറുന്നു ഞാന്‍ പിന്മാറുന്നു എന്നുള്ള നിലവിളിയല്ലയിരുന്നോ ?  സുരക്ഷ പോര , പണി പടര്‍ന്നു പിടിക്കുന്നു , ഒന്നും ശെരിയായില്ല ....  അല്ലെങ്കിലും അവര്‍ അവിടെ ഫൈവ് സ്റ്റാര്‍ വീട്ടിലല്ലേ കഴിയുന്നത്‌ .  ചുമ്മാ ജാഡ ....  എന്തായാലും സ്വര്‍ണ്ണം കിട്ടില്ല പിന്നെ എന്തിനു വന്നു നാണം കെടുന്നു .  അവര്‍ക്ക് കുറ്റബോധം കൊണ്ട് എഴുനേറ്റു നടക്കാന്‍ കഴിയുന്നില്ലത്രേ . തണ്ണിയടിച്ചു   കിടപ്പയിരിക്കും .. ഇനി ഗെയിംസ് കഴിഞ്ഞിട്ട് വേണം ഒന്നെഴുനെട്ടു നിക്കാന്‍.

                      ഇന്ത്യ അതാ ഉയര്ത്തെഴുനെല്‍ക്കുന്നു ......  എന്നാണ് പത്തു ദിവസം മുമ്പ് കേട്ടത് . അതുതന്നെയായിരുന്നു സായിപ്പന്മാരുടെ പത്രങ്ങളിലും ....  ഡല്‍ഹിയിലെ ഞെട്ടിപ്പിക്കുന്ന ഉദ്ഘാടന  മാമാങ്കം .....  സായിപ്പന്മാര്‍ക്ക് അത് വിശ്വസിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല .. ഇത്രയും പഴി കേട്ട ഒരു കായിക മാമാങ്കം ...  ഉദ്ഘാടനം  ഞെട്ടിപ്പിച്ചു  പോലും . അത് തന്നയാണ് പോള്‍ ഹെന്‍റി എന്നാ ആരു ബോറന്‍ സായ്പ്പ് തന്റെ വീട്ടില്‍ പ്രയോഗിക്കുന്ന പദങ്ങള്‍ കൊണ്ട് , ഷീല ദിക്ഷിറ്റ് നെ തെറി വിളിച്ചത് . പുള്ളിക്കാരന് വീട്ടില്‍ ബ്രീക്ഫസ്റ്റ്‌ നു കഴിക്കുന്ന ഷിറ്റും പിന്നെ നാട്ടുകാര്‍  പോളിനെ വിളിക്കുന്ന "ഡിക്കും"  ....  ഹോ എന്തുമാത്രം അങ്ങേര്‍ക്കു പുളിച്ചെതെന്നു  നോക്കണേ ?? ഏതായാലും ഷിറ്റ് കഴിച്ചു മടുത്തിട്ടാണോ എന്തോ പിറ്റേന്ന് തന്നെ രാജി വെയ്ച്ചു പോയി ... ഇനി വല്ലവന്റെയും ഷിറ്റുകള്‍ കയറി ഇറങ്ങി കഴിക്കുമായിരിക്കും .   അവിടെയുള്ളവന്മാരുടെ പ്രതികരണവും അതിനു കുടപിടിക്കുന്ന തരത്തിലുള്ളതായിരുന്നു  . ഉത്സവ  പറമ്പില്‍ കെട്ടുമേളത്തില്‍ ജനിച്ചവന് ഉത്സവ പറമ്പില്‍ കേട്ടുമേളം നടത്താന്‍ പറ്റില്ല എന്ന് പറയാന്‍ പറ്റിലല്ലോ    ..അതാണല്ലോ അവന്മാരുടെ സംസ്കാരവും .

       ഉദ്ഘടിക്കാന്‍ വന്നപ്പോള്‍ ചാള്‍സ്‌ രാജകുമാരന്‍ അവിടമെല്ലാം കയറി ഇറങ്ങി ചോദിച്ചുവത്രേ ... എന്തെങ്ങിലും പരാതി  ഉണ്ടോ എന്ന് ... രാജകുമാരന്‍ മതി മറന്നു പോവുകയായിരുന്നു എന്നൊരു ശ്രുതിയുണ്ട് .  ഒളിമ്പിക്സ് പോയിട്ട് കോമണ്‍വെല്‍ത്ത്   പോലും നേരെ ചൊവ്വേ നടത്താന്‍ അറിഞ്ഞുകുട എന്നൊരു പഴി ഇത് തുടങ്ങുന്നതിനു മുമ്പ് സായ്പ്പന്മാര്‍ പറഞ്ഞു നടന്നിരുന്നു . ഉദ്ഘാടനം കഴിഞ്ഞയുടന്‍ ടേപ്പ് മാറ്റി . ഒളിമ്പിക്സ് നു ഇന്ത്യ യ്ക്ക് ബിട്ടില്‍  പങ്കെടുക്കാമെന്നായി. 2020 - ലെ  ഒളിമ്പിക്സ് ഇന്ത്യ ലക്‌ഷ്യം വെയ്ക്കുന്നുണ്ട് . ഇനി ധൈര്യമായി മുന്നോട്ടു പോകാം .


     ഈ കഴിഞ്ഞ പതിനൊന്നു നാളും ഇന്ത്യയുടെ ശേഷിയെ .... പുതിയ ഒരു ഇന്ത്യയെ ലോകത്തിനു കാണിച്ചു കൊടുത്തു . നമുക്കും പറ്റും സായിപ്പേ ഇതൊക്കെ .... ഇനിയും വേണമെങ്ങില്‍ നിങ്ങളെ കാട്ടി നന്നായി നമ്മള്‍ നടത്തും ... അതാണ്‌ ഇവിടെ കണ്ടതും, സാക്ഷ്യം വഹിച്ചതും . ഇത് വരെ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും  മികച്ച   കോമണ്‍വെല്‍ത്ത് ഗെയിംസ് ആണ് നടന്നത് .... എല്ലാ തരത്തിലും .....  ഒരു പിഴവും എവിടെയും കണ്ടില്ല ... എല്ലാം അച്ചിട്ട എന്ത്രം പോലെ ... ഒരു പരാതിയും ഇല്ല.. എല്ലാവര്‍ക്കും പറയാനുള്ളത് നല്ലത് മാത്രം .... തുടക്കത്തില്‍ കണ്ട ആലസ്യവും കൂടി ഒഴിഞ്ഞു നിന്നിരുന്നുവെങ്കില്‍    ... തപ്പാന്‍  ഒരു പതിര് പോലും ഇല്ലാതെ വരുമായിരുന്നു .  ...  എന്നാലും ഇത് ഒരു പുതിയ അനുഭവമായി....  ഇന്ത്യ വിളിച്ചോതുന്നു ....  ഇത് പുതിയ തുടക്കം... പുതിയ പ്രകാശം .... നമ്മള്‍ കുതിക്കുകയാണ് ...



            കം ഓണ്‍ ഇന്ത്യ ........  കം ഓണ്‍ ഇന്ത്യ..... കം ഓണ്‍ ഇന്ത്യ
    
     

2010 ഒക്‌ടോബർ 4, തിങ്കളാഴ്‌ച

ഇന്ത്യ ലോകത്തിന്റെ നെറുകയില്‍ .... അത്യുജ്ജലം അതുല്ല്യം വ ര്‍ണോജ്ജലം.....

    

                        നൂറ്റി ഇരുപതു കോടി ഇന്ത്യക്കാരുടെ ഹൃദയ താളങ്ങള്‍ ഒരുമിച്ചു പ്രകമ്പനം തീര്‍ത്തപ്പോള്‍ ആകാശത്ത് പൂത്തിരി വിതറി ജവാഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യം പ്രതിഫലിപ്പിച്ചുകൊണ്ട്  പ്രൗഢഗംഭീരമായി തന്നെ  ഇന്ത്യ ഇന്നേവരെ സാക്ഷ്യംവഹിച്ച ഏറ്റവും വലിയ മേളയ്ക്ക്, പത്തൊമ്പതാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാരംഭമായി.ഇവിടെ ല്ലാവരുടെയും ഹൃദയ താളങ്ങള്‍ ഒരേ താത്തിലായി മനസ്സുകള്‍ നിറഞ്ഞു തുളുമ്പി ... ഇന്ത്യ ലോകത്തിന്റെ മുമ്പില്‍ തലയുയര്ത്തി നിന്ന് കൊണ്ട് പറഞ്ഞു ...  ഞങ്ങള്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു .. വൈവിധ്യവും സാംസ്കാരിക പൈതൃകവും നിറഞ്ഞ ഇന്ത്യയിലേക്ക് ... പുത്തന്‍ അനുഭവമായി .. അനുഭൂതിയായി ഒരൊറ്റ ഇന്ത്യ അനുഭവിച്ചറിയുക. ഇനി പതിനൊന്നു നാള്‍ ഡല്‍ഹി കണ്ണിമ്മിപ്പിക്കാതെ കാതോര്‍ത്ത്  നില്‍ക്കും ... ആറായിരം പേര്‍ കായികതാരങ്ങള്‍ അണിനിരക്കുന്ന കായിക മാമാങ്കത്തിനായി.  
 
                    വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാരമ്പര്യകലാരൂപങ്ങളുടെ പ്രകടനം  ഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്നതായി. സ്റ്റേഡിയത്തിന് മുകളില്‍ ഉയര്‍ത്തിയ ലോകത്തെ ഏറ്റവും വലിയ ഹീലിയം ബലൂണില്‍ ഗെയിംസ് ഒരു കണ്ണാടിയിലെന്ന  പോലെ  എല്ലാം തെളിഞ്ഞു വന്നു . ഗെയിംസ് ചരിത്രം മുതല്‍ ടീം രേഖകള്‍ വരെ അതില്‍ വര്‍ണ്ണങ്ങള്‍ കൊണ്ട് ഴുതിച്ചേര്ത്തിരുന്നു .  അത് കാണികള്‍ക്ക് മറ്റൊരാനുഭവമായി.  കലാവിരുന്നിനുശേഷമായിരുന്നു വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കായികതാരങ്ങള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റ്. മുന്നില്‍ കഴിഞ്ഞ ഗെയിംസിന്റെ ആതിഥേയരായ ഓസ്‌ട്രേലിയയുടെ അറുനൂറിലധികം വരുന്ന സംഘം, അക്ഷരമാലാക്രമത്തില്‍ പിന്നാലെ 69 രാജ്യങ്ങള്‍നടന്നു നീങ്ങിയപ്പോള്‍ അറുപതിനായിരത്തോളം വരുന്ന കാണികള്‍ നിറഞ്ഞ ഹര്ശ്ശാരവത്തോടെയാണ്  അവരെ സ്വീകരിച്ചു കത്തി വിട്ടത് . ഇന്ത്യ യുടെ ത്രിവര്‍ണ്ണ പതാക ഹീലിയം ബലൂണില്‍ തെളിഞ്ഞപ്പോള്‍ ആവേശം അണപൊട്ടി. അറുന്നൂറോളം   വരുന്ന കൂറ്റന്‍ സംഘത്തിനെ നയിച്ചത് അഭിനവ് ബിന്ദ്രയായിരുന്നു. 

             കേരളം  ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ നിറഞ്ഞു നിന്ന് . മോഹിനിയാട്ടം , തെയ്യം , ചെണ്ടമേളം ന്നവയിലൂടെ   കേരളം ശക്ത്തമായ സാന്നിധ്യമറിയിച്ചു. 
"ഡ്രംസ് ഓഫ് ഇന്ത്യ " യില്‍     ചെണ്ടമേളവും , ഇന്ത്യന്‍ ശാസ്ത്രിയ നിര്‍ത്ത രൂപത്തില്‍ മോഹിനിയാട്ടവും , "സെലിബ്രെടിംഗ് ഇന്ത്യ "   വിഭാഗത്തില്‍ തെയ്യവും അവതരിപ്പിക്കപെട്ടു. കലാമണ്ഡലം ഗോപാലകൃഷ്ണന്റെ നേത്രത്വത്തില്‍ 120 കലാകാരന്മാര്‍ അണിനിരന്ന ചെണ്ടാമേളം മറ്റെല്ലാത്തില്‍ നിന്നും ശബ്ദ വിസ്മയം കൊണ്ട് വേറിട്ടു നിന്നു


                    ഇന്ത്യന്‍ സംഘവും കടന്നു പോയതിനു ശേഷം  , ഉദ്ഘാടന ചടങ്ങുകള്‍ക്ക് ആരംഭം കുറിക്കുന്നതായി. ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ ചാള്‍സ് രാജകുമാരനു രാജ്ഞിയുടെ സന്ദേശം അടങ്ങുന്ന ബാറ്റന്‍ കൈമാറി .  പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പങ്കെടുത്ത ചടങ്ങില്‍ ചാള്‍സ് രാജകുമാരന്‍, കോമണ്‍വെല്‍ത്തിന്റെ അധിപ എലിസബത്ത് രാജ്ഞിയുടെ സന്ദേശം വായിച്ചു. അതിനു ശേഷം രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ പ്രഖ്യാപിച്ചു " ലെട്സ് ദി ഗെയിം ബിഗിന്‍ ..... " നെഹ്‌റു സ്‌റ്റേഡിയം ഒരേസ്വരത്തില്‍ ആരവം മുഴക്കി .       


              രണ്ടര മണിക്കൂര്‍ നീണ്ട വിസ്മയ സന്ധ്യയില്‍ ലോകം ഇന്ത്യയുടെ ഭാഗമായി . ഇന്ത്യ പ്രഖ്യപിക്കുകായിരുന്നു കായികരിത്രത്തിന്റെ പുതിയ അച്ചുതണ്ട് .കോമണ്‍വെല്‍ത്തില്‍ ഇന്ത്യയുടെ  നവ്യോദയം . ഇനി ഇന്ത്യയുടെ നാളുകള്‍ . പതിനൊന്നു ദിവസ്സം ലോകത്തിന്റെ നെറുകയില്‍ തിലകം ചാര്‍ത്തി ഇന്ത്യ എഴുനേറ്റു  നിക്കും . കായിക ലോകത്തിന്റെ എല്ലാ കണ്ണുകളും ഇനി ഇന്ത്യയില്‍ . കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുത്തന്‍ അധ്യായം എഴുതി ചേര്‍ത്ത് ഇന്ത്യ പ്രഖ്യാപിക്കുന്നു ... ഞങ്ങള്‍ തയ്യാര്‍ ....  "ലെത്സ് ദി ഗെയിം ബിഗിന്‍.... "  ................. ....................... ...............................................................................


 ചില സ്നാപ്സ്


കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ  യു ട്യൂബ് ദിര്ശ്യങ്ങള്‍ നിങ്ങള്ക്ക് ഇവിടെ കാണാം: