2010, സെപ്റ്റംബർ 20, തിങ്കളാഴ്‌ച

ഫെയ്സ് ബുക്കും ... പിന്നെ അല്‍പ്പം ചെടി നനയ്ക്കലും



           ഫെയ്സ്    ബുക്ക് എന്തിനൊക്കെ ഉപായോഗിക്കാo  ...  കൂട്ടുകാരുമായി സല്ലപിക്കാന്‍..പുതിയ കൂട്ടുകാരെ തേടാന്‍... അങ്ങനേ  ആങ്ങനെ ..പലതിനും ..അല്ലേ ?? എന്നാല്‍ ഫൈസ്ബൂക്കിലൂടെ ചെടിയെ വളര്‍ത്തുന്ന പരിപാടി കേട്ടിട്ടുണ്ടോ  ?? അതിശയിക്കണ്ടാ... സംഗതി സത്യമാണ് . ഓസ്ട്രാലിയയിലെ   ബ്രിസ്ബന്‍ ആണ് സ്ഥലം.. അവിടത്തെ ക്യൂന്സ്ലാന്‍ഡ്‌ യൂനിവെര്സിറ്റിയില് ബാഷ് കിം ഇസൈ  എന്നാ 22 - കാരന്‍  ഒപ്പിച്ച പണിയാണ് ഈ ചെടി നനയ്ക്കല്‍ പദ്ധതി. യേതായാലും അത് ലോക   ശ്രദ്ധ പിടിച്ചു പറ്റി. 
              ഇനി സംഭവം പറയാം ; ഫെയ്സ് ബുക്കിലെ ആള്‍ക്കാര്‍ക്ക് ചെടി വളര്‍ത്താന്‍ ഇഷ്ട്ടം ഉണ്ടോ എന്നറിയാന്‍ മാത്രമാണ് പുള്ളിക്കാരന്‍ ഇത് തുടങ്ങിയത്. പക്ഷേ ദിവസ‍ങള്ക്കുള്ളില്‍ 5000 - പേര്‍ ഫാന്‍ മെമ്പര്‍ ആയി . പക്ഷേ സംഭവം കൈ വിട്ടു പോയി .  കൊച്ചിനെ  കുളിപ്പിച്ച് കുളിപ്പിച്ച് ഇല്ലാതാക്കിയത് പോലെ ഇവിടേയും സംഭവിച്ചു... സ്നേഹം കൂടി കൂടി... ഓവറ് ആയി...  അമൃതും അമിതമായാല്‍ വിഷമല്ലേ... വെള്ളം കൂടി  പോയി..അങ്ങനെ  ആദ്യം നട്ട മീറ്റ് ഈട്ടെര്‍"(Meat Eater) എന്ന ചെടി കരിഞ്ഞു പോയി. അങ്ങനേ രണ്ടു പ്രാവശ്യം സംഭവിച്ചു.. പക്ഷേ ഇത്തവണ നല്ല ഇനം ചെടിയാന്നത്രേ  വെച്ച് പിടിപ്പിച്ചിരിക്കുന്നത്.. വെള്ളം അല്‍പ്പം കൂടിയാലും പ്രശ്നം ഇല്ലത്രെ ..
         ഇനി യെങ്ങനയാ സംഭവം നടക്കുന്നതെന്ന് നോക്കാം  ; ഒരു ഫെയ്സ് ബുക്ക്‌  മെമ്പര്‍ ഫാന്‍  ആവുംബൂഴും  കുറച്ചു വെള്ളം ചെടിക്ക് പമ്പ്‌ ചെയ്യും; സൌണ്ട് എഫ്ഫെക്ട്സ്   വഴിയാണത്രേ  ക്രമീകരന്നങ്ങള്‍ . ഇനി ഓരോ  മെസ്സെജിനും   വെള്ളം പമ്പ്‌ ചെയ്യും ..കൂടുതല്‍ പേരും "ഹായ്" എന്ന് പറഞ്ഞു അങ്ങ് പോകും .. അവര്‍ക്കാര്‍ക്കും പിന്നീടു തുടരാന്‍ ആഗ്രഹം ഇല്ലത്രെ  . എന്നാല്‍ മറ്റു ചിലര്‍ രണ്ടും മൂന്നും തവണ ചെടിയോട്  സംവേതിക്കാര്ണ്ടാത്രെ  .. ചാറ്റിങ്  ഒണ്‍-വേ   ആണെന്ന് വിചാരിക്കണ്ടാ.. മറുപടിയും കിട്ടും..  പിന്നെ ചെടിക്ക് എന്തൂം സംഭവിച്ചു എന്നറിയാന്‍ ദിവസെനെയുള്ള വീടിയോയും ലഭ്യമാണ് . യേതായാലും  ഇസൈ  മൂന്നമത്തെ  തവണ ചെടി നട്ടിരിക്കുകയാണ്. ഇത് വരെ  7000 - പേര്‍ ഫാന്‍ ആയി. ഇപ്പോള്‍ " മീറ്റ് ഈട്ടെര്‍"(Meat Eater)  അല്ല നട്ടിരിക്കുന്നത്. പുതിയ ഇനം ചെടി  ; വെള്ളം ആവശ്യത്തിനു മാത്രം വേണ്ട ഒരിനം ചെടിയത്രെ  ; കുറച്ചു കൂടിയാലും പ്രശ്നം ഇല്ലത്രെ  .  വെള്ളം ആവശ്യത്തിനു മാത്രമേ ഇപ്പോള്‍ പമ്പ്‌ ചെയ്യൂ  ... അത് കൊണ്ട് ഇത് നശിക്കില്ലെന്നും ഇസൈ പറയുന്നു.


               ഇനി നിങ്ങള്‍ക്കും ചെടി നനയ്ക്കാന്‍ ഒരാഗ്രഹം തോന്നുന്നുവോ  ?? യെങ്ങില്‍ ഈ ലിങ്ക് അങ്ങ് ക്ലിക്ക് ചെയ്‌താല്‍ മതി... ഫെയ്സ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടായിരിക്കണം , അത് നിര്‍ബന്ധം... http://www.facebook.com/meeteater?v=app_349285803981
ചുമ്മാ ഒരു രസം ; നമുക്ക്  വല്യ ചേതം ഇല്ലാത്ത കാര്യമല്ലേ.... പിന്നെ കൈ നനയാതെ വെള്ളവും ഒഴിക്കാം.


അല്ല..എനിക്കു ഒരു സംശയം  ... ഇങ്ങനേ  പോയാല്‍.... ഫെയ്സ് ബുക്കാവുമോ ..എല്ലാം .... ആ ..... നമുക്ക് കാത്തിരുന്നു കാണാം...

അഭിപ്രായങ്ങളൊന്നുമില്ല: