2011 നവംബർ 4, വെള്ളിയാഴ്‌ച

വീണ്ടും ചില പെട്രോള്‍ ചിന്തകള്‍ .... (1.86 /- യുടെ അത്യുഗ്രന്‍ പ്രകടനം )

 അമ്പതു  ദിവസത്തെ  ഇടവേളയ്ക്കു   ശേഷം  വീണ്ടും  ചിന്തകളും പ്രതികരണങ്ങളും പ്രതിഷേധങ്ങളും    പെട്രോളിയത്തിലായി ... അഥവാ    1.86 രൂപയുടെ  അത്യൂഗ്രന്‍ പ്രകടനങ്ങള്‍  സംസ്ഥാനം  ഒന്നാകെ  ആഘോഷിക്കുകയാണ്   ...  ചാനലുകള്‍ക്ക്  വീണ്ടും  ഒരു ദിവസത്തെ  ചാകര ....  തല്‍ക്കാലത്തേക്ക്   ഗണേശന്‍ - ജോര്‍ജുമാരെയും    വിട്ടു ...  ഗണേശന്‍ - ജോര്‍ജു മാര്‍ വല്യ  ഹോമങ്ങള്‍ നടത്തിക്കാണും .. നേതാക്കന്മാര്‍ക്ക്  സ്വന്തം അബദ്ധം വിളമ്പാനും വിജ്ഞാനം കുഴയ്ക്കാനും   വീണ്ടും ഒരു വേദി . വീണ്ടും  പറഞ്ഞത്  തന്നെ പറയാന്‍ ( ഒരു ഹോം വര്‍ക്ക് )  ചെയ്യാന്‍ ഒരിടം  ... ഒന്നുമില്ലെങ്കിലും ചാനലുകാര്‍ക്ക് മുഖമെങ്കിലും  അഥവാ  ചോദ്യങ്ങള്‍ യെങ്കിലും   മാറ്റി ചോദിക്കാമായിരുന്നു  .... ( ഇനിയും  ഇത് എത്ര തവണ  കേള്‍ക്കേണ്ടി  വരുമോ ആവോ  .... ) ...

ഇന്നലെ  രാത്രിയില്‍  ട്രെയിന്‍  തടയല്‍  മഹാമാഹമായിരുന്നു  .... മാരാര്‍  ചെയ്ത കുറ്റത്തിന്    കുറ്റം  ചെണ്ടയ്ക്ക്  എന്ന്  പറഞ്ഞത്  പോലെയാണിത്   .. സമര  മുറ  മാറ്റി ചിന്തിക്കേണ്ട  സമയമായി  ...  വിപ്ലവ പാര്‍ട്ടികള്‍ ഒന്ന് മാറി ചിന്തിക്കു .... നന്നാവൂ .. 

ഒരാഴ്ച  പെട്രോള്‍  പംബ് കള്‍  തുറക്കാന്‍ അനുവദിക്കരുത്  .... അതിനു  ഇ   പറഞ്ഞ  വീരശൂര  പരാക്രമികള്‍ക്ക്  ധൈര്യം ഉണ്ടോ  ?? അത്  നടക്കില്ല ....  സ്വന്തക്കാരും  ബന്ധക്കാരും  ഒക്കെയുണ്ട് പെട്രോള്‍ ഉടമകളായി    .... പിന്നെ നമുക്ക്  എന്തെങ്കിലും കിട്ടുന്നതും ഇല്ലാതാവും  ....  ഇത്തരം ചിന്തകള്‍ അങ്ങനത്തെ അബദ്ധ വെടികളില്‍ നിന്നും പിന്തിരിപ്പിക്കുന്നു . അത്  കൊണ്ട്  നേരിട്ടു  ജനങ്ങളെ    ബുദ്ധിമുട്ടിക്കുക ...അത്ര തന്നെ ... അതിനാവുമ്പോള്‍    സംഘടകള്‍ ഇല്ല...ചോദിക്കാനും പറയാനും ആരുമില്ല.. ...ഒരു ദിവസ്സം കിട്ടിയാല്‍  മലയാളി ആഘോഷിച്ചു കൊള്ളുമെന്നു ആര്ക്ക അറിയാത്തത് . ഇല്ലെങ്കില്‍ പാര്‍ട്ടികളെ  മലയാളികള്‍  പിരാവി കൊല്ലും    ... പിരാക്ക് വെറുതെ എന്തിനാ.. എല്ലാം വോട്ടല്ലേ ... അതാണ്‌  അജണ്ട ... അല്ലെങ്ങില്‍  ഇതൊക്കെ  ചെയ്തിട്ടും  എന്തേ  പിന്നെ  മിണ്ടാതിരിക്കുന്നത് .... ഒരു ദിവസത്തെ പണിമുടക്ക്‌ അല്ലെങ്കില്‍ ഹര്‍ത്താല്‍ ..കഴിഞ്ഞു ജനങ്ങളോടുള്ള  മമത ... പിന്നെ മിണ്ടാട്ടം ഇല്ല  ഇനി അടുത്ത വര്‍ധനയ്ക്ക് ... അതാണ്‌ നയം ..    അല്ലെങ്കിലും ഒരു രണ്ടു നാള്‍ എടുക്കും അതിനോട്   ഒന്ന് യോജിച്ചു വരുവാന്‍ .. അത് കൊണ്ട് പ്രതിഷേധവും     സങ്കടവും കൊണ്ട് രണ്ടു നാള്‍ വണ്ടി വീട്ടില്‍ വിശ്രമിക്കും .. പിന്നെ വീണ്ടും തള്ളി കൊണ്ടിറക്കും.. ഈ എന്റെ കാര്യവും ഇതൊക്കെ തന്നെ ...
.... ഉത്തരം പല ചോദ്യങ്ങള്‍ക്കും ഇല്ല.... ഉപ ചോദ്യങ്ങള്‍ മാത്രം   ഇനി  നാളെ  വാഹന  പണിമുടക്കും ....കഴിഞ്ഞ  തവണയൊക്കെ  പണി  മുടക്കിയപ്പോള്‍  നാലിരട്ടിയാണ്  പെട്രോളിന് ‍  വില  കുറച്ചത്  അത് പോലെ  ഇത്തവണയും അത്  സംഭവിക്കും  ചിലപ്പോള്‍  ചുമ്മാതെയും തരും  ... അത്  കൊണ്ട്  ആരും  നാളെ വാഹനം  ഇറക്കരുത്  ... അങ്ങനെ സര്‍ക്കാര്‍ ഒരു പാഠം പഠിക്കട്ടെ .... പെട്രോളിയം   കമ്പനികള്‍ പൂട്ടി പോകട്ടെ ... നമ്മുടെയടുത്താ   അവന്മാരുടെ    കളി .... 





ഒരു  7  ദിവസ്സം  എല്ല  പെട്രോള്‍  പമ്പുകളും   അടച്ചിടുവിക്കാന്‍  ഇവന്മാര്‍ക്ക് ചങ്കുറ്റം ഉണ്ടോ ??       ....  ഒരു ദിവസത്തെ നഷ്ടം കോടികള്‍ വരും ..നഷ്ടം കമ്പനികള്‍ക്ക് . എല്ലാ  പെട്രോള്‍ പമ്പുകളും കമ്പനിയുടേതാണ് ...  സ്ഥലം ഉടമകള്‍ വെറും നടത്തിപ്പുകാര്‍ മാത്രം . അപ്പോള്‍ ഒരാഴ്ച  നഷ്ടം കമ്പനിക്കു ..   അതാണ്‌ വേണ്ടത് ...  അല്ലെങ്കിലും വേണ്ടത് പണ്ടേ ചെയ്യില്ലലോ ..  ട്രെയിന്‍  തടഞ്ഞത്  കൊണ്ട്  എന്ത്  കാര്യം .. ഹര്‍ത്താല്‍ നടത്തിയിട്ട് എന്ത് കാര്യം ...  അവിടേയും നരകം  അനുഭവിക്കുന്നവര്‍  പാവം ഹതഭാഗ്യര്‍   ......  ജനങ്ങള്‍  വീണ്ടും കഴുതകള്‍  ....   വീണ്ടും  വീണ്ടും  അത്  തന്നെ  തെളിയിച്ചു  കൊണ്ടിരിക്കുന്നു രഹസ്യമായും  പരസ്യമായും  ... വാഹന  പണിമുടക്കിന്   കേരളം  ,ബംഗാള്‍   എന്നിവിടങ്ങളില്‍  ഒഴിച്ച്  മറ്റെല്ലായിടത്തും  പുല്ലു  വിലയാണ് ..... ഇന്ന്  ബിവരേജിന്റെ  മുമ്പില്‍   ഒരു  അര  കിലോമീറ്റര്‍  ക്യൂ  കൂടും  .... നാളത്തേക്ക്   ആഘോഷിക്കാന്‍    .... മടിയന്മാരും  കഴുതകളുമായ  മലയാളിക്ക്  അവര്‍ക്ക്  അര്‍ഹിക്കുന്ന ഭരണകുടം   ...അതിനു  ആരേയും  പഴി  പറഞ്ഞിട്ട്  കാര്യമില്ല ...  കളര്‍ കുപ്പിക്ക്‌  വില  കൂടിയാല്‍  മാത്രം  യഥാര്‍ത്ഥ ദുഃഖം  അനുഭവിക്കുന്ന  മലയാളിയുടെ പൊയിമുഖം  മറ്റെല്ലാത്തിലും  ദുഖം  അഭിനയിക്കുകയാണ്  ...


ഒരു  വശത്തെ  കണ്ണ്  മാത്രം  തുറന്നു  വെയ്ചിരിക്കുകയാണ്  ... മറ്റേ വശത്തെ അടച്ചു പിടിച്ചിരിക്കും  കടംകഥ ഒന്നുമല്ല ... അതാണ്‌ ഇന്ത്യന്‍ പെട്രോളി കമ്പനികള്‍ ‍..  കൂടിയാല്‍  കൂട്ടും ... കൂട്ടല്‍ മാത്രമേ അറിയത്തുല്ല്  കുറഞ്ഞാല്‍  മിണ്ടാട്ടമില്ല  ....  ഇനി  കുറയ്ക്കാനും   പോകുന്നില്ല ... പണ്ടാരം.... ഒരു വശത്തോട്ടു മാത്രം ചായ് വുണ്ട്. മുകളിലോട്ടു  മാത്രം പോകുന്ന  ഒരു സൂചിക യേത് എന്ന് വല്ലതിലും  ചോദിച്ചാല്‍ ‍  പറയാം ഇന്ത്യ യിലെ പെട്രോള്‍ വില സൂചിക...   ക്ഷമ  കെടുമ്പോള്‍  ജനങ്ങള്‍  കയറി  നിര്ത്തം ചവിട്ടതിരുന്നാല്‍ ‍  മതി  ... അത്രയ്ക്കായി ..

പാലം  കുലിങ്ങിയാലും    കേളന്‍    കുളിങ്ങില്ല    എന്ന്  പറഞ്ഞത്  പോലെ  ഇത്  കൊണ്ടെന്നും കേന്ദ്ര  സര്‍ക്കാര്‍  കുളിങ്ങില്ല ... അത്  കമ്പനികള്‍ക്ക്  തീറെഴുതി  കൊടുത്തിരിക്കുയാണ് വില വര്‍ധന... എന്നും  അവര്‍ക്ക്  നഷ്ട്ടത്തിന്റെ  കണക്കുകളെ  പറയാനുള്ളൂ  ...  പരസ്യം  ഉണ്ടെങ്കില്‍ മാത്രമേ  ആളുകള്‍  പെട്രോള്‍  അടിക്കു  ... അതിനുള്ള   ഞായം  വെറും  1% ശതമാനം എന്നായിരുന്നു  ... ആയ  ഒരു  ശതമാനം  കോടികള്‍     വരും  ... രൂപയുടെ  മൂല്യം  49  ആയപ്പോള്‍  5 രൂപ  കൂട്ടി    .... ഇപ്പോഴും  വല്യ  മാറ്റം  ഇല്ല  49.13 പൈസ .. പക്ഷേ പെട്രോള്‍  കമ്പനികള്‍  നഷ്ടം കൊണ്ട്  വീര്‍പ്പു  മുട്ടുന്നു  ...  എന്ത്  ചെയ്യാന്‍  അവരുടെ കഷ്ടപാട്    അവര്‍ക്കല്ലേ  അറിയത്തുള്ളൂ      ... നമ്മുടെ  അയല്‍  നാടുകളില്‍ ഉപയോഗിക്കുന്ന   പെട്രോളല്ല  നമ്മള്‍  ഉപയോഗിക്കുന്നത്    .... അവര്‍ക്ക്  45 - 50 രൂപയ്ക്കു  പെട്രോള്‍  കിട്ടും . നമ്മുടെ നാട്ടില്‍ വികസനം പെട്രോളിലുടെയാണ്   നടക്കുന്നത് . അത് നമ്മുടെ ജനങ്ങള്‍ മനസ്സില്ലാക്കി വരുന്നതെയുള്ളു . കുറച്ചു സമയം എടുക്കും . അത് നമ്മുടെ കേന്ദ്ര മന്ത്രിമാര്‍ക്കും പിന്നെ എന്നാ മുതലാളിമാര്‍ക്കും അറിയാം അതാണ്‌ കുറച്ചു കുറച്ചു കൂട്ടുന്നത്‌ . നമ്മുടെ  പെട്രോളിന്  പോന്നു  വിലയാണ്  ..ഇതൊക്കെ ആരോട്   പറയാന്‍ . പെട്രോളിനും സ്വര്‍ണത്തിനും മാത്രമാണ് നമ്മുടെ നാട്ടില്‍ വികസനം . ...   അപ്പോള്‍  അത് വഴിയും  ചിന്തകള്‍  പൂവാം  .. ഈ  വര്‍ധനവൊക്കെ        റിലയന്‍സിനു  വേണ്ടിയാണെന്ന്  പച്ചക്ക് അങ്ങ്  പറയാം ...   2012 ഇല  ജാംനഗര്‍  പ്ലാന്റില്‍  ഉദ്പ്പാദനം    തുടങ്ങുമ്പോള്‍    പെട്രോളിന്  100/-. ഇതാണ്  രഹസ്യ  നയം  ..അതിനു  വേണ്ടിയാണ്  അങ്ങനെ  കൂട്ടുന്നത്‌  .... 41 രൂപയില്‍ തുടങ്ങിയതാണ്‌    ഈ  പദ്ധതി  .... എത്ര  കോടികള്‍   ഒഴുക്കിയിട്ടുണ്ടാവും    നമ്മുടെ  പൊതുമേകലാ  എണ്ണ  കമ്പനി  മേധാവികളുടെ    പോക്കറ്റിലേക്കു      .. അവര്‍  പണിയെടുക്കിന്നില്ല എന്ന്  പറഞ്ഞു    കൂടാ ..  കിട്ടുന്ന  പണത്തിനു  കൃതിയമായി  പണിയെടുക്കുന്നുണ്ട്.... അമ്പതു  നാളുകള്‍  കൊണ്ട്  മാസ്റ്റര്‍  പ്ലാന്‍  തയ്യാറാക്കി  ... ബുദ്ധിമുട്ടി   കടിച്ചാല്‍ പൊട്ടാത്ത കള്ളങ്ങള്‍ ഉളിപ്പില്ലാതെ  പറഞ്ഞു   ഭലിപ്പിക്കാന്‍    പറ്റണം  ... അങ്ങനെയാണെങ്കില്‍    വിജയിച്ചു  ..ഇവിടെയും  വിജയം കണ്ടു   ... അങ്ങനെ  മുതലാളി    പണം  കൊടുക്കുന്നു  അവര്‍  പണിയെടുക്കുന്നു .. ആരാണ് മുതലാളി എന്ന് ചോദിക്കരുത് എന്തായാലും നക്ക പിച്ച കൊടുക്കുന്നവര്‍ അല്ല.. കോടികള്‍ ബാങ്ക്  അക്കൗണ്ട്‌ ഇല ഇടുന്നവര്‍ . അല്ലെങ്കില്‍ സ്വിസ് ബാങ്ക് ലേക്ക് കുന്നു കൂട്ടുന്നവര്‍.  അതാണ്‌  മുതലാളി    സ്നേഹം  ...മുതലാളിത്തം അവസാനിച്ചിട്ടില്ല ....  ഇനി  ഒരു  25/-  കൂട്ടി  കിട്ടിയാല്‍  വിജയിച്ചു  ....  ജനവും ഹാപ്പി  പൊതു  മേഖലക്കാരും  ഹാപ്പി  റിലയന്‍സഉം   ഹാപ്പി ... അതാണ്‌  സോഷ്യലിസം   ... അപ്പോള്‍ സോഷ്യലിസത്തിനു   സര്‍വ  മംഗളങ്ങളും  നേര്‍ന്നു  കൊണ്ട്  നാളത്തെ  വാഹന  പണിമുടക്കിന് സലാം  പറഞ്ഞു  കൊണ്ട്  തല്‍ക്കാലം  ചിന്തകള്‍ക്ക്  വിട ...

2011 ഒക്‌ടോബർ 13, വ്യാഴാഴ്‌ച

ധാര്‍മിക പോലീസിലേക്ക് ആളെ ആവശ്യമുണ്ട്

ധാര്‍മിക പോലീസിലേക്ക് ആളെ ആവശ്യമുണ്ട് . യോഗിയത  താഴെ പറയുന്നു. 
1 . ഒരു മന്ത്രിയുടെതോ , എം പി യുടെതോ ഗണ്‍ മാനായിരിക്കണം. എം എല്‍ യുടെ ഗണ്‍മാനായിരിന്നാലും പരിഗണിക്കും . എം പി യുടെതോ ഗണ്‍ മനായിരുന്നാല്‍ മുന്ഗണന ലഭിക്കുന്നതായിരിക്കും . 

2 . എന്തെങ്കിലും അധാര്‍മികത കണ്ടാല്‍ പ്രതികരിക്കുന്ന ടൈപ്പായിരിക്കണം. തല്ലി കൊന്നാലെ    ധാര്‍മിക രോഷം അടക്കാവു   . 

3 . മുന്‍ മോഷണ കേസുകളില്‍ പ്രതിയായിരുന്നവരെയും പരിഗണിക്കുന്നതായിരുക്കും . അവര്‍ക്ക് ധാര്‍മികത കൂടും എന്നുള്ളത് കൊണ്ടാണിത്.   

4 . ഒരാളുടെ കയ്യില്‍ കാശ് കണ്ടാല്‍ അത് മോഷണ മുധല്‍ എന്ന് സ്ഥാപിക്കാന്‍ മിടുക്ക് വേണം . 

5 . ധാര്‍മികത കാണിച്ചു പ്രതിയാക്കിയാല്‍ അത് എന്റെ ഗണ്‍ മാനായിരിക്കുന്നത് കൊണ്ടാണ് എന്ന് പ്രഖ്യാപിക്കാന്‍ പുറകില്‍ ആള് വേണം . 

6 . ധാര്‍മികത പ്രഖ്യാപിക്കേണ്ടത്‌ തലയില്‍ ഇടിച്ചും കൂമ്പിനു ചവിട്ടിയും ആണ് . അവനെ ഒന്നും പറയാന്‍ പോലും അനുവദിക്കരുത് . എന്നിട്ട് മൂടും തൂത്തു ഞാനൊന്നും അറിഞ്ഞില്ലേ നാരായണ എന്നും പറഞ്ഞു പോകാന്‍ ഉള്ള ധാര്‍മികത വേണം . മുങ്ങാന്‍ ഉള്ള വൈഭവം പ്രത്യേകം പരിഗണിക്കുന്നതായിരിക്കണം.

7 . ആളുകള്‍ വളഞ്ഞാല്‍ ഞാന്‍ പോലീസാണ് എന്ന് പറഞ്ഞു ആളുകളെ പറപ്പിക്കണം . പോലിസിനെന്താ ഈ വീട്ടില്‍ കാര്യം എന്നുള്ള ചോദ്യങ്ങള്‍   ഒഴിവാക്കാന്‍ കഴിയണം . 

8 .  ധാര്‍മികത പ്രകടിപ്പിച്ചു അകത്തായാല്‍ മുഖം ഒരു തരത്തിലും പുറത്തു കാണിക്കാതെ പൊത്തി വെയ്ക്കാന്‍ പ്രത്യേക കഴിവ് പ്രകടിപ്പിക്കുന്നവരായിരിക്കണം . 

9 . ഒരാളെ കണ്ടാല്‍ അവന്‍ മോഷ്ടാവ് ആണെന്ന് പറയാന്‍ പറ്റണം ; അയാളുടെ കയ്യില്‍ ഉള്ള കാശ് മോഷണ കുറ്റം ആരോപിച്ചു തന്റെ കീശയില്‍ ഇടാന്‍ ഉള്ള മികവു. 

10 . അങ്ങനെ ഉള്ള മോഷ്ടാവിനെ തല്ലികൊല്ലാന്‍ (കൂമ്പിനിടി പ്രത്യേകം അഭ്യസിച്ചിരിക്കണം) ഉള്ള വൈഭവം . 

ഈ മേല്‍ പറഞ്ഞ യോഗിയത ഉള്ളവരെ കേരളത്തില്‍ അങ്ങോളം ഇങ്ങോളം ധാര്‍മിക പോലീസായി നിയമിക്കാന്‍   ഉത്തരവായിരിക്കുന്നു . പോലീസിനെ ഒരിക്കലും ഇവര്‍ അറ്റന്‍ഡ് ചെയ്യുന്ന കേസുകളില്‍ ഇടപെടീക്കുന്നതല്ല  . എല്ലാം കഴിഞ്ഞു എന്ന് ബോധ്യമായാലെ പോലീസു വരികയുള്ളു  ( അത് അല്ലെങ്കിലും അങ്ങനെ തന്നെ ) . ഇത് ധാര്‍മിക പോലീസിന്റെ മനോ ബലവും , ധൈര്യവും കൂട്ടും .  സദാചാര പോലീസിന്റെ  മാതൃകയിലാവും ധാര്‍മിക പോലീസിന്റെ പ്രവര്‍ത്തനം എന്ന് അറിയുന്നു . പ്രതികരണ ശേഷിയുള്ളവര്‍  ഉടന്‍ തന്നെ ധാര്‍മിക പോലീസിന്റെ ഓഫീസുമായി ബന്ധപെടെണ്ടാതാണ്   .
ഇതാ താഴെ കൊടുക്കുന്നു ....  ധാര്‍മിക പോലീസിന്റെ ആദ്യ കൃത്യം . അഭിനന്ദനം അര്‍ഹിക്കുന്ന പ്രകടനമാണ് കാഴ്ച്ചവേച്ചെതെന്നു അഖില കേരള ധാര്‍മിക പോലീസിന്റെ പുതിയ യൂണിയന്‍ പ്രതികരിച്ചു .



2011 ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

ഇന്ത്യന്‍ റുപീ - ഒരു രഞ്ജിത്ത് ചിത്രം


രഞ്ജിത്തിന്റെ  "ഇന്ത്യന്‍  റുപീ " . ഇങ്ങനെയേ  "ഇന്ത്യന്‍  രുപിയെ " വിശേഷിപ്പിക്കാന്‍    കഴിയൂ . രഞ്ജിത്തിന്റെ  കയ്യൊപ്പ്  ചാലിച്ച  ചിത്രം  എന്നൊന്നും  പറയാന്‍  പറ്റില്ലെങ്കിലും മോശമായിട്ടില്ല . എന്നാലൊട്ടു       ശരാശരിയേക്കാള്‍  മുകളിലോട്ടു  പോയിട്ടുമില്ല   .രഞ്ജിത്ത്  മുമ്പ്  പറഞ്ഞത്  പോലെ  നായകനാവാന്‍  ഒരു  നടന്‍  വേണമായിരുന്നു  . അത്  പ്രിത്വിരാജായി . തിലകന്റെ  തിരിച്ചു  വരവ്  അറിയിച്ച  ചിത്രവും  കൂടിയായി  ഇന്ത്യന്‍  റുപീ .

പടത്തിനെ  കുറിച്ച്  പറഞ്ഞാല്‍  , ഒരു  മലയാളി  പറയുന്നത്  പോലെ  ; കണ്ടുകൊണ്ടിരിക്കാം  . അത്ര  തന്നെ . റിയല്‍   എസ്റ്റേറ്റ്‌  കഥ പറയുന്ന  ചിത്രം  പ്രേക്ഷകര്‍  ചിന്തിക്കുന്ന  ട്രാക്കിലല്ല  മുന്നോട്ട്  പോകുന്നത് . അത്  കൊണ്ട്  തന്നെ  പ്രിത്വിരാജ്  ഫാന്‍സ്‌നു  വല്യ  ആഘോഷമാക്കാന്‍ ഒന്നുമില്ല  അതില്‍ . തിലകന്‍  വീണ്ടും  ഞാന്‍  തന്നെ  അതുല്ല്യന്‍  എന്ന്  വിളിച്ചു  പറഞ്ഞു . തിലകന്റെ  വരവോടെ  ഒരു  വഴിത്തിരിവായി  ചിത്രം  മാറുമെങ്കിലും  പിന്നീടു  വിചാരിക്കുന്നതില്‍  നിന്നും  മാറിയാണ്  സിനിമ  സഞ്ചരിക്കുന്നത് . അതില്‍  രഞ്ജിത്ത്  വിജയിച്ചിട്ടുണ്ട്  . പ്രഞ്ചിയെട്ടന്‍   പോലെ  തന്നെ  വല്യ  ട്വിസ്റ്റുകള്‍  ഒന്നുമില്ല . ഒരു നല്ല കഥ പറഞ്ഞു സിനിമ ചെയ്തിരിക്കുന്നു . ഒറ്റ വാക്കില്‍ ഇങ്ങനെ പറയാം

രണ്ടു  ചെറുപ്പക്കാര്‍  ; ജയപ്രകാശ് - ജെ   പി  യും (പ്രിത്വി ) , സി എച്  ഉം ( ടിനി ടോം ) . റിയല്‍  എസ്റ്റിന്റെ  ബാല  പാഠങ്ങള്‍  പഠിച്ചു  സ്വന്തമായി    ഫീല്‍ഡില്‍  വല്യ  മീന്‍  പിടിക്കാന്‍  ഇറങ്ങി    തിരിച്ചവരാന്  . ചിലതെല്ലാം  ഒത്തു  വന്നതുമാണ്  . പക്ഷെ  സമയം  ശരിയല്ലാത്തത് കൊണ്ടും  ചില  ചില  പാരകള്‍   കൊണ്ടും  ഒന്നും  ശരിയാവുന്നില്ല . അങ്ങനെയുള്ള  നേരത്താണ്  തിലകന്റെ  അവതാരം ; അച്ചുത  മേനോന്‍   ; തന്റെ  വീടും  പുരയടവും  വില്‍ക്കാന്‍  വേണ്ടി . അതും  ചീറ്റി  പോകുന്നു . ജെ  പി   യുടെ  കുടുംബം  വല്യ     നിവര്ത്തിയൊന്നുമുള്ളതല്ല ; ജെ  പി   യെ  കൊണ്ട്  വല്യ  ഗുണവും  വീട്ടുകാര്‍ക്കില്ല . എന്നാലും  ഡോക്ടറായ    ഒരു  കാമുകി (റിമ  കല്ലിങ്ങല്‍ ) ( എന്ത്  കൊണ്ട്  ഡോക്ടര്‍  ഒരു  പത്താം  ക്ലാസ്സുകാരനെ  ഇപ്പോഴും  പ്രേമിക്കു  എന്നൊന്നും  ചോദിക്കരുത്  അതും കാല്‍ കാശിനു വകയില്ലാത്തവനെ   )  യുണ്ട് ജെ പി യ്ക്ക് .  അച്ചുത  മേനോന്‍  ഒരു  നിമിത്തമായി  ജെ  പി  യുടെ  അനിയത്തിയുടെ  കല്യാണം  ഉറപ്പിക്കുന്നു  ;അതും  സ്ത്രീധനമില്ലാതെ   . പിന്നീട്     അച്ചുത  മേനോന്‍ അവരുടെ  കൂടെ  കൂടുന്നു . അതില്‍  നിന്നും  ചില  നേട്ടങ്ങള്‍  വരുന്നു . എന്നാല്‍  പതിയെ  അച്ചുത  മേനോനെ  അവര്‍ക്ക്  കൂടുതല്‍  പരിചയമാവുന്നു. അങ്ങനെ  പോകവേ  ഒരു  വല്യ  ഡീലിനു   അവര്‍  കൂടെ  കൂടുന്നു . ജഗതിയുടെ  എന്‍ട്രി  ഇവിടെയാണ്‌  . ഡീല്‍  ജെ  പി   പിടിച്ചെടുക്കുന്നു . കൊടുത്തത്  പോകാതിരിക്കാന്‍  ജെ  പി  കള്ള നോട്ടുകള്‍    കൊണ്ട്  കളിക്കുന്നു . അവസാനം  അതില്‍  പിടി  വീഴുന്നു   ..അതില്‍  നിന്നും  സമര്‍ത്ഥമായി  ഊരുന്നു  . പെട്ടെന്ന്  കോടികള്‍   കൊയ്യാന്‍  ഇറങ്ങുന്നവര്‍ക്ക് ഒരു  പാഠമായി സിനിമയുടെ  യുക്തിയെ  വിശേഷിപ്പിക്കാം .  റിയല്‍  എസ്റ്റിന്റെ  തട്ടും  മട്ടുകളും  ഒരു  വിധം  വരച്ചു  കാണിച്ചിട്ടുണ്ട് .സ്ടണ്ട്  മാസ്ടറിനെ ഒഴിവാക്കി റിയല്‍ എസ്റ്റേറ്റ്‌ കഥ എങ്ങനെ പറയാം ; സിനിമയ്ക്ക് എങ്ങനെ ജീവന്‍ നല്‍കാം എന്നും രഞ്ജിത്ത്  കാണിച്ചു തന്നു .

രേവതിയും  , മാമുക്കോയയും  ,  ലാലു  അലസ്സും, കല്‍പ്പനയും  അവരവരുടെ  റോളുകള്‍  നന്നായി  ചെയ്തിട്ടുണ്ട് .  ജഗതി  വീണ്ടും  തന്റേതായ  മികവു  കൊണ്ട്  മികച്ചു  നിന്ന് . ആസിഫ് അലിയും ഫഹദ് ഫാസിലും അതിഥി വേഷങ്ങളില്‍ വരുന്നുണ്ട് .

തേജോ  ഭായിയുടെ  തേജോ  വധത്തിനു  ശേഷം  തനിക്കു   ഒരു  നല്ല  പടം  കിട്ടി  എന്നുള്ളതാണ്  പ്രിത്വിക്കുള്ള  നീട്ടം . രണ്ജിതിനു  പ്രാഞ്ചിയേട്ടന് ശേഷം  താന്‍  ചുംമതിരുന്നില്ല എന്ന്  തെളിയിക്കാനും . 

മൂന്നു പാട്ടുകളാണ് ചിത്രത്തില്‍ . ഈ പുഴയും , അന്തിമാനം , പോകയായി ....  
 
സംഗീതം ഷഹബാസ്   അമന്‍ . റിലീസ്‌ ആഗെസ്റ്റ് ഫിലിംസ് .  


എന്റെ  മാര്‍ക്ക് : 5.5  /10